Month: December 2020
-
NEWS
വോട്ടർ ഐഡി കാർഡ് ഡിജിറ്റലാകുന്നു, ആദ്യ പരീക്ഷണം അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ
വോട്ടർ ഐഡി കാർഡ് ഡിജിറ്റൽ ആക്കാൻ ആലോചന. ആധാർ കാർഡ് പോലെ തന്നെ. ഇലക്ഷൻ കമ്മീഷൻ അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ വോട്ടർമാർക്ക് തിരിച്ചറിയൽ കാർഡ് വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാനാകും വിധമാണ് ക്രമീകരണം. പുതുതായി വോട്ടു ചേർക്കപ്പെടുന്നവർക്ക് മറ്റു കൂടുതൽ നടപടിക്രമങ്ങൾ ഉണ്ടാകില്ല. എന്നാൽ നിലവിലെ വോട്ടർമാർക്ക് ചില നടപടിക്രമങ്ങളിലൂടെ കടന്നു പോകേണ്ടിവരും. ഇതിനായി ഒരു വോട്ടർ ഹെല്പ് ലൈൻ ആപ്പ് ഉണ്ടാകും. ഈ പദ്ധതിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം കൊടുത്തേക്കും എന്നാണ് സൂചന.തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദം ലഭിച്ചാൽ അടുത്തവർഷം നടക്കാനിരിക്കുന്ന അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇത് പ്രാബല്യത്തിൽ വന്നേക്കാം.ഈ തെരഞ്ഞെടുപ്പിൽ ഡിജിറ്റൽ കാർഡുകൾക്കൊപ്പം പഴയ കർഡുകളും ഉപയോഗിക്കുന്നത് പരിഗണിച്ചേക്കാം. രണ്ടു ക്യു ആർ കോഡുകൾ ഈ തിരിച്ചറിയൽ കാർഡിൽ ഉണ്ടാകുമെന്നാണ് സൂചന. വോട്ടറുടെ പേരും മറ്റു വിവരങ്ങളും ആയിരിക്കും ആദ്യ ക്യു ആർ കോഡിൽ. മറ്റെല്ലാ വിവരങ്ങളും രണ്ടാമത്തെ ക്യു ആർ കോഡിൽ ആയിരിക്കും ഉണ്ടാവുക.
Read More » -
NEWS
പോളിംഗ് ശതമാനത്തിലെ ഈ കുതിപ്പ് ആർക്കു തുണയാകും?
തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ ആദ്യഘട്ടത്തിനെ അപേക്ഷിച്ച് രണ്ടാം ഘട്ടത്തിൽ പോളിംഗ് കൂടിയത് ആർക്ക് തുണയാകും എന്നതിനെക്കുറിച്ച് കൂലംങ്കഷമായി ആലോചിക്കുകയാണ് രാഷ്ട്രീയപാർട്ടികൾ. ആദ്യഘട്ടത്തിൽ 72.67 ശതമാനമായിരുന്നു പോളിംഗ്. എന്നാൽ രണ്ടാം ഘട്ടത്തിൽ അത് 76 ശതമാനം ആയി. പോളിങ് ശതമാനം ഉയരുന്നത് തങ്ങൾക്ക് അനുകൂലമാകുമെന്ന കണക്കുകൂട്ടലിലാണ് ഓരോ മുന്നണിയും. ഏറ്റവും കടുത്ത മത്സരം നടക്കുന്നത് കോട്ടയം ജില്ലയിൽ തന്നെയാണ്. ജോസ് കെ മാണിയ്ക്കും ജോസഫിനും തങ്ങളുടെ ശക്തി തെളിയിച്ചേ മതിയാകൂ. തളർന്നാൽ രണ്ടുകൂട്ടർക്കും മുന്നണിയിലെ വിലപേശൽ ശക്തി നഷ്ടമാകും. തൃശ്ശൂരിൽ എൽഡിഎഫ് അനുകൂല ട്രെൻഡ് ആയിരുന്നു കഴിഞ്ഞ തവണ. ലൈഫ് മിഷൻ വിവാദത്തിന്റെ ഒക്കെ പശ്ചാത്തലത്തിൽ ഇത്തവണ എങ്ങനെ ആയിരിക്കും എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. വയനാട്ടിൽ ജില്ലാ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തുകളും യുഡിഎഫ് ആധിപത്യത്തിൽ ആണ് നീങ്ങിയത് എങ്കിൽ നഗരസഭയിലും പഞ്ചായത്ത് തലത്തിലും എൽഡിഎഫിനാണ് മുന്നേറ്റം കഴിഞ്ഞതവണ ഉണ്ടായത്. ഇത്തവണ വയനാട് മാറി ചിന്തിക്കുമോ എന്നുള്ളതാണ് ഏവരും ഉറ്റുനോക്കുന്നത്. പാലക്കാട് ജില്ലയിൽ ജില്ലാ പഞ്ചായത്ത്,…
Read More » -
NEWS
നീലച്ചിത്രം കാണുന്ന പെണ്ണുങ്ങൾ ആ കണ്ണുകളോടെ മാത്രമേ എല്ലാവരേയും നോക്കൂ, സ്ത്രീവിരുദ്ധ പരാമർശവുമായി ഫാദർ തോമസ് കോഴിമല
വിവാദ ധ്യാനഗുരു തോമസ് കോഴിമലയുടെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധം. നീലച്ചിത്രം കാണുന്ന യുവതികളുടെ തലച്ചോറിൽ അഡ്രിനാലിൻ ഉൽപാദിപ്പിക്കപ്പെടുമെന്നും പിന്നീട് പെൺകുട്ടികൾ ചിന്തിക്കുന്നത് അതേപ്പറ്റി ആയിരിക്കും എന്നാണ് ഫാദർ തോമസ് കോഴിമല പറയുന്നത്. ” പ്രത്യേകിച്ച് പെൺകുട്ടികൾ ആണെങ്കിൽ അവർ കാണുന്നത് മുഴുവൻ ഒരു കളർഫുൾ പടം പോലെ തെളിഞ്ഞു നിൽക്കും. പിന്നെ അവർ ആരെ കണ്ടാലും ഒരു നോട്ടം ആയിരിക്കും.പിന്നെ അച്ഛനെ കാണത്തില്ല.പള്ളി കാണത്തില്ല. കുമ്പസാരക്കൂട് കാണത്തില്ല.അമ്മയെ കണ്ണിനു കാണത്തില്ല. അപ്പനെ കാണത്തില്ല. ഈ പെൺകൊച്ചിന് ബ്ലൂഫിലിം അഡിക്ഷനാണ്. വിലകൂടിയ മൊബൈൽ വാങ്ങി കൊടുക്കുമ്പോൾ അച്ഛൻ അറിഞ്ഞില്ല,അമ്മ അറിഞ്ഞില്ല ഇങ്ങനെയുള്ള കാര്യങ്ങൾ കാണുന്നുണ്ട് എന്നത്.ഏഴ് മണിയാകുമ്പോൾ മുറിയും പൂട്ടിയിട്ടിരുന്ന് ഈ കൊച്ച് എന്താ കാണുന്നത് എന്ന് നിരീക്ഷിക്കുന്നില്ല. “ഫാദർ തോമസ് കോഴിമല പറയുന്നു. രൂക്ഷവിമർശനമാണ് വൈദികന്റെ വീഡിയോക്കെതിരെ ഉയരുന്നത്. ഇസ്രയേലിലേക്ക് ഭാര്യമാരെ ജോലിക്ക് അയക്കുന്നവർ സൂക്ഷിക്കണമെന്ന് മുൻപ് പ്രസംഗിച്ചതിന് വലിയ പ്രതിഷേധം വൈദികനെതിരെ ഉയർന്നിരുന്നു.
Read More » -
NEWS
നിയമസഭാ വോട്ടർപട്ടിക: കരട് വോട്ടർപട്ടികയിൽ ആക്ഷേപങ്ങളും പരാതികളും സമർപ്പിക്കാനുള്ള തീയതി ഡിസംബർ 31 വരെ നീട്ടി
2021 ലെ നിയമസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിൽ 18 വയസ് തികഞ്ഞ പരമാവധി പേരെ ഉൾപ്പെടുത്താൻ സമഗ്ര പദ്ധതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ പരിശോധിച്ച് ആക്ഷേപങ്ങളും പരാതികളും സമർപ്പിക്കാനുള്ള തീയതി ഡിസംബർ 31 വരെ നീട്ടിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. കരട് പട്ടികയിലുള്ള അവകാശങ്ങൾ/എതിർപ്പുകൾ എന്നിവ വോട്ടർമാർക്ക് ഡിസംബർ 31 വരെ സമർപ്പിക്കാം. തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ വ്യാപൃതരായതിനാൽ വോട്ടർപട്ടിക പുതുക്കലിന് കൂടുതൽ സമയം ആവശ്യമാണെന്ന ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരായ കളക്ടമാരുടെയും ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ കക്ഷികളുടേയും അഭ്യർഥന കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തീയതി നീട്ടിയത്. നിലവിൽ 2,63,00,000 ഓളം പേരാണ് നിലവിൽ കരട് വോട്ടർപട്ടികയിലുള്ളത്. ഇത് 2,69,00,000 ഓളം ആക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ലക്ഷ്യം. 2021 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ് പൂർത്തിയാകുന്ന അർഹർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാനും, നിലവിലുള്ള…
Read More » -
NEWS
ആകസ്മികതകളുടെ M-24
അവിചാരിതങ്ങളുടെയും ആകസ്മികതകളുടെയും സമന്വയമാണ് ജീവിതം . ആ ജീവിത യാത്രയ്ക്കിടയിൽ, അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിക്കുമ്പോൾ , അതിനെ അതിജീവിക്കാൻ നാം എന്തുമാർഗ്ഗവും കൈകൊള്ളും. അവിടെ ജാതി, മതം, കുലം, ഗോത്രം, ഭാഷ തുടങ്ങിയവയ്ക്കൊന്നും ഒരു സ്ഥാനവുമുണ്ടാകില്ല. അങ്ങനെയുള്ളൊരു പശ്ചാത്തലത്തിൽ ഇതൾ വിരിയുന്നതാണ് ‘M-24 എന്ന ഹ്രസ്വചിത്രത്തിന്റെ കഥാമുഹൂർത്തങ്ങൾ . നിരവധി പുരസ്ക്കാരങ്ങൾ കരസ്ഥമാക്കിയ പാരിസ്ഥിതികചിത്രം “നല്ല വിശേഷ “ത്തിനു ശേഷം അജിതൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് M-24. നല്ലവിശേഷം അജിതന്റെ മൂന്നാമത്തെ ചിത്രമായിരുന്നു. നല്ല വിശേഷത്തിലെ നായക കഥാപാത്രത്തെ ശ്രദ്ധേയമാക്കിയ ശ്രീജി ഗോപിനാഥനാണ് മേജർ ശങ്കറിനെ അവതരിപ്പിക്കുന്നത്. മലയാളത്തിലെ പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ ചിത്രത്തിലൊരു സുപ്രധാന വേഷമവതരിപ്പിക്കുന്നുവെന്ന പ്രത്യേകതയും M-24-നുണ്ട്.
Read More » -
NEWS
ബ്രഹ്‌മാണ്ഡ സിനിമയിലെ അറുപതിലേറെ നടീനടൻമാരുടെ പേരു പ്രഖ്യാപിച്ചിട്ടും നായകൻ ആരെന്നത് ഇപ്പോഴും രഹസ്യം
സംവിധായകൻ വിനയൻ ഗോകുലം ഗോപാലനു വേണ്ടി ചെയ്യുന്ന ബ്രഹ്‌മാണ്ഡ സിനിമ ആയ “പത്തൊൻപതാം നുറ്റാണ്ട്” ലെ അൻപതിലേറെ നടീനടൻമാരുടെ പേര് പുറത്തു വന്നെങ്കിലും നായക വേഷം ചെയ്യുന്ന നടൻെറ പേര് സസ്പെൻസായി വച്ചിരിക്കുകയാണ്.ധാരാളം നടൻമാരെ കൈപിടിച്ച് ഉയർത്തിയിട്ടുള്ള വിനയൻ ഇത്തവണ മലയാളത്തിലെ തന്നെ ഒരു യുവനടനെ താര പദവിയിലേക്ക് എത്തിക്കാനുള്ള തീരുമാനത്തിൽ ആണെന്നാണറിയുന്നത്. മാസങ്ങളായി ആ യുവനടൻ കളരിപ്പയറ്റും കുതിരയോട്ടവും ഒക്കെ പഠിച്ചുകൊണ്ടിരിക്കുന്നു.. ജനുവരി ആദ്യവാരത്തിൽ പത്തൊൻപതാം നൂറ്റാണ്ടിലെ അതിസാഹസികനായ നായക കഥാപാത്രം വേലായുധപ്പണിക്കരെ പ്രേക്ഷകർക്കു പരിചയപ്പെടുത്തിക്കൊണ്ടുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വരുമെന്ന് സംവിധായകൻ വിനയൻ പറഞ്ഞു.അതുവരെ ആ നായകനെ അവതരിപ്പിക്കുന്ന നടൻെറ പേരും രഹസ്യമായി ഇരിക്കട്ടെ എന്നും വിനയൻ പറഞ്ഞു. 2021 ഫെബ്രുവരിയിലാണ് ശ്രീ ഗോകുലം മുവീസ് നിർമ്മിക്കുന്ന ഏറ്റവും വലിയ ചിത്രമായ ഈ ചരിത്ര സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുക.എം.ജയച്ചന്ദ്രനും റഫീക് അഹമ്മദും ചേർന്നൊരുക്കുന്ന നാലു ഗാനങ്ങളുടെയും റെക്കോഡിംഗ് പുർത്തിയായി. ഷാജികുമാറാണ് ക്യാമറ.അജയൻ ചാലിശ്ശേരി കലാസംവിധാനവും വിവേക് ഹർഷൻ…
Read More » -
NEWS
ഇത് വേറെ ലെവൽ സമരം, കർഷകപ്രക്ഷോഭത്തിനിടെ സമര വേദിക്കടുത്ത് വ്യായാമത്തിന് മിനി ജിം
പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷക സംഘടനകൾ നടത്തുന്ന പ്രക്ഷോഭത്തിന് സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നാണ് പിന്തുണ ലഭിക്കുന്നത്. ഇതിൽ മികച്ച പിന്തുണ നൽകുന്ന ഒരു വിഭാഗമാണ് കായികതാരങ്ങൾ, പ്രത്യേകിച്ചും പഞ്ചാബിൽ നിന്നുള്ള കായികതാരങ്ങൾ. കബഡി താരങ്ങളും ഭാരോദ്വഹകരും ഗുസ്തി താരങ്ങളുമൊക്കെ സമരരംഗത്ത് ഉണ്ട്. കായികമത്സരങ്ങൾ ഇവരുടെ പ്രൊഫഷൻ ആയതിനാൽ ശാരീരികക്ഷമത സമരരംഗത്തും നിലനിർത്തേണ്ടതുണ്ട്. അതുകൊണ്ടുതന്നെ സമരവേദിയിൽ ഒരു മിനി ജിം സെറ്റ് ചെയ്തിരിക്കുകയാണ് ഇവർ. “കേന്ദ്രസർക്കാർ പറയുന്നത് പഞ്ചാബിൽ മുഴുവൻ ലഹരി ഇടപാടുകൾ ആണെന്നാണ്. അവിടുത്തെ ചെറുപ്പക്കാർ ലഹരിക്ക് അടിമകൾ ആണെന്നാണ്. എന്നാൽ അതല്ല സത്യം എന്ന് തെളിയിക്കണം”- കബഡി താരം ബിട്ടു സിംഗ് ഒരു ദേശീയ ചാനലിനോട് പറഞ്ഞു. കർഷക പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നതിന് ഒപ്പം രണ്ടുമണിക്കൂർ ജിമ്മിലും ചെലവഴിക്കുന്നുണ്ട് ഇവർ. വ്യായാമത്തിന്റെ പ്രാധാന്യം എല്ലാവരെയും ബോധ്യപ്പെടുത്താനും ഈ ഉദ്യമം ഗുണം ചെയ്യുമെന്ന് ഇവർ കരുതുന്നു. സമരരംഗത്തുള്ള കർഷകരും ജിമ്മിൽ വരുന്നുണ്ട് എന്നാണ് ഇവർ പറയുന്നത്. അവരെ ശരിയായ വ്യായാമം…
Read More » -
NEWS
ഫ്ലാറ്റിൽ നിന്ന് സ്ത്രീ ചാടിയ സംഭവത്തിൽ ഭർത്താവിന്റെ നിർണായക മൊഴി, ഉടമയ്ക്കെതിരെ കേസ്
മറൈൻഡ്രൈവിൽ ഫ്ലാറ്റിന്റെ ആറാം നിലയിൽ നിന്ന് വീട്ടുജോലിക്കാരി സാരികൾ കൂട്ടിക്കെട്ടി താഴേക്ക് ചാടിയ സംഭവത്തിൽ വൻ ട്വിസ്റ്റ്. ഗുരുതര നിലയിൽ ആശുപത്രിയിൽ കഴിയുന്ന സ്ത്രീയുടെ ഭർത്താവ് മൊഴി നൽകിയതിന് പിന്നാലെയാണ് പോലീസ് ഫ്ലാറ്റ് ഉടമയ്ക്കെതിരെ കേസെടുത്തു. ലിങ്ക് ഹൊറൈസൺ ഫ്ലാറ്റിന്റെ ആറാം നിലയിലെ താമസക്കാരനാണ് കേസെടുത്ത ഇൻതിയാസ് അഹമ്മദ്. ഫ്ലാറ്റിൽ രാത്രി അടുക്കളയിൽ ഉറങ്ങാൻ കിടന്ന കുമാരിയെ രാവിലെ താഴെ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഇൻതിയാസ് തന്നെയാണ് പോലീസിൽ വിവരം അറിയിച്ചത്. ജനലിൽ നിന്ന് താഴേക്ക് സാരി കെട്ടി തൂക്കിയിട്ടിരുന്നത് സംഭവത്തിൽ ദുരൂഹത വർദ്ധിപ്പിക്കുന്നു. എന്നാൽ പതിവിനു വിരുദ്ധമായി ഒന്നും നടന്നിട്ടില്ല എന്ന നിലപാടിലായിരുന്നു ഫ്ലാറ്റുടമകൾ. കുമാരിയുടെ നില ഗുരുതരമായി തുടരുന്നതിനാൽ മൊഴി രേഖപ്പെടുത്താൻ സാധിച്ചിട്ടില്ല. ഇവർക്കെതിരെ ആത്മഹത്യാശ്രമത്തിന് കേസെടുക്കുമെന്ന് പോലീസ് പറഞ്ഞെങ്കിലും പിന്നീട് തിരുത്തി. വീട്ടുടമയെ പോലീസ് രക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപണമുയർന്നിരുന്നു. വീട്ട് തടങ്കലിൽ വെച്ചതിനാണ് വീട്ടുടമക്കെതിരെ കേസെടുത്തിരിക്കുന്നത്.
Read More » -
LIFE
ധനുഷിന്റെ ‘കര്‍ണന്‍’ പൂര്‍ത്തിയായി
ധനുഷിനെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ‘കര്‍ണന്‍’ ചിത്രീകരണം പൂര്‍ത്തിയായി. ധനുഷ് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. ‘കര്‍ണന്റെ ചിത്രീകരണം പൂര്‍ത്തിയായി.. ഈ ചിത്രം എനിക്ക് നല്‍കിയ മാരി സെല്‍വരാജിന് നന്ദി. എന്റെ സഹപ്രവര്‍ത്തകരോടും മറ്റ് ടെക്‌നീഷ്യന്‍മാരോടും ഞാന്‍ നന്ദി അറിയിക്കുന്നു. ഈ സ്‌പെഷ്യല്‍ സ്‌പെഷ്യല്‍ സിനിമയ്ക്കായി മികച്ച സംഗീതം ഒരുക്കിയ സന്തോഷ് നാരായണന് പ്രത്യേകം നന്ദി’. ധനുഷ് ട്വീറ്റ് ചെയ്തു. ധനുഷിന്റെ നാല്‍പ്പത്തിയൊന്നാമത്തെ ചിത്രവുമായ കര്‍ണനില്‍ മലയാളി താരം രജിഷ വിജയനാണ് നായികയായെത്തുന്നത്. രജിഷയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണ് കര്‍ണന്‍. ചിത്രത്തിനായുള്ള ഇരുവരുടെയും മേക്ക്ഓവര്‍ ചിത്രങ്ങള്‍ നേരത്തെ വൈറലായിരുന്നു. ഇവരെ കൂടാതെ നടന്‍ ലാല്‍, യോഗി ബാബു, നടരാജന്‍ സുബ്രമണ്യന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. കലൈപുലി എസ്. താനുവിന്റെ വി. ക്രിയേഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മാണം. #karnan shoot completed. Thank you Mari selvaraj for giving me this. Thank you…
Read More » -
NEWS
മാധ്യമപ്രവര്‍ത്തകയെയും ഡ്രൈവറെയും വെടിവെച്ചുകൊന്നു
കാബൂള്‍: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ മാധ്യമപ്രവര്‍ത്തകയും ഡ്രൈവറും വെടിയേറ്റു മരിച്ചു. ഇനികാസ് ടി.വി ആന്റ് റേഡിയോയിലെ മാധ്യമ പ്രവര്‍ത്തക മലാല മയ്വന്ദും ഇവരുടെ കാര്‍ ഡ്രൈവര്‍ മുഹമ്മദ് താഹിറുമാണ് മരിച്ചത്. അക്രമി ഓടി രക്ഷപ്പെട്ടതായി പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് അറിയിച്ചു. ആക്രമണം നടത്തിയവരെ കുറിച്ച് കൂടുതല്‍ വിവരങ്ങൾ ലഭ്യമല്ല. അഫ്ഗാനിസ്ഥാനില്‍ വര്‍ധിച്ചുവരുന്ന കൊലപാതകങ്ങളെ ഈയിടെ നാറ്റോയും യുറോപ്യന്‍ യൂണിയനും ശക്തമായി അപലപിച്ചിരുന്നു. ഇതിനിടെയാണ് വീണ്ടും ആക്രമണമുണ്ടായത്. ആക്റ്റിവിസ്റ്റ് കൂടിയായ മലാല, അഫ്ഗാനില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഈയിടെ ചൂണ്ടി കാണിച്ചിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, ആക്റ്റിവിസ്റ്റുകള്‍ എന്നിവരെയാണ് അക്രമികള്‍ ലക്ഷ്യം വെയ്ക്കുന്നത്.
Read More »