കണ്ണൂരിൽ പൊടുന്നനെ വീട്ടമ്മ ഭൂമിയിൽ താണുപോയി, പൊങ്ങിയത് അടുത്ത വീട്ടിലെ കിണറ്റിൽ

ഇരിക്കൂർ ആയിപ്പുഴ യിൽ അമ്പരപ്പിക്കുന്ന ഒരു സംഭവം അരങ്ങേറി. അലക്കി കൊണ്ടിരുന്ന വീട്ടമ്മ പെട്ടെന്ന് ഭൂമി പിളർന്ന് അപ്രത്യക്ഷയായി. ഒരു ചെറിയ കുഴിയിലേക്ക് ആണ് അവർ വീണത്. അധികം താമസിയാതെ അവർ അടുത്ത വീട്ടിലെകിണറ്റിൽ എത്തി.

ഭൂമിക്കടിയിൽ രൂപപ്പെട്ട ഗുഹയിലൂടെ അപ്പുറത്തുള്ള കിണറ്റിലേക്ക് പതിക്കുകയായിരുന്നു എന്നാണ് നിഗമനം. എന്തോ വീഴുന്ന ശബ്ദം കേട്ട് വീട്ടുകാർ നോക്കുമ്പോഴാണ് സംഭവമറിയുന്നത്. അപ്പോൾ തന്നെ നാട്ടുകാർ വീട്ടമ്മയെ രക്ഷപ്പെടുത്തി. വീട്ടമ്മയ്ക്ക് സാരമായ പരിക്കുകൾ ഇല്ല. സംഭവസ്ഥലം നിരീക്ഷണത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *