തൃശൂർ പുള്ള് എൽപി സ്കൂളിലാണ് മഞ്ജു വാര്യർക്ക് വോട്ട്. അമ്മ ഗിരിജാ വാര്യർക്ക് ഒപ്പമാണ് നടി വോട്ട് ചെയ്യാൻ എത്തിയത്.
എന്നാൽ പോളിംഗ് ബൂത്തിൽ എത്തിയപ്പോഴാണ് പണി പാളി എന്ന് മഞ്ജുവാര്യർ തിരിച്ചറിഞ്ഞത്. കാരണം തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് മഞ്ജു എടുത്തിരുന്നില്ല. മഞ്ജുവാര്യർ എല്ലാവർക്കും അറിയാമെങ്കിലും തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ തിരിച്ചറിയൽരേഖ നിർബന്ധമാണല്ലോ. പ്രിസൈഡിങ്ങ് ഓഫീസർ തിരിച്ചറിയൽ രേഖ ചോദിച്ചപ്പോഴാണ് എടുക്കാൻ മറന്നു പോയ കാര്യം മഞ്ജു ഓർത്തത്.
ഉടൻതന്നെ മഞ്ജു കാറിൽ കയറി സമീപത്തെ വീട്ടിൽ പോയി രേഖയുമായി തിരിച്ചെത്തി വോട്ട് ചെയ്തു. വോട്ട് കളയരുതെന്ന് അച്ഛൻ മാധവവാര്യർ തന്നോട് എപ്പോഴും പറയുമായിരുന്നു എന്ന് മഞ്ജു പറഞ്ഞു. അച്ഛൻ മരിച്ച ശേഷവും അച്ഛൻ പറഞ്ഞ വാക്കുകൾ തെറ്റിക്കാറില്ല എന്നും മഞ്ജു കൂട്ടിച്ചേർത്തു.