രാഷ്ട്രീയ പ്രവേശന പ്രഖ്യാപിച്ചതിനുശേഷം നടൻ രജനീകാന്ത് ആദ്യം ചെയ്തത് എന്താണെന്ന് അറിയാമോ?

ജനുവരിയിൽ രാഷ്ട്രീയപ്പാർട്ടി പ്രഖ്യാപിക്കുമെന്നും അതിന്റെ വിശദവിവരങ്ങൾ ഡിസംബർ 31ന് അറിയിക്കുമെന്നും കഴിഞ്ഞദിവസം രജനീകാന്ത് വ്യക്തമാക്കിയിരുന്നു. 2021ൽ തമിഴ്നാട്ടിൽ നടക്കാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടി മത്സരിക്കുമെന്നും രജനീകാന്ത് പ്രഖ്യാപിച്ചിരുന്നു.

എന്നാൽ ഇതിനുശേഷം എന്താണ് രജനീകാന്ത് ചെയ്തത്?ഡിസംബർ മൂന്നിലെ പ്രഖ്യാപനത്തിനുശേഷം രജനി ഹൈദരാബാദിലേക്ക് ആണ് പോയത്. തന്റെ 168 ആമത്തെ ചിത്രത്തിന്റെ ഷൂട്ടിന് ആയാണ് രജനികാന്ത് ഹൈദരാബാദിലേക്ക് പറന്നത്. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ഈ ചിത്രം രാമോജി ഫിലിം സിറ്റിയിലാണ് ഷൂട്ട് ചെയ്യുന്നത്. ഡിസംബർ 14ന് ചിത്രീകരണം ആരംഭിക്കും.

45 ദിവസമാണ് ഈ ചിത്രത്തിനായി രജനീകാന്ത് നൽകിയിരിക്കുന്നത്. ചിത്രമാകട്ടെ തമിഴ്നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ റിലീസ് ചെയ്യൂ.

രാഷ്ട്രീയവും സിനിമയും ഒരുമിച്ച് കൊണ്ടുപോകാൻ ആകുമോ എന്ന് രജനിയോട് മാധ്യമപ്രവർത്തകർ ചോദിച്ചിരുന്നു, “സിനിമകളുമായി ബന്ധപ്പെട്ട 40 ശതമാനം ജോലികൾ ബാക്കിയുണ്ട്. ഞാനത് പൂർത്തിയാക്കും. അതിനുശേഷം പൂർണമായും രാഷ്ട്രീയത്തിലേക്ക് തിരിയും. എന്നെ അനുഗ്രഹിക്കൂ. ഇതായിരുന്നു രജനിയുടെ മറുപടി.”

Leave a Reply

Your email address will not be published. Required fields are marked *