NEWS

സാമൂഹിക അകലം പാലിക്കുന്നില്ല എന്ന് പറഞ്ഞ് സമരം ചെയ്യുന്ന കർഷകർക്കെതിരെ കേസെടുത്ത് പൊലീസ്, വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ആറ് ഹർജികൾ

കർഷകപ്രക്ഷോഭം പതിനാറാം ദിനത്തിലേക്ക് കടക്കുമ്പോൾ കേന്ദ്രസർക്കാരും കർഷകരും തങ്ങളുടെ നിലപാടുകളിൽ ഉറച്ചു നിൽക്കുകയാണ്. പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാണ് കർഷകർ ഉന്നയിക്കുന്ന ആവശ്യം. എന്നാൽ ഭേദഗതി ആകാം എന്ന് പറയുന്ന കേന്ദ്രസർക്കാർ നിയമം പിൻവലിക്കാൻ കൂട്ടാക്കുന്നില്ല.

ഇതിനിടെയാണ് സാമൂഹിക അകലം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കർഷകർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുന്നത്. അലിപ്പൂർ പോലീസാണ് കേസെടുത്തത്.

കർഷകസമരം കൈകാര്യം ചെയ്തിരുന്ന രണ്ട് ഐപിഎസ് ഓഫീസർമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവർ കർഷകരെ ബലം ഉപയോഗിച്ച് പ്രതിരോധിച്ചവരിൽ ഉണ്ടായിരുന്നു.

ഡിഎംകെ എംപി തിരിച്ചി ശിവ നൽകിയ ഹർജി അടക്കം 6 ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഹർജികളിൽ സുപ്രീംകോടതി ഡിസംബറിൽ തന്നെ വാദം കേൾക്കും.

അതേസമയം, കർഷക സമരത്തിലെ സംഭവവികാസങ്ങളെ സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ് കേന്ദ്രസർക്കാർ. ഇനി ചർച്ചയ്ക്ക് ഇല്ലെന്നും നിയമങ്ങൾ പിൻവലിച്ചാൽ മാത്രമേ ചർച്ചയ്ക്ക് സാധ്യത ഉള്ളൂവെന്നും കർഷക സംഘടനകൾ വ്യക്തമാക്കിയിരുന്നു.

Back to top button
error: