സ്വപ്നയുടെ മൊഴിയിൽ ഉള്ള ആ നാലു മന്ത്രിമാർ ഇവരൊക്കെ?
സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷും സരിത്തും നൽകിയ മൊഴികളിൽ സംസ്ഥാനത്തെ നാല് മന്ത്രിമാരുമായുള്ള ബന്ധം വ്യക്തമാക്കിയിരുന്നു എന്ന മാധ്യമ വാർത്തകൾ വന്നിരുന്നു. ഇപ്പോൾ എല്ലാവരും സ്വപ്നയും സരിത്തും മൊഴികളിൽ പരാമർശിച്ച നാലു മന്ത്രിമാർ ആരാണ് എന്ന അന്വേഷണത്തിലാണ്.
മലബാറിലെ രണ്ട് മന്ത്രിമാരും മധ്യകേരളത്തിലെയും തെക്കൻ കേരളത്തിലെയും ഓരോ മന്ത്രിമാരുടെയും പേരാണ് മൊഴികളിൽ പരാമർശിക്കപ്പെട്ടിരിക്കുന്നത് എന്നാണ് സൂചന. സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരുടെ പേരുകളും മൊഴികളിൽ ഉണ്ടെന്നാണ് സൂചന.
കസ്റ്റംസ് സമർപ്പിച്ച രഹസ്യവിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്ന് കോടതി പരാമർശിച്ചിരുന്നു. സ്വപ്നയെയും സരിത്തിനെയും ചോദ്യം ചെയ്തപ്പോൾ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് രഹസ്യവിവരങ്ങൾ കോടതിയിൽ സമർപ്പിച്ചത്.
2 മന്ത്രിമാർ മക്കളുടെ ബിസിനസ് കാര്യത്തിനും ജോലിക്കാര്യത്തിനും ആണ് സ്വപ്നയുമായി ബന്ധപ്പെട്ടത് എന്നാണ് വിവരം. മറ്റൊരു മന്ത്രി ഒരാൾക്ക് ജോലി ലഭിക്കുന്നതിനും ദുബായിലെ ഒരു ആവശ്യത്തിനും ആയിരുന്നു സ്വപ്നയെ ബന്ധപ്പെട്ടത് എന്നാണ് റിപ്പോർട്ട്.
സ്വപ്നയുടെ ഫോണിൽനിന്ന് സിഡാക്കിന്റെ സഹായത്തോടെ വീണ്ടെടുത്ത വാട്ട്സ്ആപ്പ് സന്ദേശങ്ങളിലൂടെ ആണ് മന്ത്രിമാരുമായുള്ള ബന്ധത്തെക്കുറിച്ചുള്ള സൂചന അന്വേഷണ സംഘത്തിന് ലഭിച്ചത് എന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഈ ചോദ്യംചെയ്യലിൽ സ്വപ്നയും സരിത്തും പറഞ്ഞ കാര്യങ്ങളാണ് രഹസ്യ രേഖയായി കോടതിയിൽ കസ്റ്റംസ് സമർപ്പിച്ചിട്ടുള്ളത്.