NEWS

സീറ്റ് വിഭജനത്തില്‍ കടുത്ത അവഗണന: മാണി സി കാപ്പന്‍

പാലാ: സീറ്റ് വിഭജനത്തില്‍ എല്‍ഡിഎഫില്‍നിന്ന് നീതി ലഭിച്ചില്ലെന്ന് എന്‍സിപി നേതാവും എംഎല്‍എയുമായ മാണി സി കാപ്പന്‍. പാലാ മുന്‍സിപ്പാലിറ്റി സീറ്റ് വിഭജനത്തില്‍ എല്‍ഡിഎഫ് തഴഞ്ഞു. സീറ്റ് വിഭജനത്തില്‍ എന്‍സിപിക്ക് വേണ്ട പരിഗണന കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതിലുള്ള പ്രതിഷേധം എല്‍ഡിഎഫില്‍ അറിയിക്കും. തിരഞ്ഞെടുപ്പിന് മുന്‍പ് പ്രതിഷേധം എവിടെയും അറിയിച്ചിട്ടില്ല. ഇനി തുറന്നു പറയുന്നതില്‍ തെറ്റില്ലെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി.

ജോസ് കെ.മാണിയുടെ ഇടതുപക്ഷത്തേക്കുള്ള വരവോടെ തന്നെ കടുത്ത എതിര്‍പ്പിലായിരുന്നു എന്‍.സി.പി നേതൃത്വം. കോട്ടയം ജില്ലയില്‍ മാത്രം 26 ഇടത്ത് മത്സരിച്ചിരുന്ന എന്‍.സി.പിക്ക് ഇത്തവണ ലഭിച്ചത് കേവലം ഏഴ് സീറ്റ് മാത്രമായിരുന്നു. ഇത്തരം അവഗണനകളാണ് ഇപ്പോള്‍ പൊട്ടിത്തെറിയിലേക്ക് വഴിവെച്ചത്.

Back to top button
error: