നടി ആര്യ ബാനര്‍ജി മരിച്ചനിലയില്‍

കൊല്‍ക്കത്ത: ബംഗാളി നടി ആര്യ ബാനര്‍ജി മരിച്ചനിലയില്‍. 33 വയസ്സായിരുന്നു.
ദക്ഷിണ കൊല്‍ക്കത്തയിലെ അപ്പാര്‍ട്ട്‌മെന്റില്‍ വെള്ളിയാഴ്ചയാണ് നടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കട്ടിലിനു സമീപം രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം.

രാവിലെ അപ്പാര്‍ട്ട്‌മെന്റിലെത്തിയ ജോലിക്കാരി കോളിങ് ബെല്ല് അടിച്ചിട്ടും ഫോണില്‍ വിളിച്ചിട്ടും പ്രതികരിക്കാത്തതിനെ തുടര്‍ന്ന് സമീപവാസികളെ വിവരം അറിയിക്കുകയായിരുന്നു. ഇവര്‍ പൊലീസിനെ വിളിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

ബോളിവുഡ് ചിത്രങ്ങളില്‍ ഉള്‍പ്പെടെ അഭിനയിച്ച് ശ്രദ്ധ നേടിയ ബംഗാളി നടി ഏറെ വര്‍ഷമായി ഒറ്റയ്ക്കാണ് ആര്യ താമസിച്ചിരുന്നത്.

സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്ന ആര്യയുടെ മരണത്തിന്റെ ഞെട്ടലിലാണ് ആരാധകര്‍. 2011ല്‍ പുറത്തിറങ്ങിയ ഹിന്ദി ചിത്രമായ ‘ദ് ഡേര്‍ട്ടി പിക്ച്ചറില്‍’ വിദ്യാ ബാലനോടൊപ്പം അഭിനയിച്ചാണ് ആര്യ ശ്രദ്ധ നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *