Month: December 2020
-
NEWS
പിറന്നാള്‍ ദിനത്തില്‍ പുതിയ പ്രഖ്യാപനം; രജനികാന്ത് തിരുവണ്ണാമലയില്‍ നിന്ന് മത്സരിക്കും
തമിഴ് സൂപ്പര്‍താരം രജനീകാന്തിന്റെ രാഷ്ട്രീയ പ്രഖ്യാപനം വാര്‍ത്തകളില്‍ ഏറെ സ്ഥാനം പിടിച്ചിരുന്നു. പാര്‍ട്ടിയെപ്പറ്റിയുള്ള പ്രഖ്യാപനവും മറ്റ് വിവരങ്ങളും ഡിസംബര്‍ 31 ന് അറിയിക്കുമെന്നാണ് താരം പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോഴിതാ തിയതി പ്രഖ്യാപനത്തിന് മുന്നോടിയായി താരം എവിടെ നിന്ന് മത്സരിക്കുമെന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. താരം തിരുവണ്ണാമലയില്‍ നിന്ന് മത്സരിക്കുമെന്ന സഹോദരന്‍ സത്യനാരായണ റാവു പറഞ്ഞു. തിരുവണ്ണാമല അരുണഗിരി നാഥര്‍ ക്ഷേത്രത്തില്‍ രജനിക്കായി മൃത്യജ്ഞയ ഹോമം നടത്തിയ ശേഷമായിരുന്നു സത്യനാരായണ റാവു ഇക്കാര്യം പറഞ്ഞത്. ദൈവ നിശ്ചയമുണ്ടെങ്കില്‍, രജനീകാന്തിന്റെ കന്നി തിരഞ്ഞെടുപ്പു മത്സരം തിരുവണ്ണാമലയില്‍ നിന്നാകും- സത്യനാരായണ റാവു പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി രജനീകാന്തും മക്കള്‍ മന്‍ട്രം ജില്ലാ ഭാരവാഹികളുമായി തിരക്കിട്ട് ചര്‍ച്ചയിലാണ്. താരവും പാര്‍ട്ടി ഓവര്‍സിയര്‍ തമിഴരുവി മണിയന്‍, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ അര്‍ജുന മൂര്‍ത്തി എന്നിവരും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ രജനീകാന്ത് രൂപീകരിക്കുന്ന പാര്‍ട്ടിയുടെ എല്ലാ സമിതികളിലും ചുരുങ്ങിയതു 5% വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ തീരുമാനിച്ചിരുന്നു. രജനി മക്കള്‍ മന്‍ട്രം…
Read More » -
NEWS
വളര്‍ത്തുനായയെ കെട്ടിയിട്ട് വലിച്ച സംഭവം; പ്രതിക്കെതിരെ കര്‍ശന നടപടിയാവശ്യപ്പെട്ട് മനേക ഗാന്ധി
കൊച്ചി: വളര്‍ത്തുനായയെ കാറിന്റെ പിന്നില്‍ കെട്ടിവലിച്ചിഴച്ച സംഭവത്തില്‍ ഇടപെട്ട് കേന്ദ്രമന്ത്രി മനേക ഗാന്ധി. ഡിജിപിയെയും ആലുവ റൂറല്‍ എസ്പിയെയും ഫോണില്‍ വിളിച്ച് വിവരങ്ങള്‍ തേടി. പ്രതിക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഹൈക്കോടതിയിലെ അഭിഭാഷകനായ ബി എസ് മന്‍സൂറാണ് സംഭവം മനേക ഗാന്ധിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. പ്രതിയെപ്പറ്റിയുളള കൂടുതല്‍ വിവരങ്ങളും മനേക ചോദിച്ചറിച്ചു. ഇത്തരം ക്രൂരതകള്‍ക്ക് എതിരെ കേരളത്തിലെ ജനങ്ങള്‍ രംഗത്തിറങ്ങണമെന്നും അവര്‍ ആഹ്വാനം ചെയ്‌തു. മൃഗങ്ങള്‍ക്ക് എതിരായ അതിക്രമങ്ങള്‍ക്കെതിരെ ബോധവത്ക്കരണം നടത്തണമെന്നും അതിന് ആവശ്യമായ സഹായം നല്‍കാമെന്നും മനേക അധികൃതരെ അറിയിച്ചിട്ടുണ്ട്. നെടുമ്പാശ്ശേരി അത്താണിക്ക് സമീപം ചാലക്കയില്‍ ഇന്നലെ രാവിലെ 11 മണിയോടെയാണ് മനുഷ്യത്യരഹിതമായ സംഭവം അരങ്ങേറിയത്. ചാലയ്ക്ക സ്വദേശി യൂസഫാണ് തന്റെ വളര്‍ത്തുനായയെ കാറില്‍ക്കെട്ടി അര കിലോമീറ്ററോളം വലിച്ചത്. നായയെ കാറില്‍ കെട്ടി വലിച്ചിഴച്ചത് കാറിന് പിന്നാലെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന നെടുമ്പാശ്ശേരി സ്വദേശി അഖിലാണ് തന്റെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചത്. പിന്നാലെ ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍…
Read More » -
NEWS
ചൈനയെ ഉപേക്ഷിക്കാൻ സാംസങ്, 4285 കോടിയുടെ നിക്ഷേപം ഇന്ത്യയിലേക്ക്
ദക്ഷിണ കൊറിയൻ ടെക് ഭീമൻ സാംസങ് ഇന്ത്യയിൽ കോടികളുടെ നിക്ഷേപത്തിന് ഒരുങ്ങുന്നു. 4285 കോടിയുടെ നിക്ഷേപമാണ് സാംസങ് ഉത്തർപ്രദേശിൽ നടത്താൻ ഉദ്ദേശിക്കുന്നത്. ഉത്തർപ്രദേശ് സർക്കാർ വക്താവ് അറിയിച്ചതാണ് ഇക്കാര്യം. ചൈനയിൽ നിന്നുള്ള ഫാക്ടറിയാണ് ഇന്ത്യയിലേക്ക് പറിച്ചു നടുന്നത്. നോയ്ഡയിലെ ഫാക്ടറിക്ക് പ്രത്യേകം ആനുകൂല്യങ്ങൾ യുപി സർക്കാർ നൽകും. സാംസങിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ പദ്ധതി ആകുമിത്. ലോകത്തിലെതന്നെ മൂന്നാമത്തെ യൂണിറ്റും. 510 പേർക്ക് നേരിട്ട് ജോലി ലഭിക്കുന്നതാണ് സാംസങിന്റെ യൂണിറ്റ്. നേരിട്ടല്ലാതെ നിരവധി പേർക്കും ജോലി ലഭിക്കും. നോയ്ഡയിൽ സാംസങ്ങിന് ഒരു മൊബൈൽ നിർമാണ യൂണിറ്റ് നിലവിലുണ്ട്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗമാണ് സാംസങ് മൊബൈൽ യൂണിറ്റുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്.
Read More » -
NEWS
35 പ്രാവുകളെ കഴുത്തറുത്ത് കൊന്നു; മലപ്പുറത്ത് കൊടുംക്രൂരത
മലപ്പുറം: വീട്ടില്‍ വളര്‍ത്തിയിരുന്ന 35 പ്രാവുകളെ തലയറുത്ത് കൊന്ന് കൊടും ക്രൂരത. മലപ്പുറം താനൂര്‍ അഞ്ചുടിയിലാണ് സംഭവം. സംഭവത്തില്‍ അഞ്ചുടി സ്വദേശികളായ ബിലാല്‍, തുഫൈല്‍ എന്നിവരാണ് വീട്ടില്‍ വളര്‍ത്തുന്ന മുപ്പത്തിയഞ്ച് പ്രാവുകളെ കൊന്നൊടുക്കിയത്. പ്രതികള്‍ ഒളിവിലാണ്. ഇവരെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി താനൂര്‍ പൊലീസ് അറിയിച്ചു. ബുധനാഴ്ച രാത്രി 10ന് ശേഷമാണ് സംഭവം. ബിലാലും തുഫൈലും ചേര്‍ന്ന് രണ്ട് വര്‍ഷമായി പ്രാവിനെ വളര്‍ത്തുന്നവരാണ്. തുഫൈലും കുടുംബവും ബന്ധുവീട്ടിലെ വിവാഹ ചടങ്ങിനു പോയ തക്കം നോക്കി പ്രതികള്‍ പ്രാവുകളെ കൊല്ലുകയായിരുന്നു. പ്രാവുകളുടെ കഴുത്ത് ഒടിച്ചും അറുത്തുമായിരുന്നു ക്രൂരത. വ്യാഴാഴ്ച രാവിലെ തീറ്റ കൊടുക്കാനായി കൂടിന് അടുത്തെത്തിയപ്പോഴാണ് പ്രാവുകള്‍ ചത്തനിലയില്‍ കണ്ടത്. മല്‍സരങ്ങളിലടക്കം വിജയികളായ അപൂര്‍വയിനം പ്രാവുകളാണ് നഷ്ടമായത്. പരാതിയില്‍ താനൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, അഞ്ചുടി സ്വദേശികളായ രണ്ട് യുവാക്കള്‍ ഇവരെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പ്രാവുകളെ അപഹരിക്കുമെന്നു പറഞ്ഞതായും ഇവര്‍ താനൂര്‍ പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.
Read More » -
NEWS
ഒട്ടിച്ചേര്‍ന്ന് ജനിച്ച പൂച്ചക്കുട്ടികള്‍; പിന്നീട് സംഭവിച്ചത്
പണ്ട് എലിയെ പിടിക്കുക എന്ന ചരിത്രദൗത്യത്തില്‍ നിന്ന് ഇപ്പോള്‍ വീടിന് അലങ്കാരവും സ്റ്റാറ്റസ് സിംബലുമായി മാറിയിരിക്കുകയാണ് പൂച്ചകള്‍. വീട്ടിലെ ഒരംഗത്തെപ്പോലെ വീടിനുള്ളില്‍ വളര്‍ത്തപ്പെടുന്ന അരുമയായതിനാല്‍ അവരുടെ പരിപാലനത്തെക്കുറിച്ചുള്ള അറിവ് പൂച്ചപ്രേമികള്‍ക്ക് ഏറെ പ്രധാനമാണ്. ലോകത്താകമാനം അന്‍പതോളം പൂച്ച ജനുസുകളുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. നാടന്‍ എന്നോ സങ്കരയിനം എന്നോ വിളിക്കാവുന്ന പൂച്ചകളാണ് കേരളത്തില്‍ ബഹുഭൂരിപക്ഷവും. എന്നാല്‍ ഇപ്പോഴിതാ ഒരു പൂച്ചയുടെ വാര്‍ത്ത സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ്. പൊക്കിള്‍ കൊടിയുടെ ഭാഗം ഒട്ടിചേര്‍ന്ന് ജനിച്ച അഞ്ച് പൂച്ചക്കുട്ടികള്‍. മണലൂര്‍ പാലാഴി ആലത്തി ശോഭനയുടെ വീട്ടിലെ കുഞ്ഞിമണിപൂച്ചയുടെ മൂന്നാം പ്രസവത്തില്‍ അഞ്ച് പൂച്ചക്കുട്ടികളാണ് പൊക്കിള്‍ക്കൊടിയുടെ ഭാഗം ഒട്ടിച്ചേര്‍ന്ന നിലയില്‍ ജനിച്ചത്. ശസ്ത്രക്രിയയിലൂടെയല്ലാതെ ഒട്ടിച്ചേര്‍ന്നുകിടക്കുന്ന കുട്ടികളെ സാധാരണ പുറത്തെടുക്കാനാകില്ല. എന്നാല്‍ കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ കുഞ്ഞുമണിപ്പൂച്ചയുടേത് സുഖപ്രസവമായിരുന്നു. മണ്ണുത്തി വെറ്ററിനറി ആശുപത്രിയിലെ ഡോ. അനൂപിന്റെ നിര്‍ദേശപ്രകാരം അന്തിക്കാട് വെറ്ററിനറി പോളിക്ലിനിക്കിലെ സര്‍ജനും തെക്കുംപാടം സ്വദേശിയുമായ ഡോ. സുശീല്‍കുമാറും സംഘവും ചേര്‍ന്ന് നടത്തിയ ശസ്ത്രക്രിയയിലൂടെ ഇവയെ വേര്‍പെടുത്തിയെടുക്കുകയായിരുന്നു. പ്രസവ ശേഷം…
Read More » -
NEWS
കോവിഡ് ബുദ്ധിമുട്ട് കണക്കിലെടുത്ത് സംസ്ഥാന സ്‌കൂള്‍ സിലബസ് ലഘൂകരിക്കണം: രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി
തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ അദ്ധ്യയനത്തിലുണ്ടായിട്ടുള്ള പ്രയോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് സി.ബി.എസ്.സി – ഐ.സി.എസ്.സി സിലബസുകള്‍ ലഘൂകരിച്ചതു പോലെ സംസ്ഥാന സിലബസും ലഘൂകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. പ്രത്യേകിച്ച് 10, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ കാര്യത്തിലെങ്കിലും, പാഠ്യഭാഗങ്ങള്‍ അടിയന്തിരമായി കുറയ്ക്കണം. കോവിഡ് കാരണം കേരളത്തിലെ വിദ്യാഭ്യാസമേഖലയും വിദ്യാര്‍ത്ഥികളും വലിയ പ്രതിസന്ധിയാണ് നേരിടുന്നത് എന്ന് രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി. ഇക്കൊല്ലത്തെ അദ്ധ്യയനവര്‍ഷം അവസാനിക്കാന്‍ ഏതാനും മാസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളു. കോവിഡ് മഹാമാരി വിദ്യാഭ്യാസമേഖലയില്‍ ഉണ്ടാക്കിയ അനിശ്ചിതത്വം കണക്കിലെടുത്ത് സിബിഎസ്ഇ/ ഐസിഎസ്ഇ സിലബസ്സുകള്‍ കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നിലവിലെ സിലബസ്സില്‍ യാതൊരുമാറ്റവും വരുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് മനസ്സിലാകുന്നത്. എന്നാല്‍ നിലവിലെ സിലബസ്സ് പൂര്‍ണ്ണമായും എങ്ങനെ പൂര്‍ത്തീകരിക്കാനവുമെന്നത് സംബന്ധിച്ച് അദ്ധ്യാപകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും ആശങ്കകളുണ്ട്. സിലബസ്സ് പ്രകാരമുളള അദ്ധ്യയനം ഇപ്പോള്‍ തന്നെ കൃത്യമായി നടത്താന്‍ കഴിയുന്നില്ല. വിക്ടേഴ്സ് ചാനല്‍…
Read More » -
NEWS
കസ്റ്റംസുമായി ഡിജിപിയുടെ രഹസ്യകൂടിക്കാഴ്ച അന്വേഷണം അട്ടിമറിക്കാന്‍: മുല്ലപ്പള്ളി
സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷണം അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെയാണ് കസ്റ്റംസ് ഹൗസ് കമ്മീഷണറുമായി ഡിജിപി ഒന്നര മണിക്കൂര്‍ കൊച്ചിയില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.കേസിന്റെ അന്വേഷണം സുപ്രധാന ഘട്ടത്തിലേക്ക് കടക്കുകയും സിപിഎം ഉന്നതര്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുകയും ചെയ്തതോടെയാണ് ഡിജിപിയെ ഉപയോഗിച്ച് മുഖ്യമന്ത്രി അപ്രതീക്ഷിത നീക്കം നടത്തിയത്.കേരള ഡിജിപി മുഖ്യമന്ത്രിയുടെ ഉപദേശിയും സഹായിയുമായാണ് പ്രവര്‍ത്തിക്കുന്നത്.ഡിജിപി സിപിഎമ്മുകാരുടെ ഇടനിലക്കാരനായി അധ:പതിച്ചെന്നും മുല്ലപ്പള്ളി പറഞ്ഞു. ബിജെപിയെ സ്വാധീനിക്കാന്‍ ഉത്തരമലബാറിലെ ജ്യോതിഷി: സ്വര്‍ണ്ണക്കടത്ത് കേസിന്റെ തുടക്കം മുതല്‍ ബിജെപി-സിപിഎം ധാരണയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ട് പോയത്.ബിജെപി ദേശീയനേതൃത്വവുമായി അടുത്ത ബന്ധമുള്ള ഉത്തരമലബാറിലെ ഒരു ജ്യോതിഷിയെ ഉപയോഗിച്ച് കേന്ദ്ര ബിജെപി നേതൃത്വത്തെ സ്വാധീനിക്കാന്‍ മുഖ്യമന്ത്രിയും കൂട്ടാളികളും ശ്രമം നടത്തുന്നതായി വിവരമുണ്ട്. ഇത് സംബന്ധിച്ച് വ്യക്തത വരുത്താനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും ബിജെപിക്കുമുണ്ട്. ബിജെപി ദേശീയ നേതൃത്വം കേസ് അന്വേഷണത്തിന്റെ ഓരോഘട്ടത്തിലും ഇടപെട്ടുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ അഡീ.പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ചോദ്യം ചെയ്യുന്നതിനും കസ്റ്റഡിയിലെടുക്കുന്നതിനും കേന്ദ്ര അന്വേഷണ…
Read More » -
NEWS
കൊവിഡ് ചട്ടലംഘനം:തിരുവനന്തപുരത്തെ ‘പോത്തീസിന്’ ആരോഗ്യമന്ത്രിയുടെ വിമർശനം
കൊവിഡ് ചട്ടം ലംഘിച്ചതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടം അടപ്പിച്ച പോത്തീസിനെതിരെ ആരോഗ്യമന്ത്രി കെ കെ ശൈലജ. ഒരിക്കലും നടക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് പോത്തീസിൽ നടന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. വില കുറച്ച് വിറ്റോളൂ, പക്ഷെ കൊവിഡ് മാനദണ്ഡം പാലിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കൊവിഡ് എണ്ണം കൂടാൻ ഇടയുണ്ട്. കൊവിഡ് കേസുകള്‍ നല്ലവണ്ണം ഉയരുമോ എന്ന ആശങ്കയുണ്ട്. കൊവിഡ് വല്ലാതെ വ്യാപിച്ചാൽ സാമ്പത്തിക ശേഷിയുള്ളവർ സ്വകാര്യ ആശുപത്രികളിൽ ചികിത്സിക്കേണ്ടിവരുമെന്നും കെ കെ ശൈലജ പറഞ്ഞു. കൊവിഡ് ചട്ടം ലംഘിച്ചതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടം അടപ്പിച്ച പോത്തീസിനെതിരെ കെ കെ ശൈലജ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തെ തുടര്‍ന്ന് ഇന്നലെയാണ് തിരുവനന്തപുരം നഗരത്തിലെ വ്യാപാര സ്ഥാപനമായ പോത്തീസ് ജില്ലാ ഭരണകൂടം ഇടപെട്ട് പൂട്ടിച്ചത്. പച്ചക്കറികള്‍ക്കും പലവ്യഞ്ജനങ്ങള്‍ക്കും കുറഞ്ഞ വില പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ മുതല്‍ തന്നെ അനിയന്ത്രിതമായ തിരക്കാണ് പോത്തീസില്‍ ഉണ്ടായത്.ഒരുവിധത്തിലുള്ള സാമൂഹിക അകലവും ഇവിടെയുണ്ടായിരുന്നില്ല. സന്ദര്‍ശക രജിസ്റ്ററും കൃത്യമായി സൂക്ഷിച്ചിരുന്നില്ല. പൊലീസ്…
Read More » -
LIFE
തദ്ദേശഭരണ തെരഞ്ഞെടുപ്പിനുശേഷം മാണി സി കാപ്പന്റെ നേതൃത്വത്തിൽ എൻസിപി യുഡിഎഫിലേക്ക്
തദ്ദേശഭരണ തെരഞ്ഞെടുപ്പിനു ശേഷം മാണി സി കാപ്പന്റെ നേതൃത്വത്തിൽ എൻസിപി യുഡിഎഫിലേക്ക് എന്നു സൂചന. പാർട്ടി ഒന്നാകെ വരാൻ തയ്യാറായില്ലെങ്കിൽ മാണി സി കാപ്പൻ തന്നോട് അടുത്തുനിൽക്കുന്നവരുമായി യുഡിഎഫിൽ ചേക്കേറും എന്നാണ് വിവരം. പാലാ സീറ്റ് എൽഡിഎഫ് ജോസ് കെ മാണി വിഭാഗത്തിന് നൽകുമെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് നടപടി. ഇതിന്റെ പ്രതിഫലനം എന്നോണം എൽഡിഎഫിനെതിരെ പരാതിയുമായി മാണി സി കാപ്പൻ പരസ്യമായി രംഗത്തുവന്നു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് എൻസിപിക്ക് എൽഡിഎഫിൽ കടുത്ത അവഗണന നേരിട്ടുവെന്ന് മാണി സി കാപ്പൻ മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യത്തിൽ ശക്തമായ പ്രതിഷേധം ഉണ്ട്. അറിയിക്കേണ്ടവരെ അറിയിക്കുമെന്നും മാണി സി കാപ്പൻ മാധ്യമങ്ങളോട് വ്യക്തമാക്കി. പാലാ ഉപതിരഞ്ഞെടുപ്പിൽ 9 പഞ്ചായത്തിലും നഗരസഭയിലും തനിക്ക് ലഭിച്ച ലീഡ് മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി. എന്നാൽ ഇവിടെ ഇത്തവണ രണ്ടു സീറ്റ് മാത്രമാണ് എൻസിപിക്ക് നൽകിയത്. കടുത്ത അവഗണനയാണ് ഇതെന്നും മാണി സി കാപ്പൻ പറഞ്ഞു. എൻസിപി…
Read More » -
NEWS
വി ജെ ചിത്രയെ മരണത്തിലേക്ക് തള്ളിവിട്ടത് മാനസിക സമ്മര്‍ദ്ദം
തമിഴ് സീരിയല്‍ താരവും അവതാരകയുമായ വിജെ ചിത്രയുടെ മരണവാര്‍ത്ത ഏറെ ഞെട്ടലോടെയായിരുന്നു തമിഴ് ജനത കേട്ടത്. ടെലിവിഷന്‍ ഷോകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷക പ്രീതി നേടിയ താരമായിരുന്നു ചിത്ര. ചിത്രയെ സ്‌നേഹിക്കുന്ന ഒരുപാട് ആരാധകരെ കണ്ണീരിലാഴ്ത്തിയാണ് താരത്തിന്റെ പെട്ടെന്നുള്ള വിടവാങ്ങല്‍. ഹോട്ടല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ താരത്തിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അമ്മയും ചിത്രയെ അടുത്തറിയുന്ന സുഹൃത്തുക്കളും പോലീസിന് മൊഴി നല്‍കിയിരുന്നു. ചിത്രയ്‌ക്കൊരിക്കലും ആത്മഹത്യ ചെയ്യാന്‍ സാധിക്കില്ലെന്നായിരുന്നു അമ്മയുടെ മൊഴി. ചിത്രയുടെ മുഖത്ത് കണ്ട പാടുകളും മരണത്തില്‍ ദുരൂഹതയുണ്ടെന്ന് തോന്നിപ്പിക്കുന്ന ഘടകങ്ങളായിരുന്നു. ചിത്രയ്‌ക്കൊപ്പം ഹോട്ടലില്‍ താമസിച്ചിരുന്ന പ്രതിശ്രുത വരന്‍ ഹേംനാഥിലേക്കാണ് അന്വേഷണത്തിന്റെ ആദ്യഘട്ടം നീങ്ങിയത്. ഹേംനാഥിനെതിരെയാണ് ചിത്രയുടെ അമ്മ മൊഴി നല്‍കിയത്. എന്നാല്‍ ചിത്രയുടെ മരണം ആത്മഹത്യ തന്നെയാണെന്നും അതിന് കാരണം കടുത്ത മാനസിക സമ്മര്‍ദ്ദവുമാണെന്നാണ് പോലീസിന്റെ പുതിയ വെളിപ്പെടുത്തല്‍. അമ്മയുടേയും ഹേംനാഥിന്റെയും പെരുമാറ്റം കടുത്ത മാനസിക സമ്മര്‍ദ്ദത്തിന് കാരണമാക്കിയിരുന്നുവെന്ന് പോലീസ് പറയുന്നു. ഹേംനാഥ് പലതവണ ചിത്രയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ മദ്യപിച്ചെത്തി…
Read More »