NEWS

വോട്ടെണ്ണൽ 16 ന് രാവിലെ 8 മുതൽ ആരംഭിക്കും; ഫലം വൈകില്ലെന്ന് കമ്മീഷന്റെ ഉറപ്പ്

തിരുവനന്തപുരം: മൂന്ന് ഘട്ടങ്ങളായി നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ 16ന് രാവിലെ എട്ടിന് ആരംഭിക്കും. ഫലം വൈകാതിരിക്കാൻ കൃത്യതയാർന്ന സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്കരൻ അറിയിച്ചു.

സംസ്ഥാനത്താകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. ഓരോ കേന്ദ്രങ്ങളിലെയും വോട്ടെണ്ണൽ പുരോഗതി കമ്മീഷന്റെ ‘ട്രെൻഡ്’ സോഫ്റ്റ് വെയറിൽ തത്സമയം അപ്‌ലോഡ് ചെയ്യും.തിരുവനന്തപുരത്ത് 16 വോട്ടെണ്ണൽ കേന്ദ്രങ്ങളുണ്ട്.

ആദ്യം എണ്ണുക തപാൽ വോട്ടുകളായിരിക്കും. പിന്നീട് മറ്റ് വോട്ടുകൾ എണ്ണിത്തുടങ്ങും. എട്ട് ബൂത്തുകൾക്ക് ഒരു ടേബിളെന്ന നിലയിലാണ് വോട്ടെണ്ണുക.ആദ്യം ഒന്നാം വാർഡ് പിന്നീട് രണ്ട് എന്നക്രമത്തിൽ പെട്ടികൾ പുറത്തെടക്കും.ഒരു വാർഡിൽ ഒന്നിലധികം ബൂത്തുകളുണ്ടെങ്കിൽ അതെല്ലാം ഒരു ടേബിളിൽ തന്നെ ഒരുക്കും.

ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണൽ ബ്ളോക്ക് തലത്തിലും മുനിസിപ്പാലിറ്റി,കോർപ്പറേഷനുകൾ എന്നിവിടങ്ങളിലേത് അതത് സ്ഥാപനങ്ങളിലെ കേന്ദ്രത്തിലുമായിരിക്കും നടക്കുക.ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്ക് ഒരു ഹാളും ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തുകൾക്ക് പ്രത്യേക കൗണ്ടിംഗ് ഹാളുകളും സജ്ജീകരിക്കും.വോട്ടെണ്ണൽ വിവരങ്ങൾ ട്രെൻഡ് സോഫ്റ്റ് വെയറിലൂടെ അപ്പപ്പോൾ അപ്ലോഡ് ചെയ്യും. ഇതിനായി വോട്ടെണ്ണൽ കേന്ദ്രത്തിനടുത്ത് പ്രത്യേക മുറി സജ്ജമാക്കും.

Back to top button
error: