NEWS

ഇടുക്കിയിൽ കോൺഗ്രസിൽ പൊട്ടിത്തെറി ,പണം വാങ്ങി കോൺഗ്രസ് നേതാക്കളെ തോൽപ്പിച്ചെന്ന് പരാതി

ഇടുക്കിയിൽ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാക്കൾ സിപിഐഎമ്മിൽ നിന്ന് പണം വാങ്ങി സ്വന്തം സ്ഥാനാർത്ഥികളെ തോൽപിച്ചെന്നു പരാതി .കോൺഗ്രസ് പ്രവർത്തകരും ആർ എസ് പിയും ഇത് സംബന്ധിച്ച പരാതി കെ പി സി സിയ്ക്ക് നൽകി .പരസ്യ പ്രതിഷേധത്തിന്റെ ഭാഗമായി പ്രവർത്തകർ ജില്ലാ നേതൃത്വത്തിന്റെ കോലവും കത്തിച്ചു .

കെ പി സി സി സെക്രെട്ടറി റോയ് പൗലോസ് ,ബ്ലോക്ക് പ്രസിഡണ്ട് തുടങ്ങിയവരുടെ കോലമാണ് കത്തിച്ചത്.വിമതരെ നിർത്തി പാർട്ടി സ്ഥാനാർത്ഥികളെ തോൽപ്പിച്ചു എന്നാണ് പരാതി .

Signature-ad

ഹൈറേഞ്ചിലെ മൂന്നു കോൺഗ്രസ് നേതാക്കൾക്കെതിരെയാണ് 25 ലക്ഷം കൈപ്പറ്റി എന്ന ആരോപണം ഉയർന്നിരിക്കുന്നത് .പ്രാദേശിക കോൺഗ്രസ് പ്രവർത്തകരും ആർഎസ്‌പിയും ഇത് സംബന്ധിച്ച് കെ പി സി സിയ്ക്ക് പരാതി നൽകി .കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ദയനീയ തോൽവിയ്ക്ക് കാരണം എന്തെന്ന് അന്വേഷിക്കണം എന്നാണ് ആവശ്യം .

Back to top button
error: