Month: December 2020

  • Lead News

    ജപ്തി നടപടിക്കിടെ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ട്വിസ്റ്റ്, അയൽവാസി വസന്തക്ക് പട്ടയ അവകാശമില്ലെന്ന് രേഖ

    ജപ്തി നടപടിക്കിടെ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ വൻ ട്വിസ്റ്റ്.കുടുംബത്തെ ഒഴിപ്പിക്കാൻ പരാതി നൽകിയ അയൽവാസി പൊങ്ങിൽ നെട്ടത്തോട്ടം ലക്ഷം വീട്ടിൽ വസന്തയ്ക്ക് ഈ ഭൂമിയിൽ പട്ടയ അവകാശമില്ല.ഇതുസംബന്ധിച്ച് വിവരാവകാശ രേഖകൾ പുറത്തുവന്നു. മരിച്ച രാജൻ രണ്ടുമാസം മുൻപ് തന്നെ ഈ വിവരാവകാശരേഖ നേടിയിരുന്നു. ഈ രേഖ കോടതിയിൽ ഹാജരാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ കേസിലെ വിധി മറ്റൊന്നാകുമായിരുന്നു. എന്നാൽ എന്തുകൊണ്ടാണ് രണ്ടുമാസംമുമ്പ് രാജൻ കൈപ്പറ്റിയ ഈ രേഖ കോടതിയിൽ ഹാജരാകാത്തത് എന്നത് സംബന്ധിച്ച ദുരൂഹത തുടരുകയാണ്. വസന്തയുടെ പട്ടയം വ്യാജമാണോ എന്നു പരിശോധിക്കാൻ ജില്ലാ കളക്ടർ നവജ്യോത് ഖോസ് തഹസിൽദാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇക്കാര്യം പരിശോധിച്ച് സർക്കാരിനെ അറിയിക്കും. വസന്ത അവകാശവാദമുന്നയിക്കുന്ന വസ്തു എസ് സുകുമാരൻ നായർ, കെ കമലാക്ഷി,വിമല എന്നിവരുടെ പേരുകളിലാണ് എന്ന് വിവരാവകാശ രേഖ പറയുന്നു. മാത്രമല്ല സർക്കാർ കോളനികളിൽ താമസിക്കുന്നവർക്കു പട്ടയം നൽകുമ്പോൾ പരമാവധി രണ്ട്,മൂന്ന്, നാല് സെന്റ് വീതം ആണ് നിൽക്കുന്നത്. എങ്ങനെയാണ് വസന്തയ്ക്ക് മാത്രമായി 12…

    Read More »
  • NEWS

    ” ഗാർഡിയൻ ” ജനുവരി 1ന് റിലീസ് ചെയ്യുന്നു

    മലയാള സിനിമകൾ മാത്രം റിലീസ് ചെയ്യുന്ന ലോകത്തിലെ തന്നെ ആദ്യത്തെ ഒ ടി ടി പ്ലാറ്റ് ഫോം “പ്രൈം റീൽസ് ” ന്റെ ആദ്യ ചിത്രം “ഗാർഡിയൻ ” ജനുവരി 1 ന് റിലീസ് ചെയ്യും. താരങ്ങൾ അടക്കമുള്ള 101 സിനിമപ്രവർത്തകരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രൈം റീൽസിന്റെ ലോഗോ ലോഞ്ച് നടന്നത്. എല്ലാ വെള്ളിയാഴ്ചകളിലും ഓരോ മലയാളം സിനിമകൾ ഈ പ്ലാറ്റ് ഫോമിലൂടെ റിലീസ് ചെയ്യും. കൊച്ചി ഇൻഫോ പാർക്ക്‌ ആസ്ഥാനമായ Aeon New Release Pvt Ltd എന്ന കമ്പനിയാണ് ഈ സംരഭത്തിന് പിന്നിൽ. ആൻഡ്രോയ്ഡ് ഫോൺ, ഐ ഫോൺ തുടങ്ങിയ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ പ്രൈം റീൽസ് ആപ്പ് ഡൌൺലോഡ് ചെയ്ത് അതിലുടെ സിനിമകൾ ആസ്വദിക്കാം.www.primereels.com എന്ന വെബ്സൈറ്റിലൂടെയും സിനിമകൾ കാണാം. പുതുവർഷത്തിൽ(2021) ജനുവരി 1ന് സൈജു കുറുപ്പ്, മിയ ജോർജ്, സിജോയ് വർഗീസ്, നയന,ഷിയാസ് കരീം, അജയ് ഷിബു തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ഗാർഡിയൻ റിലീസ് ചെയ്യും. ഐ…

    Read More »
  • Lead News

    29 കിലോ കഞ്ചാവുമായി പിടികൂടിയ നിമ്മിയ്ക്ക് ഗുണ്ടാ നേതാവുമായി അടുത്തബന്ധം

    തഴക്കരയിലെ വാടക വീട്ടിൽ നിന്ന് 29 കിലോ കഞ്ചാവുമായി ആണ് 32 കാരി നിമ്മിയെ പോലീസ് പിടികൂടുന്നത്. കായംകുളം ചേരാവള്ളി തയ്യിൽ തെക്കേതിൽ ആണ് നിമ്മിയുടെ വീട്. നിമ്മിയുടെ ഫോൺ പരിശോധിച്ചപ്പോൾ നിറയെ ഗുണ്ടാനേതാവ് ലിജു ഉമ്മന്റെ ചിത്രങ്ങൾ ആണ് ഉണ്ടായിരുന്നത്. കേസിലെ ഒന്നാം പ്രതിയാണ് ലിജു ഉമ്മൻ. ലിജുവിന്റെ സംഘത്തിൽപ്പെട്ട ഒരാളുടെ ഭാര്യയാണ് നിമ്മി. രണ്ടു വർഷമായി അയാളിൽനിന്ന് വേർപിരിഞ്ഞ് താമസിക്കുകയാണ് നിമ്മി. ലിജു ആണ് നിമ്മിയെ തഴക്കരയിൽ വാടകയ്ക്ക് താമസിപ്പിച്ചത് എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ലിജു ഉമ്മനെ കണ്ടെത്താൻ വ്യാപകമായ അന്വേഷണം നടക്കുകയാണ്. ഗുണ്ടാ സംഘം നടത്തിയ വലിയ പാർട്ടികളുടെ ചിത്രങ്ങൾ നിമ്മിയുടെ ഫോണിൽ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഈ ചിത്രങ്ങൾ ഉപയോഗിച്ച് അതിൽ ഉണ്ടായിരുന്നവരെ ബന്ധപ്പെട്ട് ലിജുവിനെ കണ്ടെത്താനാണ് പൊലീസ് നീക്കം.

    Read More »
  • Lead News

    സംസ്ഥാനത്തെ സ്കൂളുകൾ ഭാഗികമായി തുറക്കുന്നു

    സംസ്ഥാനത്ത് നാളെ മുതൽ ഭാഗികമായി സ്കൂളുകൾ തുറക്കുന്നു. 10, 12 ക്ലാസുകളിൽ പഠിക്കുന്ന 7 ലക്ഷത്തിലേറെ വിദ്യാർഥികളാണ് നാളെ മുതൽ സ്കൂളിൽ എത്തുക. 3118 ഹൈസ്കൂളുകളും 2077 ഹയർസെക്കൻഡറി സ്കൂളുകളും ആണ് തുറക്കുക.ഹാജർ നിർബന്ധമല്ല. രക്ഷിതാക്കളുടെ സമ്മതപത്രം വാങ്ങി വേണം കുട്ടികൾ സ്കൂളിലെത്താൻ. സ്കൂളുകളിൽ കോവിഡ് സെൽ രൂപീകരിക്കുന്നത് അടക്കമുള്ള മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. പൊതുപരീക്ഷയ്ക്ക് മുന്നോടിയായി ഓൺലൈൻ ക്ലാസ്സുകളുടെ തുടർച്ചയായ സംശയനിവാരണം, റിവിഷൻ എന്നിവയ്ക്കാണ് ഊന്നൽ. സുരക്ഷയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് സ്കൂളുകൾ തുറക്കുക. ഒരേസമയം ക്ലാസിൽ പകുതി കുട്ടികളെ മാത്രമേ അനുവദിക്കൂ. വിദ്യാർഥികൾ ഷിഫ്റ്റായോ ഒന്നിടവിട്ട ദിവസങ്ങളിളോ ക്ലാസിന് എത്തും വിധമാണ് ക്രമീകരണം. ഒരു ബെഞ്ചിൽ ഒരു കുട്ടിയെ മാത്രമേ ഇരുത്തൂ . ഒരാഴ്ചയ്ക്കുശേഷം സ്ഥിതിഗതികൾ വിലയിരുത്തി മാറ്റം വരുത്തും.

    Read More »
  • Lead News

    പുതുവത്സര രാവിന് നിയന്ത്രണം, ആഘോഷങ്ങൾ രാത്രി പത്തിന് അവസാനിപ്പിക്കണം

    സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ദുരന്തനിവാരണ വകുപ്പിന്റേതാണ് ഉത്തരവ്. ആഘോഷങ്ങളിൽ മാസ്ക്കും സാമൂഹിക അകലവും ഉണ്ടായിരിക്കണം. രാത്രി 10 നുള്ളിൽ ആഘോഷം അവസാനിപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. പൊതു പരിപാടികൾ സംഘടിപ്പിക്കരുത്. കർശനനടപടിയാണ് നിയന്ത്രണങ്ങൾ ലംഘിച്ചാൽ ഉണ്ടാവുക. ജില്ലാ പോലീസ് മേധാവിമാരും കളക്ടർമാരും നിയമങ്ങൾ നടപ്പാക്കുന്നത് ഉറപ്പുവരുത്തണം.

    Read More »
  • Lead News

    ഇന്ന് 6268 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

    5707 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 65,394; ഇതുവരെ രോഗമുക്തി നേടിയവര്‍ 6,87,104 കഴിഞ്ഞ 24 മണിക്കൂറിനിടെ 63,887 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 7 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ 6268 ഇന്ന് പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1006, പത്തനംതിട്ട 714, കോഴിക്കോട് 638, കൊല്ലം 602, കോട്ടയം 542, ആലപ്പുഴ 463, തൃശൂര്‍ 450, മലപ്പുറം 407, പാലക്കാട് 338, തിരുവനന്തപുരം 320, വയനാട് 267, കണ്ണൂര്‍ 242, ഇടുക്കി 204, കാസര്‍ഗോഡ് 75 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 29 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,887 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.81 ആണ്. റുട്ടീന്‍ സാമ്പിള്‍,…

    Read More »
  • Lead News

    ബി.ജെ.പിക്ക് കൂടുതൽ സീറ്റ്: കാസര്‍കോട് ഡി.സി.സിയില്‍ നേതൃമാറ്റം വേണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി സെക്രട്ടറിമാര്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിക്ക് കത്തയച്ചു

    കാഞ്ഞങ്ങാട്: തദ്ദേശതിരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയില്‍ തിരിച്ചടി നേരിട്ട കോണ്‍ഗ്രസില്‍ ഗ്രൂപ്പ് കലാപം രൂക്ഷം.നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കാസര്‍കോട് ഡി.സി.സിയില്‍ നേതൃമാറ്റം വേണമെന്നാവശ്യപ്പെട്ട് ജില്ലയിലെ കെ.പി.സി.സി സെക്രട്ടറിമാര്‍ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന് കത്തയച്ചു. കെ.പി.സി.സി സെക്രട്ടറിമാരായ കെ. നീലകണ്ഠന്‍, എം. അസൈനാര്‍, ബി. സുബ്ബയറായ്, ബാലകൃഷ്ണന്‍ പെരിയ എന്നിവര്‍ ഒരുമിച്ചാണ് ഐ.ഐ.സി.സി ജനറല്‍ സെക്രട്ടറിക്ക് കത്തെഴുതിയത്. കെ.പി.സി.സി നിര്‍വാഹകസമിതിയംഗങ്ങളായ പി.കെ ഫൈസല്‍, കെ.വി ഗംഗാധരന്‍, അഡ്വ. കെ.കെ നാരായണന്‍ എന്നിവരും കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. തദ്ദേശതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ കാസര്‍കോട് ജില്ലയില്‍ കോണ്‍ഗ്രസ് ബഹുദൂരം പിറകിലായെന്നും ചരിത്രത്തിലാദ്യമായി കോണ്‍ഗ്രസിനെ ബി.ജെ.പി മറികടന്നുവെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. തദ്ദേശതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 135 വാര്‍ഡുകള്‍ കിട്ടിയപ്പോള്‍ ബി.ജെ.പിക്ക് 143 വാര്‍ഡുകള്‍ ലഭിച്ചു. ഇത് കോണ്‍ഗ്രസിന് നാണക്കേടുണ്ടാക്കിയെന്നും ഡി.സി.സി പ്രസിഡണ്ടിനാണ് ഇതിന്റെ ഉത്തരവാദിത്വമെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. കാസര്‍കോട് ലോക്സഭാമണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍ 40,000ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.…

    Read More »
  • LIFE

    മാസ് ലുക്കിൽ സെന്തിൽ; ‘ഉടുമ്പ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

    കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത് സെന്തില്‍ കൃഷ്ണ കേന്ദ്ര കഥാപാത്രമാവുന്ന പുതിയ ചിത്രമാണ് ‘ഉടുമ്പ്’. ചിത്രമൊരു ഡാര്‍ക്ക് ത്രില്ലറാണ്. മലയാള സിനിമയില്‍ അധികം കാണാത്ത ഒരു വിഭാഗമാണിത്. ഡോണുകളുടെയും, ഗാങ്‌സറ്റര്‍മാരുടെയും കഥ പറയുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയിട്ട് ഏതാനും ആഴ്ചകളായി. ഇപ്പോഴിതാ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റ് പുറത്തു വന്നിരിക്കുകയാണ്. ദുൽഖർ സൽമാന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റർ പുറത്തുവിട്ടത്. ഒരു പക്കാ ഡാർക്ക് മൂഡിൽ സെന്തിൽ, ഹരീഷ് പേരടി, അലന്‍സിയര്‍, സാജല്‍ സുദര്‍ശന്‍ എന്നിവരുടെ മാസ് ലുക്കാണ് പോസ്റ്ററിലുള്ളത്.സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ പട്ടാഭിരാമന്‍, മരട് 357ന് പിന്നാലെ കണ്ണൻ താമരക്കുളത്തിന്റെ സംവിധാനത്തിൽ അണിയറയില്‍ ഒരുങ്ങുന്ന ത്രില്ലര്‍ ചിത്രമാണ് ഉടുമ്പ്. പുതുമുഖ താരം എയ്ഞ്ചലീന ലെയ്സെന്‍ ആണ് ചിത്രത്തിൽ നായികയാവുന്നത്. കണ്ണന്റെ സംവിധാനത്തിലെ പട്ടാഭിരാമൻ, മരട് 357 എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകന്‍ രവിചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുമ്പോൾ സാനന്ദ് ജോര്‍ജ് ഗ്രേസ് ആണ് സംഗീതം. നവാഗതരായ അനീഷ് സഹദേവന്‍, ശ്രീജിത്ത് ശശിധരന്‍ എന്നിവർ ചേര്‍ന്നാണ്…

    Read More »
  • NEWS

    ജമീല സിദ്ധീഖ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്ക് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും

    കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്ക് കുമ്പള ഡിവിഷനില്‍ നിന്ന് വിജയിച്ച ജമീല സിദ്ധീഖിനെയും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്ക് സെമീന ടീച്ചറേയും വൈസ്പ്രസിഡണ്ട് സ്ഥാനത്തേക്ക് പി.കെ.മുഹമ്മദ് ഹനീഫിനെയും മത്സരിപ്പിക്കാന്‍ മുസ്ലിം ലീഗ് ജില്ലാ പാര്‍ലമെന്റ് ബോര്‍ഡ് യോഗം തീരുമാനിച്ചു. കുമ്പള ഗ്രാമ പഞ്ചായത്ത് ബോര്‍ഡ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി താഹിറ യൂസഫിനെയും മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് ബോര്‍ഡ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി മുംതാസ് സമീറയെയും വൈസ്പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി മുസ്തഫ ഉദ്യാവറിനെയും മംഗല്‍പ്പാടി ഗ്രാമ പഞ്ചായത്ത് ബോര്‍ഡ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി കദീജത്ത് റിസാനയെയും വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി യൂസുഫ് ഹേരൂറിനെയും എണ്‍മകജെ പഞ്ചായത്ത് ബോര്‍ഡ് വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി ഡോ.ഫാത്തിമത്ത് ജനാസിനെയും മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് ബോര്‍ഡ് വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി മുജീബ് കമ്പാറിനെയും അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ ഷീബ ഉമ്മറിനെയും മുസ്ലിം ലീഗ് ജില്ലാ പാര്‍ലമെന്റ് ബോര്‍ഡ് പ്രഖ്യാപിച്ചു. സി.ടി. അഹമ്മദലി, സി.കെ. സുബൈര്‍, ടി.ഇ. അബ്ദുല്ല,…

    Read More »
  • Lead News

    മുഖ്യമന്ത്രി ഒരു വിഭാഗത്തിന്റെ വക്താവാകുന്നു: ഓർത്തഡോക്സ് സഭ

    മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ഓർത്തഡോക്സ് സഭ. സഭയെ കുറ്റപ്പെടുത്തിയ മുഖ്യമന്ത്രിയുടെ നടപടി നിർഭാഗ്യകരം. ഒത്തുതീർപ്പുകൾക്ക് സഭ വഴങ്ങുന്നില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. പ്രശ്നപരിഹാരത്തിനായി പലവട്ടം സഭ ചർച്ചകളിൽ പങ്കാളികളായി. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചകളിൽ എല്ലാം സഭ സഹകരിച്ചു. ചർച്ചയ്ക്ക് തയ്യാറായി എന്ന ഈ വസ്തുതയുടെ നേരെ കണ്ണടച്ചത് നിർഭാഗ്യകരം. വിധി അംഗീകരിക്കുക അല്ലാതെ മറ്റ് പ്രശ്നപരിഹാരത്തിന് ശ്രമിക്കേണ്ടതില്ല എന്ന് സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്. കോടതിവിധി നടപ്പാക്കാൻ ഉത്തരവാദിത്വമുള്ള മുഖ്യമന്ത്രി ഒരു വിഭാഗത്തിൻ്റെ വക്താവാകുന്നത് ഖേദകരം. മുഖ്യമന്ത്രി പദവിക്കു നിരക്കാത്ത പക്ഷപാതിത്വം കാണിക്കുന്നു. സഭാ തർക്കം നിലനിർത്തി ലാഭം കൊയ്യാനുള്ള ശ്രമം ഒറ്റക്കെട്ടായി ചെറുക്കും മുഖ്യമന്ത്രിയുടെ പരാമർശം നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയെന്നും ഓർത്തഡോക്സ് സഭ.

    Read More »
Back to top button
error: