Month: December 2020

  • സംസ്ഥാനത്ത്‌ ഇന്ന് 5887 പേര്‍ക്ക് കോവിഡ്-19

    സംസ്ഥാനത്ത് 5887 പേര്‍ക്ക് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 777, എറണാകുളം 734, തൃശൂര്‍ 649, മലപ്പുറം 610, പത്തനംതിട്ട 561, കോഴിക്കോട് 507, കൊല്ലം 437, തിരുവനന്തപുരം 414, ആലപ്പുഴ 352, പാലക്കാട് 249, കണ്ണൂര്‍ 230, വയനാട് 208, ഇടുക്കി 100, കാസര്‍ഗോഡ് 59 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,778 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.53 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 77,89,764 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 24 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3014 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 89 പേര്‍ സംസ്ഥാനത്തിന്…

    Read More »
  • Lead News

    ശിവശങ്കറിന്റെ ജാമ്യഹര്‍ജിയില്‍ ബുധനാഴ്ച വിധി

    സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ജാമ്യഹര്‍ജിയില്‍ ബുധനാഴ്ച വിധിപറയും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. ഏറ്റവും അവസാനമായി ശിവശങ്കറില്‍നിന്ന് കസ്റ്റംസ് എടുത്ത മൊഴിയുടെ പകര്‍പ്പ് അടുത്ത ദിവസം ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു. അതേസമയം തന്റെ കക്ഷിക്കെതിരെ ഒരു തെളിവും കസ്റ്റംസിനു ലഭിച്ചിട്ടില്ലെന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ബുദ്ധിമുട്ടുന്നതിനാല്‍ ജാമ്യം അനുവദിക്കണമെന്നും ശിവശങ്കറിന്റെ അഭിഭാഷകന്‍ കോടതിയില്‍ അഭ്യര്‍ഥിച്ചു. എന്നാല്‍ ശിവശങ്കറിന്റെ സ്വര്‍ണക്കടത്തിലെ ഇടപെടല്‍ വ്യക്തമാണെന്നു കസ്റ്റംസ് കോടതിയില്‍ വാദിച്ചു. ഏഴു തവണ നടത്തിയ യാത്രകളുടെ ചെലവുകള്‍ സ്വയം വഹിച്ചതായാണു ശിവശങ്കര്‍ മൊഴി നല്‍കിയിരിക്കുന്നത്. ഇത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും ഗൂഢലക്ഷ്യങ്ങള്‍ പുറത്തു വരാനുണ്ടെന്നും കസ്റ്റംസ് കോടതിയില്‍ വാദിച്ചു. മാത്രമല്ല 2015 മുതല്‍ ആരോഗ്യപ്രശ്‌നമുണ്ടെന്നു പറയുന്ന ശിവശങ്കര്‍ പിന്നെ എങ്ങനെയാണ് വിദേശയാത്രകള്‍ നടത്തിയതെന്നും കസ്റ്റംസ് ചോദിച്ചു.

    Read More »
  • Lead News

    സര്‍ക്കാര്‍ ഒരേസമയം വേട്ടക്കാരുടെ കൂടെ ഓടുകയും ഇരയ്‌ക്കൊപ്പം നില്‍ക്കുകയുമാണ്, ദമ്പതികളുടെ മരണത്തില്‍ ഒന്നാംപ്രതി സര്‍ക്കാര്‍: കെ. സുരേന്ദ്രന്‍

    തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വീട് ഒഴിപ്പിക്കുന്നതിനിടെ ആത്മഹത്യക്കു ശ്രമിച്ച രാജന്റെയും ഭാര്യ അമ്പിളിയുടെയും മരണത്തില്‍ ഒന്നാം പ്രതി സംസ്ഥാന സര്‍ക്കാരാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. പൊലീസിനെ ഉപയോഗിച്ച് രണ്ട് കുട്ടികള്‍ക്ക് മാതാപിതാക്കളെ ഇല്ലാതാക്കിയ സര്‍ക്കാര്‍ ഇപ്പോള്‍ അവരുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് പറയുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഒരേസമയം വേട്ടക്കാരുടെ കൂടെ ഓടുകയും ഇരയ്‌ക്കൊപ്പം നില്‍ക്കുകയുമാണ്. ഹൈക്കോടതിയില്‍ നിന്ന് മണിക്കൂറുകള്‍ക്കകം സ്റ്റേ ഓര്‍ഡര്‍ വരുമെന്നറിഞ്ഞാണ് പൊലീസ് ധൃതിപ്പെട്ട് കിടപ്പാടം ഒഴിപ്പിക്കാന്‍ ശ്രമിച്ചത്. ദമ്പതികളുടെ മരണത്തില്‍ വിശദമായ അന്വേഷണവും കുറ്റക്കാര്‍ക്കെതിരെ നടപടിയും വേണം. മനുഷ്യത്വമില്ലാത്ത സര്‍ക്കാരാണ് പിണറായി വിജയന്റേതെന്ന് അവര്‍ വീണ്ടും വീണ്ടും തെളിയിക്കുകയാണ്. പൊലീസിന്റെയും ഭരണകൂടത്തിന്റെയും ധിക്കാരമാണ് രാജ്യത്തെ ഞെട്ടിച്ച ദുരന്തത്തിന് കാരണമെന്നും സുരേന്ദ്രന്‍ തുറന്നടിച്ചു. രാജന്റെയും അമ്പിളിയുടെയും മക്കളുടെ സംരക്ഷണം മാത്രമല്ല അവരുടെ കുടുംബം അനാഥമാക്കിയവരെ ശിക്ഷിക്കുകയും ചെയ്യണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റങ്ങളും പിവി അന്‍വറിന്റെ അനധികൃത തടയണകളും എംഎം മണിയുടെ സഹോദരന്റെ മൂന്നാറിലെ…

    Read More »
  • Lead News

    ജനിതകമാറ്റം സംഭവിച്ച കോവിഡ്; ബ്രിട്ടനില്‍ നിന്നുളള വിമാനങ്ങള്‍ക്ക് വിലക്ക് നീട്ടിയേക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

    ജനിതക വകഭേദുളള കോവിഡ് വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ബ്രിട്ടനില്‍ നിന്നുളള വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീട്ടിയേക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. ഇതുസംബന്ധിച്ച് അന്തിമ തീരുമാനം രണ്ടു ദിവസത്തിനുള്ളില്‍ എടുക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. താല്‍ക്കാലിക വിലക്ക് നീളാനാണ് സാധ്യത ഉള്ളത്. എന്നാല്‍ വിലക്ക് അനിശ്ചിതകാലത്തേക്ക് ആകുമെന്ന് പ്രതീക്ഷിക്കുന്നില്ല എന്നും വ്യോമയാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് ബ്രിട്ടനില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഈ മാസം അവസാനം വരെ വിലക്കേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്.

    Read More »
  • Lead News

    നെയ്യാറ്റിന്‍കര സംഭവം: റൂറല്‍ എസ് പി അന്വേഷിക്കും

    നെയ്യാറ്റിന്‍കരയില്‍ കോടതി ഉത്തരവ് പ്രകാരമുള്ള ഒഴിപ്പിക്കലിനിടെ ഭാര്യയും ഭര്‍ത്താവും പൊള്ളലേറ്റു മരിച്ച സംഭവം തിരുവനന്തപുരം റൂറല്‍ എസ്പി ബി അശോകന്‍ അന്വേഷിക്കും. എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാനാണ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദേശിച്ചിരിക്കുന്നത്.

    Read More »
  • Lead News

    ഇനി അനീഷിന്റെ വീട്ടില്‍ ജീവിക്കും; പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണം: ഹരിത

    പാലക്കാട് തേങ്കുറിശിയിലെ ദുരഭിമാനക്കൊലയില്‍ പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിത. “ഞാന്‍ ഇനി ഇവിടെത്തന്നെ ഇരിക്കും. ഇവിടെയിരുന്ന് പഠിച്ച്‌ നല്ലൊരു ജോലി വാങ്ങിച്ച്‌ എന്റെ അപ്പു നോക്കിയ പോലെ അച്ഛനെയും അമ്മയെയും ഞാന്‍ നോക്കും. അവര്‍ക്ക് സര്‍ക്കാര്‍ കടുത്ത ശിക്ഷ കൊടുക്കണം. പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതീക്ഷയല്ല, അത് കൊടുക്കണം,” ഹരിത മാധ്യമങ്ങളോട് പറഞ്ഞു. ഹരിതയുടെ അച്ഛന്‍ പ്രഭുകുമാര്‍ ആണ് കേസില്‍ പ്രധാനപ്രതി. ഹരിതയെ പഠിപ്പിക്കാനാണ് അനീഷിന്റെ കുടുംബത്തിന്റെ തീരുമാനം. സ്വന്തം മകളെ പോലെ ഹരിതയെ പഠിപ്പിക്കും, സംരക്ഷിക്കും. എന്നാല്‍, പഠനത്തിനായി സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കണമെന്നും അനീഷിന്റെ കുടുംബം ആവശ്യപ്പെടുന്നു. ഹരിതയുടെ മുത്തച്ഛന്‍ കുമരേശന്‍ പിള്ളയ്‌ക്കും കൊലയില്‍ പങ്കുണ്ടെന്നാണ് അനീഷിന്റെ കുടുംബത്തിന്റെ ആരോപണം. കുമരേശന്‍ പിള്ളയ്‌ക്ക് കൊലയില്‍ വ്യക്തമായ പങ്കുണ്ടെന്ന് അനീഷിന്റെ അച്ഛനും അമ്മയും പറഞ്ഞു. എന്നാല്‍, ആരോപണങ്ങളെല്ലാം കുമരേശന്‍ പിള്ള നിഷേധിച്ചു. തേങ്കുറിശ്ശി അനീഷ് കൊലപാതക കേസില്‍ പ്രതികളുടെ അറസ്റ്റ് നേരത്തെ…

    Read More »
  • Lead News

    ഇനിയും നിര്‍ഭയമാര്‍ ഉണ്ടാകാതിരിക്കട്ടെ: നിര്‍ഭയ ദിനത്തില്‍ വിവിധ പദ്ധതികള്‍ക്ക് തുടക്കം, മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു

    തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നിര്‍ഭയ ദിനാചരണത്തിന്റേയും വിവിധ പദ്ധതികളുടേയും ഉദ്ഘാടനം ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. പോക്‌സോ അതിജീവിതരുടെ കേസുകള്‍ ശാസ്ത്രീയമായി കൈകാര്യം ചെയ്ത് നടപടികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കുന്നതിലേക്ക് നിര്‍ഭയസെല്ലിനോടനുബന്ധിച്ച് സ്ഥാപിച്ച ലീഗല്‍ ഡെസ്‌ക്ക്, 12 വയസിന് താഴെയുള്ള പോക്‌സോ അതിജീവിതരായ പെണ്‍കുട്ടികള്‍ക്ക് ഗൃഹാന്തരീക്ഷം നല്‍കി പരിപാലിക്കുന്നതിലേക്ക് തിരുവനന്തപുരം ജില്ലയിലെ രണ്ടാമത്തെ എസ്.ഒ.എസ്. മോഡല്‍ ഹോം, നിര്‍ഭയ വിമന്‍ ആന്റ് ചില്‍ഡ്രന്‍ ഹോമിന് പുറത്തുള്ള പോക്‌സോ അതിജീവിതരുടെ ആവശ്യമായ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന കമ്മ്യൂണിറ്റി ബേസ്ഡ് റീഹാബിലിറ്റേഷന്‍ എന്നിവയുടെ പ്രവര്‍ത്തനോദ്ഘാടനമാണ് നടന്നത്. ഈ നിര്‍ഭയദിനത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ ചെറുക്കുന്നതിലേക്കുള്ള ആദ്യ ചുവടുവയ്പ് നമ്മുടെ കുടുംബങ്ങളില്‍ നിന്നുതന്നെ ആരംഭിക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഇനിയും നിര്‍ഭയമാര്‍ ഉണ്ടാകാതിരിക്കുന്നതിനായി നമുക്കൊരുമിച്ച് പ്രവര്‍ത്തിക്കാം. 2012 ഡിസംബര്‍ 16ന് ഡല്‍ഹിയില്‍ നടന്ന കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ആശുപത്രിയില്‍ വച്ച് ഡിസംബര്‍…

    Read More »
  • Lead News

    കുടിയിറക്കലിന്റെ പേരില്‍ പോലീസ് നടത്തിയത് നരഹത്യ : രമേശ് ചെന്നിത്തല

    നെയ്യാറ്റിന്‍കര അതിയന്നൂര്‍ നെടുന്തോട്ടം ലക്ഷം വീട് കോളനിയില്‍ പുറമ്പോക്കില്‍ ഒറ്റ മുറി വീട് വച്ച് താമസിച്ചിരുന്ന ദരിദ്ര കുടുംബത്തെ ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടയില്‍ ദമ്പതികള്‍ തീപിടിച്ച് മരിച്ച സംഭവത്തില്‍ പ്രതി സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മനുഷ്യ മനസ്സാക്ഷിയെ നടുക്കിയ ഈ ദാരുണ സംഭവം ഉണ്ടായത് പോലീസിന്റെ ദുര്‍വാശിയും ധിക്കാരവും കാരണമാണ്. കുടിയൊഴിപ്പിക്കലിന്റെ പേരില്‍ പോലീസ് നടത്തിയത് നരഹത്യയാണ്. അരമണിക്കൂര്‍ കാത്തിരുന്നാല്‍ അനുകൂലവിധി ഉണ്ടാകുമെന്ന് കരഞ്ഞ് പറഞ്ഞിട്ടും അത് വകവയ്ക്കാതെ കഴിച്ചുകൊണ്ടിരുന്ന ഭക്ഷണത്തിന്റെ മുന്നില്‍ നിന്നും കുടുംബത്തെ വലിച്ചിറക്കാനാണ് പോലീസ് ശ്രമിച്ചത്.   ഭക്ഷണം കഴിച്ച് പൂര്‍ത്തിയാക്കുവാന്‍ പോലും അനുവദിക്കാതെയാണ് പോലീസ് അവരെ മരണത്തിലേക്ക് എറിഞ്ഞത്. തലചായ്ക്കാനുള്ള കൂര രക്ഷിച്ചെടുക്കാനുള്ള അറ്റകൈ പ്രയോഗമായി തലയില്‍ പെട്രോള്‍ ഒഴിച്ച് നിന്ന രാജന്റെയും ഭാര്യ അമ്പിളിയുടെയും ദേഹത്ത് തീ പടര്‍ന്നത് പോലീസിന്റെ നടപടി കാരണമാണ്. സിഗരറ്റ് ലൈറ്റര്‍ പോലീസ് തട്ടിതെറിപ്പിച്ചപ്പോഴാണ് തീ ദമ്പതികളുടെ ദേഹത്തേക്ക് പടര്‍ന്ന് പിടിച്ചത്. പോലീസിനെ കയറൂരി വിട്ടിരിക്കുന്നത് കാരണം…

    Read More »
  • Lead News

    നെയ്യാറ്റിന്‍കര ദമ്പതികളുടെ മരണം: പരാതിക്കാരിയെ കസ്റ്റഡിലിലെടുത്ത് പൊലീസ്

    തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കലിനിടെ ദമ്പതികള്‍ പൊളളലേറ്റ് മരിച്ച സംഭവത്തില്‍ പരാതിക്കാരിയെ കസ്റ്റഡിലിലെടുത്ത് പൊലീസ്. അമ്പിളിയുടെ മൃതദേഹം കൊണ്ടുവരുന്ന സമയത്ത് പരാതിക്കാരിയായ അയല്‍ക്കാരി വസന്ത സ്ഥലത്തുണ്ടാകുന്നത് ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന് കരുതുന്നതിനാലാണ് വസന്തയെ പൊലീസ് സ്ഥലത്ത് നിന്ന് മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്. കാണക്കാരി സ്വദേശിയായ വസന്തയുടെ പരാതിയിലാണ് കോടതി രാജനും കുടുംബവും താമസിച്ചിരുന്ന ഭൂമി ജപ്തി ചെയ്യാന്‍ ഉത്തരവിട്ടത്. ഈ ഉത്തരവ് നടപ്പാക്കുന്നതിനിടെയായിരുന്നു രാജനും ഭാര്യ അമ്പിളിയും മരിച്ചത്. ‘ഞാന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല. ആരേയും ദ്രോഹിച്ചിട്ടില്ല, പിടിച്ചുപറിച്ചിട്ടില്ല. നിയമത്തിന്റെ വഴിയിലൂടെ തന്നെ പോകും. എന്റെ വസ്തുവല്ലെന്നാണ് ഇപ്പോള്‍ എല്ലാവരും പറയുന്നത്. അത് എന്റേതാണെന്ന് തെളിയിക്കണം. കോളനിക്കാര്‍ ഒന്നിച്ച് നിന്ന് തന്നെ ഒരുപാട് ദ്രോഹിച്ചു. പാവങ്ങള്‍ക്ക് വേണമെങ്കില്‍ വസ്തു നല്‍കും. പക്ഷെ ഗുണ്ടായിസം കാണിച്ചവര്‍ക്ക് ഒരിക്കലും വസ്തു വിട്ടുനല്‍കില്ല’ എന്നായിരുന്നു പരാതിക്കാരിയായ വസന്തയുടെ നിലപാട്.

    Read More »
  • LIFE

    അക്ഷയ് കുമാറിന്റെ പ്രതിഫലം 135 കോടിയിലേക്ക്?

    ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അക്ഷയ് കുമാറിന്റെ പ്രതിഫലം 100 ല്‍ നിന്ന് 135 കോടിയായി ഉയര്‍ത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. 2022ല്‍ ഇദ്ദേഹം പ്രതിഫലം 135 കോടിയായി ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ലോക് ഡൗണില്‍ സിനിമമേഖല കടുത്ത പ്രതിസന്ധിയിലായിരുന്നിട്ടും അക്ഷയ് തന്റെ പ്രതിഫലം കുറിച്ചിരുന്നില്ല. അക്ഷയെ വച്ചു സിനിമയെടുത്താല്‍ ലാഭം തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയാണ്. സമീപകാലങ്ങളിലൊന്നും അക്ഷയിന്റെ ചിത്രങ്ങള്‍ വലിയ പരാജയം ഏറ്റുവാങ്ങിയിട്ടില്ല. അക്ഷയുടെ ചിത്രങ്ങളുടെ സാറ്റ്‌ലൈറ്റ്, ഡിജിറ്റള്‍ റൈറ്റുകള്‍ ഏകദേശം 90 കോടി രൂപയ്ക്കാണ് വിറ്റു പോകുന്നത്. അതുകൊണ്ടു തന്നെ നടന്റെ താരമൂല്യത്തെ പരമാവധി ഉപയോഗിക്കുക എന്നതാണ് നിര്‍മാതാക്കളുടെ ലക്ഷ്യമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

    Read More »
Back to top button
error: