തഴക്കരയിലെ വാടക വീട്ടിൽ നിന്ന് 29 കിലോ കഞ്ചാവുമായി ആണ് 32 കാരി നിമ്മിയെ പോലീസ് പിടികൂടുന്നത്. കായംകുളം ചേരാവള്ളി തയ്യിൽ തെക്കേതിൽ ആണ് നിമ്മിയുടെ വീട്. നിമ്മിയുടെ ഫോൺ പരിശോധിച്ചപ്പോൾ നിറയെ ഗുണ്ടാനേതാവ് ലിജു ഉമ്മന്റെ ചിത്രങ്ങൾ ആണ് ഉണ്ടായിരുന്നത്.
കേസിലെ ഒന്നാം പ്രതിയാണ് ലിജു ഉമ്മൻ. ലിജുവിന്റെ സംഘത്തിൽപ്പെട്ട ഒരാളുടെ ഭാര്യയാണ് നിമ്മി. രണ്ടു വർഷമായി അയാളിൽനിന്ന് വേർപിരിഞ്ഞ് താമസിക്കുകയാണ് നിമ്മി. ലിജു ആണ് നിമ്മിയെ തഴക്കരയിൽ വാടകയ്ക്ക് താമസിപ്പിച്ചത് എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ലിജു ഉമ്മനെ കണ്ടെത്താൻ വ്യാപകമായ അന്വേഷണം നടക്കുകയാണ്. ഗുണ്ടാ സംഘം നടത്തിയ വലിയ പാർട്ടികളുടെ ചിത്രങ്ങൾ നിമ്മിയുടെ ഫോണിൽ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഈ ചിത്രങ്ങൾ ഉപയോഗിച്ച് അതിൽ ഉണ്ടായിരുന്നവരെ ബന്ധപ്പെട്ട് ലിജുവിനെ കണ്ടെത്താനാണ് പൊലീസ് നീക്കം.