ജപ്തി നടപടിക്കിടെ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ വൻ ട്വിസ്റ്റ്.കുടുംബത്തെ ഒഴിപ്പിക്കാൻ പരാതി നൽകിയ അയൽവാസി പൊങ്ങിൽ നെട്ടത്തോട്ടം ലക്ഷം വീട്ടിൽ വസന്തയ്ക്ക് ഈ ഭൂമിയിൽ പട്ടയ അവകാശമില്ല.ഇതുസംബന്ധിച്ച് വിവരാവകാശ രേഖകൾ പുറത്തുവന്നു. മരിച്ച രാജൻ രണ്ടുമാസം മുൻപ് തന്നെ ഈ വിവരാവകാശരേഖ നേടിയിരുന്നു. ഈ രേഖ കോടതിയിൽ ഹാജരാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ കേസിലെ വിധി മറ്റൊന്നാകുമായിരുന്നു. എന്നാൽ എന്തുകൊണ്ടാണ് രണ്ടുമാസംമുമ്പ് രാജൻ കൈപ്പറ്റിയ ഈ രേഖ കോടതിയിൽ ഹാജരാകാത്തത് എന്നത് സംബന്ധിച്ച ദുരൂഹത തുടരുകയാണ്.
വസന്തയുടെ പട്ടയം വ്യാജമാണോ എന്നു പരിശോധിക്കാൻ ജില്ലാ കളക്ടർ നവജ്യോത് ഖോസ് തഹസിൽദാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇക്കാര്യം പരിശോധിച്ച് സർക്കാരിനെ അറിയിക്കും.
വസന്ത അവകാശവാദമുന്നയിക്കുന്ന വസ്തു എസ് സുകുമാരൻ നായർ, കെ കമലാക്ഷി,വിമല എന്നിവരുടെ പേരുകളിലാണ് എന്ന് വിവരാവകാശ രേഖ പറയുന്നു. മാത്രമല്ല സർക്കാർ കോളനികളിൽ താമസിക്കുന്നവർക്കു പട്ടയം നൽകുമ്പോൾ പരമാവധി രണ്ട്,മൂന്ന്, നാല് സെന്റ് വീതം ആണ് നിൽക്കുന്നത്. എങ്ങനെയാണ് വസന്തയ്ക്ക് മാത്രമായി 12 സെന്റ് ഭൂമി ലഭിച്ചത് എന്നതിനെ സംബന്ധിച്ചും അന്വേഷണം തുടരുകയാണ്.