Month: December 2020

  • Lead News

    അനീഷിന്റെ ഭാര്യയായി വീട്ടിൽ തന്നെ കഴിയും, ഹരിത ഉറച്ചു തന്നെ-വീഡിയോ

    അനീഷിന്റെ വീട്ടിൽ തന്നെ കഴിയാൻ ആണ് തന്റെ ആഗ്രഹമെന്ന് ഭാര്യ ഹരിത. പഠിച്ചു ജോലി നേടണം. അനീഷിന്റെ മാതാപിതാക്കളെ നല്ല നിലയിൽ നോക്കുമെന്നും ഹരിത NewsThen Media- യോട് പറഞ്ഞു. പാലക്കാട് ദുരഭിമാനക്കൊല നാടിനെ നടുക്കിയതാണ്. പ്രണയവിവാഹത്തിന്റെ പേരിൽ യുവാവിനെ ഭാര്യാപിതാവും അമ്മാവനും ചേർന്ന് വെട്ടിക്കൊല്ലുകയായിരുന്നു. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് അനീഷ് ഹരിതയെ വിവാഹം ചെയ്യുന്നുത്. എന്നാൽ ആ ദാമ്പത്യബന്ധം മൂന്നുമാസം മാത്രം നീണ്ടു നിൽക്കാനാണ് ഹരിതയുടെ വീട്ടുകാർ അനുവദിച്ചത്. തന്റെ ഭർത്താവിന്റെ കൊലപാതകികൾ ശിക്ഷിക്കപ്പെടണമെന്ന് ഹരിത ആവർത്തിച്ച് ആവശ്യപ്പെടുന്നു. അതിനുവേണ്ടി നിയമയുദ്ധം നടത്തും. തങ്ങൾക്ക് ഭീഷണിയുള്ളതായി പോലീസിനെ നേരത്തെ തന്നെ അറിയിച്ചിരുന്നു. പഠിച്ച് ജോലി നേടണം എന്നാണ് ഇപ്പോഴത്തെ ആഗ്രഹം. ഇനിയുള്ള കാലം അനീഷിന്റെ വീട്ടിൽ ജീവിക്കാനാണ് ഇഷ്ടപ്പെടുന്നത്. കരഞ്ഞു തളർന്ന ഹരിതയെ അല്ല ഇപ്പോൾ കാണാനാവുന്നത്. മുന്നോട്ടു നീങ്ങാനുള്ള നിശ്ചയദാർഢ്യം ആ കണ്ണുകളിൽ ഉണ്ട്.

    Read More »
  • Lead News

    കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രമേയം പാസാക്കി കേരളം

    കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ സംസ്ഥാന നിയമസഭ പ്രമേയം കേരളം പാസാക്കി. ശബ്ദവോട്ടോടെയാണ് നിയമസഭ പ്രമേയം അംഗീകരിച്ചത്. മൂന്ന് കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് സഭ പറഞ്ഞു. കര്‍ഷക സമരം തുടരുന്നത് കേരളത്തെ ബാധിക്കുമെന്നും സഭയില്‍ പറഞ്ഞു. പ്രതിപക്ഷവും പ്രമേയത്തെ അനുകൂലിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ആണ് പ്രമേയം അവതരിപ്പിച്ചത്. രാജ്യതലസ്ഥാനം ഐതിഹാസിക പ്രക്ഷോഭത്തിന് സാക്ഷ്യം വഹിക്കുകയാണ് എന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിലത്തകർച്ചയും കർഷക ആത്മഹത്യയും വലിയ പ്രശ്നമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രനിയമം കാർഷികരംഗത്ത് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. നിയമത്തിൽ കർഷകർക്ക് നിയമ പരിരക്ഷയില്ല. കാർഷിക മേഖല കോർപ്പറേറ്റുകൾക്ക് മാത്രം ഉള്ളതാക്കാൻ നിയമം കാരണമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമാനതകളില്ലാത്ത സാഹചര്യത്തിലാണ് സഭ സമ്മേളിക്കുന്നത് എന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. നിയമസഭയ്ക്ക് ഇടപെടാനുള്ള ബാധ്യതയുണ്ടെന്നും സ്പീക്കർ വ്യക്തമാക്കി. ചട്ടം 118 പ്രകാരം നിയമസഭ പാസ്സാക്കിയ പ്രമേയം കര്‍ഷകരുടെ പ്രതിഷേധത്തിന് അടിസ്ഥാനമായ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം. രാജ്യതലസ്ഥാനം കര്‍ഷകരുടെ…

    Read More »
  • Lead News

    നിമ്മിയുമായി ബന്ധമുളള ഗുണ്ടാനേതാവ് ലിജു ഉമ്മനോ?

    തഴക്കരയിലെ വാടക വീട്ടില്‍ നിന്ന് 29 കിലോ കഞ്ചാവുമായി ആണ് 32 കാരി നിമ്മിയെ പോലീസ് പിടികൂടുന്നത്. കായംകുളം ചേരാവള്ളി തയ്യില്‍ തെക്കേതില്‍ ആണ് നിമ്മിയുടെ വീട്. നിമ്മിയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ നിറയെ ഗുണ്ടാനേതാവ് ലിജു ഉമ്മന്റെ ചിത്രങ്ങള്‍ എന്തിന് ഫോണ്‍ വോള്‍പേപ്പര്‍ പോലും ലിജുവിന്റെ ചിത്രമാണെന്നും പോലീസ് പറയുന്നു. ഇവര്‍ തമ്മില്‍ ഗാഡമായ ബന്ധമായിരുന്നു ഉണ്ടായിരുന്നത്. ലിജു ഉമ്മനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയ പൊലീസിന് നിമ്മിയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ കിട്ടിയ ചിത്രങ്ങള്‍ പലതും ഗുണ്ടാസംഘങ്ങള്‍ നടത്തിയ വലിയ പാര്‍ട്ടികളുടെയും ആഘോഷങ്ങളുടേതുമായിരുന്നു. ഫോട്ടോകളില്‍ ഉണ്ടായിരുന്ന വ്യക്തികളെ കണ്ടെത്തി ലിജു ഉമ്മനെ കുടുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ പൊലീസ് നടത്തുന്നത്. കേസിലെ ഒന്നാം പ്രതിയാണ് പുന്നമ്മൂട് പോനകം എബനേസര്‍ പുത്തന്‍വീട്ടില്‍ ലിജു ഉമ്മന്‍. ലിജുവിന്റെ സംഘത്തില്‍പ്പെട്ട കായംകുളം സ്വദേശി സേതുവിന്റെ ഭാര്യയാണ് നിമ്മി. സേതുവിന് ക്രിമിനല്‍ പശ്ചാത്തലമുളളതിനാല്‍ സേതു ജയിലില്‍ പോകുന്ന സമയങ്ങളില്‍ നിമ്മിയെ സഹായിക്കാന്‍ എത്തുന്നുന്നത് ലിജുവാണ്. അങ്ങനെയാണ് ലിജുവുമായി നിമ്മി അടുക്കുന്നത്.…

    Read More »
  • LIFE

    ലോകേഷ് കനകരാജിന് ആക്ഷന്‍ പറഞ്ഞ് ദളപതി വിജയ്

    തമിഴ് സിനിമാ ലോകത്തെ ദളപതി വിജയ് ആണിപ്പോള്‍ വാര്‍ത്തകളിലെ താരം. വിജയിയുടെ പുതിയ ചിത്രം മാസ്റ്റര്‍ ജനുവരി 13-ാം തീയതി തീയേറ്ററുകളിലേക്ക് എത്തുകയാണ്. കോവിഡ് മഹാമാരിയുടെ പ്രതിസന്ധിയില്‍ അകപ്പെട്ടുപോയ സിനിമാമേഖലയെ പഴയ ട്രാക്കിലേക്ക് തിരിച്ചെത്തിക്കാന്‍ മാസ്റ്റര്‍ എന്ന ചിത്രത്തിനും വിജയ് എന്ന താരത്തിനും സാധിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. കോവിഡിന് മുന്‍പ് ചിത്രീകരണം പൂര്‍ത്തിയാക്കി പ്രദര്‍ശനത്തിന് തയ്യാറാക്കിയ ചിത്രമായിരുന്നു മാസ്റ്റര്‍. അപ്രതീക്ഷിതമായി കടന്നു വന്ന കോവിഡ് പ്രതിസന്ധിയില്‍ ചിത്രത്തിന്റെ പ്രദര്‍ശനം നീണ്ടു പോവുകയായിരുന്നു. ചിത്രം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശനത്തിനെത്തുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ മുന്‍പ് വന്നിരുന്നുവെങ്കിലും ചിത്രം തീയേറ്ററില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ ഉറപ്പിച്ച് പറഞ്ഞിരുന്നു. വിജയ് കഴിഞ്ഞ ദിവസം തമിഴ്‌നാട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ചിത്രത്തിന്റെ പ്രദര്‍ശന തീയതി പുറത്ത് വിട്ടത്. സംവിധായകന്‍ ലോകേഷ് കനകരാജ് ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മാസ്റ്റര്‍ സിനിമ ചിത്രീകരിക്കുന്ന വേളയിലെ രസകരമായ അനുഭവം തുറന്ന് പറഞ്ഞത്. ചിത്രത്തില്‍ താനൊരു ചെറിയ വേഷത്തിലെത്തുന്നുണ്ടെന്നും…

    Read More »
  • Lead News

    ഒരു കുടുംബത്തിലെ നാല് പേര്‍ തൂങ്ങിമരിച്ചനിലയില്‍

    കൊച്ചി: ഒരു കുടുംബത്തിലെ നാല് പേര്‍ തൂങ്ങിമരിച്ചനിലയില്‍. പാറപ്പുറത്ത് വീട്ടില്‍ ബിജു (45) ഭാര്യ അമ്പിളി (40) മക്കളായ അശ്വതി (പത്താംക്ലാസ്) അര്‍ജ്ജുന്‍ (എട്ടാം ക്ലാസ് )എന്നിവരാണ് മരിച്ചത്. പെരുമ്പാവൂര്‍ ചേലാമറ്റത്താണ് സംഭവം. ചിട്ടിനടത്തിപ്പിനെ തുടര്‍ന്നുണ്ടായ കടബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. മക്കള്‍ രണ്ട് പേരേയും വീടിന്റെ ഹാളിലും, ബിജുവിനേയും ഭാര്യയേയും കിടപ്പ് മുറിയിലുമാണ് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. വീടുകള്‍ കേന്ദ്രീകരിച്ച് ചിട്ടി നടത്തിവന്നയാളാണ് ബിജു. വീടിന്റെ ചുവരില്‍ ആത്മഹത്യാക്കുറിപ്പ് എഴുതിയിട്ടുണ്ട്. 35 ലക്ഷത്തോളം കടമുണ്ടെന്നന്നും പണം ഇന്ന് തിരികെ കൊടുക്കാമെന്നാണ് പലരോടും പറഞ്ഞിരുന്നതെന്നും കുറിപ്പില്‍ പറയുന്നു. തനിക്ക് പണം തരാനുള്ളവരുടെ വിവരങ്ങള്‍ ആത്മഹത്യാ കുറിപ്പില്‍ അക്കമിട്ട് എഴുതിയിട്ടുണ്ടെന്നും ഈ പണം വാങ്ങി തന്റെ കടം വീട്ടണമെന്ന് കുറിപ്പില്‍ പോലീസിനോട് അഭ്യര്‍ഥിച്ചിട്ടുമുണ്ട്. ബന്ധുക്കളെ മൃതദേഹം കാണിക്കരുതെന്നും വീടിന്റെ ചുമരുകളില്‍ എഴുതിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് നടപടികള്‍ സ്വീകരിച്ചു.

    Read More »
  • Lead News

    തേഞ്ഞിപ്പാലം പഞ്ചായത്ത് പ്രസിഡന്റിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയില്‍

    മലപ്പുറം: അധികാരമേറ്റതിന് തൊട്ടുപിന്നാലെ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച പഞ്ചായത്ത് പ്രസിഡന്റിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയില്‍. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലം പഞ്ചായത്ത് പ്രസിഡന്റ് ടി.വിജിത്തിനെയാണ് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തേഞ്ഞിപ്പലം പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ നിന്നാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി വിജിത്ത് വിജയിച്ചത്. പ്രസിഡന്റായി തെരഞ്ഞെടുത്തതിന് പിന്നാലെയുള്ള മാനസിക സംഘര്‍ഷം കാരണമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് നിഗമനം. എന്നാല്‍ ആത്മഹത്യക്ക് പിന്നിലെ കാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വന്നിട്ടില്ല. ഇന്നലെ ഏറെ സന്തുഷ്ടനായിരുന്നുവെന്ന് കൂടെയുണ്ടായിരുന്നവര്‍ പറയുന്നു. പ്രസിഡന്റ് സ്ഥാനം പട്ടികജാതി (ജനറല്‍) സംവരണമാണ്.

    Read More »
  • LIFE

    ശ്രീശാന്തിന്റെ തിരിച്ചെത്തൽ നിർണായകം, കായിക നിരീക്ഷകൻ ദേവദാസ് തളാപ്പിന്റെ വിശകലനം-വീഡിയോ

    മുഷ്ത്താഖ് അലി ടി ട്വന്റി ടൂർണമെന്റിൽ ടീമിൽ ഇടം പിടിച്ച് ഇന്ത്യൻ പേസർ എസ് ശ്രീശാന്ത്. നീണ്ട 7 വർഷം കളിക്കളത്തിൽ നിന്ന് പുറത്തിരുന്ന ശേഷമാണ് ശ്രീശാന്ത് ടീമിൽ എത്തുന്നത്.കായിക നിരീക്ഷകൻ ദേവദാസ് തളാപ്പിന്റെ വിശകലനം.

    Read More »
  • Lead News

    കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ സംസ്ഥാന നിയമസഭ പ്രമേയം അവതരിപ്പിച്ചു

    കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ സംസ്ഥാന നിയമസഭ പ്രമേയം അവതരിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ആണ് പ്രമേയം അവതരിപ്പിച്ചത്. പുതിയ കാർഷിക നിയമ ഭേദഗതി റദ്ദാക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.രാജ്യതലസ്ഥാനം ഐതിഹാസിക പ്രക്ഷോഭത്തിന് സാക്ഷ്യം വഹിക്കുകയാണ് എന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിലത്തകർച്ചയും കർഷക ആത്മഹത്യയും വലിയ പ്രശ്നമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രനിയമം കാർഷികരംഗത്ത് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. നിയമത്തിൽ കർഷകർക്ക് നിയമ പരിരക്ഷയില്ല. കാർഷിക മേഖല കോർപ്പറേറ്റുകൾക്ക് മാത്രം ഉള്ളതാക്കാൻ നിയമം കാരണമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമാനതകളില്ലാത്ത സാഹചര്യത്തിലാണ് സഭ സമ്മേളിക്കുന്നത് എന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. നിയമസഭയ്ക്ക് ഇടപെടാനുള്ള ബാധ്യതയുണ്ടെന്നും സ്പീക്കർ വ്യക്തമാക്കി.

    Read More »
  • NEWS

    ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും സംവിധായകരാവുന്നു; ചിത്രം അടുത്ത വർഷം,നിർമ്മാണം ബാദുഷ

    സൂപ്പർഹിറ്റ് ചിത്രങ്ങളായ അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഒരു യമണ്ടൻ പ്രേമകഥ എന്നിവയുടെ തിരക്കഥാകൃത്തുക്കളായി എത്തി മലയാളത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച് മലയാളികളുടെ മനസിൽ ഇടം നേടിയ താരങ്ങളാണ് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും. ഈ വേളയിൽ പുതിയൊരു ചുവടുവയ്പ്പിന് ഒരുങ്ങുകയാണ് ബിബിൻ ജോർജ്- വിഷ്ണു ഉണ്ണികൃഷ്ണൻ ടീം. ആദ്യമായി സിനിമ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് താരങ്ങൾ. ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ ആണ് ചിത്രത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രം നിർമിക്കുന്നത് പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ്. സംവിധാനത്തിനൊപ്പം രചനയും താരങ്ങൾ തന്നെയാണ് നിർവഹിക്കുന്നത്. അടുത്ത വർഷം പകുതിയോടെയാവും ചിത്രീകരണം തുടങ്ങുക. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല….

    Read More »
  • Lead News

    കുതിരാനിൽ ചരക്കുലോറി വാഹനങ്ങളിലേക്ക് പാഞ്ഞുകയറി മൂന്ന് മരണം,ഒരാളുടെ നില ഗുരുതരം

    തൃശ്ശൂർ കുതിരാനിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് വാഹനങ്ങളിലേക്ക് പാഞ്ഞുകയറി മൂന്നുപേർ മരിച്ചു. ഒരാളുടെ നില അതീവ ഗുരുതരമാണ്. ചരക്ക് ലോറി ആദ്യം രണ്ട് ബൈക്കുകളിലേയ്ക്കും രണ്ട് കാറുകളിലേയ്ക്കും പാഞ്ഞുകയറി. പിന്നാലെ ഒരു മിനി ലോറിയെയും ഇടിച്ചു. കാറിൽ ഒരു യാത്രക്കാരൻ കുടുങ്ങിക്കിടക്കുകയാണ്. അപകടത്തെ തുടർന്ന് തൃശൂർ-പാലക്കാട് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.

    Read More »
Back to top button
error: