
തിരുവനന്തപുരം: ആറ്റിങ്ങള്‍ ചെമ്പകമംഗലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. വാട്‌സപ്പ് ചാറ്റിന്റെ പേരില്‍ തുടങ്ങിയ വാക്കേറ്റം അവസാനിച്ചത് ഒരാളുടെ മരണത്തിലാണ്. ചെമ്പകമംഗലം കുറക്കട സ്വദേശി വിഷ്ണുവാണ് മരിച്ചത്. വിഷ്ണുവിനെ കുത്തിയ വിമല്‍ ഇപ്പോള്‍ ആശുപത്രിയിലാണ്. കൈയേറ്റത്തില്‍ വിമലിനും പരിക്കേറ്റിട്ടുണ്ട്. വിമല്‍ വിഷ്ണുവിന്റെ നെഞ്ചില്‍ കുത്തിയതാണ് മരണകാരണം. ആശുപത്രിയില്‍ കഴിയുന്ന വിമലിപ്പോള്‍ പോലീസ് നീരിക്ഷണത്തിലാണ്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്