Month: December 2020

  • NEWS

    സുവേന്ദുവും 9 എംഎൽഎമാരും ബിജെപിയിൽ ,മമതയ്ക്ക് കനത്ത ആഘാതം,സിപിഐഎമ്മിനും മൂന്ന് എംഎൽഎമാർ നഷ്ടം ,ഒരു എംഎൽഎയെ കോൺഗ്രസിനും നഷ്ടം

    തൃണമൂൽ കോൺഗ്രസിലെ രണ്ടാമൻ എന്നറിയപ്പെടുന്ന സുവേന്ദു അധികാരി ബിജെപിയിൽ ചേർന്നു .പാർട്ടിയിലെ 5 എംഎൽഎമാരും ഒരു എംപിയും 3 സിപിഐഎം എംഎൽഎമാരും ഒരു കോൺഗ്രസ് എംഎൽഎയും ബിജെപിയിൽ ചേർന്നവരിൽ ഉൾപ്പെടുന്നു .കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ കൂറ്റൻ സമ്മേളനത്തിൽ ആണ് നേതാക്കൾ തട്ടകം വിട്ട് ബിജെപിയിൽ ചേർന്നത് . സംസ്ഥാന നിയമസഭയിൽ 294 സീറ്റുകൾ ആണുള്ളത് .ഇതിൽ ഇരുനൂറില്പരം സീറ്റുകൾ ബിജെപി നേടുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചു .അടുത്ത വർഷമാണ് ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് . മിഡ്നാപൂരിൽ ആയിരക്കണക്കിന് തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും 50 തൃണമൂൽ കോൺഗ്രസ് നേതാക്കളും റാലിക്കെത്തി .തെരഞ്ഞെടുപ്പ് വരുമ്പോൾ മമതക്കൊപ്പം നേതാക്കൾ ആരും ഉണ്ടാകില്ലെന്ന് അമിത് ഷാ പറഞ്ഞു .ബിജെപി നേതാവ് കൈലാസ വിജയ് വർഗീയ അടക്കം സമ്മേളനത്തിൽ പങ്കെടുത്തു .

    Read More »
  • NEWS

    രാഹുലിന്റെ വിശ്വസ്ത രുചി ഗുപ്ത കോൺഗ്രസ് വിട്ടു ,കെ സി വേണുഗോപാലിനെതിരെ ആരോപണം

    എൻ സ് യു ഐയുടെ ചുമതലയുള്ള ജോയിന്റ് സെക്രട്ടറി രുചി ഗുപ്ത കോൺഗ്രസ് വിട്ടു .കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ കുറ്റപ്പെടുത്തിക്കൊണ്ടാണ് പാർട്ടി വിട്ടത് . രാഹുൽ ഗാന്ധി നേരിട്ടാണ് രുചി ഗുപ്തയെ ജോയിന്റ് സെക്രട്ടറി ആക്കിയത് .എന്നാൽ സംഘടന സംബന്ധിച്ച തീരുമാനങ്ങൾ വൈകുകയാണെന്നും ഇതിനു കാരണം കെ സി വേണുഗോപാൽ ആണെന്നും രുചി ഗുപ്ത ആരോപിച്ചു .വിഷയങ്ങൾ എല്ലായിപ്പോഴും അധ്യക്ഷന്റെ ശ്രദ്ധയിൽ കൊണ്ട് വരാൻ ആകില്ലെന്നും രുചി ഗുപ്ത രാജി അറിയിച്ചു കൊണ്ടുള്ള സന്ദേശത്തിൽ പറയുന്നു . എൻ എസ് യു ഐയുടെ വാട്സാപ്പ് ഗ്രൂപ്പിൽ ആണ് രുചി ഗുപ്ത നിലപാട് വ്യക്തമാക്കിയത് .എൻ എസ് യു ഐയുടെ സംസ്ഥാന യൂണിറ്റുകൾ പുനഃസംഘടിപ്പിക്കാൻ സാധിക്കാത്തത് കെ സി വേണുഗോപാലിന്റെ പിടിവാശി കൊണ്ടാണെന്നാണ് രുചി പറയുന്നത് .കോൺഗ്രസിന് ശക്തമായ നേതൃത്വം വേണം .എങ്കിൽ മാത്രമേ ഇപ്പോൾ പല ദിശയിൽ സഞ്ചരിക്കുന്ന പാർട്ടിയ്ക്ക് ഒരു ദിശയിൽ സഞ്ചരിക്കാൻ കഴിയൂ .കോൺഗ്രസിനെ…

    Read More »
  • NEWS

    ഇന്ന് 6293 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

    4749 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 60,396; ഇതുവരെ രോഗമുക്തി നേടിയവര്‍ 6,36,814 ആകെ പോസിറ്റീവ് കേസുകള്‍ 7 ലക്ഷമായി (7,00,158) കഴിഞ്ഞ 24 മണിക്കൂറിനിടെ 59,995 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 4 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6293 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 826, കോഴിക്കോട് 777, മലപ്പുറം 657, തൃശൂര്‍ 656, കോട്ടയം 578, ആലപ്പുഴ 465, കൊല്ലം 409, പാലക്കാട് 390, പത്തനംതിട്ട 375, തിരുവനന്തപുരം 363, കണ്ണൂര്‍ 268, വയനാട് 239, ഇടുക്കി 171, കാസര്‍ഗോഡ് 119 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,995 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.49 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി.,…

    Read More »
  • LIFE

    ഫഹദ് ഫാസിലിനൊപ്പം പാട്ടില്‍ ചേരാന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍

    മലയാളത്തില്‍ സംവിധാനം ചെയ്തത് ആകെ രണ്ട് സിനിമകള്‍ മാത്രം. എന്നിട്ടും ഒരു സംവിധാനയകന്റെ ചിത്രത്തിനായി വര്‍ഷങ്ങളോളം പ്രേക്ഷകര്‍ കാത്തിരിക്കണമെങ്കില്‍ അയാളുടെ പേര് അല്‍ഫോണ്‍സ് പുത്രന്‍ എന്നായിരിക്കണം. നേരം എന്ന കൊച്ചു ചിത്രവുമായെത്തി പ്രേക്ഷക മനസില്‍ ഇടം പിടിച്ച പുത്രന്റെ രണ്ടാമത്തെ ചിത്രമായ പ്രേമം റെക്കോര്‍ഡ് കളക്ഷന്‍ നേടി മുന്നേറിയിരുന്നു. മലയാളത്തിന് പുറമേ തമിഴിലും ചിത്രം വലിയ വിജയമായിരുന്നു. നിവിന്‍ പോളി എന്ന താരത്തിന്റെ തമിഴ്‌നാട്ടിലെ പ്രേക്ഷക പ്രീതി വര്‍ധിപ്പിക്കുന്നതില്‍ പ്രേമം വലിയ പങ്ക് വഹിച്ചിരുന്നു. പ്രേമത്തിന് ശേഷം അല്‍ഫോന്‍സ് പുത്രന്റേതായി ഒരു സിനിമയ്ക്ക് വേണ്ടി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് 5 വര്‍ഷം തികയുകയാണ്. പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് അല്‍ഫോന്‍സ് പുത്രന്‍ തന്റെ മൂന്നാമത്തെ ചിത്രം ഈയിടെ പ്രഖ്യാപിച്ചിരുന്നു. പാട്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ നായകന്‍ ഫഹദ് ഫാസിലാണെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിത ചിത്രത്തില്‍ ഫഹദ് ഫാസിലിനൊപ്പം ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും എത്തുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നിരിക്കുകയാണ്. ചിത്രത്തിന്റെ ഒരു ഫസ്റ്റ്…

    Read More »
  • NEWS

    കോണ്‍ഗ്രസ്സ് അധ്യക്ഷനാവാന്‍ രാഹുല്‍ വരുമോ.? സോണിയ തുടരണമെന്ന് അഭിപ്രായം

    മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളുമായി സോണിയ ഗാന്ധി ഇന്ന് കൂടിക്കാഴ്ച നടത്തി പിരിയുമ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകളില്‍ ഏറ്റവും സുപ്രധാനമായ കാര്യം കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്ക് വരാന്‍ രാഹുല്‍ ഗാന്ധി ഇപ്പോഴും തയ്യാറായിട്ടില്ല എന്നതാണ്. സോണിയ ഗാന്ധി തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടു. നേതാക്കളുമായുള്ള ചര്‍ച്ചയില്‍ കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട പരാജയവൂം ചര്‍ച്ചയായി. ഈ ദയനീയാവസ്ഥ മറികടക്കാന്‍ പാര്‍ട്ടിക്ക് ശക്തനായൊരു നേതാവ് മുന്നിലേക്ക് വരേണ്ടിയിരിക്കുന്നു. പാര്‍ട്ടിയിലെ ഭൂരിഭാഗം പേരും രാഹുല്‍ ഗാന്ധിയുടെ തിരിച്ചു വരവ് ആഗ്രഹിക്കുന്നുവെന്നും പുതിയ പാര്‍ട്ടി പ്രസിഡന്റിനെ തിരഞ്ഞെടുക്കുവാനുള്ള നടപടികള്‍ ഉടന്‍ പാര്‍ട്ടി ആരംഭിക്കുമെന്നും മുതിര്‍ന്ന നേതാവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

    Read More »
  • NEWS

    അടുത്ത രണ്ടാഴ്ച നിര്‍ണായകം ജനങ്ങള്‍ സ്വയം ലോക്ഡൗണ്‍ പാലിക്കണം: കെ.കെ ശൈലജ ടീച്ചര്‍

    തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്തൊട്ടാകെ നടന്ന ഇലക്ഷന്‍ പ്രചരണങ്ങളും പിന്നീട് ഫലപ്രഖ്യാപനത്തിന് ശേഷം നടന്ന വിജയാഹ്ലാദ പ്രകടനങ്ങളും കോവിഡ് രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവ് ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രിയുടെ അറിയിപ്പ്. അടുത്ത രണ്ടാഴ്ച കേരളത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണെന്നും വാക്‌സിന്‍ വരും വരെ എല്ലാവരും സ്വയം സുരക്ഷയൊരുക്കണമെന്നും വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. ഇനിയുള്ള ദിവസങ്ങളില്‍ അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളുവെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രചരണവും വിജയാഹ്ലാദവും നടത്തണമെന്ന് അറിയിപ്പ് കൊടുത്തിട്ടും വലിയ ആള്‍ക്കൂട്ടങ്ങളുണ്ടായത് രോഗവ്യാപനത്തിന്റെ തീവ്രത കൂട്ടാനിടയാക്കിയിട്ടുണ്ട്. കോവിഡ് കേസുകള്‍ സംസ്ഥാനത്ത് വീണ്ടും ഉയരാന്‍ സാധ്യതയും മുന്നില്‍ കാണുന്നുണ്ട്. ആളുകള്‍ മാസ്‌ക് ധരിക്കണമെന്നും കൈകള്‍ ഇടയ്ക്ക് സാനിറ്റൈസ് ചെയ്യണമെന്നും സാമൂഹിക അകലം പാലിക്കണെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.

    Read More »
  • യുഡിഎഫിൽ നടക്കുന്നത് അസാധാരണ കാര്യങ്ങൾ :മുഖ്യമന്ത്രി

    ഒരു കക്ഷിയുടെ നേതൃത്വത്തിൽ ആര് വേണം എന്ന് മറ്റൊരു കക്ഷി നിർദേശം വെക്കുന്നത് രാഷ്ട്രീയത്തിൽ വിചിത്രമായ അനുഭവമാണ്. യു ഡി എഫിൽ അത്തരം ജനാധിപത്യ വിരുദ്ധവും അസാധാരണവുമായ കാര്യങ്ങളാണ് സംഭവിക്കുന്നത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ യുഡിഎഫിന്റെ നേതൃത്വം ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് ഏറ്റെടുക്കുകയാണോ എന്ന സംശയമാണുയരുന്നത്. കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയുവാനും കോൺഗ്രസിനെ ആര് നയിക്കണം എന്ന് തീരുമാനിക്കാനുമുള്ള കേന്ദ്രമായി ലീഗ് മാറിയോ? ഈ തെരഞ്ഞടുപ്പിനു മുൻപ് തന്നെ ഇത്തരം സൂചനകൾ പുറത്തു വന്നിരുന്നു. അതിന് ഇപ്പോൾ ആക്കം കൂടിയിരിക്കുന്നു. കോൺഗ്രസിന്റെ ദേശിയ നേതൃത്വത്തിന്റെ എതിർപ്പുകൾ മറികടന്നുകൊണ്ട് പോലും കേരളത്തിലെ കോൺഗ്രസിനെക്കൊണ്ട് മതവർഗ്ഗീയ കക്ഷികളുമായുള്ള സഖ്യത്തെ അംഗീകരിപ്പിക്കാൻ ലീഗിന് കഴിഞ്ഞു എന്നാണ് ലീഗിന്റെയും കോൺഗ്രസ്സിന്റെയും പരസ്യ പ്രസ്താവനകളിൽ നിന്ന് വ്യക്തമാകുന്നത്. ജമാ അത്തെ ഇസ്‌ലാമി അടക്കമുള്ള വർഗീയ സങ്കുചിത ശക്തികളുമായി ഉണ്ടാക്കിയ ബന്ധത്തിൻ്റെ പേരിൽ ദുർഗന്ധപൂരിതമായ ചർച്ചകളാണ് ആ മുന്നണിയിൽ നിന്ന് പുറത്തുവരുന്നത്. അതിൻ്റെ തുടർച്ചയായി…

    Read More »
  • NEWS

    കൊച്ചി കോര്‍പ്പറേഷന്‍ ഇനി എല്‍.ഡി.എഫ് ഭരിക്കും.?

    തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ ഉജ്വല വിജയം നേടിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഇത് സുവര്‍ണകാലഘട്ടം. കൊച്ചി കോര്‍പ്പറഷിനിലെ ഭരണം കൂടി ഇപ്പോള്‍ എല്‍.ഡി.എഫ് ഉറപ്പിച്ചിരിക്കുകയാണ്. 34 സീറ്റ് നേടിയ എല്‍.ഡി.എഫിന് കോര്‍പ്പറേഷന്‍ ഭരിക്കാന്‍ വേണ്ടിയിരുന്നത് ഒരാളുടെ പിന്തുണയാണെന്നിരിക്കേ ഇപ്പോള്‍ രണ്ട് യു.ഡി.എഫ് വിമതരുടെ പിന്തുണ ഇടതു പക്ഷത്തിനൊപ്പമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ്സ് വിമതനായി സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ചു ജയിച്ച സനില്‍മോനും, മുസ്ലിം ലീഗ് വിമതനായി കല്‍വത്തിയില്‍ നിന്നും വിജയിച്ച ടി.കെ അഷ്‌റഫുമാണ് ഇപ്പോള്‍ എല്‍.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ മൂപ്പത്തിയാറ് സീറ്റോടെ എല്‍.ഡി.എഫ് കോര്‍പ്പറേഷന്‍ ഭരണം നേടുമെന്നുറപ്പായി അതേ സമയം ഇപ്പോഴും ഭരണം പിടിക്കാം എന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. യു.ഡി.എഫ് വിമതരേയും മറ്റ് സ്വതന്ത്രരേയും ഒപ്പം നിര്‍ത്തി ഭരണം പിടിക്കാനുള്ള തന്ത്രങ്ങള്‍ ജില്ലാ നേതൃത്വം ധ്രുതഗതിയില്‍ ആലോചിക്കുകയാണ്. പിന്തുണ നല്‍കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് ഓരോ വര്‍ഷം മേയര്‍ പദവി എന്നതാണ് യു.ഡി.എഫ് മുന്നോട്ട് വെക്കുന്ന ഓഫറെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. അവസാന നിമിഷം വരെ…

    Read More »
  • Lead News

    കേരളത്തിൽ ഇടതുപക്ഷം അധികാരത്തിൽ വരുന്നതാണ് നല്ലത് ,പ്രൊഫ.സി .രവിചന്ദ്രനുമായി അഭിമുഖം-വീഡിയോ

    കേരളത്തിൽ ഇടതുപക്ഷം അധികാരത്തിൽ വരുന്നതാണ് നല്ലതെന്ന് യുക്തിവാദിയും അദ്ധ്യാപകനുമായ പ്രൊഫ.സി .രവിചന്ദ്രൻ .NewsThen – നു നൽകിയ അഭിമുഖത്തിലാണ് രവിചന്ദ്രൻ നിലപാട് വ്യക്തമാക്കിയത് .കർഷക നിയമങ്ങളെ താൻ സ്വാഗതം ചെയ്തത് അത് മൂലം കർഷകർക്കുണ്ടാകുന്ന നേട്ടങ്ങൾ കണ്ടാണ് .സൈബറിടത്തിൽ സംഘടിതമായ ഗുണ്ടാ പ്രവർത്തനം നടക്കുന്നുണ്ട് .തനിക്കെതിരെ ഉണ്ടാകുന്നതും അത്തരമൊന്നാണ് .കേരളം യുക്തിചിന്തയ്ക്ക് വളക്കൂറുള്ള മണ്ണ് ആണെന്നും എന്നാൽ രാഷ്ട്രീയ പാർട്ടികൾ മതങ്ങൾക്കുള്ളിലെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ രംഗത്ത് വരുന്നില്ലെന്നും രവിചന്ദ്രൻ വ്യക്തമാക്കി .

    Read More »
  • NEWS

    സിലബസ് ചുരുക്കി പരീക്ഷകള്‍ നടത്തണം:മുല്ലപ്പള്ളി

    പ്ലസ് ടു,എസ്എസ്എല്‍സി പരീക്ഷകള്‍ സിലബസ് ചുരുക്കി നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ശരാശരി 40 ശതമാനം പാഠഭാഗങ്ങള്‍ മാത്രമാണ് ഇതുവരെ പൂര്‍ത്തിയാക്കിയത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകളില്‍ റഗുലര്‍ ക്ലാസുകള്‍ നടത്താന്‍ സാധിക്കാതിരുന്നതുകൊണ്ടാണ് പാഠഭാഗം യഥാസമയം പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നത്. വിക്ടേഴ്‌സ് ചാനല്‍വഴി കൂടുതല്‍ ക്ലാസുകള്‍ നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് പറയുന്നുണ്ടെങ്കിലും വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം ഇനി അധ്യയനത്തിനായുള്ളത് വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമാണ്. ഈ വസ്തുത ഉള്‍ക്കൊള്ളാതെയാണ് സിലബസ് ചുരുക്കില്ലെന്ന നിലപാട് വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുന്നത്.ഇത് വിദ്യാര്‍ത്ഥികളെയും രക്ഷകര്‍ത്താക്കളെയും ആശങ്കയിലാക്കുന്നതാണ്. വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുന്ന വിഷയത്തില്‍ കുറച്ചുകൂടി പക്വമായ സമീപനമാണ് വിദ്യാഭ്യാസ വകുപ്പില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞു. സിലബസ് ചുരുക്കാതെ ജനുവരിക്ക് മുമ്പ് മുഴുവന്‍ പാഠഭാഗങ്ങളും തീര്‍ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് അമിതഭാരം അടിച്ചേല്‍പ്പിക്കുന്നതാണ്.ആറുമാസം കൊണ്ട് തീര്‍ത്ത പാഠഭാഗങ്ങളെക്കാള്‍ കൂടുതല്‍ പാഠഭാഗം ഇനിയുള്ള രണ്ടുമാസം കൊണ്ട് തീര്‍ക്കാനാണ് വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.ഇത് കുട്ടികളിലും അധ്യാപകരിലും…

    Read More »
Back to top button
error: