NEWS

ബ്രാഞ്ച് സെക്രട്ടറി പോലും വോട്ട് ചെയ്തില്ല. പൂജ്യം വോട്ടിന്റെ പിന്നിലെ കഥ

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അതിഗംഭീര വിജയം നേടാനായെങ്കിലും ആ വിജയത്തിന്റെ സന്തോഷത്തെ തെല്ലൊന്ന് കുറയ്ക്കുന്ന ഫലമായിരുന കൊടുവള്ളി നഗരസഭയിലെ ചുണ്ടപ്പുറം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ച പൂജ്യം വോട്ട് സംഭവം. ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്ക് ബ്രാഞ്ച് സെക്രട്ടറിയുടെ പോലും വോട്ട് ലഭിച്ചില്ല എന്ന ആക്ഷേപം ഉയരുന്നുണ്ട്. സംഭവത്തില്‍ കടുത്ത നടപടി സ്വീകരിക്കാനാണ് സിപിഎം തീരുമാനം. കൊടുവള്ളിയിലെ ഇടത് സ്ഥാനാര്‍ത്ഥി ഒ.പി റഷീദാണ് ഈ തിരഞ്ഞെടുപ്പില്‍ ഒരു വോട്ട് പോലും നേടാനാവാതെ പോയത്.

ചുണ്ടപ്പാറ ബ്രാഞ്ച് ഭാരവാഹകള്‍ക്കെതിരെയാണ് സിപിഎം നടപടിക്കൊരുങ്ങുന്നത്. ഇടത് സ്വതന്ത്രനായി ആദ്യം പാര്‍ട്ടി പിന്തുണ നല്‍കിയ ഫൈസലിനെ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്തതിന് പിന്നാലെ പിന്തുണ പിന്‍വലിക്കുകയായിരുന്നു. തുടര്‍ന്നാണ് ഒ.പി റഷീദിനെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയത്. 3 അംഗങ്ങളും 38 അനുഭാവികളും വാര്‍ഡിലുണ്ടെന്നിരിക്കെ ഇവരുടെ വോട്ടുപോലും റഷീദിന് ലഭിച്ചില്ല എന്നത് ശ്രദ്ധേയമാണ്. സ്വന്തം വോട്ട് മറ്റൊരു വാര്‍ഡിലായതിനാല്‍ ആ വോട്ടും റഷീദിന് നേടാനായില്ല.

Back to top button
error: