Month: December 2020
-
Lead News
24 മണിക്കൂറിനിടെ 26,624 കോവിഡ് കേസുകള്‍
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 26,624 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,00,31,223 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 341 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 1,45,477 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 26,690 പേരാണ് കോവിഡ് മുക്തരായത്. 95,80,402 പേര്‍ ഇതുവരെ രാജ്യത്ത് കോവിഡ് മുക്തരായി. 3,05,344 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.
Read More » -
Lead News
തെരഞ്ഞെടുപ്പ് തോൽവി: കെ പി സി സി യിൽ നേതൃമാറ്റമുണ്ടാകില്ല; ഡി സി സി തലത്തിൽ അഴിച്ചുപണി ഉണ്ടായേക്കും
തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തോൽവിയുടെ പശ്ചാത്തലത്തിൽ ചേരുന്ന അടുത്ത കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി നേതാവ് താരിഖ് അൻവർ പങ്കെടുക്കും. ഈ മാസം 27നാണ് യോഗം. ഇതിന് ശേഷം ഡി സി സി അധ്യക്ഷന്മാരും കെ പി സി സി സെക്രട്ടറിരുടെയും യോഗം ചേരും. സംസ്ഥാന തലത്തിൽ നേതൃമാറ്റം ഉടൻ ഉണ്ടാകില്ല. തെരഞ്ഞെടുപ്പ് സമയത്തെ മാറ്റം ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. എന്നാൽ ഡി സി സി തലത്തിൽ ചില ജില്ലകളിൽ മാറ്റം വരാൻ സാധ്യതയുണ്ട്. ഇരട്ട പദവി വഹിക്കുന്ന ജില്ലാ അധ്യക്ഷന്മാരെ മാറ്റാനാണ് ആലോചന.
Read More » -
Lead News
യുവനടിയെ അപമാനിച്ച സംഭവം; പ്രതികള്‍ പെരിന്തല്‍മണ്ണ സ്വദേശികള്‍
യുവനടിയെ കൊച്ചിയിലെ ഷോപ്പിംഗ് മാളിൽ അപമാനിച്ച സംഭവത്തിൽ പ്രതികളായ രണ്ട് യുവാക്കളെ പോലീസ് തിരിച്ചറിഞ്ഞു.മലപ്പുറം പെരിന്തൽമണ്ണ സ്വദേശികളായ ഇര്‍ഷാദ്, ആദിൽ എന്നിവരാണ് ഇടപ്പള്ളി ലുലു ഷോപ്പിംഗ് മാളിൽ വച്ച് യുവനടിയോട് അപമര്യാദയായി പെരുമാറിയത്. ജോലി ആവശ്യത്തിനായാണ് തങ്ങൾ കൊച്ചിയിലെത്തിയതെന്നും തിരിച്ചു പോകാനുള്ള തീവണ്ടി എത്താൻ ഒരുപാട് സമയമുള്ളതിനാലാണ് ഷോപ്പിങ് മാളിലെത്തിയതെന്നും യുവാക്കൾ പറയുന്നു. ഇവിടെ വച്ച് നടിയെ കണ്ടെന്നും അടുത്തു പോയി സംസാരിച്ചെന്നും യുവാക്കൾ പറയുന്നു.എന്നാൽ നടിയെ പിന്തുടരുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്നും ഒരു ദുരുദേശ്യത്തോടെയും അല്ല കൊച്ചിയിൽ എത്തിയതെന്നും യുവാക്കൾ പറയുന്നു. അറിഞ്ഞു കൊണ്ട് നടിയേയോ അവരുടെ കുടുംബത്തേയോ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അറിഞ്ഞു കൊണ്ട് അങ്ങനെ ചെയ്തിട്ടില്ലെന്നും എന്തെങ്കിലും തരത്തിൽ തങ്ങളുടെ ഭാഗത്ത് നിന്നും മോശം പെരുമാറ്റമുണ്ടായിട്ടുണ്ടെങ്കിൽ മാപ്പ് പറയാൻ തയ്യാറാണെന്നും യുവാക്കൾ പറയുന്നു. സംഭവം വലിയ വിവാദമായ കാര്യം ഇന്നലെയാണ് അറിഞ്ഞതെന്നും തുടര്‍ന്ന് പെരിന്തൽമണ്ണയിലെ ഒരു അഭിഭാഷകനെ പോയി കാണുകയും, ഈ അഭിഭാഷകൻ്റെ നിര്‍ദേശം അനുസരിച്ചാണ് ഇവര്‍ ഒളിവിൽ പോയത്.…
Read More » -
Lead News
ഭരണ വിരുദ്ധ വോട്ടുകൾ ഭിന്നിച്ചതാണ് യുഡിഎഫിന്റെ പരാജയ കാരണം: മുസ്ലീംലീഗ്
തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വോട്ടുകൾ ഭിന്നിച്ചതാണ് യുഡിഎഫിന്റെ പരാജയ കാരണമെന്ന് മുസ്ലീംലീഗ്. ജനങ്ങള്‍ക്ക് ആത്മവിശ്വാസം നൽകാൻ യുഡിഎഫിന് കഴിയണം. മുന്നണിയുടെ പൊതു ആരോഗ്യം സംരക്ഷിക്കാനുള്ള അഭിപ്രായം ലീഗ് പറയുമെന്നും മുസ്ലീം ലീഗ് നേതാവും എംപിയുമായ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ റിസൾട്ട് മോശമല്ല. വോട്ടുകൾ ഭിന്നിച്ചു പോയതാണ് യുഡിഎഫിന്റെ പരാജയത്തിന് കാരണം. യുഡിഎഫ് അച്ചടക്കത്തോടെ മുന്നോട്ട് പോകാൻ ശ്രമിക്കുമെന്നും പിന്നോക്ക – മുന്നോക്ക വ്യത്യാസം ഇല്ലാത്ത നയങ്ങളുമായി യുഡിഎഫ് വരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിഭാഗീയത സൃഷ്ടിക്കാൻ ഇടതു ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം വിമര്‍ശിച്ചു.കോൺഗ്രസിലെ പ്രശ്നങ്ങൾ ഉടന്‍ പരിഹരിക്കപ്പെടും. മുന്നണിയുടെ പൊതു ആരോഗ്യം സംരക്ഷിക്കാനുള്ള അഭിപ്രായം ലീഗ് പറയും. അത് മുന്നണിയിൽ ആണ് പറയുക. 100 ല്‍ കൂടുതൽ സീറ്റ് അസംബ്ലിയിൽ ജയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എസ്ഡിപിഐ – ഇടത് സഹകരണം പോലെ മാത്രമേ യുഡിഎഡ് വെൽഫെയർ സഹകരണം ഉള്ളു. അത് ചർച്ചയാക്കിയത് മാധ്യമങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read More » -
NEWS
നീണ്ട കാത്തിരിപ്പിന് ശേഷം; പൊന്മുടി സന്ദർശകർക്കായി തുറന്നു
നെടുമങ്ങാട് : പൊന്മുടി ശനിയാഴ്ച രാവിലെ സന്ദർശകർക്കായി തുറന്നു കൊടുത്തു. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് വനംവകുപ്പ് പൊന്മുടി അടച്ചിട്ടിരുന്നത്. ഒടുവിൽ പട്ടിണിയിലായ തൊഴിലാളികുടുംബങ്ങളുടേയും ആയിരക്കണക്കിന് സന്ദർശകരുടെയും അഭ്യർത്ഥന മാനിച്ചാണ് ഈ സീസണിൽ തന്നെ പൊന്മുടി തുറക്കുന്നത്. പൊന്മുടി തുറക്കുന്നതറിഞ്ഞ് ശനിയാഴ്ച രാവിലെ തന്നെ കോടമഞ്ഞിന്റെ തണുപ്പുതേടി ആയിരത്തിൽപ്പരം സന്ദർശകർ കുടുംബസമേതം എത്തി. ആദ്യ ദിനത്തിൽത്തന്നെ അര ലക്ഷം രൂപയാണ് വനംവകുപ്പിന്റെ വരുമാനം. ആനപ്പാറ, കല്ലാർ ചെക്‌പോസ്റ്റുകളിൽ സന്ദർശകരേയും വാഹനങ്ങളേയും സുരക്ഷാപരിശോധനകൾക്ക് വിധേയമാക്കി.കല്ലാർ ചെക്‌പോസ്റ്റിൽ ‘ബ്രേക്ക് ദി ചെയ്ൻ’ മാനദണ്ഡങ്ങൾ അനുസരിച്ച് സാനിറ്ററൈസേഷൻ നടത്തിയശേഷമാണ് അപ്പർ സാനിട്ടോറിയത്തിലേക്ക് സഞ്ചാരികളെ കടത്തിവിടുന്നത്. ചെക്‌പോസ്റ്റിൽ സന്ദർശകർ തന്നെ കൊണ്ടുവരുന്ന സാനിെറ്റെസർ, ഗ്ലൗസ് എന്നിവ ഉപയോഗിച്ചശേഷമേ കടത്തിവിടൂ. മദ്യം, പ്ലാസ്റ്റിക് എന്നിവ പൂർണമായും ഒഴിവാക്കണം.വനംസംരക്ഷണസമിതിക്കാണ് പൊന്മുടി സന്ദർശനത്തിന്റെ നടത്തിപ്പ് ചുമതല.
Read More » -
Lead News
യുവനടിയെ അപമാനിച്ച കേസിലെ പ്രതികള്‍ കീഴടങ്ങിയേക്കും: മാപ്പ് പറയാന്‍ തയ്യാറെന്നും പ്രതികള്‍
കൊച്ചിയിലെ മാളില്‍ വെച്ച് യുവനടിയോട് അപമര്യാദയായി പെരുമാറിയ കേസിലെ പ്രതികള്‍ ഉടന്‍ കീഴടങ്ങിയേക്കുമെന്ന് സൂചന. നടിയോട് മാപ്പ് പറയാന്‍ തയ്യാറാണെന്നും പ്രതികള്‍ അറിയിച്ചു. നിയമോപദേശം കിട്ടിയതുകൊണ്ടാണ് പ്രതികളിപ്പോള്‍ ഒളിവില്‍ കഴിയുന്നതെന്നും അറിയിച്ചു മാളിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വെച്ചാണ് നടിയെ കണ്ടതെന്നും മറ്റൊരു കുടുംബം ഫോട്ടോ എടുക്കുന്നത് കണ്ടപ്പോഴാണ് അടുത്ത് പോയി എത്ര സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്ന് ചോദിച്ചു. നടിയുടെ സഹോദരിയാണ് മറുപടി നല്‍കിയത്. അപ്പോള്‍ തന്നെ തിരിച്ചു പോന്നിരുന്നുവെന്നും നടിയെ പിന്തുടര്‍ന്നിട്ടില്ലെന്നും പ്രതികള്‍ ഒരു പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു. നടിയുടെ ശരീരത്തില്‍ മനപൂര്‍വ്വം സ്പര്‍ശിച്ചിട്ടില്ലെന്നും പ്രതികള്‍ പറഞ്ഞു. എന്തെങ്കിലും തെറ്റിധാരണ സംഭവിച്ചിട്ടുണ്ടെങ്കില്‍ സംഭവത്തില്‍ നടിയോടും കുടുംബത്തിനോടും ക്ഷമ ചോദിക്കുന്നുവെന്നും പ്രതികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പ്രതികളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് കേസില്‍ നിര്‍ണായകമായ വഴിത്തിരിവുണ്ടായത്. ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞ ചിലര്‍ പോലീസിന് വിവരങ്ങള്‍ നല്‍കിയത്. പ്രതികള്‍ മലപ്പുറം സ്വദേശികളാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച സൂചന. സൈബല്‍ സെല്ലിന്റെ സഹായത്തോടെ ടവര്‍ ലൊക്കേഷന്‍…
Read More » -
Lead News
കൈലാസത്തിലേക്ക് വരൂ; ഒരു ലക്ഷം പേര്‍ക്ക് വിസയുമായി നിത്യാനന്ദ
ഇന്ത്യയില്‍ നിന്നും രക്ഷപെട്ട് സ്വന്തം രാജ്യമായ കൈലാസ സ്ഥാപിച്ച് യഥേഷ്ഠം വാഴുന്ന വിവാദ ആള്‍ ദൈവം നിത്യാനന്ദയെപ്പറിയുളള വാര്‍ത്തകള്‍ സൗമൂഹമാധ്യമങ്ങളില്‍ എപ്പോഴും വൈറലാണ്. ഓരോ പ്രാവശ്യവും ഓരോരോ ഓഫറുകളുമായി പ്രത്യക്ഷപ്പെടുന്ന നിത്യാനന്ദ കഴിഞ്ഞ തവണ തന്റെ സ്വന്തം രാജ്യമായ കൈലാസത്തിലേക്ക് ആളുകളെ ക്ഷണിച്ചിരുന്നു. ഇപ്പോഴിതാ കൈലാസത്തില്‍ സ്ഥിരതാമസത്തിനായി ഒരു ലക്ഷംപേര്‍ക്ക് വിസ നല്‍കുമെന്ന് പറഞ്ഞിരിക്കുകയാണ് നിത്യാനന്ദ. രാജ്യാന്തര കുടിയേറ്റ ദിനത്തിലാണു നിത്യാനന്ദയുടെ പ്രഖ്യാപനം. ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി കുടിയേറ്റം പ്രോത്സാഹിപ്പിക്കണം. ഓസ്‌ട്രേലിയ വഴി ‘കൈലാസ’ത്തില്‍ എത്തിക്കാനാണ് പുതിയ പദ്ധതി. കഴിഞ്ഞ തവണ കൈലാസത്തിലേക്ക് ക്ഷണിച്ച നിത്യാനന്ദ ഓസ്ട്രേലിയയില്‍ വരെ സ്വന്തം കാശിന് എത്തുന്ന ഭക്തര്‍ക്ക് അവിടെ നിന്നും പ്രത്യേക ചാര്‍ട്ടേഡ് ഫ്ളൈറ്റ് കൈലാസത്തിലേക്ക് തയ്യാറാക്കിയിട്ടുണ്ടെന്നും ഭക്തര്‍ക്ക് മൂന്ന് ദിവസം കൈലാസത്തില്‍ താമസിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും മൂന്ന് ദിവസത്തില്‍ കൂടുതല്‍ കൈലാസത്തില്‍ കഴിയാനുള്ള സാഹചര്യം നിലവിലില്ലെന്നും നിത്യാനന്ദയുടെ വീഡിയോയില്‍ പറഞ്ഞിരുന്നു. Kailasa trip is open now. You can apply for visa.…
Read More » -
LIFE
രാജ്യാന്തരത്തിളക്കം; ഇന്ത്യൻ പനോരമയിൽ 5 മലയാള സിനിമകൾ
51മത് രാജ്യാന്തര ചലച്ചിത്ര മേളയിലെ ഇന്ത്യൻ പനോരമയിൽ അഞ്ച് മലയാള സിനിമകൾ. പ്രദീപ് കളിയപ്പുറത്ത് സംവിധാനം ചെയ്ത സേഫ്, അൻവർ റഷീദിന്റെ ട്രാൻസ്, നിസാം ബഷീറിന്റെ കെട്ട്യോൾ ആണെന്റെ മാലാഖ, സിദ്ധിഖ് പറവൂരിന്റെ താഹിറ, മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത കപ്പേള എന്നീ 4 സിനിമകളാണു 20 സിനിമകളുടെ പട്ടികയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. ഫിലിം ഫെഡറേഷൻ നിർദേശിച്ച 3 ചിത്രങ്ങളിലാണ് കപ്പേള ഇടംപിടിച്ചത്.. 183 സിനിമകളിൽ നിന്ന് 23 എണ്ണമാണ് പനോരമയിൽ ഇടം പിടിച്ചത്. 3 മറാഠി സിനിമകളും 2 വീതം ഹിന്ദി, ബംഗാളി സിനിമകളും പനോരമയിൽ ഇടം പിടിച്ചിട്ടുണ്ട്. സംവിധായകൻ ജോൺ മാത്യു മാത്തൻ അധ്യക്ഷനായ പനോരമ ജൂറിയിൽ മലയാളിയായ യു. രാധാകൃഷ്ണൻ ഉൾപ്പെടെയുള്ളവരായിരുന്നു അംഗങ്ങൾ. 20 സിനിമകളിൽ നിന്നാകും ചലച്ചിത്രോത്സവത്തിന്റെ രാജ്യാന്തര മത്സര വിഭാഗത്തിലേക്കുള്ള 2 സിനിമകൾ തിരഞ്ഞെടുക്കുക. ജനുവരി 16 മുതൽ 24വരെയാണ് ഗോവയിലെ രാജ്യാന്തര ചലച്ചിത്രോൽസവം.
Read More » -
NEWS
വൈറലായി വൈശാലിയും ഋഷ്യശൃംഗനും, ദമ്പതികളുടെ ഫോട്ടോ ഷൂട്ട്
ഭരതന്റെ ” വൈശാലി “എന്ന ചിത്രത്തെ അനുസ്മരിപ്പിച്ച് ദമ്പതികളുടെ ഫോട്ടോഷൂട്ട്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ വൈശാലിയെയും ഋഷ്യശൃംഗനെയുമാണ് ദമ്പതികൾ അവതരിപ്പിക്കുന്നത്. ദമ്പതികൾ ആയ അഭിജിത് ജിത്തുവും മാകു മായയും ആണ് മോഡൽസ്. മിഥുൻ സർക്കാരയുടേതാണ് ഫോട്ടോസ്. സഞ്ജയ്- സുവർണ താരജോഡികളെയാണ് ദമ്പതികൾ പുനരവതരിപ്പിച്ചിരിക്കുന്നത്. ഭരതന്റെ എക്കാലത്തെയും ക്ലാസിക് ചിത്രമായാണ് വൈശാലി അറിയപ്പെടുന്നത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്.
Read More »
