Month: December 2020
-
Lead News
നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞ് 2 സ്ത്രീകള്‍ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞ് രണ്ട് സ്ത്രീകള്‍ മരിച്ചു. പാറശാല കുറുങ്കുട്ടി സ്വദേശികളായ രാധാമണി (60), സുധ (47) എന്നിവരാണ് മരിച്ചത്. ഓട്ടോ ഡ്രൈവറെയും ഒപ്പമുണ്ടായിരുന്ന ആളെയും ഗുരതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പത്തരയോടെ നെയ്യാറ്റിര്‍കര വെളളറടയില്‍ കുരിശുമലയിലായിരുന്നു അപകടം. വിവാഹസംബന്ധമായ ആവശ്യത്തിന് പോയ ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു. മൃതദേഹങ്ങള്‍ കാരക്കോണം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍.
Read More » -
Lead News
രാഷ്ട്രീയ പ്രതിസന്ധി; നേപ്പാള്‍ പാര്‍ലമെന്റ് പിരിച്ച് വിടാന്‍ ശുപാര്‍ശ ചെയ്ത് പ്രധാനമന്ത്രി
നേപ്പാളില്‍ പാര്‍ലമെന്റ് പിരിച്ചുവിടാന്‍ നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി ശുപാര്‍ശ ചെയ്തു. മുന്‍ പ്രീമിയര്‍ പ്രചണ്ഡയുമായി പാര്‍ട്ടിക്കുള്ളില്‍ തുടരുന്ന അധികാര തര്‍ക്കം രൂക്ഷമായതോടെയാണ് പാര്‍ലമെന്റ് പിരിച്ചുവിടാന്‍ ശര്‍മ ഒലി രാഷ്ട്രപതി ബിദ്യദേവി ഭണ്ഡാരിയോട് ശുപാര്‍ശ ചെയ്തത്. ഞായറാഴ്ച രാവിലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര ക്യാബിനെറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച ശുപാര്‍ശ ഉണ്ടായത്. ഭരണഘടന വ്യവസ്ഥ അനുസരിച്ച് പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള അധികാരം പ്രധാനമന്ത്രിക്ക് ഇല്ലെന്നും നിയമ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അടുത്തിടെ കൊണ്ടുവന്ന ഭരണഘടാന കൗണ്‍സില്‍ നിയമഭേദഗതിയുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ ഒലിക്ക് ശക്തമായ സമ്മര്‍ദ്ദമുണ്ടായിരുന്നു. ഒലിക്കെതിരേയുള്ള നീക്കങ്ങള്‍ ശക്തിപ്പെടുത്തി പ്രധാനമന്ത്രി പദം ഒഴിയണമെന്ന് മാധവ്, പ്രചണ്ഡ വിഭാഗങ്ങള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു
Read More » -
LIFE
‘നമുക്ക് വളരാം, നന്നായി വളർത്താം’; പാരന്റിംഗ് ബോധവല്‍ക്കരണ വീഡിയോയുമായി താരങ്ങള്‍
കുട്ടികളുടെ മാനസികാരോഗ്യം മികച്ച രീതിയിൽ പരിപാലിക്കാൻ രക്ഷിതാക്കളുടെ ഭാഗത്ത് നിന്നും ശരിയായ കരുതലും ഇടപെടലുകളും ഉണ്ടാകേണ്ടതാണ്. എന്നാൽ പലപ്പോളും ഇക്കാര്യത്തിൽ ശാസ്ത്രീയമായ അറിവ് ഭൂരിപക്ഷം അച്ഛനമ്മമാർക്കുമില്ല. ശരിയെന്ന രീതിയിൽ നമ്മൾ ചെയ്യുന്ന പല കാര്യങ്ങളും കുഞ്ഞുങ്ങൾക്ക് ദോഷമായി മാറുകയാണ് ചെയ്യുന്നത്. ഇക്കാര്യത്തിൽ വലിയൊരു മാറ്റം സമൂഹത്തിൽ ഉണ്ടാകേണ്ടതുണ്ട്. ഈ ലക്ഷ്യം മുൻനിർത്തിയാണ് ‘നമുക്ക് വളരാം, നന്നായി വളർത്താം’ എന്ന പാരൻ്റിംഗ് ബോധവൽക്കരണ ക്യാംപെയ്ൻ വനിതാ ശിശു വികസന വകുപ്പ് ആരംഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഇതിനെക്കുറിച്ച് കുട്ടികളോട് പറയാന്‍ പാടില്ലാത്ത ചില വേണ്ടാതീനങ്ങളുടെ വീഡിയോയുമായി എത്തിയിരിക്കുകയാണ് ഇന്ദ്രജിത്തും പൂര്‍ണിമ ഇന്ദ്രജിത്തും. കുട്ടികളോട് പറയാനും ചെയ്യാനും പാടില്ലാത്ത കാര്യങ്ങളാണ് വിഡിയോയില്‍ പറയുന്നത്. സംസ്ഥാന വനിത ശിശുക്ഷേമ വകുപ്പും യുനിസെഫ് ഇന്ത്യയും സംയുക്തമായാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. നീ കറുത്തതാ, മെലിഞ്ഞതാ, തടിയനാ, നിനക്ക് പൊക്കമില്ല, നിന്നെ കാണാന്‍ കൊള്ളില്ല തുടങ്ങിയ കാര്യങ്ങള്‍ തമാശക്ക് പോലും കുട്ടികളോട് പറയരുത്. അത് അവരുടെയുള്ളില്‍ അപകര്‍ഷത ബോധവും ആത്മവിശ്വാസക്കുറവും വളര്‍ത്തും. ശാരീരിക…
Read More » -
Lead News
പ്ലാസ്റ്റിക് കമ്പനി ഗോഡൗണില്‍ വന്‍തീപിടുത്തം; രക്ഷാപ്രവര്‍ത്തനം തുടരുന്നു
എറണാകുളം പറവൂര്‍ തത്തപ്പള്ളിയില്‍ വന്‍ തീപിടുത്തം. സര്‍ക്കാര്‍ ഹൈസ്‌കൂളിന് സമീപം അന്നാപ്ലാസ്റ്റിക് കമ്പനിയിലാണ് തീപിടുത്തമുണ്ടായത്. പറവൂര്‍ ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള സംഘവും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തികൊണ്ടിരിക്കുകയാണ്. അതേസമയം, സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പ്ലാസ്റ്റിക് സൂക്ഷിച്ചിരുന്ന കെട്ടിടം പൂര്‍ണമായും കത്തി നശിച്ചു. 12 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കമ്പനി പറവൂര്‍ സ്വദേശി ലൈജുവിന്റേതാണ്. ഞായറാഴ്ചയായതിനാല്‍ കമ്പനിയില്‍ തൊഴിലാളികളുണ്ടായിരുന്നില്ല. അതിനാല്‍ വലിയ ദുരന്തം ഒഴിവായി. തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. സമീപത്തെ വീടുകളിലേക്ക് തീ പടരുന്നത് ഒഴിവാക്കാനാണ് ശ്രമം.
Read More » -
Lead News
എറണാകുളത്ത് നടുറോഡില്‍ യുവതിക്ക് നേരെ അതിക്രമം: പ്രതിയെ പിടികൂടിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന പോലീസ് മേധാവിയുടെ പ്രശംസാപത്രം
എറണാകുളം നഗരത്തില്‍ അര്‍ദ്ധരാത്രി ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ ഒരാള്‍ അധിക്ഷേപിച്ച സംഭവത്തില്‍ അടിയന്തരനടപടി സ്വീകരിച്ച പോലീസ് സംഘത്തിന് സംസ്ഥാന പോലീസ് മേധാവിയുടെ അനുമോദനം. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്.വിജയശങ്കര്‍, എസ്.ഐമാരായ കെ.എക്സ്.തോമസ്, എം.ആര്‍.സരള, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.എല്‍.അനീഷ്, പി.ജി.ശ്രീകാന്ത്, വി.എസ്.ശിഹാബുദ്ദീന്‍, വി.സിന്ധു, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഡി.രഞ്ജിത്ത് കുമാര്‍, പി.എ.ഇഗ്നേഷ്യസ് എന്നിവര്‍ക്ക് ഡിജിപിയുടെ പ്രശംസാപത്രവും ഗുഡ് സര്‍വീസ് എന്‍ട്രിയും നല്‍കാനാണ് സംസ്ഥാന പോലീസ് മേധാവി ഉത്തരവായത്. നവംബര്‍ 15ന് രാത്രി 11.30 ന് ഒരു സുഹൃത്തിന്‍റെ വീട്ടില്‍ നിന്ന് ഇരുചക്രവാഹനത്തില്‍ മടങ്ങവേയാണ് യാത്രക്കാരിക്ക് ദുരനുഭവമുണ്ടായത്. പിന്നാലെ എത്തിയ ബൈക്ക് യാത്രക്കാരന്‍ ഹൈക്കോടതി ജംഗ്ഷനു സമീപം വച്ച് സ്ത്രീയെ ആക്രമിക്കുകയും അപമാനിക്കുകയുമാണ് ഉണ്ടായത്. ഉടന്‍ പോലീസിനെ ഫോണില്‍ ബന്ധപ്പെട്ട അവരെ വനിതാ പോലീസ് അടക്കം എത്തി എറണാകുളം നോര്‍ത്ത് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് മൊഴി നല്‍കുകയും അടുത്തദിവസം രാവിലെ സെന്‍ട്രല്‍ പോലീസ് ഇന്‍സ്പെക്ടറെ നേരില്‍ കണ്ട് കാര്യങ്ങള്‍…
Read More » -
മുഖ്യമന്ത്രി വര്‍ഗീയതയുടെ വ്യാപാരി: യുഡിഎഫ് കണ്‍വീനര്‍
മതേതരത്വത്തെ കുറിച്ച് ഗീര്‍വാണം പ്രസംഗിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള രാഷ്ട്രീയത്തില്‍ വര്‍ഗീയതയുടെ വ്യാപാരിയായി മാറിയിരിക്കുകയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. യുഡിഎഫിന്റെ നേതൃത്വം മുസ്ലീംലീഗ് ഏറ്റെടുക്കുകയാണെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കെപിസിസി പ്രസിഡന്റിനെ മാറ്റാന്‍ മുസ്ലീംലീഗ് ആവശ്യപ്പെട്ടെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പിണറായി വിജയന്‍ പ്രചരിപ്പിക്കുന്നത് ബിജെപിയുടെയും ആര്‍എസ്എസിന്റെയും പ്രചാരണം അതേപടി മുഖ്യമന്ത്രി ഏറ്റെടുക്കുന്നതിന് തെളിവാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ആരുവേണമെന്ന് മറ്റൊരു കക്ഷി നിര്‍ദ്ദേശിക്കുന്നെന്ന മുഖ്യമന്ത്രിയുടെ വിചിത്രമായ കണ്ടെത്തല്‍ കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നത് മുസ്ലീംലീഗാണെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമമാണ്.സഖാവ് പിണറായി വിജയന്‍ സര്‍സംഘചാലക് വിജയനായി അധിപതിക്കുന്ന ദയനീയ കാഴ്ചയാണ് കേരളീയ സമൂഹം കാണുന്നത്. തെരഞ്ഞെടുപ്പിന് മുന്‍പ് യുഡിഎഫ് മതവര്‍ഗീയ കക്ഷികളുമായി ചേര്‍ന്നെന്ന കുപ്രചരണം നടത്തിയപ്പോഴും യുഡിഎഫിനെ നയിക്കുന്നത് കുഞ്ഞാലിക്കുട്ടി,ഹസ്സന്‍,അമീര്‍ കൂട്ടുക്കെട്ടാണെന്ന ബിജെപിയുടെ അതേ പ്രചാരണമാണ് മുഖ്യമന്ത്രിയും ഏറ്റുപാടിയത്.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വെല്‍ഫയര്‍ പാര്‍ട്ടിയുമായും ഇപ്പോഴത്തെ തെരഞ്ഞെടുപ്പില്‍ എസ്ഡിപിയുമായും സിപിഎമ്മുണ്ടാക്കിയ സംഖ്യത്തിന്റെ സൂത്രധാരനായ പിണറായി വിജയന്റെ ലക്ഷ്യം ഭൂരിപക്ഷവര്‍ഗീയതയെ…
Read More » -
Lead News
ഉത്സവങ്ങള്‍ നടത്താന്‍ അനുമതി
ഉത്സവങ്ങള്‍ നടത്താന്‍ അനുമതി നല്‍കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ വരുന്ന ക്ഷേത്രങ്ങളില്‍ ആചാരപരമായി മാത്രം ഉത്സവങ്ങള്‍ നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. കലാപരിപാടികള്‍, സ്റ്റേജ് ഷോകള്‍ എന്നിവ പാടില്ല. നാലമ്പലത്തിനകത്തും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മാത്രമേ ആളുകളെ കയറ്റാവൂ. ആന എഴുന്നള്ളിപ്പ് അത്യാവശ്യമാണെങ്കില്‍ മാത്രം ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ നടത്താമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
Read More » -
സൗഹൃദം നടിച്ച് നഗ്നത പ്രദര്‍ശനം; സോഷ്യല്‍ മീഡിയയില്‍ പുതിയ ചതിക്കുഴികള്‍
സമൂഹമാധ്യമത്തിലൂടെ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ച് പണം തട്ടുന്നവര്‍ വ്യാപകമാകുന്നു. മലപ്പുറത്താണ് കഴിഞ്ഞ ദിവസം സമാന സംഭവം അരങ്ങേറിയത്. തുടര്‍ന്ന് രണ്ട് യുവാക്കളുടെ പരാതിയില്‍ താനൂര്‍ പോലീസ് അന്വേഷണമാരംഭിച്ചു. വീഡിയോ കോള്‍ ചെയ്ത് നഗ്നത പ്രദര്‍ശിപ്പിക്കുന്ന സംഘം കോള്‍ റെക്കോര്‍ഡ് ചെയ്ത് ഭീഷണിപ്പെടുത്തുവെന്നാണ് പരാതി. സമൂഹമാധ്യമത്തില്‍ നിന്ന് ആദ്യം സൗഹൃദ അഭ്യര്‍ത്ഥന വരും. സൗഹൃദം സ്ഥാപിച്ച് കഴിഞ്ഞാല്‍ പിന്നാലെ വീഡിയോ കോള്‍. വീഡിയോ കോള്‍ സ്വീകരിച്ചാല്‍ നഗ്നത പ്രജര്‍ശനം. ഫോണ്‍ ഉപയോഗിക്കുന്ന ആളുടെ മുഖം പതിഞ്ഞാലുടന്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യും. ഈ വീഡിയോ ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കും എന്ന് പറഞ്ഞാണ് പിന്നീട് ഭീഷണി. അയ്യായിരം മുതല്‍ പതിനായിരം വരെയാണ് ഭീഷണിപ്പെടുത്തുന്നവര്‍ ചോദിക്കുന്നത്. പണം നല്‍കിയാല്‍ വീണ്ടും അതില്‍ ഉയര്‍ന്ന പണം ചോദിച്ച് തട്ടിപ്പ് നടത്തുന്നു. പണമിടപാട് ഓണ്‍ലൈന്‍ വഴിയാണ്.
Read More » -
Lead News
വജ്രത്തട്ടിപ്പ്; നീരവ് മോദിയുടെ സഹോദരനെതിരേ കേസ്
പിഎന്‍ബി തട്ടിപ്പ് കേസ് പ്രതി നീരവ് മോദിയുടെ സഹോദരനെതിരെ വജ്രത്തട്ടിപ്പിന് കേസ്. നെഹല്‍ മോദിക്കെതിരെയാണ് ഒരു മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന വജ്രം മോഷ്ടിച്ചെന്നാരോപിച്ച് ന്യൂയോര്‍ക്കില്‍ കേസ്. എല്‍എല്‍ഡി ഡയമണ്ട്‌സ് യുഎസ്എയില്‍ നിന്ന് ക്രെഡിറ്റ് നിബന്ധനകള്‍ക്കും മറ്റുമായി 2.6 മില്യണ്‍ ഡോളറിലധികം വിലവരുന്ന രത്‌നങ്ങള്‍ നെഹാല്‍ മോദി നേടിയെന്നും തുടര്‍ന്ന് സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചെന്നുമാണ് ജില്ലാ അറ്റോര്‍ണി സി വാന്‍സ് ജൂനിയര്‍ ഡിസംബര്‍ 18 ന് മാന്‍ഹട്ടന്‍ ഓഫിസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നത്. ആന്റ്‌വെര്‍പ്പിലെ താമസക്കാരനാണ് നെഹാല്‍ മോദി. സമീപകാലത്ത് ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ് കേസായ പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്നു 2 ബില്യണ്‍ ഡോളര്‍ തട്ടിപ്പ് നടത്തിയെന്ന കേസിലെ പ്രതിയാണ് നീരവ് മോജി. ഈ കേസുമായി ബന്ധപ്പെട്ട് നെഹാല്‍ മോദിയെ സിബിഐ അന്വേഷിച്ചിരുന്നു. തട്ടിപ്പ് കേസില്‍ 27ാം പ്രതിയും ദുബയില്‍ തെളിവുകള്‍ നശിപ്പിച്ചതിനുമാണ് ഇയാള്‍ക്കെതിരേ കേസെടുത്തത്. കോസ്റ്റ്‌കോ മൊത്തവ്യാപാര കോര്‍പറേഷനുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് പ്രതി എല്‍എല്‍ഡിയെ സമീപിച്ചതായും…
Read More » -
Lead News
പ്രായശ്ചിത്തമായി വെള്ളിയില്‍ തീര്‍ത്ത ഹെലികോപ്റ്റര്‍ നല്‍കി ശിവകുമാര്‍
ബംഗളൂരു: ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്ററില്‍ സഞ്ചരിച്ചതിന് പ്രായശ്ചിത്തം ചെയ്ത് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍. 2018ലാണ് ശിവകുമാര്‍ ബെല്ലാരിയിലുള്ള ക്ഷേത്രത്തില്‍ സന്ദര്‍ശനത്തിനായി ഹെലികോപ്റ്ററില്‍ വന്നിറങ്ങിയത്. വെള്ളിയില്‍ തീര്‍ത്ത ഹെലികോപ്റ്റര്‍ മാതൃക നടയ്ക്കു വച്ചാണ് ശിവകുമാറിന്റെ പ്രായശ്ചിത്തം. ഹൂവിനഹദഗലി മൈലാര്‍ലിംഗേശ്വര ക്ഷേത്രത്തിലാണ് ശിവകുമാര്‍ നേര്‍ച്ച നടത്തിയത്. വര്‍ഷാവര്‍ഷം പദയാത്രയായി പതിനായിരക്കണക്കിനു തീര്‍ഥാടകര്‍ എത്തുന്ന ക്ഷേത്രത്തിനു മുകളിലൂടെ പറന്നതിനെ തുടര്‍ന്നാണ് ആദായനികുതി റെയ്ഡുകള്‍ ഉള്‍പ്പെടെയുള്ള അനര്‍ഥങ്ങള്‍ നടന്നതെന്നു പാര്‍ട്ടി പ്രവര്‍ത്തകരില്‍ ചിലര്‍ വിശ്വസിക്കുന്നു. അതിലൊരാള്‍ സംഭാവന ചെയ്തതാണ് ഹെലികോപ്റ്റര്‍ മാതൃകയെന്നു ശിവകുമാര്‍ പറഞ്ഞു.
Read More »