കൈലാസത്തിലേക്ക് വരൂ; ഒരു ലക്ഷം പേര്‍ക്ക് വിസയുമായി നിത്യാനന്ദ

ന്ത്യയില്‍ നിന്നും രക്ഷപെട്ട് സ്വന്തം രാജ്യമായ കൈലാസ സ്ഥാപിച്ച് യഥേഷ്ഠം വാഴുന്ന വിവാദ ആള്‍ ദൈവം നിത്യാനന്ദയെപ്പറിയുളള വാര്‍ത്തകള്‍ സൗമൂഹമാധ്യമങ്ങളില്‍ എപ്പോഴും വൈറലാണ്. ഓരോ പ്രാവശ്യവും ഓരോരോ ഓഫറുകളുമായി പ്രത്യക്ഷപ്പെടുന്ന നിത്യാനന്ദ കഴിഞ്ഞ തവണ തന്റെ സ്വന്തം രാജ്യമായ കൈലാസത്തിലേക്ക് ആളുകളെ ക്ഷണിച്ചിരുന്നു. ഇപ്പോഴിതാ കൈലാസത്തില്‍ സ്ഥിരതാമസത്തിനായി ഒരു ലക്ഷംപേര്‍ക്ക് വിസ നല്‍കുമെന്ന് പറഞ്ഞിരിക്കുകയാണ് നിത്യാനന്ദ. രാജ്യാന്തര കുടിയേറ്റ ദിനത്തിലാണു നിത്യാനന്ദയുടെ പ്രഖ്യാപനം.

ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി കുടിയേറ്റം പ്രോത്സാഹിപ്പിക്കണം. ഓസ്‌ട്രേലിയ വഴി ‘കൈലാസ’ത്തില്‍ എത്തിക്കാനാണ് പുതിയ പദ്ധതി.

കഴിഞ്ഞ തവണ കൈലാസത്തിലേക്ക് ക്ഷണിച്ച നിത്യാനന്ദ ഓസ്ട്രേലിയയില്‍ വരെ സ്വന്തം കാശിന് എത്തുന്ന ഭക്തര്‍ക്ക് അവിടെ നിന്നും പ്രത്യേക ചാര്‍ട്ടേഡ് ഫ്ളൈറ്റ് കൈലാസത്തിലേക്ക് തയ്യാറാക്കിയിട്ടുണ്ടെന്നും ഭക്തര്‍ക്ക് മൂന്ന് ദിവസം കൈലാസത്തില്‍ താമസിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും മൂന്ന് ദിവസത്തില്‍ കൂടുതല്‍ കൈലാസത്തില്‍ കഴിയാനുള്ള സാഹചര്യം നിലവിലില്ലെന്നും നിത്യാനന്ദയുടെ വീഡിയോയില്‍ പറഞ്ഞിരുന്നു.

നിത്യാനന്ദയ്ക്കെതിരെ ബലാത്സംഗം, കുട്ടികളെ തട്ടിക്കൊണ്ടുപോയി അനധികൃതമായി തടവില്‍ വെക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. 2019ല്‍ മകളെ തട്ടിക്കൊണ്ടു പോയെന്നുള്ള ദമ്പതികളുടെ പരാതിയെത്തുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. 19 കാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചെന്ന കുറ്റവും ഇയാള്‍ക്ക് മേല്‍ ചുമത്തിയിട്ടുണ്ട്. 2019 ല്‍ ഇയാള്‍ ഇന്ത്യ വിട്ടുവെന്ന് ഗുജറാത്ത് പോലീസാണ് അറിയിച്ചത്. പിന്നീട് ഇയാള്‍ വാര്‍ത്തകളില്‍ നിറയുന്നത് സ്വന്തമായി ഒരു ദ്വീപ് വാങ്ങി അതില്‍ കൈലാസ എന്ന ഹിന്ദുരാഷ്ട്രം പടുത്തുയര്‍ത്തി എന്ന വാര്‍ത്തകളിലൂടെയാണ്. ഓഗസ്റ്റില്‍ രാജ്യത്തിന് സെന്‍ട്രല്‍ ബാങ്കും കൈലാഷിയന്‍ ഡോളര്‍ എന്ന പേരില്‍ കറന്‍സിയും ഇറക്കിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *