Lead NewsNEWS

തെരഞ്ഞെടുപ്പ് തോൽവി: കെ പി സി സി യിൽ നേതൃമാറ്റമുണ്ടാകില്ല; ഡി സി സി തലത്തിൽ അഴിച്ചുപണി ഉണ്ടായേക്കും

ദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തോൽവിയുടെ പശ്ചാത്തലത്തിൽ ചേരുന്ന അടുത്ത കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി നേതാവ് താരിഖ് അൻവർ പങ്കെടുക്കും. ഈ മാസം 27നാണ് യോഗം.

ഇതിന് ശേഷം ഡി സി സി അധ്യക്ഷന്മാരും കെ പി സി സി സെക്രട്ടറിരുടെയും യോഗം ചേരും. സംസ്ഥാന തലത്തിൽ നേതൃമാറ്റം ഉടൻ ഉണ്ടാകില്ല.

Signature-ad

തെരഞ്ഞെടുപ്പ് സമയത്തെ മാറ്റം ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. എന്നാൽ ഡി സി സി തലത്തിൽ ചില ജില്ലകളിൽ മാറ്റം വരാൻ സാധ്യതയുണ്ട്. ഇരട്ട പദവി വഹിക്കുന്ന ജില്ലാ അധ്യക്ഷന്മാരെ മാറ്റാനാണ് ആലോചന.

Back to top button
error: