Month: December 2020
-
Lead News
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ശിവശങ്കറിനെതിരെയുള്ള കുറ്റപത്രം തയ്യാറായി
കളളംപ്പണം വെളിപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെയുള്ള കുറ്റപത്രം തയ്യാറായെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഈ മാസം ഇരുപത്തിനാലിന് അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കും. 25,26,27 തീയതികളില്‍ അവധിയായതിനാലാണ് കുറ്റപത്രം ഇരുപത്തിനാലിന് സമര്‍പ്പിക്കുന്നത്. ശിവശങ്കര്‍ അറസ്റ്റിലായി 60 ദിവസം പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് കുറ്റപത്രം സമര്‍പ്പിക്കാനാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ നീക്കം. ഡിസംബര്‍ ഇരുപത്തിയാറിന് ശിവശങ്കര്‍ അറസ്റ്റിലായിട്ട് അറുപത് ദിവസം തികയുകയാണ്. കഴിഞ്ഞ ഒക്ടോബര്‍ 28നായിരുന്നു ചോദ്യംചെയ്യലുകള്‍ക്ക് പിന്നാലെ ശിവശങ്കര്‍ അറസ്റ്റിലായത്.
Read More » -
Lead News
ഇന്ത്യയില്‍ കോവിഡ് വാക്‌സിന് ഉടന്‍ അനുമതി നല്‍കും: കേന്ദ്ര ആരോഗ്യമന്ത്രി
ലോകമെമ്പാടും കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ നിര്‍മ്മാണത്തിലാണ് ലോകരാജ്യങ്ങള്‍. ഇപ്പോഴിതാ ഇന്ത്യയില്‍ കോവിഡ് വാക്‌സിന് ഉടന്‍ അനുമതി നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍. ഇതുമായി ബന്ധപ്പെട്ട് നടപടികള്‍ പുരോഗമിക്കുകയാണെന്നും ഒന്നിലധികം വാക്‌സിനുകള്‍ പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയും പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി വികസിപ്പിച്ചെടുത്ത കോവിഷീല്‍ഡ് വാക്സിന്‍,ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കോവാക്സിന്‍ തുടങ്ങിയ വാക്സിനുകളാണ് പരിഗണയിലുള്ളത്. സര്‍ക്കാരിനെ സംബന്ധിച്ച് മുന്‍ഗണനാ പട്ടികയില്‍ ഉള്ളവര്‍ക്ക് ത്വരിത ഗതിയില്‍ തന്നെ വാക്സിന്‍ ലഭ്യമാക്കുക എന്നതിനാണ് പ്രഥമിക പരിഗണന നല്‍കുന്നത്.
Read More » -
Lead News
യുവനടിയെ അപമാനിച്ച സംഭവം; പ്രതികള്‍ ഇന്ന് പിടിക്കപ്പെട്ടേക്കും
കൊച്ചി: യുവനടിയെ ഷോപ്പിങ് മാളില്‍ വെച്ച് അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളെക്കുറിച്ചുളള സൂചന ലഭിച്ചെന്നും അറസ്റ്റ് ഇന്ന് ഉണ്ടായേക്കുമെന്നും സൂചന. കഴിഞ്ഞ ദിവസം പ്രതികളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് കേസില്‍ നിര്‍ണായകമായ വഴിത്തിരിവുണ്ടായത്. ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞ ചിലര്‍ പോലീസിന് വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. പ്രതികള്‍ മലപ്പുറം സ്വദേശികളാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച സൂചന. സൈബല്‍ സെല്ലിന്റെ സഹായത്തോടെ ടവര്‍ ലൊക്കേഷന്‍ ഉള്‍പ്പെടെ പരിശോധിച്ച് സംശയിക്കുന്നവര്‍ തന്നെയാണ് പ്രതികളെന്ന് സ്ഥിരീകരിച്ച് അറസ്റ്റ് രേഖപ്പെടുത്താനാണ് പോലീസിന്റെ നീക്കം. മാളിലെ പ്രവേശന കവാടത്തില്‍ ഇവര്‍ മൊബൈല്‍ നമ്പര്‍ നല്‍കാതെ പോയതാണ് കേസില്‍ പോലീസിനെ ഏറ്റവും കൂടുതല്‍ കുഴപ്പിച്ചത്. പ്രതികളിലേക്കെത്താനുള്ള എല്ലാ സാഹചര്യങ്ങളും ഇതോടെ പോലീസിന്റെ മുന്നില്‍ അടയുകയായിരുന്നു. പ്രതികളുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പോലീസിന് ലഭിച്ചിരുന്നുവെങ്കിലും ഇവര്‍ പ്രായപൂര്‍ത്തിയായവരാണോ എന്നുറപ്പില്ലാത്ത സാഹചര്യത്തിലാണ് പുറത്ത് വിടാതിരുന്നത്. കേസില്‍ സമ്മര്‍ദ്ദം ഉയര്‍ന്നതോടെ മറ്റ് വഴികളില്ലാതെയാണ് പോലീസ് ഫോട്ടോ പുറത്ത് വിട്ടത്. മെട്രോ സ്റ്റേഷനിലെ സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങളാണിപ്പോള്‍…
Read More » -
NEWS
യുവനടിയെ അപമാനിച്ച സംഭവത്തിൽ ഇന്ന് അറസ്റ്റ് ഉണ്ടായേക്കും, പ്രതികൾ മലപ്പുറം സ്വദേശികൾ എന്ന് വിവരം
കൊച്ചിയിലെ ഷോപ്പിങ് മാളിൽ വെച്ച് യുവ നടിയെ അപമാനിച്ച സംഭവത്തിൽ പ്രതികളെ ഇന്ന് പോലീസ് അറസ്റ്റ് ചെയ്തേക്കും. രണ്ടു പ്രതികളെയും പോലീസ് തിരിച്ചറിഞ്ഞതായാണ് വിവരം. കകഴിഞ്ഞ ദിവസം പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ദൃശ്യങ്ങളിൽനിന്ന് പ്രതികളെ തിരിച്ചറിഞ്ഞ ചിലർ പോലീസിൽ വിവരം നൽകുകയായിരുന്നു. രണ്ടുപേരും മലപ്പുറം സ്വദേശികളാണെന്നാണ് വിവരം. സൈബർസെല്ലിന് സഹായത്തോടെ ടവർ ലൊക്കേഷൻ പരിശോധിച്ച് പ്രതികളെ ഉറപ്പുവരുത്തി അറസ്റ്റ് ചെയ്യാനാണ് നീക്കം. വ്യാഴാഴ്ച വൈകിട്ടാണ് യുവനടി ഷോപ്പിങ് മാളിൽ വെച്ച് അപമാനിക്കപ്പെട്ടത്. കുടുംബത്തോടൊപ്പം മാളിലെത്തിയ തന്നെ രണ്ടു ചെറുപ്പക്കാർ അപമാനിച്ചു എന്നും ശരീരത്തിൽ സ്പർശിച്ച ശേഷം പിന്തുടർന്നു എന്നും നടി സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട കൊച്ചി സിറ്റി പോലീസ് കമ്മീഷണർ വിജയ് സാഖറെ അന്വേഷണം നടത്താൻ കളമശ്ശേരി പോലീസിനെ നിയോഗിക്കുകയായിരുന്നു. കോവിഡ് പ്രോട്ടോകൾ അനുസരിച്ച് മാളിനുള്ളിലേക്ക് പ്രവേശിക്കുമ്പോൾ പേരും ഫോൺ നമ്പറും എഴുതി നൽകേണ്ടതുണ്ട്. എന്നാൽ ഇവർ ഇത് രേഖപ്പെടുത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ മനപ്പൂർവം കുറ്റകൃത്യം ചെയ്യാനായി മാളിൽ കയറി…
Read More » -
LIFE
ലാല്‍ജോസ് ചിത്രം ” മ്യാവൂ “
സൗബിന്‍ സാഹിര്‍,മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ” മ്യാവൂ ” എന്നു പേരിട്ടു. ‘അറബിക്കഥ’, ‘ഡയമണ്ട് നെക്ലേസ്’, ‘വിക്രമാദിത്യന്‍’ എന്നീ സൂപ്പര്‍ഹിറ്റ് വിജയ് ചിത്രങ്ങള്‍ ശേഷം ലാല്‍ജോസി നുവേണ്ടി ഡോ. ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥ എഴുതുന്ന ” മ്യാവൂ ” എന്ന സിനിമയില്‍ സൗബിന്‍ ഷാഹിര്‍, മംമ്ദ മോഹന്‍ദാസ് എന്നിവരെ കൂടാതെ സലിംകുമാര്‍, ഹരിശ്രീ യൂസഫ് തുടങ്ങിയവര്‍ക്കൊപ്പം മൂന്നു കുട്ടികളും അഭിനയിക്കുന്നു. തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ്സ് തിരുവല്ല നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മല്‍ ബാബു നിര്‍വഹിക്കുന്നു. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസ്സ് സംഗീതം പകരുന്നു. ലെെന്‍ പ്രൊഡ്യുസര്‍-വിനോദ് ഷൊര്‍ണ്ണൂര്‍, കല-അജയന്‍ മങ്ങാട്, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യൂം ഡിസെെന്‍-സമീറ സനീഷ്,സ്റ്റില്‍സ്-ജയപ്രകാശ് പയ്യന്നൂര്‍, എഡിറ്റര്‍-രഞ്ജന്‍ എബ്രാഹം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രഘു രാമ വര്‍മ്മ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രഞ്ജിത്ത് കരുണാകരന്‍. പൂര്‍ണ്ണമായും ദുബായില്‍ ചിത്രീകരിക്കുന്ന “മ്യാവൂ “എല്‍ ജെ ഫിലിംസ് തിയ്യേറ്ററിലെത്തിക്കുന്നു.
Read More » -
NEWS
മോണുമെന്റ് വാലിയും ഫോറെസ്റ്റ് ഗമ്പ് പോയിന്റും കണ്ടു ഞങ്ങളുടെ യാത്ര അർച്ചസ് നാഷണൽ പാർക്കിലേക്ക്, അനു കാമ്പുറത്തിന്റെ യാത്രാ വിവരണം
മോണുമെന്റ് വാലിയും ഫോറെസ്റ് ഗമ്പ് പോയിന്റും കണ്ടു ഞങ്ങളുടെ യാത്ര അർച്ചസ് നാഷണൽ പാർക്കിലേക്ക്. മരുഭൂമിക്ക് ഇത്രത്തോളം ഭംഗി ഉണ്ടാകുമെന്നു കരുതിയില്ല. കണ്ണെത്താ ദൂരത്തോളം നീണ്ടു കിടന്ന റോഡിലൂടെ യാത്ര ചെയുമ്പോൾ ഭൂപ്രകൃതി മാറി കൊണ്ടേയിരുന്നു. നമ്മൾ കാണാത്ത മറ്റൊരു ലോകത്തു എത്തിയ പോലെ പലപ്പോഴും തോന്നും. ഞങ്ങൾ യൂറ്റാ ട്രിപ്പിന് പോയ സമയത്ത് ആണ് അവിടെ മരുഭൂമിയിൽ ഒരു മോണോലിത് (3 m / 9.8 ft) കണ്ടു കിട്ടിയത്. ലൊക്കേഷനൊന്നും ന്യൂസിൽ കറക്റ്റ് ആയി ഇല്ല, പക്ഷെ പോകുന്ന റൂട്ടിൽ തന്നെ എവിടെയോ ആണ് സംഭവം ഉള്ളത്. . ചോപ്പർ പറക്കുമ്പോ മരുഭൂമിയിൽ എവിടെയോ കണ്ടത്രേ. അത് എവിടെ നിന്ന് വന്നു, ആര് നിക്ഷേപിച്ചു ആ മരുഭൂമിയിൽ, എന്നതിനെ പറ്റിയുള്ള വാർത്തകളും അഭ്യൂഹങ്ങളും ന്യൂസിൽ നിറയെ. ഏതോ ആർട്ടിസ്റ്റിന്റെ കലാസൃഷ്ടി ആണെന്നാണ് നിഗമനം. പോകുന്ന റൂട്ടിലുള്ള മരുഭൂമിയിലെവിടെയോ ആയതിനാൽ അത് കണ്ടാൽ കൊള്ളാമെന്ന ചിന്ത ആയി മനസ്സിൽ. കുറെ…
Read More » -
NEWS
ഭരണപക്ഷത്തെ 2 പ്രമുഖർ കർഷകർക്കൊപ്പം ,ചൂട് ചോരാതെ പ്രക്ഷോഭം
കടുത്ത തണുപ്പിനെ അതിജീവിച്ച് കർഷക പ്രക്ഷോഭം മുന്നേറുന്നു .പ്രക്ഷോഭം ഇരുപത്തിയഞ്ചാം ദിവസത്തിലേക്ക് പ്രവേശിച്ചപ്പോൾ ഭരണ പക്ഷത്താണ് അസ്വാരസ്യങ്ങൾ .ഹരിയാനയിൽ നിന്നുള്ള മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഭീരേന്ദർ സിങ് കർഷക പ്രക്ഷോഭത്തോടൊപ്പം ചേർന്നു .എൻഡിഎ സഖ്യകക്ഷി രാഷ്ട്രീയ ലോകതാന്ത്രിക് പാർട്ടി നേതാവ് ഹനുമാൻ ബെനിവാൾ എംപി മൂന്ന് പാർലമെന്ററി സമിതികളിൽ നിന്ന് രാജിവച്ചു . രാജസ്ഥാനിലെ നാഗോറിൽ നിന്നുള്ള എംപിയാണ് ഹനുമാൻ .ഈ മാസം 26 ന് 2 ലക്ഷം കർഷകരുമായി ഡൽഹിയിലേക്ക് മാർച്ച് നടത്തുമെന്ന് ഹനുമാൻ പ്രഖ്യാപിച്ചു .പ്രക്ഷോഭത്തിനിടെ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് ഞായറാഴ്ച ഒരു ലക്ഷം ഗ്രാമങ്ങളിൽ ശ്രദ്ധാഞ്ജലി സമരങ്ങൾ നടക്കും . ഇതിനിടെ കർഷക പ്രക്ഷോഭത്തിനെതിരെ കേന്ദ്ര സർക്കാരും ബിജെപിയും നടത്തുന്ന പ്രാചരണങ്ങൾക്ക് തടയിടാൻ സിപിഐഎം തീരുമാനിച്ചു .കർഷക സമരത്തിന് സമ്പൂർണ പിന്തുണ നല്കാൻ ആണ് സിപിഐഎം പോളിറ്റ് ബ്യൂറോയുടെ തീരുമാനം .
Read More » -
NEWS
കൊടുവള്ളിയിൽ കരിപ്പൂർ സ്വർണക്കടത്ത് കേസ് പ്രതി അബു ലൈസ് യുഡിഎഫ് ആഹ്ളാദ പ്രകടനത്തിൽ
കാരാട്ട് ഫൈസലിന്റെ വിജയ റാലിയിൽ സിപിഐഎം പതാക ഉപയോഗിച്ചതിന് പിന്നാലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ ആഹ്ളാദ പ്രകടനവും വിവാദത്തിൽ .കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി ആഹ്ളാദ പ്രകടനത്തിൽ പങ്കെടുത്തതാണ് വിവാദമായത് .കൊടുവള്ളി മോഡേൺ ബാസാർ ഡിവിഷനിൽ ആണ് കള്ളക്കടത്ത് കേസിലെ പ്രതി യുഡിഎഫ് സ്ഥാനാർത്ഥിക്കൊപ്പം പ്രകടനത്തിൽ പങ്കെടുത്തത് . യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി പി കെ സുബൈറിന്റെ വിജയാഹ്ളാദ പ്രകടനത്തിൽ ആണ് അബു പങ്കെടുത്തത് .വര്ഷങ്ങളോളം വിദേശത്ത് ഒളിവിൽ കഴിഞ്ഞ വ്യക്തിയാണ് അബു ലൈസ് .തൃശ്ശൂരിൽ ഒരു ബന്ധു വീട്ടിൽ വിവാഹ സൽക്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ആണ് ഡി ആർ ഐ സംഘം ഇയാളെ അറസ്റ്റ് ചെയ്തത് .കൊഫെപോസ പ്രകാരം 7 മാസം ഇയാൾ ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തു . നഗരസഭയിൽ യുഡിഎഫ് കോൺഗ്രസിന് നൽകിയ 10 സീറ്റുകളിൽ ഒന്നായിരുന്നു മോഡേൺ ബാസാർ ഡിവിഷൻ .ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പ്രചാരണത്തിന് ഇറങ്ങുകയും ചെയ്തു .എന്നാൽ പി കെ സുബൈർ…
Read More »

