മലപ്പുറം: അധികാരമേറ്റതിന് തൊട്ടുപിന്നാലെ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച പഞ്ചായത്ത് പ്രസിഡന്റിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയില്‍. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലം പഞ്ചായത്ത് പ്രസിഡന്റ് ടി.വിജിത്തിനെയാണ് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തേഞ്ഞിപ്പലം പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ നിന്നാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി വിജിത്ത് വിജയിച്ചത്. പ്രസിഡന്റായി തെരഞ്ഞെടുത്തതിന് പിന്നാലെയുള്ള മാനസിക സംഘര്‍ഷം കാരണമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് നിഗമനം. എന്നാല്‍ ആത്മഹത്യക്ക് പിന്നിലെ കാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വന്നിട്ടില്ല. ഇന്നലെ ഏറെ സന്തുഷ്ടനായിരുന്നുവെന്ന് കൂടെയുണ്ടായിരുന്നവര്‍ പറയുന്നു. പ്രസിഡന്റ് സ്ഥാനം പട്ടികജാതി (ജനറല്‍) സംവരണമാണ്.