Lead NewsNEWS

ഒരു കുടുംബത്തിലെ നാല് പേര്‍ തൂങ്ങിമരിച്ചനിലയില്‍

കൊച്ചി: ഒരു കുടുംബത്തിലെ നാല് പേര്‍ തൂങ്ങിമരിച്ചനിലയില്‍. പാറപ്പുറത്ത് വീട്ടില്‍
ബിജു (45) ഭാര്യ അമ്പിളി (40) മക്കളായ അശ്വതി (പത്താംക്ലാസ്) അര്‍ജ്ജുന്‍ (എട്ടാം ക്ലാസ് )എന്നിവരാണ് മരിച്ചത്. പെരുമ്പാവൂര്‍ ചേലാമറ്റത്താണ് സംഭവം. ചിട്ടിനടത്തിപ്പിനെ തുടര്‍ന്നുണ്ടായ കടബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

മക്കള്‍ രണ്ട് പേരേയും വീടിന്റെ ഹാളിലും, ബിജുവിനേയും ഭാര്യയേയും കിടപ്പ് മുറിയിലുമാണ് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. വീടുകള്‍ കേന്ദ്രീകരിച്ച് ചിട്ടി നടത്തിവന്നയാളാണ് ബിജു.

Signature-ad

വീടിന്റെ ചുവരില്‍ ആത്മഹത്യാക്കുറിപ്പ് എഴുതിയിട്ടുണ്ട്. 35 ലക്ഷത്തോളം കടമുണ്ടെന്നന്നും പണം ഇന്ന് തിരികെ കൊടുക്കാമെന്നാണ് പലരോടും പറഞ്ഞിരുന്നതെന്നും കുറിപ്പില്‍ പറയുന്നു.

തനിക്ക് പണം തരാനുള്ളവരുടെ വിവരങ്ങള്‍ ആത്മഹത്യാ കുറിപ്പില്‍ അക്കമിട്ട് എഴുതിയിട്ടുണ്ടെന്നും ഈ പണം വാങ്ങി തന്റെ കടം വീട്ടണമെന്ന് കുറിപ്പില്‍ പോലീസിനോട് അഭ്യര്‍ഥിച്ചിട്ടുമുണ്ട്. ബന്ധുക്കളെ മൃതദേഹം കാണിക്കരുതെന്നും വീടിന്റെ ചുമരുകളില്‍ എഴുതിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് നടപടികള്‍ സ്വീകരിച്ചു.

Back to top button
error: