Lead NewsNEWS

കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ സംസ്ഥാന നിയമസഭ പ്രമേയം അവതരിപ്പിച്ചു

കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ സംസ്ഥാന നിയമസഭ പ്രമേയം അവതരിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ആണ് പ്രമേയം അവതരിപ്പിച്ചത്.

പുതിയ കാർഷിക നിയമ ഭേദഗതി റദ്ദാക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.രാജ്യതലസ്ഥാനം ഐതിഹാസിക പ്രക്ഷോഭത്തിന് സാക്ഷ്യം വഹിക്കുകയാണ് എന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിലത്തകർച്ചയും കർഷക ആത്മഹത്യയും വലിയ പ്രശ്നമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Signature-ad

കേന്ദ്രനിയമം കാർഷികരംഗത്ത് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. നിയമത്തിൽ കർഷകർക്ക് നിയമ പരിരക്ഷയില്ല. കാർഷിക മേഖല കോർപ്പറേറ്റുകൾക്ക് മാത്രം ഉള്ളതാക്കാൻ നിയമം കാരണമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമാനതകളില്ലാത്ത സാഹചര്യത്തിലാണ് സഭ സമ്മേളിക്കുന്നത് എന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. നിയമസഭയ്ക്ക് ഇടപെടാനുള്ള ബാധ്യതയുണ്ടെന്നും സ്പീക്കർ വ്യക്തമാക്കി.

Back to top button
error: