അനീഷിന്റെ വീട്ടിൽ തന്നെ കഴിയാൻ ആണ് തന്റെ ആഗ്രഹമെന്ന് ഭാര്യ ഹരിത. പഠിച്ചു ജോലി നേടണം. അനീഷിന്റെ മാതാപിതാക്കളെ നല്ല നിലയിൽ നോക്കുമെന്നും ഹരിത NewsThen Media- യോട് പറഞ്ഞു.
പാലക്കാട് ദുരഭിമാനക്കൊല നാടിനെ നടുക്കിയതാണ്. പ്രണയവിവാഹത്തിന്റെ പേരിൽ യുവാവിനെ ഭാര്യാപിതാവും അമ്മാവനും ചേർന്ന് വെട്ടിക്കൊല്ലുകയായിരുന്നു.
വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് അനീഷ് ഹരിതയെ വിവാഹം ചെയ്യുന്നുത്. എന്നാൽ ആ ദാമ്പത്യബന്ധം മൂന്നുമാസം മാത്രം നീണ്ടു നിൽക്കാനാണ് ഹരിതയുടെ വീട്ടുകാർ അനുവദിച്ചത്. തന്റെ ഭർത്താവിന്റെ കൊലപാതകികൾ ശിക്ഷിക്കപ്പെടണമെന്ന് ഹരിത ആവർത്തിച്ച് ആവശ്യപ്പെടുന്നു. അതിനുവേണ്ടി നിയമയുദ്ധം നടത്തും.
തങ്ങൾക്ക് ഭീഷണിയുള്ളതായി പോലീസിനെ നേരത്തെ തന്നെ അറിയിച്ചിരുന്നു. പഠിച്ച് ജോലി നേടണം എന്നാണ് ഇപ്പോഴത്തെ ആഗ്രഹം. ഇനിയുള്ള കാലം അനീഷിന്റെ വീട്ടിൽ ജീവിക്കാനാണ് ഇഷ്ടപ്പെടുന്നത്. കരഞ്ഞു തളർന്ന ഹരിതയെ അല്ല ഇപ്പോൾ കാണാനാവുന്നത്. മുന്നോട്ടു നീങ്ങാനുള്ള നിശ്ചയദാർഢ്യം ആ കണ്ണുകളിൽ ഉണ്ട്.