Lead NewsNEWS

അഭയക്കേസിന്റെ നാള്‍ വഴികള്‍…

റെ കോളിളക്കം സൃഷ്ടിച്ച അഭയ കൊലക്കേസിൽ നീണ്ട 28 വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ വിധി വന്നിരിക്കുന്നു. പ്രതികളായ ഫാ. തോമസ് എം. കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ കുറ്റക്കാരാണെന്നാണ് സി.ബി.ഐ. പ്രത്യേക കോടതി ജഡ്ജി കെ. സനിൽകുമാറിൻ്റെ വിധി.

ഫാദര്‍ തോമസ് കോട്ടൂരിനെതിരെ കൊലപാതകം, അതിക്രമിച്ച് കടക്കല്‍ എന്നീ കുറ്റവും സിസ്റ്റര്‍ സെഫിക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്ന കുറ്റവുമാണ് ചുമത്തിയിരിക്കുന്നത്. പ്രോസിക്യൂഷന്‍ സാക്ഷി മൊഴികള്‍ ശക്തമെന്ന് കോടതി ചൂണ്ടിക്കാട്ടി. ശിക്ഷാവിധി നാളെ പുറപ്പെടുവിക്കും.

കോട്ടയം നഗരത്തിലെ പയസ് ടെന്‍ത് കോണ്‍വെന്റിനു മുറ്റത്തെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കാണപ്പെട്ടത് 1992 മാര്‍ച്ച്‌ 27 നാണ്.​
അടുക്കളയോടു ​ചേ​ര്‍​ന്ന​ ​കി​ണ​റ്റി​ല്‍​ ​ക​മി​ഴ്ന്ന​ ​നി​ല​യി​ലാ​യി​രു​ന്നു​ ​മൃ​ത​ദേ​ഹം.​ ​അ​ടു​ക്ക​ള​ ​അ​ല​ങ്കോ​ല​പ്പെ​ട്ട​ ​നി​ല​യി​ലായിരുന്നു.​ ഒട്ടേറെ ​ദു​രൂ​ഹ​ത​കൾ ഘനീഭവിച്ചു കിടന്ന അന്തരീക്ഷം…!

ക്നാനായ കത്തോലിക്കാ സഭയുടെ കീഴിലുള്ള സെന്റ് ജോസഫ് കോണ്‍ഗ്രിഗേഷനിലെ കന്യാസ്ത്രീയായിരുന്നു ഇരുപത്തി ഒന്നുകാരിയായ സിസ്റ്റര്‍ അഭയ. അന്ന് കോട്ടയം ബി. സി. എം കോളേജിലെ രണ്ടാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്നു. കോട്ടയം അരീക്കരയില്‍ അയിക്കരകുന്നേല്‍ തോമസിന്റെയും ലീലാമ്മയുടെയും ഏക മകൾ.

ലോക്കൽ പോലീസിന്റെ ഗൂഢാലോചനകൾ

അഭയയുടെ മരണം ആ​ത്മ​ഹ​ത്യ​യെ​ന്ന് ​സ്ഥാ​പി​ക്കാ​നാ​യി​രു​ന്നു​ ​ ജില്ലാ പൊ​ലീ​സ് ​മേ​ധാ​വി​ക്കും​ ​കോ​ണ്‍​വെ​ന്റി​ലെ​ ​അ​ധി​കാ​രി​ക​ള്‍​ക്കും​ ​താ​ത്പ​ര്യം. ആ​രു​ടെ​യോ​ ​നി​ര്‍​ദ്ദേ​ശ​മ​നു​സ​രി​ച്ചെ​ന്ന​തു​ ​പോലെ​ ​ക്രൈം​ ​സീ​നി​ല്‍​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ര്‍​ ​ആ​ദ്യം​ ത​ന്നെ​ ​മാ​റ്റ​ങ്ങ​ള്‍​ ​വ​രു​ത്തി​.​ ​ആ​ത്മ​ഹ​ത്യ​യെ​ന്നു​ ​സ്ഥാ​പി​ച്ച്‌ ​കേ​സ് ​അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു​ ​ല​ക്ഷ്യ​മെ​ന്ന് ​വ്യ​ക്തം.​

തെ​ളി​വെ​ടു​ക്കാ​ന്‍​ ​പൊ​ലീ​സ് ​നാ​യ​യെ​ ​കൊ​ണ്ടു​ ​വ​ന്നി​ല്ല.​ ​വി​ര​ല​ട​യാ​ള​ ​വി​ദ​ഗ്ദ്ധ​രും​ ​വ​ന്നി​ല്ല.​ ക​ന്യാ​സ്ത്രീ​ ​കി​ണ​റ്റി​ല്‍​ ​വീ​ണു​ ​മ​രി​ച്ചു​വെ​ന്ന​ ​ ചെറിയ ​വാ​ര്‍​ത്ത​യാ​ണ് കോ​ട്ട​യം​ ​പ​ത്ര​ങ്ങ​ളി​ല്‍ വന്നത്.
സിസ്റ്റര്‍ അഭയയുടെ ദുരൂഹ മരണത്തെക്കുറിച്ച് ആദ്യം അന്വേഷണം നടത്തിയ ലോക്കല്‍ പൊലീസ് ആത്മഹത്യയെന്ന് ചൂണ്ടിക്കാട്ടി കേസന്വേഷണം അവസാനിപ്പിച്ചു.

“​പ​രീ​ക്ഷ​യി​ല്‍​ ​മാ​ര്‍​ക്കു​ ​കു​റ​ഞ്ഞ​തി​ന് ​അ​ഭ​യ​ ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്ത​താ​ണ്.​ ​കി​ണ​റ്റി​ലേ​ക്ക് ​ഊ​ര്‍​ന്നി​റ​ങ്ങി​യ​തി​ന്റെ​ ​തെ​ളി​വു​ണ്ട്.​”​ ആ​ത്മ​ഹ​ത്യ​ എന്നു​ ​സ്ഥാ​പി​ക്കാ​നു​ള്ള​ ​വ്യ​ഗ്ര​ത​യോടെ അന്നത്തെ ​ എ​സ്.​ പി​ കെ ടി മൈക്കിൾ തുടക്കത്തിൽ തന്നെ പ്രസ്ഥാവിച്ചു. പിന്നീട് ക്രൈംബ്രാഞ്ചിന് വിട്ടു. 1993 ജനുവരി 30 ന് കോട്ടയം ആര്‍. ഡി. ഒ കോടതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചു കൊണ്ട് റിപ്പോര്‍ട്ട് നല്‍കി.

സി.ബി. ഐ വരുന്നു

അങ്ങനെ ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതിത്തള്ളിയ അഭയ കേസ് കൊലപാതകമാണെന്ന് ആദ്യം തുറന്നുപറഞ്ഞ അന്വേഷണ ഉദ്യോഗസ്ഥന്‍ സി. ബി. ഐ ഡിവൈ.എസ്.പി വര്‍ഗീസ് പി.തോമസ് ആണ്.

ലോക്കല്‍ പൊലീസ് അന്വേഷിച്ച അഭയ കേസിന്റെ പേരില്‍ ചിലര്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനെ കണ്ടു. കേസ് ഇങ്ങനെ വിടരുത്, അതൊരു കൊലപാതകമാണെന്ന് അവര്‍ അദ്ദേഹത്തോടു പറഞ്ഞു. കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതി. സി.ബി.ഐ എറണാകുളം റീജിയണല്‍ ഡിവൈ.എസ്.പിയായിരുന്നു അന്ന് വര്‍ഗീസ് പി.തോമസ്.അങ്ങനെ അന്വേഷണം അദ്ദേഹത്തിൻ്റെ കൈയിലെത്തി.

എറണാകുളം ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ 1993 മാര്‍ച്ച്‌ 29 ന് സിബിഐ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. അസീസ്, ഷാജഹാന്‍, സുരേന്ദ്രന്‍ എന്നീ ഉദ്യോഗസ്ഥരെ കുടി ചേർത്ത് ആ സംഘം വിപുലീകരിച്ചു.

പഴുതടച്ച തെളിവുകൾ

അന്വേഷണം പുരോഗമിച്ചതോടെ സാക്ഷികള്‍ പലരും കൂറുമാറി. പക്ഷേ ശാസ്ത്രീയ തെളിവുകളോടെ അഭയ കൊല്ലപ്പെട്ടതാണെന്നു കണ്ടെത്താന്‍ അന്വേഷണ സംഘത്തിനു കഴിഞ്ഞു. അഭയ കിണറ്റില്‍ ചാടി മരിച്ചുവെന്നായിരുന്ന പയസ് ടെന്‍ത് കോണ്‍വെന്റുകാരുടെ നിലപാട്. മൃതദേഹം പുറത്തെടുത്തപ്പോള്‍ അഭയയുടെ തുടയുടെ പിന്‍ഭാഗത്തെ തൊലി മുകളിലേക്ക് ഉരഞ്ഞ നിലയിലാണ് കാണപ്പെട്ടത്. കാല്‍ താഴേക്കായാണ് അഭയയുടെ ശരീരം കിണറ്റിലേക്കു വീണത്. കാല്‍ ഉരഞ്ഞതിന്റേതായിരുന്നു ആ മുറിവുകള്‍.

അത്തരത്തില്‍ വീഴുന്നയാളുടെ തലയില്‍ ഉച്ചിയില്‍ പരിക്കുണ്ടാകില്ല. പക്ഷെ, അഭയയുടെ ഉച്ചിയില്‍ നാല് ഇഞ്ചോളം നീളത്തിലും വ്യാസത്തിലും ആഴത്തിലുള്ള പരിക്കുണ്ടായിരുന്നു. അത് വീഴ്ചയില്‍ ഉണ്ടായതല്ലെന്നു മനസ്സിലായി. ഭാരമുള്ള വസ്തുകൊണ്ട് അടിച്ചതിന്റേതായിരുന്നുവെന്ന് ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞു.

പഠിക്കാന്‍ പുലര്‍ച്ചെ എഴന്നേറ്റ് വെള്ളം കുടിക്കാന്‍ അടുക്കളയിലേക്കു പോയ അഭയയുടെ ചെരുപ്പുകള്‍ ഡൈനിംഗ് മുറിയിലെ തുറന്നു കിടന്ന ഫ്രിഡ്ജിനു സമീപത്തുണ്ടായിരുന്നു. മുറിയോടു ചേര്‍ന്ന വര്‍ക്ക് ഏരിയയുടെ മൂലയ്ക്ക് ഒരു കൈക്കോടാലി എന്നും ചാരിവയ്ക്കാറുണ്ടായിരുന്നു. അഭയ കൊല്ലപ്പെട്ട ശേഷം അത് അവിടെ കണ്ടില്ല. പുറത്തേക്കുള്ള വാതില്‍ വെളിയില്‍ നിന്ന് അടച്ച നിലയിലായിരുന്നു.

ഇത്തരം തെളിവുകളും അഭയയുടെ മുറിയില്‍ താമസിച്ച മറ്റ് സിസ്റ്റര്‍മാരുടെ മൊഴികളും നിര്‍ണായകമായി. ഒപ്പം ഫോറന്‍സിക് വിഭാഗത്തിന്റെ തെളിവുകളും സഹായകമായി. കേസില്‍ ഉള്‍പ്പെട്ടവരെ അടുക്കള ഭാഗത്തു വച്ച്‌ പുലര്‍ച്ചസമയത്ത് അഭയ കണ്ടതാണ് കൊലപാതകത്തിന് കാരണമായത്. ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവും അഭയയ്ക്കുണ്ടായിരുന്നില്ല. കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുന്‍പ് അഭയയുടെ അപ്പനും അമ്മയും കോണ്‍വെന്റില്‍ ചെന്ന് അഭയയെ കണ്ടിരുന്നു. എന്നും ഡയറി എഴുതിയിരുന്ന അഭയ നിരാശയുള്ള മനോവ്യാപാരത്തിന്റെ ഒരു സൂചനയും കാട്ടിയിരുന്നില്ല.

അന്വേഷണ ഉദ്യോഗസ്ഥൻ പിന്മാറുന്നു

ഇതിനിടെ കുറ്റപത്രം സമർപ്പിക്കുന്നതിനു മുമ്പേ വര്‍ഗീസ് പി.തോമസ് സർവ്വീസിൽ നിന്നും രാജി വച്ചു. “അഭയ കേസ് ആത്മ്യഹത്യയാക്കി റിപ്പോര്‍ട്ട് തയ്യാറാക്കണമെന്ന് മേലുദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടിരുന്നു. സാറിന് എന്റെ സ്വഭാവം അറിയില്ലേ എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു. സത്യത്തിനു നിരക്കാത്തത് ചെയ്യാന്‍ പറ്റില്ല, ആത്മഹത്യയാക്കണമെങ്കില്‍ കേസ് മറ്റാരെയെങ്കിലും ഏല്‍പ്പിക്കണമെന്നു ഞാൻ കർശന നിലപാടെടുത്തു. റിപ്പോര്‍ട്ട് ഞാന്‍ തന്നെ കൊടുക്കണമെന്ന് മേലുദ്യോഗസ്ഥന്‍ ശഠിച്ചു. തുടര്‍ന്ന് എന്നെ ടാര്‍ഗറ്റ് ചെയ്ത് ഓരോന്നിനും മെമ്മോ നല്‍കിക്കൊണ്ടിരുന്നു. അങ്ങനെയാണ് സര്‍വീസ് അവസാനിപ്പിക്കാൻ ഞാന്‍ തീരുമാനിച്ചത്.
സി.ബി.ഐയില്‍ 10 വര്‍ഷം കൂടി എനിക്ക് ബാക്കിയുണ്ടായിരുന്നു. ഡി.ഐ.ജി റാങ്കില്‍ വിരമിക്കാമായിരുന്നു.

പിന്നീടാണ് ഡിവൈ.എസ്.പി നന്ദകുമാര്‍ നായര്‍ കുറ്റപത്രം സമര്‍പ്പിച്ചത്‌…”
അദ്ദേഹം തുറന്നു പറയുന്നു. അഭയയുടെ മരണം കൊലപാതകമാണെങ്കിലും പ്രതികളെ പിടിക്കുവാന്‍ എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ലന്ന് കാണിച്ച് അന്വേഷണം അവസാനിപ്പിക്കുവാന്‍ അനുമതി ചോദിച്ചു കൊണ്ട് സിബിഐ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ 1996ലും 1999ലും 2005ലും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് തുടരന്വേഷണത്തിന് ഈ സമയങ്ങളിലെല്ലാം കോടതി ഉത്തരവിടുകയായിരുന്നു

പ്രതികൾ അറസ്റ്റിൽ

പിന്നീട് ഫാ തോമസ് കോട്ടൂര്‍, ഫാ ജോസ് പൃതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ കുറ്റക്കാരെന്ന് കണ്ടെത്തി ബാംഗ്ലൂരില്‍ നാര്‍കോ അനാലിസിസ് ടെസ്റ്റ് നടത്തി. സിബിഐ സംഘം ഇവരെ 2008 നവംബര്‍ 18 ന് അറസ്റ്റ് ചെയ്തു. സംഭവം നടന്ന് 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പ്രതികള്‍ക്കെതിരെ 2009 ജൂലൈ 17 ന് സിബിഐ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കി.

മൂന്നു പ്രതികളും വിചാരണ കൂടതെ കുറ്റവിമുക്തരാക്കണം എന്ന് ആവശ്യപ്പെട്ട് 2011 മാര്‍ച്ച്‌ 16 ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കി. ഫാ. ജോസ് പുതുക്കിയലിനെ കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരും, മൂന്നാം പ്രതി സെഫിയും വിചാരണ നേരിടണമെന്ന് കോടതി ഉത്തരവിട്ടു. സിബിഐയുടെ കുറ്റപത്രത്തില്‍ 133 പ്രോസിക്യൂഷന്‍ സാക്ഷികളാണ് ആകെയുള്ളത്.

പ്രതികളുടെ നാര്‍ക്കോ അനാലസിസ്റ്റ് ടെസ്റ്റിന്‍റ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ആദ്യത്തെ മൂന്നു പ്രതികള്‍ തമ്മിലുള്ള ശാരീരിക ബന്ധം അഭയ കണ്ടതിനെത്തുടര്‍ന്ന് കൊലപ്പെടുത്തി കിണറ്റിലിട്ടുവെന്നാണ് സിബിഐ കേസ്.

അഭയയുടെ ഇന്‍ക്വസ്റ്റില്‍ കൃത്രിമം കാട്ടിയ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ എ.എസ്‌.ഐ അഗസ്റ്റിനെയും നാലാം പ്രതിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. സിബിഐ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പേ അഗസ്റ്റിന്‍ ആത്മഹത്യ ചെയ്തു. തുടരന്വേഷണത്തില്‍ കേസ് അട്ടിമറിച്ച ക്രൈം ബ്രാഞ്ച് മുന്‍ ഡി.വൈഎസ്.പി സാമുവലിന് പ്രതിയാക്കി. മുന്‍ ക്രൈം ബ്രാഞ്ച് എസ്.പി കെടി മൈക്കിളിനെ സിബിഐ കോടതിയും പ്രതിചേര്‍ത്തു.

സാമുവല്‍ മരിച്ചതിനാല്‍ കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കി. ഫാ.ജോസ് പുതൃക്കയിലിന്‍റെയും കെടി.മൈക്കളിന്‍റെയും വിടുതല്‍ ഹര്‍ജി പരിഗണിച്ച്‌ പ്രതിസ്ഥാനത്തുനിന്നും കോടതി ഒഴിവാക്കി. നീണ്ട വര്‍ഷങ്ങളുടെ നിയമപോരാട്ടത്തിനിടയില്‍ അഭയയുടെ അച്ഛന്‍ തോമസും അമ്മ ലീലാമ്മയും മരിച്ചു.

വിചാരണ

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 26ന് ആരംഭിച്ച വിചാരണ പല പ്രാവശ്യം തടസ്സപ്പെട്ടു. വിചാരണ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സുപ്രീംകോടതിയെ വരെ സമീപിച്ചു. വിചാരണ തുടരാന്‍ സുപ്രീംകോടതി നിര്‍ദ്ദേശത്തതിനെ തുടര്‍ന്നാണ് തിരുവനന്തപുരം കോടതിയില്‍ സി.ബി.ഐ കോടതിയില്‍ വിചാരണ ആരംഭിച്ചത്. 49 പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിച്ചു. ഇതില്‍ രഹസ്യമൊഴി നല്‍കിയ സാക്ഷികള്‍ ഉള്‍പ്പെടെ 8 പേര്‍ കൂറുമാറി.

നിർണായക മൊഴി

മൂന്നാം സാക്ഷി അടയ്ക്കാ രാജു എന്നറിയപ്പെടുന്ന രാജുവിന്‍റെ മൊഴിയായിരുന്നു നിർണായകം.
പ്രതികളായ തോമസ് കോട്ടൂരിനേയും സെഫിയേയും അഭയ കൊല്ലപ്പെട്ട ദിവസം പുലര്‍ച്ചെ പയസ് ടെന്‍ത്ത് കോണ്‍വെന്റില്‍ കണ്ടുവെന്നാണ് രാജു വെളിപ്പെടുത്തിയത്. താന്‍ കോണ്‍വെന്റില്‍ മോഷ്ടിക്കാനെത്തിയപ്പോഴാണ് പ്രതികളെ കണ്ടതെന്നാണ് രാജുവിന്റെ വെളിപ്പെടുത്തല്‍. ക്രൈംബ്രാഞ്ച് അഭയയെ കൊന്നത് താനാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടത്തിയെന്നും രാജു പറയുന്നു. എസ്.പി മൈക്കിളിന്റെ നേതൃത്വത്തില്‍ ക്രൂരമായി പീഡിപ്പിച്ചുവെന്നും ക്രൂരമായ ശാരീരിക പീഡനം ഏറ്റുവാങ്ങേണ്ടി വന്നെന്നും രാജു പറയുന്നു.

കുറ്റം ഏറ്റാല്‍ വീടും ഭാര്യയ്ക്ക് ജോലിയും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വാഗ്ദാനം ചെയ്തുവെന്നും രാജു മാധ്യമങ്ങളോട് വെളിപ്പെടുത്തി. 28 വര്‍ഷം കാലപ്പഴക്കംചെന്ന കേസ് ആയതിനാല്‍ പല സാക്ഷികളും മരിച്ചു പോയത് കൊണ്ട് പ്രോസിക്യൂഷന് 49 സാക്ഷികളെയാണ് കോടതിയില്‍ വിസ്തരിക്കാന്‍ കഴിഞ്ഞത്. പ്രതിഭാഗത്തിന് ഒരു സാക്ഷിയെ പോലും വിസ്തരിക്കാന്‍ കഴിഞ്ഞില്ല. ഡിസംബര്‍ 10 ന് കേസില്‍ വാദം പൂര്‍ത്തിയാക്കിയിരുന്നു

ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളുമാണ് സിബിഐ കോടതിയില്‍ നിരത്തിയത്. കന്യകാത്വം തെളിയിക്കാന്‍ സിസ്റ്റര്‍ സെഫി ശസ്ത്രക്രിയ നടത്തിയെന്നടക്കം ഫൊറന്‍സിക് ഡോക്ടര്‍മാര്‍ മൊഴി നല്‍കി. പ്രതിഭാഗത്തുനിന്നും സാക്ഷികളാരും ഉണ്ടായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: