Month: December 2020
-
NEWS
വിധു പ്രതാപ് ആലപിച്ച ക്രിസ്മസ് ഗാനം “പുണ്യരാത്രി “
വിധു പ്രതാപ് ആലപിച്ച ക്രിസ്മസ് ഗാനം “പുണ്യരാത്രി ” പുറത്തിറങ്ങി .ഫാദർ നെൽസൺ ഡി സിൽവയാണ് സംഗീതം .റോജി ഫിലിപ് വരികൾ എഴുതിയിരിക്കുന്നു.പതിയിൽ സ്റ്റുഡിയോസിന്റെ ബാനറിൽ ആണ് ഗാനം പുറത്തിറക്കിയിരിക്കുന്നത് .
Read More » -
വനിതാ ജീവനക്കാരുളള പണയമിടപാട് സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് തട്ടിപ്പ്
സ്വര്‍ണപണയത്തട്ടിപ്പ് സംഘം വ്യാപകമെന്ന് റിപ്പോര്‍ട്ട്. ഒര്‍ജിനലിനെ വെല്ലുന്ന മുക്കുപണ്ടം പണയം വെച്ച് പണം തട്ടുന്നു. സ്ത്രീകള്‍ ജീവനക്കാരയുളള സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ തട്ടിപ്പ്. കൊല്ലം ജില്ലയിലാണ് ഇപ്പോള്‍ തട്ടിപ്പുകള്‍ വ്യാപകമാകുന്നത്. ഈ മാസം പതിനഞ്ചാം തിയതി പത്തനാപുരം പളളിമുക്കിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ എത്തിയ തട്ടിപ്പുകാരന്‍ 20 ഗ്രാം തൂക്കമുളള മുക്കുപണ്ടം പണയം വെച്ച് തട്ടിയെടുത്തത് 65,000 രൂപയാണ്. അടിയന്തര ചികിത്സാ ആവശ്യമായിരുന്നു കാരണം. അടിയന്തര ചികിത്സാ ആവശ്യത്തിനെന്ന വ്യാജേനയാണ് പലരും ഇത്തരം സ്ഥാപനങ്ങളിലെത്തുന്നത്. മാന്യമായി വസ്ത്രം ധരിച്ചാണ് രംഗപ്രവേശം. പലപ്പോഴും പണയം വെച്ചത് മുക്കുപണ്ടമാണെന്ന് മനസ്സിലായതിന് ശേഷമാണ് ഇവരുടെ തിരിച്ചറിയല്‍ രേഖകളും ഫോണ്‍ നമ്പരും വ്യാജമാണെന്ന് അറിയുന്നത്. തുടര്‍ന്ന് സ്ഥാപനത്തിന്റെ ഉടമയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതിനാല്‍ ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിര്‍ദേശം നല്‍കി.
Read More » -
Lead News
കോവിഡ് പിടികൂടാത്ത ഭൂഖണ്ഡം ഇല്ല, അന്റാർട്ടിക്കയിലും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു
ബ്രിട്ടനിലെ കോവിഡ് വകഭേദത്തെക്കുറിച്ച് ലോകമാകെ ആശങ്കയിൽ ഉള്ള സമയത്ത് അന്റാർട്ടിക്കയിലും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. അന്റാർട്ടിക്കയിൽ ചിലിയൻ റിസർച്ച് ബേസിൽ ജോലി ചെയ്യുന്ന 36 പേർക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇതിൽ പത്ത് പേർ ചിലിയൻ പട്ടാളക്കാരും പത്തുപേർ തൊഴിലാളികളുമാണ്. തിങ്കളാഴ്ചയാണ് ഇക്കാര്യം സ്ഥിരീകരിച്ചത് എന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതായി ദ ഗാർഡിയൻ വെളിപ്പെടുത്തുന്നു. രോഗബാധ ഉണ്ടായ 36 പേരെയും ചിലിയിലേക്ക് തിരികെ കൊണ്ടു പോയതായും റിപ്പോർട്ടുകൾ പറയുന്നു. റിസർച്ച് ബേസിന് സഹായം നൽകാൻ ഉള്ള കപ്പലിലെ മൂന്നുപേർക്കും കോവിഡ് പോസിറ്റീവായി എന്നാണ് വിവരം. അവരും ചിലിയിലേക്ക് തിരിച്ചുപോയി. കോവിഡ് ബാധയെത്തുടർന്ന് മിഷൻ അന്റാർട്ടിക്ക എന്ന പദ്ധതി നിർത്തിവെച്ചതായി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. രോഗം കൃത്യസമയത്ത് തിരിച്ചറിയാനായത് ഗുണം ചെയ്തെന്ന് ചിലിയൻ സൈന്യത്തെ ഉദ്ധരിച്ച് ഗാർഡിയൻ വ്യക്തമാക്കുന്നു.
Read More » -
LIFE
സോനു സൂദിന്റെ നല്ല മനസ്സിന് ക്ഷേത്രം ഉയരുന്നു
കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് വേണ്ടി ലോണെടുത്ത് സഹായം ചെയ്തിരുന്ന സോനു സൂദ് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ആ നല്ലമനസ്സിന് അംഗീകാരമെന്നോണം താരത്തിനായി ഒരു ക്ഷേത്രം ഉയരുകയാണ്. തെലങ്കാനയിലെ ഡബ്ബ താന ഗ്രാമത്തിലാണ് കോവിഡ് കാലത്ത് സോനു ചെയ്ത പ്രവര്‍ത്തനങ്ങളെ ആദരിക്കുന്നതിന് വേണ്ടി ഈ ക്ഷേത്രം പണിയുന്നത്. അതേസമയം, ഇതൊന്നും താന്‍ അര്‍ഹിക്കുന്നില്ലെന്നായിരുന്നു താരത്തിന്റെ പ്രതികരണം. സിനിമയില്‍ കട്ട വില്ലനായി തിളങ്ങുന്ന സോനു സുദ് യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു പാവം മനുഷ്യന്‍. മറ്റുള്ളവരുടെ സങ്കടങ്ങളില്‍ മനസലിയുന്ന, അവരുടെ വിഷമങ്ങളില്‍ കൂടെ നില്‍ക്കുന്ന വ്യക്തി. അതിനേറ്റവും മികച്ച ഉദാഹരണങ്ങളാണ് കോവിഡ് കാലത്തെ താരത്തിന്റെ പ്രവര്‍ത്തനങ്ങള്‍. കോവിഡ് കാലത്ത് താരം ജനങ്ങള്‍ക്കായി ചെയ്ത സഹായങ്ങള്‍ വിലമതിക്കാനാവത്തതാണ്. ഇതിനായി അദ്ദേഹം പണം സ്വരൂപിച്ചത് മുംബൈയിലുള്ള തന്റെ എട്ട് കെട്ടിടങ്ങള്‍ പണയം വെച്ചാണ്. ഇതില്‍ നിന്നും ലഭിച്ച തുക കൊണ്ടാണ് അദ്ദേഹം അര്‍ഹതപ്പെട്ടവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത് നല്‍കിയത് ലോക്ഡൗണില്‍ കുടുങ്ങിപ്പോയ ഇതര സംസ്ഥാന തൊഴിലാളികളെ…
Read More » -
Lead News
കുഷ്ഠരോഗ നിര്‍മാര്‍ജനത്തിന് നൂതന സാങ്കേതികവിദ്യയോടെ എല്‍സ, ലോഗോ പ്രകാശനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു
തിരുവനന്തപുരം: കുഷ്ഠരോഗ നിര്‍മാര്‍ജന രംഗത്ത് വേറിട്ടപാത സൃഷ്ടിച്ചുകൊണ്ട് സംസ്ഥാന ആരോഗ്യ വകുപ്പ് എല്‍സ (ELSA: Eradication of Leprosy Through Self Reporting and Awareness) എന്ന പേരില്‍ നൂതന സാങ്കേതികവിദ്യയോടെ പുതിയൊരു പദ്ധതി നടപ്പിലാക്കുന്നു. എല്‍സയുടെ ലോഗോ പ്രകാശനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. വി. മീനാക്ഷി, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ.ആര്‍. വിദ്യ എന്നിവര്‍ പങ്കെടുത്തു. കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ഈ പദ്ധതിയ്ക്ക് പ്രത്യേക പ്രാധാന്യമാണുള്ളതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. വിവര സാങ്കേതിക വിദ്യയുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കുഷ്ഠരോഗത്തെക്കുറിച്ച് യഥാര്‍ത്ഥ വസ്തുതകള്‍ സമൂഹത്തില്‍ എത്തിക്കുന്നതിനും അതിലൂടെ പ്രാരംഭത്തിലേ രോഗനിര്‍ണയം നടത്തുന്നതിനും സമൂഹത്തെ പ്രേരിപ്പിക്കുകയും ചെയ്യുന്ന പദ്ധതിയാണിത്. വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുഷ്ഠരോഗത്തെക്കുറിച്ചുള്ള അവബോധം പൊതുജനങ്ങളില്‍ എത്തിക്കുന്നു. അതിലൂടെ കുഷ്ഠരോഗത്തിന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടോയെന്നും സ്വയം ബോദ്ധ്യപ്പെടുന്നവര്‍ക്ക് ആശാ പ്രവര്‍ത്തകരുടെയോ, ആരോഗ്യ പ്രവര്‍ത്തകരുടെയോ, അടുത്തുള്ള ആശുപത്രിയുടെയോ…
Read More » -
LIFE
പ്രിയങ്കയുടെ ‘വൈറ്റ് ടൈഗര്‍’; ട്രെയിലര്‍ പുറത്ത്
പ്രിയങ്ക ചോപ്ര പ്രധാന കഥാപാത്രമായി എത്തുന്ന വെറ്റ് ടൈഗര്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. രാമിണ്‍ ബഹ്‌റാനി സംവിധാനം ചെയ്യുന്ന ചിത്രം അരവിന്ദ് അഡിഗയുടെ അതേ പേരില്‍ പുറത്തിറങ്ങിയ നോവലിനെ ആസ്പദമാക്കിയാണ്. പ്രിയങ്കയെ കൂടാതെ രാജ്കുമാര്‍ റാവു, പുതുമുഖമായ ആദര്‍ശ് ഗൗരവ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.
Read More » -
NEWS
ജമ്മു കശ്മീരില്‍ ജില്ലാ വികസന കൗണ്‍സിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ ഗുപ്കാര്‍ സഖ്യം വളരെ മുന്നിൽ, സഖ്യം ബഹിഷ്കരിച്ച കോൺഗ്രസ് പിന്നിൽ
ജമ്മു കശ്മീരില്‍ ജില്ലാ വികസന കൗണ്‍സിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ ഗുപ്കാര്‍ സഖ്യം വളരെ മുന്നിൽ. കുൽഗാം മണ്ഡലത്തിലെ 5 ജില്ലാ കൗൺസിൽ സീറ്റുകളിൽ മത്സരിച്ച സിപിഐ എം 2 എണ്ണം വിജയിക്കുകയും 3 എണ്ണത്തിൽ മുന്നിട്ട് നിൽക്കുകയും ചെയ്യുന്നു. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയാണ് ഗുപ്കാർ സഖ്യത്തിന്റെ കൺവീനർ. സിപിഐ എമ്മിന് പുറമെ നാഷണല്‍ കോണ്‍ഫറന്‍സ്, പി.ഡി.പി, ജമ്മു കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സ്, പീപ്പിള്‍സ് മൂവ്മെന്റ്, അവാമി നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടികളാണ് സഖ്യത്തിലുള്ളത്. ആദ്യം സഖ്യത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് പിന്നീട് ഇതില്‍ നിന്ന് മാറി ഒറ്റക്ക് മത്സരിച്ച് അവസാന സ്ഥാനത്ത് നിൽക്കുകയാണ്.
Read More » -
NEWS
അഭയ കേസിൽ വിവാദമായ കന്യകാത്വ ശസ്ത്രക്രിയ എന്താണ്?
അഭയാ കേസിലെ സുപ്രധാനമായ ഒരു തെളിവായിരുന്നു സിസ്റ്റർ സെഫി നടത്തിയ കന്യാചർമ പുനസ്ഥാപന ശസ്ത്രക്രിയ. ശസ്ത്രക്രിയയെ കോടതിയിൽ ശരിവെച്ച സെഫി പക്ഷേ അതിനെ കേസുമായി ബന്ധപ്പെടുത്തരുത് എന്ന് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ എന്താണ് കന്യാചർമ പുനസ്ഥാപന ശസ്ത്രക്രിയ അഥവാ കന്യകാത്വ ശസ്ത്രക്രിയ എന്ന് പരിശോധിക്കുകയാണ് ഇവിടെ കന്യക ആയിരിക്കാൻ അനുശാസിക്കുന്ന ചില സന്ദർഭങ്ങളിൽ ലൈംഗികബന്ധത്തിലേർപ്പെട്ട സ്ത്രീകൾ നടത്തുന്ന ശസ്ത്രക്രിയ ആണ് ഇത്.കന്യകാത്വം നഷ്ടപ്പെട്ടിട്ടില്ല എന്ന് തെളിയിക്കാൻ കന്യാചർമ്മം വെച്ചുപിടിപ്പിക്കുവാൻ നടത്തുന്ന ശസ്ത്രക്രിയയാണ് ഇത്. മതപരവും സാംസ്കാരികവുമായ സമ്മർദ്ദത്തെത്തുടർന്നാണ് സ്ത്രീകൾ ഇത്തരം ശസ്ത്രക്രിയകൾ നടത്തുന്നത്. യൂറോപ്പിൽ ചില മത വിഭാഗങ്ങളിൽ ഉള്ള യുവതികൾക്ക് ഇടയിലാണ് ഈ ശസ്ത്രക്രിയ വർദ്ധിക്കുന്നത് എന്നാണ് ചില പാശ്ചാത്യ പഠനങ്ങൾ തെളിയിക്കുന്നത്. ചില സംസ്കാരങ്ങളിൽ സ്ത്രീകൾക്ക് മേലുള്ള നിർബന്ധമാണ് കന്യാകാത്വം. വിവാഹം കഴിക്കുന്ന സ്ത്രീ കന്യക ആയിരിക്കണമെന്ന ആചാരപരമായ നിർബന്ധമാണ് ഇത്. വിവാഹപൂർവ ലൈംഗിക ബന്ധത്തെ മറയ്ക്കാനുള്ള ഒരു ഉപാധി കൂടിയായാണ് ചില സമൂഹങ്ങളിൽ ഇത് കാണപ്പെടുന്നത്. ശാരീരികമായി…
Read More » -
LIFE
എലീന പടിക്കല്‍ വിവാഹിതയാകുന്നു
നടിയും അവതാരകയുമായ എലീന പടിക്കല്‍ വിവാഹിതയാകുന്നു. കോഴിക്കോട് സ്വദേശിയും എഞ്ചിനിയറുമായി രോഹിത് പി.നായരാണ് വരന്‍. ആറ് വര്‍ഷമായി പ്രണയത്തിലായിരുന്ന ഇരുവരും വിവാഹത്തിന് വീട്ടുകാരുടെ സമ്മതത്തിനായുള്ള കാത്തിരിപ്പിലായിരുന്നു. വത്യസ്ത മതവിഭാഗത്തില്‍പ്പെട്ടവരായതിനാല്‍ വീട്ടുകാര്‍ തുടക്കത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നുവെന്നാണ് എലീന ഒരു ടെലിവിഷന്‍ പരിപാടിക്കിടെ പറഞ്ഞത്. അതേസമയം, വീട്ടുകാരുടെ സമ്മതത്തോടെ മാത്രമേ വിവാഹിതയാകൂ എന്ന് താരം ഒരു റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായിരിക്കെ പറഞ്ഞിരുന്നു. ആ കാത്തിരിപ്പിനാണ് ഇപ്പോള്‍ പര്യവസാനമാകുന്നത്.
Read More » -
Lead News
പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി മര്‍ദ്ദിച്ച വൈറല്‍ വീഡിയോ; പിതാവ് അറസ്റ്റില്‍
കഴിഞ്ഞ ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ കുട്ടികളെ മര്‍ദ്ദിക്കുന്ന പിതാവിന്റെ വീഡിയോ വൈറലായിരുന്നു. തുടര്‍ന്ന് പിതാവിനായി തിരച്ചില്‍ ശക്തമാക്കിയിരുന്നു ഇപ്പോഴിതാ ആ പിതാവ് അറസ്റ്റിലായി എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ആറ്റിങ്ങല്‍ സ്വദേശി സുനില്‍കുമാറിനെ(45)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച മുതലാണ് രണ്ട് കുട്ടികളെ മര്‍ദ്ദിക്കുന്ന വീഡിയോ ഫെയ്‌സ്ബുക്ക് അടക്കമുളള സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. കുട്ടികളുടെ അമ്മ തന്നെയാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. പിന്നീട് ഫോണ്‍ പിടിച്ച് വാങ്ങുന്നത് പോലെയാണ് വീഡിയോ അവസാനിക്കുന്നത്. വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്നാണ് സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് പ്രതിയെ തിരിച്ചറിയാന്‍ കേരള പോലീസും ഫെയ്സ്ബുക്കിലൂടെ സഹായം തേടിയിരുന്നു. അതിനെ തുടര്‍ന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആറ്റിങ്ങല്‍ സ്വദേശിയായ സുനില്‍കുമാറാണ് വീഡിയോയിലുള്ളതെന്ന് തിരിച്ചറിഞ്ഞത്. ഇതിനുപിന്നാലെ ആറ്റിങ്ങല്‍ പോലീസ് ബാലനീതി നിയമപ്രകാരം ഇയാള്‍ക്കെതിരേ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Read More »