Month: December 2020
-
Lead News
ബെംഗളൂരു ലഹരിമരുന്ന് കേസ്; നിശാപാര്‍ട്ടികളില്‍ ലഹരി എത്തിച്ചിരുന്ന ക്വാറി ഉടമ അറസ്റ്റില്‍
ബെംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് തുമക്കൂരു കുണിഗലിലെ ക്വാറി ഉടമ വിനയ് കുമാര്‍(43) അറസ്റ്റില്‍. നിശാപാര്‍ട്ടികളില്‍ ലഹരി എത്തിച്ചിരുന്ന ആളാണ് ഇയാള്‍.നടിമാരായ രാഗിണി ദ്വിവേദിയും സഞ്ജന ഗല്‍റാണിയും അറസ്റ്റിലായ കേസിലെ 12-ാം പ്രതിയാണിയാള്‍. ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള വൈഭവ് ജയിന്‍, വിരേന്‍ ഖന്ന എന്നിവരുമായി ചേര്‍ന്നാണ് ഇടപാടു നടത്തിയിരുന്നത്. രാഗിണി ദ്വിവേദിയുടെ അടുത്ത അനുയായിയും ആര്‍ടി ഓഫിസ് മുന്‍ ജീവനക്കാരനുമായ രവിശങ്കറിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് വിനയ് കുമാറിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. സെപ്റ്റംബര്‍ 28 മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു. വിനയിനെ കോടതി 28 വരെ സിസിബി കസ്റ്റഡിയില്‍ വിട്ടു.
Read More » -
NEWS
ലഹരി പാർട്ടിയിൽ പിടിക്കപ്പെട്ടവരിൽ കൊച്ചിയിലെ സിനിമാതാരവും
ഇടുക്കിയിലെ ലഹരി പാർട്ടിയിൽ അറസ്റ്റിലായവരിൽ സിനിമാതാരമായ മോഡലും. തൃപ്പൂണിത്തുറക്കാരി ആണ് മോഡൽ. കൊച്ചിയിൽ ജനിച്ചുവളർന്ന മോഡൽ ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ലഹരി പാർട്ടിയുടെ പിന്നിലുള്ള ഒമ്പതംഗ സംഘം വാഗമണ്ണിന് സമാനമായി മൂന്നാറിലും കൊച്ചിയിലും ലഹരി പാർട്ടി നടത്തിയിട്ടുണ്ട് എന്ന വിവരം പോലീസിന് ലഭിച്ചു. മൂന്നുപേരുടെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായാണ് വാഗമണ്ണിൽ ലഹരി പാർട്ടി നടത്തിയത്. അതേസമയം അറസ്റ്റ് ചെയ്യാത്ത 49 പേരെ മാതാപിതാക്കളെ വിളിച്ചു വരുത്തി അവരുടെ സാന്നിധ്യത്തിൽ വിട്ടയച്ചു. മാതാപിതാക്കളുമായി ഡിഐജി സംസാരിക്കുകയും ചെയ്തു.
Read More » -
NEWS
മമതയ്ക്ക് ബിജെപി കൊടുക്കുന്നത് എട്ടിന്റെ പണി, സുവേന്ദു അധികാരി ബിജെപിയിലേക്ക് പോയതിനു പിന്നാലെ നാല് ബംഗാൾ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിന്നു
മുൻമന്ത്രിയും തൃണമൂൽ കോൺഗ്രസിലെ രണ്ടാമനും ആയ സുവേന്ദു അധികാരി ബിജെപിയിൽ ചേർന്നതിന് പിന്നാലെ നാല് മന്ത്രിമാർ പശ്ചിമബംഗാൾ സർക്കാരിന്റെ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിന്നു. മുഖ്യമന്ത്രി മമതാ ബാനർജി അധ്യക്ഷയായ മന്ത്രിസഭായോഗത്തിൽ നിന്നാണ് മന്ത്രിമാർ വിട്ടുനിന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലാണ് സുവേന്ദു അധികാരി ബിജെപിയിൽ ചേർന്നത്. ടൂറിസം മന്ത്രി ഗൗതം ദേവ്, വടക്കൻ ബംഗാൾ വികസനമന്ത്രി രവീന്ദ്രനാഥ് ഘോഷ്, മത്സ്യ വകുപ്പുമന്ത്രി ചന്ദ്ര നാഥ് സിൻഹ, വന മന്ത്രി രജിബ് ബാനർജി എന്നിവരാണ് മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടു നിന്നത്. ഇവർ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടു നിന്നതിന്റെ യഥാർത്ഥ കാരണങ്ങൾ വ്യക്തമല്ല. നിരവധി തവണ മന്ത്രിസഭാ യോഗങ്ങളിൽ നിന്ന് വിട്ടു നിന്ന ശേഷമാണ് സുവേന്ദു അധികാരി ബിജെപി ചേർന്നത്.
Read More » -
Lead News
ദാവൂദിനെയും ഹാജി മസ്താനെയും വിറപ്പിച്ച ജനാഭായി -ഇന്ത്യൻ അധോലോക റാണിമാരെ കുറിച്ച് പരമ്പര
ദാവൂദ് ഇബ്രാഹിം ഇന്ന് ലോക തീവ്രവാദ ഭൂപടത്തിൽ ഏറ്റവും കുപ്രസിദ്ധനായ കുറ്റവാളിയാണ് .എന്നാൽ ദാവൂദ് ഇബ്രാഹിമിനെയും ദാവൂദിന്റെ അധോലോക ഗുരു ഹാജി മസ്താനെയും തന്റെ വിരലുകൾക്കനുസരിച്ച് ചലിപ്പിച്ച ഒരു സ്ത്രീ ഉണ്ടായിരുന്നു ബോംബെ അധോലോകത്ത് ,പേര് ജനാഭായി ദാരൂവാല . 1920 കളുടെ തുടക്കത്തിൽ ഡോംഗ്രിയിലാണ് സൈനബ് എന്ന ജനാഭായിയുടെ ജനനം .1930 കളിൽ സ്വാതന്ത്ര്യ സമരപ്രസ്ഥാനവുമായി ജനാഭായി ചേർന്ന് പ്രവർത്തിച്ചിരുന്നുവത്രെ .പതിനാലാം വയസിൽ ജനാഭായിയെ വിവാഹം കഴിപ്പിച്ചു .1947 ലെ വിഭജന കാലത്ത് ജനാഭായി രാജ്യം വിടാൻ തയ്യാറായില്ല .ക്രുദ്ധനായ ഭർത്താവ് ജനാഭായിയെയും അഞ്ചു കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് പാകിസ്ഥാനിലേക്ക് പോയി . സ്വാതന്ത്ര്യത്തിനു ശേഷം ബോംബെയിൽ കടുത്ത ഭക്ഷ്യ ക്ഷാമം ഉണ്ടായി .പാവങ്ങൾക്ക് റേഷൻ വഴി അരിവിതരണം ചെയ്യാൻ മഹാരാഷ്ട്ര സർക്കാർ ആരംഭിച്ചു .അഞ്ചു കുഞ്ഞുങ്ങളെ പോറ്റാൻ ജനാഭായി അരി വാങ്ങി മറിച്ചു വിൽക്കൽ ആരംഭിച്ചു .ഈ ഘട്ടത്തിൽ ജനാഭായി കള്ളക്കടത്തുകാരുമായി ബന്ധപ്പെടാൻ തുടങ്ങി .പിന്നാലെ വ്യാജ വാറ്റ് കേന്ദ്രം…
Read More » -
NEWS
സീരിയൽ താരങ്ങളായ മൃദുല വിജയുടെയും യുവ കൃഷ്ണയുടെയും വിവാഹം നിശ്ചയം ഇന്ന്
” മഞ്ഞിൽ വിരിഞ്ഞ പൂവി”ലെ മനു പ്രതാപ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച യുവ കൃഷ്ണയും “പൂക്കാലം വരവായി” എന്ന സീരിയലിലെ നായിക മൃദുല വിജയുടെയും വിവാഹ നിശ്ചയം ഇന്ന്. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ ലളിതമായാണ് വിവാഹ നിശ്ചയം. തിരുവനന്തപുരത്ത് വെച്ചാണ് ചടങ്ങ്. 2015 മുതൽ സീരിയൽ രംഗത്ത് സജീവമായി ഉള്ള മൃദുല വിജയ് തിരുവനന്തപുരം സ്വദേശിയാണ്. സിനിമയിലൂടെയാണ് മൃദുല സീരിയൽ രംഗത്ത് എത്തിയത്. സംഗീത നൃത്ത അധ്യാപികയായ കൃഷ്ണ വേണിയാണ് യുവ കൃഷ്ണയുടെ അമ്മ. “മഞ്ഞിൽ വിരിഞ്ഞ പൂവ്” എന്ന പരമ്പരയാണ് യുവയുടെ കരിയർ ബ്രേക്ക്. സീരിയൽ മേഖലയിൽ നിന്നുള്ളവർ ആണെങ്കിലും രണ്ടുപേരുടെയും വിവാഹം പ്രണയവിവാഹം ഇല്ല. കുടുംബക്കാർ ആലോചിച്ചുറപ്പിച്ച വിവാഹമാണെന്നാണ് റിപ്പോർട്ടുകൾ. മാജിക്കും മെന്റലിസവും ഹരമാണ് യുവയ്ക്ക്. മൃദുലയ്ക്ക് ആകട്ടെ നൃത്തവും. നിശ്ചയം എന്നാണെങ്കിലും വിവാഹത്തിന്റെ തീയതി ഉറപ്പിച്ചിട്ടില്ല.
Read More » -
NEWS
ജമ്മുകശ്മീർ ജില്ലാ വികസന സമിതികളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഗുപ്കാർ സഖ്യത്തിന് വൻവിജയം, ബിജെപി രണ്ടാമത്
ജമ്മുകാശ്മീർ ജില്ലാ വികസന സമിതി കളിലേക്ക് ഇതാദ്യമായി നടന്ന തിരഞ്ഞെടുപ്പിൽ ഗുപ്കാർ സഖ്യത്തിന് വൻവിജയം. സംസ്ഥാനത്തിന് പ്രത്യേക പദവി നഷ്ടപ്പെട്ടതിനു ശേഷം ഉള്ള ആദ്യ തിരഞ്ഞെടുപ്പാണ് ഇത്. ഭൂരിഭാഗം സീറ്റുകളിലും ഗുപ്കാർ സഖ്യത്തിന് ആണ് നേട്ടം. ബിജെപി ആണ് രണ്ടാം സ്ഥാനത്ത്. ആദ്യം ഗുപ്കാർ സഖ്യത്തോടൊപ്പം ചേരുകയും പിന്നീട് വിടുകയും ചെയ്ത കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പതിച്ചു. “ഈ തെരഞ്ഞെടുപ്പ് ഫലം പ്രോത്സാഹനമാണ്. ഞങ്ങളെല്ലാവരും കഴിഞ്ഞ കുറച്ചു മാസങ്ങൾക്ക് മുമ്പ് വരെ ജയിലിലായിരുന്നു. സഖ്യമുണ്ടായത് ഈയടുത്താണ്. അവർ ഞങ്ങൾക്കെതിരെ പറ്റാവുന്നത് ഒക്കെ പ്രയോഗിച്ചു. എന്നിട്ടും ഞങ്ങളാണ് മുമ്പിൽ. “നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡണ്ടും ജമ്മു കാശ്മീർ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള പറഞ്ഞു.
Read More » -
Lead News
സിസ്റ്റർ അഭയ കേസിൽ ശിക്ഷാവിധി ഇന്ന്
സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിൽ പ്രതികളായ ഫാദർ തോമസ് കോട്ടർ, സിസ്റ്റർ സെഫി എന്നിവർ കുറ്റക്കാരാണെന്ന് പ്രത്യേക സിബിഐ കോടതി. പ്രതികൾക്കുള്ള ശിക്ഷ ഇന്നാണ് വിധിക്കുന്നത്. കൊലക്കുറ്റം തെളിവുനശിപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് രണ്ടു പ്രതികൾക്കുമെതിരെ തെളിഞ്ഞിരിക്കുന്നത്. പ്രതികൾ തമ്മിലുള്ള ശാരീരിക ബന്ധം സിസ്റ്റർ അഭയ നേരിട്ട് കണ്ടതിനെ തുടർന്നാണ് കൊലപാതകം എന്നാണ് സിബിഐയുടെ കണ്ടെത്തൽ. ഇരുവരും ചേർന്ന് അഭയയെ തലക്കടിച്ച് കൊന്നു കിണറ്റിലിട്ടു എന്നാണ് സിബിഐ വ്യക്തമാക്കുന്നത്. കോൺവെന്റിൽ അതിക്രമിച്ചു കടന്നു എന്ന കുറ്റം കൂടി തോമസ് കോട്ടൂരിനെതിരെ ഉണ്ട്. 28 വർഷം നീണ്ട നടപടികൾക്കു ഒടുവിലാണ് പ്രതികൾ കുറ്റക്കാരാണെന്ന് പ്രത്യേക സിബിഐ കോടതി ജഡ്ജി കെ. സനിൽകുമാർ കണ്ടെത്തിയത്. അടക്കാ രാജു എന്ന ദൃക്സാക്ഷിയാണ് കേസിലെ വഴിത്തിരിവ്. കോൺവെന്റിൽ മോഷണത്തിന് എത്തിയതായിരുന്നു അടക്ക രാജു. തനിക്ക് അനുകൂലമായ പ്രചാരണം നടത്താൻ ഫാദർ കോട്ടൂർ സമീപിച്ച പൊതുപ്രവർത്തകൻ കളർകോട് വേണുഗോപാലിന്റെ മൊഴിയും നിർണായകമായി. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും കോർത്തിണക്കിയാണ് സിബിഐ പ്രതികളെ…
Read More » -
Lead News
സുഗതകുമാരിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല
തിരുവനന്തപുരം: കോവിഡ് ബാധിതയായി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന കവയിത്രി സുഗതകുമാരിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ഒരു തവണ ഹൃദയാഘാതവുമുണ്ടായി. നേരത്തേ ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നതിനാൽ ഇപ്പോഴുണ്ടായ ആഘാതം ഹൃദയത്തിൻ്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. വൃക്കകളുടെ പ്രവർത്തനവും തകരാറിലാണ്. കോവിഡ് രോഗം ശ്വാസകോശത്തെ ബാധിച്ചിരിക്കുന്നതിനാൽ യന്ത്രത്തിൻ്റെ സഹായത്തോടെയാണ് ഓക്സിജൻ നിലനിർത്തുന്നത്. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
Read More » -
NEWS
“കള്ളു കുടിക്കുന്നത് കൊണ്ട് കള്ളൻ എന്ന് വിളിക്കാമായിരിക്കും, സത്യത്തിൽ രാജു വിശുദ്ധനാണ്”, ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസിന്റെ വൈറലായ കുറിപ്പ്
അഭയ കൊലക്കേസിലെ ദൃക്സാക്ഷി രാജുവിനെ പുകഴ്ത്തി യാക്കോബായ ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ്. “കള്ളു കുടിക്കുന്നത് കൊണ്ട് ഒരു പക്ഷേ രാജുവിനെ “കള്ളനെ”ന്ന് വിളിമായിരിക്കും.. സത്യത്തിൽ രാജു വിശുദ്ധനാണ്, സല്യൂട്ട്.” മാർ കൂറിലോസ് ഫേസ്ബുക്കിൽ കുറിച്ചു. കേസിലെ മൂന്നാം സാക്ഷിയായ രാജു സംഭവദിവസം കോൺവെന്റ് മോഷ്ടിക്കാൻ കയറിയപ്പോൾ പ്രതികളെ കണ്ടുവെന്ന് മൊഴി നൽകി. ഇത് കേസിൽ വഴിത്തിരിവായി. മൊഴിമാറ്റാൻ തനിക്ക് വലിയ വാഗ്ദാനങ്ങൾ ഉണ്ടായിരുന്നുവെന്ന് രാജു മാധ്യമങ്ങളോട് വിധിക്കുശേഷം പറഞ്ഞു. അഭയയെ തന്റെ മകളായി തന്നെ കണ്ടാണ് മൊഴിനൽകിയത് എന്നും രാജു വ്യക്തമാക്കി.
Read More » -
NEWS
പ്രത്യേക നിയമസഭ സമ്മേളനത്തിന് ഗവര്‍ണ്ണര്‍ അനുമതി നല്‍കാതിരുന്നത് നിര്‍ഭാഗ്യകരം: രമേശ് ചെന്നിത്തല
അംഗങ്ങള്‍ മെമ്പേഴ്‌സ് ലോഞ്ചില്‍ സമ്മേളിച്ച് പ്രമേയം പാസാക്കണമെന്നും പ്രതിപക്ഷ നേതാവ് തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കാനായി 23 ന് വിളിച്ച് ചേര്‍ക്കുന്ന പ്രത്യേക നിയമസഭ സമ്മേളനത്തിന് ഗവര്‍ണ്ണര്‍ അനുമതി നിഷേധിച്ചത് ദൗര്‍ഭാഗ്യകരമായി പോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . രാജ്യത്തെ കര്‍ഷക സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ഈ നിയമത്തിനെതിരെ കേരളത്തിന്റെ ശബ്ദം ഉയരേണ്ടത് നിയമസഭയിലാണ്. എന്നാല്‍ അടിയന്തിര പ്രധാന്യമില്ലന്ന സാങ്കേതിക കാരണം പറഞ്ഞ് നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണ്ണറുടെ നടപടി ജനാധിപത്യ വിരുദ്ധമാണ്. കര്‍ഷക നിയമത്തിനെതിരെ രാജ്യമെങ്ങും വലിയ പ്രക്ഷോഭങ്ങള്‍ നടക്കുകയാണ്. കേരളത്തിലെ കര്‍ഷകരെയും ദോഷകരമായി ബാധിക്കുന്നതാണീ നിയമം. അതിന്റെ പശ്ചാത്തലത്തിലാണ് പ്രത്യേക നിയമസഭ സമ്മേളനം വിളിച്ച് കൂട്ടാനും കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രമേയം പാസാക്കാനുമുള്ള സര്‍ക്കാരിന്റെ തിരുമാനത്തെ പ്രതിപക്ഷം പിന്തുണച്ചത്. ഗവര്‍ണ്ണര്‍ അനുമതി നല്‍കിയില്ലങ്കിലും എം എല്‍ എ മാര്‍ നിയമസഭയിലെ ശങ്കരനാരായണന്‍…
Read More »