ജമ്മുകശ്മീർ ജില്ലാ വികസന സമിതികളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഗുപ്കാർ സഖ്യത്തിന് വൻവിജയം, ബിജെപി രണ്ടാമത്

ജമ്മുകാശ്മീർ ജില്ലാ വികസന സമിതി കളിലേക്ക് ഇതാദ്യമായി നടന്ന തിരഞ്ഞെടുപ്പിൽ ഗുപ്കാർ സഖ്യത്തിന് വൻവിജയം. സംസ്ഥാനത്തിന് പ്രത്യേക പദവി നഷ്ടപ്പെട്ടതിനു ശേഷം ഉള്ള ആദ്യ തിരഞ്ഞെടുപ്പാണ് ഇത്.

ഭൂരിഭാഗം സീറ്റുകളിലും ഗുപ്കാർ സഖ്യത്തിന് ആണ് നേട്ടം. ബിജെപി ആണ് രണ്ടാം സ്ഥാനത്ത്. ആദ്യം ഗുപ്കാർ സഖ്യത്തോടൊപ്പം ചേരുകയും പിന്നീട് വിടുകയും ചെയ്ത കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പതിച്ചു.

“ഈ തെരഞ്ഞെടുപ്പ് ഫലം പ്രോത്സാഹനമാണ്. ഞങ്ങളെല്ലാവരും കഴിഞ്ഞ കുറച്ചു മാസങ്ങൾക്ക് മുമ്പ് വരെ ജയിലിലായിരുന്നു. സഖ്യമുണ്ടായത് ഈയടുത്താണ്. അവർ ഞങ്ങൾക്കെതിരെ പറ്റാവുന്നത് ഒക്കെ പ്രയോഗിച്ചു. എന്നിട്ടും ഞങ്ങളാണ് മുമ്പിൽ. “നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡണ്ടും ജമ്മു കാശ്മീർ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *