Month: December 2020

  • Lead News

    2021 ലെ ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ പരീക്ഷ വിജ്ഞാപനം പുറപ്പെടുവിച്ചു

    2021 മാര്‍ച്ചില്‍ നടക്കുന്ന രണ്ടാം വര്‍ഷ ഹയര്‍ സെക്കന്ററി പരീക്ഷയുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. 2021 മാര്‍ച്ച് 17-ാം തീയതി ആരംഭിച്ച് മാര്‍ച്ച് 30-ാം തീയതി അവസാനിക്കത്തക്ക വിധമാണ് പരീക്ഷകള്‍ ക്രമീകരിച്ചിട്ടുള്ളത്. 2021 മാര്‍ച്ചിലെ ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ പരീക്ഷ ആരംഭിക്കുന്നത് രാവിലെ 9.40 ന് ആയിരിക്കും. പ്രായോഗിക പരീക്ഷയുടെ തീയതി പിന്നീട് പ്രഖ്യാപിക്കുന്നതായിരിക്കും. രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് പിഴ കൂടാതെ ഫീസ് അടക്കാനുള്ള അവസാന തീയതി 04-01-2021. പിഴയോട് കൂടി ഫീസടയ്ക്കാനുള്ള തീയതി 08-01-2021 പരീക്ഷത്തീയതിയും വിഷയവും ചുവടെ നല്‍കിയിരിക്കുന്നതിന് പ്രകാരമാണ് 17-03-2021 (ബുധന്‍) ബയോളജി, ഇലക്ട്രോണിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃത സാഹിത്യ, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇംഗ്ലീഷ് 18-03-2021 (വ്യാഴം) പാര്‍ട്ട് 2 ലാംഗ്വേജസ്, കംപ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കംപ്യൂട്ടര്‍ സയന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി 19-03-2020 (വെള്ളി) കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആന്റ് കള്‍ച്ചറല്‍, ബിസിനസ്സ് സ്റ്റഡീസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് 22-03-2021 (തിങ്കള്‍) മാത്തമാറ്റിക്‌സ്, പാര്‍ട്ട് 3…

    Read More »
  • ഉന്നതവിദ്യാഭ്യാസം പരിഷ്കരിക്കും – മുഖ്യമന്ത്രി

    കാലാനുസൃതമായ പരിഷ്കാരത്തിലൂടെ കേരളത്തിലെ ഉന്നതവിദ്യാഭ്യാസത്തിന്‍റെ നിലവാരം മെച്ചപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള യാത്രയുടെ ഭാഗമായി കൊല്ലത്ത് വിവിധ വിഭാഗങ്ങളിലെ ക്ഷണിക്കപ്പെട്ടവരുമായി ആശയവിനിമയം നടത്തുകയായിരുന്നു മുഖ്യമന്ത്രി. നാലര വര്‍ഷമായി സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന-ക്ഷേമ പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകുന്നത് സംബന്ധിച്ച് വിവിധ വിഭാഗം ജനങ്ങളുടെ അഭിപ്രായം തേടിയാണ് മുഖ്യമന്ത്രി കേരള യാത്ര നടത്തുന്നത്. അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള എല്‍ഡിഎഫിന്‍റെ പ്രകടനപത്രിക തയ്യാറാക്കുന്നതിനുള്ള നിര്‍ദേശങ്ങളും ഈ യാത്രയുടെ ഭാഗമായി മുഖ്യമന്ത്രി സ്വീകരിക്കും. യാത്രയുടെ ആദ്യദിവസമായ ചൊവ്വാഴ്ച കാലത്ത് കൊല്ലം ബീച്ച് ഓര്‍ക്കിഡ് ഓഡിറ്റോറിയത്തിലായിരുന്നു കൂടിക്കാഴ്ച. കൊല്ലം, ആലപ്പുഴ തുറമുഖങ്ങള്‍ വികസിപ്പിക്കുന്ന കാര്യം സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഷ്ടമുടി, ശാസ്താംകോട്ട, വേമ്പനാട് കായലുകള്‍ സംരക്ഷിക്കുന്നതിന് കേന്ദ്ര സഹായത്തോടെ പദ്ധതികള്‍ നടപ്പാക്കും. ദേശീയപാത വികസനം കൊല്ലം തോട് പ്രശ്നത്തില്‍ തടസ്സപ്പെട്ടിട്ടുണ്ട്. ഇത് പരിഹരിക്കും. സംസ്ഥാനത്തെ പല പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തിയാക്കാനാകുന്നില്ല. ഇതിന്‍റെ കാരണങ്ങള്‍ പഠിച്ച് നടപടി സ്വീകരിക്കുമെന്ന് ചര്‍ച്ചയില്‍ ഉയര്‍ന്ന നിര്‍ദേശങ്ങളോട് പ്രതികരിച്ചുകൊണ്ട്…

    Read More »
  • NEWS

    ഇന്ന് 6049 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

    5057 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 61,468; ഇതുവരെ രോഗമുക്തി നേടിയവര്‍ 6,50,836 കഴിഞ്ഞ 24 മണിക്കൂറിനിടെ 64,829 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 3 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6049 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോട്ടയം 760, തൃശൂര്‍ 747, എറണാകുളം 686, കോഴിക്കോട് 598, മലപ്പുറം 565, പത്തനംതിട്ട 546, കൊല്ലം 498, തിരുവനന്തപുരം 333, ആലപ്പുഴ 329, പാലക്കാട് 303, കണ്ണൂര്‍ 302, വയനാട് 202, ഇടുക്കി 108, കാസര്‍ഗോഡ് 72 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,829 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.33 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ…

    Read More »
  • Lead News

    മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത പോലീസിനെ ഭീഷണിപ്പെടുത്തി കെപിസിസി സെക്രട്ടറി

    കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സംസ്ഥാനത്ത് ജനങ്ങള്‍ മാസ്‌ക് വെയ്ക്കണമെന്ന പ്രസ്താവന പുറത്തിറക്കിയത്. എന്നാല്‍ പലരും ആ പ്രസ്താവനയെ പലപ്പോഴും അവഗണിക്കുകയാണ്.ഇപ്പോഴിതാ മാസ്‌ക് ധരിക്കാതെ റോഡിന് നടുവില്‍ നിന്ന വ്യക്തിയെ ചോദ്യം ചെയ്ത പോലീസിന് ഞാന്‍ ആരാണെന്ന് നിങ്ങളുടെ എസ്.പിയോട് ചോദിക്കൂ എന്ന മഫുപടിയായിരുന്നു ലഭിച്ചത്. തുടര്‍ന്ന് ഇയാള്‍ക്കെതിരെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് പോലീസ് കേസെടുത്തു. കെപിസിസി സെക്രട്ടറി നാട്ടകം സുരേഷിനെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം കോട്ടയം ഈരയില്‍ക്കടവ് റോഡിലാണ് സംഭവം. മാസ്‌ക് ധരിക്കാതെ സാമൂഹിക അകലം പാലിക്കാതെ സുഹൃത്തിനൊപ്പം റോഡില്‍ നില്‍ക്കുകയായിരുന്ന ഇവരുടെ അടുത്ത് എത്തിയ വനിത പോലീസ് സംഘം സാമൂഹിക അകലം പാലിച്ച് മാസ്‌ക് ധരിച്ച് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വേണം നില്‍ക്കാന്‍ എന്ന് പറഞ്ഞു. തുടര്‍ന്ന് ഇരുവരുടേയും പേരും വിലാസവും ചോദിച്ചു. പേര് പറഞ്ഞ ശേഷം വിലാസം പറയാന്‍ കെപിസിസി സെക്രട്ടറി തയ്യാറായില്ല. പോലീസ് ഉദ്യേഗസ്ഥന്‍ ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ നിങ്ങളുടെ എസ്പിയോട് ചോദിച്ച് മനസ്സിലാക്കാനായിരുന്നു മറുപടി. പോലീസുകാരോട്…

    Read More »
  • Lead News

    അസാധാരണ നടപടി, നാളെ നിയമസഭ ചേരാനുള്ള സർക്കാരിന്റെ ആവശ്യം ഗവർണർ തള്ളി

    സംസ്ഥാന രാഷ്ട്രീയത്തിൽ സർക്കാരും ഗവർണറും വീണ്ടും ഏറ്റുമുട്ടുന്നു. നാളെ വിളിച്ചു ചേർത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നൽകിയില്ല. നേരത്തെ അനുമതിതേടി കൊണ്ടുള്ള സർക്കാരിന്റെ അഭ്യർത്ഥന ഗവർണർ തിരിച്ചയച്ചിരുന്നു. ഇതിന്റെ വിശദീകരണവും ഗവർണർ തള്ളി എന്നാണ് ഇപ്പോൾ അറിയുന്നത്. അതുകൊണ്ടുതന്നെ നാളെ നിയമസഭാസമ്മേളനം ഉണ്ടാകില്ല. കാർഷിക നിയമങ്ങളിൽ കർഷകർക്ക് അനുകൂലമായ പ്രമേയം പാസാക്കാൻ ആയിരുന്നു നാളത്തെ പ്രത്യേക നിയമസഭ സമ്മേളനം. എന്നാൽ ഇതിനുള്ള സാഹചര്യം, പ്രമേയത്തിലെ ഉള്ളടക്കം എന്താണ്,കേന്ദ്രസർക്കാരിനെതിരെ പരാമർശം ഉണ്ടോ തുടങ്ങിയ വിശദീകരണങ്ങൾ തേടിക്കൊണ്ടാണ് ഗവർണർ നിയമസഭ സമ്മേളനത്തിന് അനുമതി നിഷേധിച്ചത്. അതേസമയം ഗവർണർക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി. ഗവർണറുടെ നടപടി രാഷ്ട്രീയപ്രേരിതമെന്ന് കോൺഗ്രസ് നേതാവ് കെ സി ജോസഫ് വിമർശിച്ചു.

    Read More »
  • NEWS

    പൂക്കാലം വരവായി കൊച്ചിയിലേക്ക് മാറ്റിയപ്പോൾ നായികയ്ക്ക് മംഗല്ല്യ യോഗം

    350 എപ്പിസോഡ് വരെ തിരുവനന്തപുരത്ത് ചിത്രീകരിച്ച സീ കേരളം സംപ്രേഷണം ചെയ്യുന്ന പൂക്കാലം വരവായി പരമ്പര കൊച്ചിയിലേക്ക് പറിച്ചു നട്ടപ്പോൾ സംയുക്ത എന്ന നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന മൃദുല വിജയ്ക്ക് പ്രണയ സാഫല്യം.യുവനടൻ യുവകൃഷ്ണയാണ് വരൻ.നാളെ ഇവരുടെ വിവാഹ നിശ്ചയമാണ്. “പൂക്കാലം വരവായി”ൽ മൃദുലയുടെ അമ്മ പാർവ്വതിയെ അവതരിപ്പിക്കുന്ന പ്രശസ്ത നടി രേഖ രതീഷാണ് ഇവരുടെ പ്രണയത്തിനും വിവാഹത്തിനും എല്ലാ ആശിർവാദങ്ങളും നൽകിയത് എന്നത് പൂക്കാലം വരവായി ടീമിന് ഇരട്ടിമധുരം നൽകുന്നു. ക്ലാസ്സിക് ഫ്രേംസിന്റെ ബാനറിൽ മോഡി മാത്യു,ജയൻ രേവതി എന്നിവർ ചേർന്ന് നിർമ്മിച്ച് പ്രവീൺ ഇറവങ്കര രചനയും ഗോപാലൻ മനോജ് സംവിധാനവും നിർവ്വഹിക്കുന്ന പൂക്കാലം വരവായി അങ്ങനെ അക്ഷരാർത്ഥത്തിൽ പ്രണയ സാഫല്ല്യത്തിന്റെ പൂക്കാലം തന്നെയായി മാറി.

    Read More »
  • NEWS

    അഭയകേസിൽ തെറ്റ് ചെയ്തു എന്ന് വിശ്വസിക്കാൻ ഇപ്പോഴും കഴിയുന്നില്ല: ഡോക്ടർ സൂസപാക്യം

    സിസ്റ്റർ അഭയാ കേസിൽ തെറ്റ് ചെയ്തു എന്ന് വിശ്വസിക്കാൻ ഇപ്പോഴും കഴിയുന്നില്ല എന്ന് ഡോക്ടർ സൂസപാക്യം. ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പാണ് ഡോക്ടർ സൂസപാക്യം. തെറ്റുകാർ അല്ലെങ്കിൽ നീതിക്കായി മുന്നോട്ടു പോകണമെന്നും സൂസപാക്യം അഭിപ്രായപ്പെട്ടു. സഭാ പ്രവർത്തകരിൽ ചിലരുടെ ഭാഗത്തുനിന്നുണ്ടായ പ്രവർത്തികൾ സഭയെ നാണം കെടുത്തി. വിധിയിൽ വേദന ഉണ്ടെന്നും സൂസപാക്യം പറഞ്ഞു. കേസിൽ ഫാദർ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റക്കാരാണെന്ന് സിബിഐ കോടതി കണ്ടെത്തിയിരുന്നു. ഇരുവർക്കും എതിരെ കൊലക്കുറ്റം നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. ശിക്ഷ നാളെ വിധിക്കും.

    Read More »
  • Lead News

    ശബരിമല ദര്‍ശനം; തീർത്ഥാടകരുടെ എണ്ണം 5000 ആയി വര്‍ധിപ്പിച്ചു, ഓൺലൈൻ ബുക്കിങ് ഇന്ന് വൈകുന്നേരം 6 മുതൽ

    ശബരിമല ദർശനത്തിന് ദിനംപ്രതി അനുവദിക്കുന്ന തീർത്ഥാടകരുടെ എണ്ണം ഹൈക്കോടതി ഉത്തരവ് പ്രകാരം 5000 ആയി വർധിപ്പിച്ചു. ഇതിലേക്കുള്ള ഓൺലൈൻ ബുക്കിങ് ഇന്ന് വൈകുന്നേരം 6 മണി മുതൽ ആരംഭിക്കുന്നതാണ് എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. https://sabarimalaonline.org എന്ന വെബ്സൈറ്റില്‍ നിന്നും ഭക്തര്‍ക്ക് ദർശനം ബുക്ക് ചെയ്യാൻ സാധിക്കും. കോവിഡ്‌ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടായിരിക്കും തീര്‍ഥാടനം. എല്ലാ തീര്‍ഥാടകരും നിലക്കലില്‍ എത്തുന്നതിന് 24 മണിക്കൂറിനകം നടത്തിയ കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഈ മാസം 26ന് ശേഷം വരുന്നവർക്ക് 48 മണിക്കൂറിനകം നടത്തിയ ആർടി പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആണ് വേണ്ടത്. നിലയ്ക്കലില്‍ ഇതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതല്ലെങ്കില്‍ ശബരിമലയിലേക്കുള്ള യാത്രയിലുടനീളം ക്രമീകരിച്ചിട്ടുള്ള സര്‍ക്കാര്‍ അല്ലെങ്കില്‍ സ്വകാര്യ ഏജന്‍സികള്‍ നടത്തുന്ന ഏതെങ്കിലും അംഗീകൃത കോവിഡ് കിയോസ്‌കില്‍നിന്ന് തീര്‍ത്ഥാടകര്‍ക്കു പരിശോധന നടത്താവുന്നതാണ്.

    Read More »
  • Lead News

    ബ്രിട്ടനിൽ കണ്ടെത്തിയ വകഭേദം വന്ന കോവിഡ്-19 വൈറസ് ഇന്ത്യയിൽ ഇല്ലെന്ന് സർക്കാർ

    കൂടുതൽ എളുപ്പത്തിൽ പടരുന്ന വകഭേദം വന്ന അതിവേഗ കോവിഡ് വൈറസ് ബ്രിട്ടനിൽ പടർന്നുപിടിക്കുകയാണ്. എന്നാൽ ഇന്ത്യയിൽ ഇതുവരെ ഈ കോവിഡ് വൈറസിനെ കണ്ടെത്തിയിട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കി. ആരോഗ്യവിഭാഗം നീതിആയോഗ് അംഗം ഡോക്ടർ വികെ പോൾ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. “പരിഭ്രാന്തിയുടെ കാര്യമില്ല, ഇപ്പോൾ ആശങ്കവേണ്ട. എന്നാൽ നമ്മൾ ജാഗ്രതയോടെ ഇരിക്കണം. ബ്രിട്ടനിൽ കണ്ട കോവിഡ് വൈറസ് വകഭേദം ഇന്ത്യയിൽ ഇതുവരെ കണ്ടെത്തിയിട്ടില്ല.”ഡോക്ടർ പോൾ വ്യക്തമാക്കി. അതിവേഗം പടരും എങ്കിലും കൂടുതൽ ശക്തമല്ല വകഭേദം വന്ന കോവിഡ് 19 വൈറസ് എന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ വൈറസ് മരണനിരക്ക് ഉയർത്തുന്നില്ല. ഡോക്ടർ വികെ പോൾ അറിയിച്ചു. ” നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിലും വിദേശത്തുമായി ഉൽപാദിപ്പിക്കുന്ന കോവിഡ് വാക്സിന്റെ ഫലപ്രാപ്തിയെ പുതിയ കോവിഡ് 19 വൈറസ് പ്രതികൂലമായി ബാധിക്കുന്നില്ല. വി കെ പോൾ കൂട്ടിച്ചേർത്തു.

    Read More »
  • LIFE

    നടി രാകുല്‍ പ്രീത് സിംഗിന് കോവിഡ്

    നടി രാകുല്‍ പ്രീത് സിംഗിന് കോവിഡ് സ്ഥിരീകരിച്ചു. സമൂഹമാധ്യമങ്ങളിലൂടെ രാകുല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തനിക്ക് പ്രശ്‌നങ്ങളൊന്നും തന്നെയില്ലെന്നും സമ്പര്‍ക്കവിലക്കില്‍ പോയിരിക്കുകയാണെന്നും രാകുല്‍ വ്യക്തമാക്കി. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും ഉടന്‍ തന്നെ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും രാകുല്‍ അഭ്യര്‍ഥിച്ചു. നാഗാര്‍ജുന നായകനായ മന്‍മദുഡു2, മര്‍ജാവാന്‍, സിംല മിര്‍ച്ചി തുടങ്ങിയ ചിത്രങ്ങളിലാണ് രാകുല്‍ കഴിഞ്ഞ വര്‍ഷം വേഷമിട്ടത്. ഹിന്ദി, തെലുങ്കു, തമിഴ് ഭാഷകളിലായി ഏഴോളം ചിത്രങ്ങളില്‍ ഇപ്പോള്‍ താരം അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. https://www.facebook.com/ActressRakulPreet/posts/254161136069071

    Read More »
Back to top button
error: