സീരിയൽ താരങ്ങളായ മൃദുല വിജയുടെയും യുവ കൃഷ്ണയുടെയും വിവാഹം നിശ്ചയം ഇന്ന്

” മഞ്ഞിൽ വിരിഞ്ഞ പൂവി”ലെ മനു പ്രതാപ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച യുവ കൃഷ്ണയും “പൂക്കാലം വരവായി” എന്ന സീരിയലിലെ നായിക മൃദുല വിജയുടെയും വിവാഹ നിശ്ചയം ഇന്ന്. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ ലളിതമായാണ് വിവാഹ നിശ്ചയം. തിരുവനന്തപുരത്ത് വെച്ചാണ് ചടങ്ങ്.

2015 മുതൽ സീരിയൽ രംഗത്ത് സജീവമായി ഉള്ള മൃദുല വിജയ് തിരുവനന്തപുരം സ്വദേശിയാണ്. സിനിമയിലൂടെയാണ് മൃദുല സീരിയൽ രംഗത്ത് എത്തിയത്.

സംഗീത നൃത്ത അധ്യാപികയായ കൃഷ്ണ വേണിയാണ് യുവ കൃഷ്ണയുടെ അമ്മ. “മഞ്ഞിൽ വിരിഞ്ഞ പൂവ്” എന്ന പരമ്പരയാണ് യുവയുടെ കരിയർ ബ്രേക്ക്.

സീരിയൽ മേഖലയിൽ നിന്നുള്ളവർ ആണെങ്കിലും രണ്ടുപേരുടെയും വിവാഹം പ്രണയവിവാഹം ഇല്ല. കുടുംബക്കാർ ആലോചിച്ചുറപ്പിച്ച വിവാഹമാണെന്നാണ് റിപ്പോർട്ടുകൾ.

മാജിക്കും മെന്റലിസവും ഹരമാണ് യുവയ്ക്ക്. മൃദുലയ്ക്ക് ആകട്ടെ നൃത്തവും. നിശ്ചയം എന്നാണെങ്കിലും വിവാഹത്തിന്റെ തീയതി ഉറപ്പിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *