NEWS

“കള്ളു കുടിക്കുന്നത് കൊണ്ട് കള്ളൻ എന്ന് വിളിക്കാമായിരിക്കും, സത്യത്തിൽ രാജു വിശുദ്ധനാണ്”, ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസിന്റെ വൈറലായ കുറിപ്പ്

അഭയ കൊലക്കേസിലെ ദൃക്സാക്ഷി രാജുവിനെ പുകഴ്ത്തി യാക്കോബായ ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ്.

“കള്ളു കുടിക്കുന്നത് കൊണ്ട് ഒരു പക്ഷേ രാജുവിനെ “കള്ളനെ”ന്ന് വിളിമായിരിക്കും.. സത്യത്തിൽ രാജു വിശുദ്ധനാണ്, സല്യൂട്ട്.” മാർ കൂറിലോസ് ഫേസ്ബുക്കിൽ കുറിച്ചു.

Signature-ad

കേസിലെ മൂന്നാം സാക്ഷിയായ രാജു സംഭവദിവസം കോൺവെന്റ് മോഷ്ടിക്കാൻ കയറിയപ്പോൾ പ്രതികളെ കണ്ടുവെന്ന് മൊഴി നൽകി. ഇത് കേസിൽ വഴിത്തിരിവായി.

മൊഴിമാറ്റാൻ തനിക്ക് വലിയ വാഗ്ദാനങ്ങൾ ഉണ്ടായിരുന്നുവെന്ന് രാജു മാധ്യമങ്ങളോട് വിധിക്കുശേഷം പറഞ്ഞു. അഭയയെ തന്റെ മകളായി തന്നെ കണ്ടാണ് മൊഴിനൽകിയത് എന്നും രാജു വ്യക്തമാക്കി.

Back to top button
error: