NEWS
മമതയ്ക്ക് ബിജെപി കൊടുക്കുന്നത് എട്ടിന്റെ പണി, സുവേന്ദു അധികാരി ബിജെപിയിലേക്ക് പോയതിനു പിന്നാലെ നാല് ബംഗാൾ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിന്നു
മുൻമന്ത്രിയും തൃണമൂൽ കോൺഗ്രസിലെ രണ്ടാമനും ആയ സുവേന്ദു അധികാരി ബിജെപിയിൽ ചേർന്നതിന് പിന്നാലെ നാല് മന്ത്രിമാർ പശ്ചിമബംഗാൾ സർക്കാരിന്റെ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിന്നു. മുഖ്യമന്ത്രി മമതാ ബാനർജി അധ്യക്ഷയായ മന്ത്രിസഭായോഗത്തിൽ നിന്നാണ് മന്ത്രിമാർ വിട്ടുനിന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലാണ് സുവേന്ദു അധികാരി ബിജെപിയിൽ ചേർന്നത്.
ടൂറിസം മന്ത്രി ഗൗതം ദേവ്, വടക്കൻ ബംഗാൾ വികസനമന്ത്രി രവീന്ദ്രനാഥ് ഘോഷ്, മത്സ്യ വകുപ്പുമന്ത്രി ചന്ദ്ര നാഥ് സിൻഹ, വന മന്ത്രി രജിബ് ബാനർജി എന്നിവരാണ് മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടു നിന്നത്.
ഇവർ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടു നിന്നതിന്റെ യഥാർത്ഥ കാരണങ്ങൾ വ്യക്തമല്ല. നിരവധി തവണ മന്ത്രിസഭാ യോഗങ്ങളിൽ നിന്ന് വിട്ടു നിന്ന ശേഷമാണ് സുവേന്ദു അധികാരി ബിജെപി ചേർന്നത്.