Month: December 2020

  • NEWS

    അഭയക്കേസിൽ കുറ്റം ചെയ്തവർക്ക് ന്യായമായ ശിക്ഷ കിട്ടിയെന്ന് സിബിഐ മുൻ ഡിഎസ്പി വർഗീസ് പി തോമസ്

    അഭയ കേസിൽ കുറ്റം ചെയ്തവർക്ക് ന്യായമായ ശിക്ഷ കിട്ടിയെന്ന് സിബിഐ മുൻ ഡി എസ് പി വർഗീസ് പി തോമസ്. ശിക്ഷയ്ക്ക് ഇടയാക്കിയത് ശക്തമായ സാഹചര്യതെളിവുകളും ശാസ്ത്രീയ തെളിവുകളും ആണെന്നും വർഗീസ് പി തോമസ് വ്യക്തമാക്കി. വിചാരണ നേരിടാതെ കുറ്റവിമുക്തനാക്കപ്പെട്ട വൈദികൻ ജോസ് പുതൃക്കയിലെതിരെ സിബിഐ ഹൈക്കോടതിയിൽ അപ്പീൽ പോയിട്ടുണ്ട്. ഈ കേസിൽ സിബിഐയ്ക്ക് അനുകൂലമായ വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ ജോസ് പുതൃക്കയിൽ വിചാരണ നേരിടേണ്ടി വരുമെന്നും വർഗീസ് തോമസ് പറഞ്ഞു. പ്രതികൾ അപ്പീൽ പോയാലും വിചാരണക്കോടതിയുടെ വിധി അസ്ഥിരപ്പെടുത്താൻ സാധ്യതയില്ലെന്നും വർഗീസ് പി തോമസ് അഭിപ്രായപ്പെട്ടു. ശക്തമായ സാഹചര്യ ശാസ്ത്രീയ തെളിവുകൾ ഉള്ളതുകൊണ്ടാണ് ഇത്. ഒടുവിൽ അഭയയ്ക്ക് നീതി ലഭിച്ചു എന്നും വർഗീസ് പി തോമസ് പറഞ്ഞു. അഭയ കേസ് തേച്ചുമാച്ചു കളയാൻ ഉള്ള സമ്മർദ്ദങ്ങൾക്കെതിരെ നിലപാടെടുത്ത് സി ബി ഐ യിൽ നിന്ന് വി ആർ എസ് എടുത്ത് പിരിഞ്ഞ ഉദ്യോഗസ്ഥനാണ് വർഗീസ് പി തോമസ്.

    Read More »
  • Lead News

    ഷാനവാസ് മരിച്ചിട്ടില്ല, വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്: വിജയ് ബാബു

    സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് മരിച്ചുവെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി നടന്‍ വിജയ് ബാബു. ഷാനവാസ് ഇപ്പോഴും വെന്റിലേറ്ററിലാണെന്നും ഹൃദയമിടിപ്പുണ്ടെന്നും അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാതെയിരിക്കാമെന്നും വിജയ് ബാബു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ ഷാനാവാസിന്റെ മരണവാര്‍ത്ത പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മിനിറ്റുകള്‍ക്ക് ശേഷം അത് പിന്‍വലിച്ചു. തുടര്‍ന്നാണ് മാധ്യമങ്ങളില്‍ വാര്‍ത്ത കള്‍ പ്രചരിച്ചത്. മലയാളത്തിലെ ആദ്യത്തെ ഒടിടി റിലീസായ ജയസൂര്യ നായകനായെത്തിയ സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാനവാസ്. കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച ഷാനവാസിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലായിരുന്നു. അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ എഴുത്തിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. സുഹൃത്തുക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സില്‍ വെച്ച് രക്തസ്രാവം ഉണ്ടായിരുന്നു. എഡിറ്ററായാണ് സിനിമാലോകത്ത് ഷാനവാസ് സജീവമായത്. ‘കരി’യാണ് ആദ്യ ചിത്രം. ജാതീയത ചര്‍ച്ചയായ കരി നിരൂപകര്‍ക്കിടയിലും ഏറെ ചര്‍ച്ചയായിരുന്നു. https://www.facebook.com/Vijaybabuofficial/posts/1971064219724576

    Read More »
  • Lead News

    ഫാദർ തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും പിഴയും സിസ്റ്റർ സെഫിക്ക് ജീവപര്യന്തവും പിഴയും, അഭയ കേസിലെ വിധിയുടെ വിശദ വിവരങ്ങൾ ഇങ്ങനെ

    അഭയ കേസിൽ ഫാദർ തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും പിഴയും. സിസ്റ്റർ സെഫിക്ക് ജീവപര്യന്തവും പിഴയും. ഫാദർ തോമസ് കോട്ടൂരിന് കൊലപാതകത്തിന് ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും വിധിച്ചു. തെളിവു നശിപ്പിക്കലിന് ഏഴു വർഷം തടവും 50,000 രൂപ പിഴയും. കോൺവെന്റിൽ അതിക്രമിച്ചു കയറിയതിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. സിസ്റ്റർ സെഫിയ്ക്ക് കൊലപാതകത്തിന് ജീവപര്യന്തം തടവും 5ലക്ഷം രൂപ പിഴയും വിധിച്ചു. തെളിവുനശിപ്പിക്കലിന് ഏഴ് വർഷം തടവും 50000 രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. ഇരുവരും തടവുശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.

    Read More »
  • Lead News

    അഭയകേസില്‍ വിധി; പ്രതികള്‍ക്ക്‌ ജീവപര്യന്തം, 5 ലക്ഷം രൂപ പിഴ

    സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിൽപ്രതികള്‍ക്ക്‌ ജീവപര്യന്തം ശിക്ഷ വിധിച്ചു. 5 ലക്ഷം രൂപ പിഴയും വിധിച്ചു. ഒന്നാംപ്രതി ഫാദര്‍ കോട്ടൂരിന് അതിക്രമിച്ച് കടക്കുക എന്നതില്‍ 1 ലക്ഷം രൂപ കൂടുതല്‍ ഒടുക്കണമെന്നും കോടതി പറഞ്ഞു. തിരുവനന്തപുരം സിബിഐ കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. കൊലക്കുറ്റം തെളിഞ്ഞെന്നും ഫാദര്‍ തോമസ് കോട്ടൂര്‍ മഠത്തില്‍ അതിക്രമിച്ച് കയറി കുറ്റകൃത്യം ചെയ്തുവെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ഫാദര്‍ തോമസ് കോട്ടൂര്‍ അര്‍ബുദ രോഗിയാണെന്നും പ്രായാധിക്യവും പരിഗണിച്ച് ശിക്ഷയില്‍ ഇളവ് നല്‍കണമെന്നുമായിരുന്നു പ്രതിഭാഗം പ്രോസിക്യൂഷന്റെ വാദം. മൂന്നാം പ്രതിയായ സിസ്റ്റർ സെഫിക്ക് വ്യക്ക, പ്രമേഹരോഗങ്ങളുണ്ടെന്നും അവരുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ത്രോംബോസിസ് എന്ന അസുഖമുണ്ട്. ഇതുകാരണം എല്ലുകൾക്ക് ബലക്ഷയം ഉണ്ട്. കുറഞ്ഞ ശിക്ഷ നൽകണം രോഗികളായ മാതാപിതാക്കളെ സംരക്ഷിക്കുന്നത് താനാണ്. അതിനാൽ ശിക്ഷയിൽ ഇളവു വേണമെന്നും സെഫി കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ആസൂത്രിത കൊലപാതകം ആണോയെന്ന കോടതിയുടെ ചോദ്യത്തിന് അല്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി.…

    Read More »
  • LIFE

    ‘തുറമുഖം’ റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലിലേക്ക്

    മലയാളത്തിന് ഒരുപിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് രാജീവ് രവി. സംവിധായകനെന്ന നിലയിലും ഛായാഗ്രാഹകനെന്ന നിലയിലും അദ്ദേഹം മലയാളികള്‍ക്ക് പ്രിയങ്കരനാണ്. കലാമൂല്യമുള്ള ചിത്രങ്ങള്‍ പ്രേക്ഷകരിലേക്കെത്തിക്കുന്നതില്‍ രാജീവ് രവി എന്ന സംവിധായകന്‍ എന്നും ശ്രദ്ധിച്ചിരുന്നു. നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം എന്ന ചിത്രം നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് സമൂഹമാധ്യമങ്ങളിലും പ്രേക്ഷകര്‍ക്കിടയിലും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തെ സംബന്ധിച്ച് ഇപ്പോള്‍ പുറത്ത് വരുന്ന ഏറ്റവും പുതിയ വാര്‍ത്ത തുറമുഖം അമ്പതാമത് റോട്ടര്‍ഡാം ഫെസ്റ്റിവലിലെ ബിഗ് സ്‌ക്രീന്‍ കോംമ്പറ്റിഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്നാണ്. ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 15 സിനിമകളിലൊന്നായിട്ടാണ് ചിത്രം ഇടം പിടിച്ചിരിക്കുന്നത്. ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍ കൂടിയാണ് റോട്ടര്‍ഡാം ഫെസ്റ്റിവലിലേത്. നിവിന്‍ പോളിക്കൊപ്പം നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, മണികണ്ഠന്‍ ആചാരി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോപന്‍ ചിദംബരം ആണ്…

    Read More »
  • NEWS

    താൻ ക്ലബ്ബിൽ ഉണ്ടായിരുന്നു, എന്നാൽ അറസ്റ്റിൽ അല്ല, വിശദീകരണവുമായി സൂസന്നെ ഖാൻ

    താൻ അറസ്റ്റിൽ ആണെന്ന വാർത്ത നിഷേധിച്ച് ഋതിക് റോഷന്റെ മുൻ ഭാര്യ സൂസന്നെ ഖാൻ. കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് പാർട്ടി നടത്തിയതിന് മുംബൈ ഡ്രാഗൺ ഫ്ലൈ ക്ലബ്ബിൽ പോലീസ് റെയ്ഡ് നടത്തുകയും അറസ്റ്റ് ഉണ്ടാവുകയും ചെയ്തിരുന്നു. പുലർച്ചെ 2 30 ന് നടത്തിയ റെയ്ഡിൽ തങ്ങളോട് കാത്തുനിൽക്കാനും ആറുമണിക്ക് വീട്ടിലേക്ക് പോകാനും പോലീസ് പറഞ്ഞുവെന്നാണ് സൂസന്നെയുടെ വിശദീകരണം. സുഹൃത്തിന്റെ ജന്മദിനാഘോഷവും ആയി ബന്ധപ്പെട്ടാണ് താൻ ക്ലബ്ബിൽ പോയത്. എന്തിനാണ് തങ്ങളോട് കാത്തിരിക്കാൻ പറഞ്ഞത് എന്ന് തനിക്ക് വ്യക്തമായിരുന്നില്ല എന്നും സൂസന്നെ പറയുന്നു. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ മുംബൈ പോലീസ് സ്തുത്യർഹമായ സേവനം നടത്തുന്നുണ്ടെന്നും സൂസന്നെ വ്യക്തമാക്കുന്നു. ഈ ക്ലബ്ബിൽ വച്ച് തന്നെയാണ് സുരേഷ് റൈന അറസ്റ്റിലാകുന്നത്. ഗായകൻ ഗുരു രന്ധാവയും അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഉൾപ്പെടുന്നു.ഇരുവരെയും പിന്നീട് ജാമ്യത്തിൽ വിട്ടു.

    Read More »
  • Lead News

    ടീച്ചര്‍ ഇനി കണ്ണീരോർമ്മ….

    മലയാളമാകെ കവിതയുടെ രാത്രി മഴ പെയ്യിച്ച കവയിത്രി സുഗതകുമാരി ഇനി കണ്ണീരോർമ്മ. കവിതകളിലൂടെയും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലൂടെയും ശക്തമായ സാമൂഹ്യ ഇടപെടലുകളിലൂടെയും പതിറ്റാണ്ടുകളോളം കേരളത്തിന്റെ പൊതുമണ്ഡലത്തിൽ സജീവ സാന്നിധ്യമായിരുന്ന കവയിത്രി. സൈലൻ്റ് വാലി പ്രക്ഷോഭം മുതൽ എറ്റവും ഒടുവിൽ സൈബർ ഇടങ്ങളിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ വരെ സുഗതകുമാരി ശക്തമായി ശബ്ദമുയർത്തി. കവിത മനുഷ്യ ദു:ഖങ്ങൾക്കു മരുന്നായും പ്രകൃതിക്ക് കൈത്താങ്ങായും അനീതിക്കെതിരെ ആയുധമായും ഉപയോഗിച്ച എഴുത്തുകാരിയാണ് വിടവാങ്ങുന്നത്. നിലപാടുകൾ കൊണ്ട് എക്കാലവും തലയുയർത്തി നിന്ന് പെൺകരുത്തിന്റെ പ്രതീകമായി സുഗതകുമാരി ഓർക്കപ്പെടും. 1996ൽ സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യ അധ്യക്ഷയാകാനുളള നിയോഗവും സുഗതകുമാരിക്കായിരുന്നു. അഭയഗ്രാമം, അത്താണി, എന്നിങ്ങനെ സമൂഹത്തിന് തണലൊരുക്കിയ സ്ഥാപനങ്ങളുടെ അമരക്കാരിയുമായി. മനോനില തെറ്റിയവർക്കും ആരുമില്ലാത്തവർക്കും അസുഖങ്ങളാൽ തകർന്നുപോയവർക്കുമെല്ലാം താങ്ങായി സുഗതകുമാരി നിലകൊണ്ടു. കർമ്മഭൂമി പൊതുപ്രവർത്തനമെങ്കിലും രാഷ്ട്രീയത്തിലേക്കുളള ക്ഷണം എല്ലാകാലത്തും അവർ നിരസിച്ചിരുന്നു. സമഗ്ര സംഭാവനകള്‍ക്ക് നല്‍കുന്ന എഴുത്തച്ഛന്‍ പുരസ്‌കാരം, സരസ്വതി സമ്മാന്‍ കേരള, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ, ആശാൻ പ്രൈസ്,…

    Read More »
  • Lead News

    സുഗതകുമാരി പ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം നിന്ന കവി: മുഖ്യമന്ത്രി

    പ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം എന്നും നിന്നിട്ടുള്ള കവിയാണ് സുഗതകുമാരി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാമൂഹ്യരംഗത്ത് പ്രവര്‍ത്തിക്കുന്നതു കൊണ്ട് കവിത്വത്തിന് ദോഷമേതും വരില്ല എന്ന് കാവ്യരചനയെയും സമൂഹത്തിലെ ഇടപെടലുകളെയും സമന്വയിപ്പിച്ചുകൊണ്ട് അവര്‍ തെളിയിച്ചു. സ്ത്രീയുടെ ദാരുണമായ അവസ്ഥയിലുള്ള സങ്കടവും അമര്‍ഷവും ‘പെണ്‍കുഞ്ഞ് 90’ പോലെയുള്ള കവിതകളില്‍ നീറിനിന്നു. ‘സാരേ ജഹാം സെ അച്ഛാ’ എന്ന കവിത, സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നവും ഇന്നത്തെ ഇന്ത്യന്‍ യാഥാര്‍ത്ഥ്യവും തമ്മിലുള്ള അന്തരം അടയാളപ്പെടുത്തുന്നു. പിതാവ് ബോധേശ്വരന്‍റെ ദേശീയ രാഷ്ട്രീയ പൈതൃകം ഉള്‍ക്കൊണ്ട് കാവ്യരംഗത്തും സാമൂഹ്യരംഗത്തും വ്യാപരിച്ച സുഗതകുമാരി, ശ്രദ്ധേയമായ കവിതകളിലൂടെ മലയാളത്തിന്‍റെ യശസ്സുയര്‍ത്തി. പ്രകൃതിയെക്കുറിച്ചും അതിലെ സമസ്ത ജീവജാലങ്ങളെക്കുറിച്ചും ഉള്ള കരുതല്‍ അവരുടെ വാക്കിലും പ്രവൃത്തിയിലും പ്രതിഫലിച്ചുനിന്നു. മലയാളഭാഷയ്ക്കു മുതല്‍ പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി വരെയുള്ള സമരമുഖങ്ങളില്‍ അവരുണ്ടായിരുന്നു. നിരാലംബരായ പെണ്‍കുട്ടികളുടെയും മിണ്ടാപ്രാണികളുടെയും ആദിവാസികളുടെയുമൊക്കെ നാവായി അവര്‍ നിലകൊണ്ടു. വനിതാ കമ്മീഷന്‍ അധ്യക്ഷയായിരിക്കെ, സ്ത്രീകളുടെ പ്രശ്നങ്ങളില്‍ മാതൃകാപരമായി ഇടപെട്ടു. അഭയ പോലൊരു സ്ഥാപനമുണ്ടാക്കി നിരാധാരരായ സ്ത്രീകള്‍ക്ക്…

    Read More »
  • Lead News

    പ്രശസ്ത കവയിത്രി സുഗതകുമാരി അന്തരിച്ചു

    പ്രശസ്ത കവയിത്രി സുഗതകുമാരി അന്തരിച്ചു. 86 വയസ്സായിരുന്നു. കോവിഡ് ബാധിതയായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെ ഇന്നു രാവിലെ 10.52നായിരുന്നു അന്ത്യം. ശ്വസനപ്രക്രിയ പൂര്‍ണമായും വെന്റിലേറ്റര്‍ സഹായത്തിലായിരുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിനും തകരാര്‍ സംഭവിച്ചിരുന്നു. മരുന്നുകളോട് തൃപ്തികരമായി പ്രതികരിക്കുന്നില്ലായിരുന്നു. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തിലായിരുന്നു സുഗതകുമാരി ടീച്ചര്‍. തിങ്കളാഴ്ചയാണ് സുഗതകുമാരിയെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് സ്ഥിരീകരിച്ച സുഗതകുമാരി ടീച്ചര്‍ ആശുപത്രിയിലെത്തുമ്ബോള്‍ ബ്രോങ്കോ ന്യുമോണിയയെ തുടര്‍ന്നുള്ള ശ്വാസതടസമാണ് പ്രധാന പ്രശ്നമായി ഉണ്ടായിരുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചയുടന്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പരിശോധിക്കുകയും തീവ്രപരിചരണത്തില്‍ വെന്റിലേറ്ററിലേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു. സ്വാതന്ത്രസമരസേനാനിയും എഴുത്തുകാരനുമായിരുന്ന ബോധേശ്വരന്റെയും പ്രഫ. വി.കെ. കാർത്ത്യായനിയമ്മയുടെയും മകളായി 1934 ജനുവരി 22 നാണ് ജനനം. തത്വശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം നേടി. തിരുവനന്തപുരം ജവഹർ ബാലഭവന്റെ പ്രിൻസിപ്പൽ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തളിര് മാസിക പത്രാധിപർ, സംസ്‌ഥാന വനിതാ കമ്മിഷൻ അധ്യക്ഷ, പ്രകൃതി…

    Read More »
  • Lead News

    തെരുനായ്ക്കളുടെ ആക്രമണം; 65കാരന് ദാരുണാന്ത്യം

    മലപ്പുറം: തെരുനായ്ക്കളുടെ ആക്രമണത്തില്‍ വൃദ്ധന്‍ മരിച്ചു. കുറ്റിപ്പുറം എടച്ചിലം തെക്കേക്കളത്തില്‍ ശങ്കരനാണ്(65) മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ഭാരതപ്പുഴയോരത്ത് നടക്കാനിറങ്ങിയ ശങ്കരനെ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ശങ്കരനെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് സമീപത്ത് ഫുട്ബോള്‍ കളിക്കുകയായിരുന്ന യുവാക്കളാണ് രക്തം വാര്‍ന്നുകിടന്ന ശങ്കരനെ കണ്ടെത്തി ഉടന്‍ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയിലെത്തും മുമ്പ് ശങ്കരന്‍ മരിക്കുകയായിരുന്നു. ഭാരതപ്പുഴയില്‍ മാലിന്യങ്ങള്‍ തള്ളുന്നതിനാല്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ നേരത്തെ പരാതിപ്പെട്ടിരുന്നു.

    Read More »
Back to top button
error: