കോവിഡിന്റെ ജനിതകമാറ്റം സംഭവിച്ച വൈറസ് വേഗത്തില്‍ പരക്കാനുള്ള സാഹചര്യത്തില്‍ കര്‍ണാകയിലും രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്തുവാന്‍ തീരുമാനിച്ചു.
ബുധനാഴ്ച അര്‍ധരാത്രി മുതല്‍ ജനുവരി 2 വരെയാണ് കര്‍ഫ്യു ഏര്‍പ്പെടുത്തിയിരിക്കുന്നത്. കര്‍ഫ്യൂവിനോട് ജനങ്ങള്‍ സഹകരിക്കണമെന്ന് മുഖ്യമന്ത്രി റെഡിയൂരപ്പ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ജനങ്ങള്‍ കര്‍ഫ്യൂവിനോട് സഹകരിച്ച് ശ്രദ്ധയോടെയും ജാഗ്രതയോടും ജീവിക്കണമെന്ന സര്‍ക്കാര്‍ അറിയിച്ചു.
രാജ്യത്തേക്ക് വരുന്ന യാത്രക്കാരെ അതീവ ശ്രദ്ധയോടെ നിരീക്ഷിക്കുകയാണെന്ന് ആരോഗ്യമന്ത്രി ഡോ.കെ.സുധാകര്‍ പറഞ്ഞു. എന്നാല്‍ രാജ്യത്തിനുള്ളില്‍ വിമാന സര്‍വ്വീസുകള്‍ക്ക് നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല. ജനവുരി മുതല്‍ പത്ത്, പന്ത്രണ്ട് ക്ലാസ്സിലെ കുട്ടികള്‍ക്ക് ക്ലാസ്സുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ബുധനാഴ്ച മുതല്‍ കര്‍ണാടകയില്‍ രാത്രി 10 ന് ശേഷം ഒരുതരത്തിലും ആഘോഷവും പാടില്ല. ക്രിസ്തുമസ്, ന്യൂഇയര്‍ ആഘോഷങ്ങള്‍ക്കും ഈ നിയമം ബാധകമാണ്.