Month: December 2020
-
Lead News
ഗവര്‍ണ്ണറുടെ നടപടി ജനാധിപത്യ വിരുദ്ധം: മുല്ലപ്പള്ളി
കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നിയമങ്ങള്‍ക്കെതിരെ കേരളത്തിന്റെ പ്രതിഷേധം രേഖപ്പെടുത്താനും പ്രമേയം പാസാക്കാനും പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണ്ണറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. രാജ്യതലസ്ഥാനത്ത് കഴിഞ്ഞ ഒരു മാസക്കാലമായി കര്‍ഷകര്‍ പ്രക്ഷോഭത്തിലാണ്. കേരളത്തിലെ കര്‍ഷകരെയും ദോഷകരമായി ബാധിക്കുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമം. സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണ്ണര്‍ ബിജെപിയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് ശ്രമിക്കുന്നത്.സംസ്ഥാന വിഷയമാണ് കൃഷി.അതുകൊണ്ട് തന്നെ ഗവര്‍ണ്ണറുടെ നടപടി ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണ്. സംസ്ഥാനത്ത് ഭരണഘടനാപരമായ ഉന്നത പദവി വഹിക്കുന്ന വ്യക്തിയാണ് ഗവര്‍ണ്ണര്‍.ഔദ്യോഗിക കാര്യങ്ങളില്‍ ഗവര്‍ണ്ണര്‍ രാഷ്ട്രീയം കലര്‍ത്തുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
Read More » -
Lead News
മമതയോട് മുഖം തിരിച്ച് മന്ത്രിമാര്‍, അകത്തേക്കോ, പുറത്തേക്കോ.?
സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ നേതാക്കള്‍ ബിജെപിയിലേക്ക് പോയതിന് പിന്നാലെ മുഖ്യമന്ത്രി മമത ബാനര്‍ജി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്നും നാല് മന്ത്രിമാര്‍ വിട്ട് നിന്നു. മന്ത്രിമാരുടെ പ്രവര്‍ത്തി രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. സുവേന്ദു അധികാരിയുടെ പാതയിലാണോ മറ്റുള്ള മന്ത്രിമാരെന്നും സംശയിക്കപ്പെടുന്നു. ചന്ദ്രാനന്ദ് സിന്‍ഹ, ഗൗതം ദേബ്, രബീന്ദ്രനാഥ് ഘോഷ്, റജീബ് ബാനര്‍ജി എന്നീ മന്ത്രിമാരാണ് മമത ബാനര്‍ജി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ നിന്നും വിട്ട് നിന്നത്. എന്നാല്‍ യോഗത്തില്‍ പങ്കെടുക്കാതിരുന്നവരില്‍ 3 പേര്‍ കൃത്യമായ മറുപടി നല്‍കിയിട്ടുണ്ടെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പാര്‍ഥ ചാറ്റര്‍ജി അറിയിച്ചു. എന്നാല്‍ തൃണമുല്‍ കോണ്‍ഗ്രസ്സ് നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന റജീബ് ബാനര്‍ജിയുടെ പ്രവര്‍ത്തിയില്‍ സംശയമുണ്ട്. റജീബ് ബാനര്‍ജി പാര്‍ട്ടി വിടുമോ എന്ന സംശയത്തിലാണ് മറ്റുള്ള അംഗങ്ങള്‍. കഴിഞ്ഞയാഴ്ചയാണ് അമിത് ഷായുടെ സാന്നിധ്യത്തില്‍ സുവേന്ദു അധികാരി അടക്കം ചില നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നത്.
Read More » -
Lead News
ശിക്ഷിക്കപ്പട്ടവര്‍ തെറ്റു ചെയ്‌തെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല: സൂസപാക്യം
28 വര്‍ഷത്തിന് ശേഷം അഭയകൊലക്കേസില്‍ സിബിഐ കോടതി പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് ന്യായം നടപ്പാക്കിയിരിക്കുന്നു. തോമസ് കോട്ടുരും സെഫിയും ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലറയിലേക്ക് പോവുന്നു. സിസ്റ്റര്‍ അഭയയോട് തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നും എന്നാല്‍ തോമസ് കോട്ടൂരും സെഫിയും തെറ്റ് ചെയ്തുവെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്നും ഡോ.എം.സൂസപാക്യം പ്രതികരിച്ചു. കുടുംബത്തിലുള്ളയാളുടെ വേദനയായി ഇതിനെ കണ്ടാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. ലോക്കല്‍ പോലീസും, ക്രൈം ബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതി തള്ളിയ കേസിലെ സത്യാവസ്ഥ പുറത്ത് കൊണ്ടുവന്നത് സിബിഐ ആണ്. പ്രതികള്‍ക്ക് തക്ക ശിക്ഷ ലഭിക്കുമ്പോള്‍ അത് സിബിഐ യുടെ ചരിത്രത്തിലെ മറ്റൊരു പൊന്‍തൂവലാണെന്നും അഭിപ്രായമുണ്ട്. കേസിനെ പലതരത്തില്‍ അട്ടിമറിക്കാന്‍ ശ്രമം നടന്നെങ്കിലും ഒടുവില്‍ സത്യം പുറത്ത് വന്നിരിക്കുകയാണ്. കേസിന് വേണ്ടി ശക്തമായി നിലകൊണ്ട തോമസ് പുത്തന്‍പുരയ്ക്കലിന്റെയും, സിബിഐ ഉദ്യോഗസ്ഥന്‍ വര്‍ഗീസ് പി തോമസിന്റെയും ഇച്ചാശക്തി എടുത്തു പറയേണ്ടതാണ്.
Read More » -
Lead News
ടീച്ചറിന് വിട; സംസ്‌കാരം 4 മണിക്ക് ശാന്തികവാടത്തിൽ
പ്രശസ്ത കവയത്രി സുഗതകുമാരി ടീച്ചറുടെ സംസ്‌കാരം വൈകിട്ട് നാലു മണിക്ക് ഔദ്യോഗിക ബഹുമതികളോടെ ശാന്തികവാടത്തിൽ നടക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ചാവും സംസ്‌കാരം നടത്തുക. ഉച്ചയ്ക്ക് ഒരു മണി മുതൽ അയ്യൻകാളി ഹാളിൽ ടീച്ചറുടെ ഛായാചിത്രത്തിന് മുന്നിൽ പൊതുജനങ്ങൾക്ക് പുഷ്പാഞ്ജലി അർപ്പിക്കാം. ടീച്ചറുടെ കുടുംബാംഗങ്ങൾ അയ്യൻകാളി ഹാളിലുണ്ടാവും. വൈകിട്ട് 5 മണിക്ക് സാംസ്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ അയ്യൻകാളി ഹാളിൽ അനുശോചന യോഗം ചേരും. കോവിഡ് ബാധിതയായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെ ഇന്നു രാവിലെ 10.52നായിരുന്നു സുഗതകുമാരി ടീച്ചറുടെ അന്ത്യം. ശ്വസനപ്രക്രിയ പൂര്‍ണമായും വെന്റിലേറ്റര്‍ സഹായത്തിലായിരുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിനും തകരാര്‍ സംഭവിച്ചിരുന്നു. മരുന്നുകളോട് തൃപ്തികരമായി പ്രതികരിക്കുന്നില്ലായിരുന്നു. തിങ്കളാഴ്ചയാണ് സുഗതകുമാരിയെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് സ്ഥിരീകരിച്ച സുഗതകുമാരി ടീച്ചര്‍ ആശുപത്രിയിലെത്തുമ്പോള്‍ ബ്രോങ്കോ ന്യുമോണിയയെ തുടര്‍ന്നുള്ള ശ്വാസതടസമാണ് പ്രധാന പ്രശ്‌നമായി ഉണ്ടായിരുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചയുടന്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പരിശോധിക്കുകയും തീവ്രപരിചരണത്തില്‍ വെന്റിലേറ്ററിലേയ്ക്ക്…
Read More » -
Lead News
പ്രകൃതിയുമായും സ്ത്രീസുരക്ഷയുമായും ബന്ധപ്പെട്ട തന്റെ സമരമുഖങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിച്ച പോരാളി: അനുസ്മരിച്ച് വി.എസ്
പ്രശസ്ത കവയത്രി സുഗതകുമാരി ടീച്ചറിന്റെ വിയോഗത്തില്‍ വി.എസ് അച്യുതാനന്ദന്‍ അനുസ്മരണം രേഖപ്പെടുത്തി. പ്രകൃതിയുമായും സ്ത്രീസുരക്ഷയുമായും ബന്ധപ്പെട്ട തന്റെ സമരമുഖങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിച്ച പോരാളിയായ കവിയായിരുന്നു സുഗതകുമാരിയെന്ന് വിഎസ് അച്ചുതാനന്ദന്‍. മലയാള കവിതയ്ക്കും നമ്മുടെ പ്രകൃതിക്കും അശരണര്‍ക്കും ടീച്ചറുടെ വിയോഗം കനത്ത നഷ്ടമാണുണ്ടാക്കിയിരിക്കുന്നതെന്നും വിഎസ് അനുസ്മരിച്ചു.
Read More » -
Lead News
മാതൃസദൃശമായ സ്‌നേഹം ടീച്ചറില്‍ നിന്നും ലഭിച്ചിരുന്നു: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
തിരുവനന്തപുരം: പ്രശസ്ത കവയത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗത കുമാരി ടീച്ചറിന്റെ നിര്യാണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അനുശോചനം രേഖപ്പെടുത്തി. തന്നെ സംബന്ധിച്ചടത്തോളം മാതൃസദൃശമായ സ്‌നേഹം ടീച്ചറില്‍ നിന്നും ലഭ്യമായിരുന്നുവെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. അതുകൊണ്ടു തന്നെ പെറ്റമ്മയുടെ വേര്‍പാടുപോലെ വലിയ സങ്കടകരമായ ഒന്നാണ് സുഗതകുമാരി ടീച്ചറിന്റെ വേര്‍പാട്. കുറച്ചുനാള്‍ മുമ്പേ ചില അംഗീകാരങ്ങളില്‍ അഭിനന്ദനങ്ങള്‍ പറയുന്നതിന് വേണ്ടി ടീച്ചര്‍ വിളിച്ചിരുന്നു. മാനസികമായി എപ്പോഴും കൂടെയുണ്ടെന്നും യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടുള്ളതുകൊണ്ട് നേരില്‍ കാണാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു. ടീച്ചറിനെ ഞാന്‍ നേരിട്ട് വന്ന് കാണാത്തത് കോവിഡ് പ്രോട്ടോകോള്‍ പാലിക്കേണ്ടതു കൊണ്ടാണെന്ന് ടീച്ചറിനോടും പറഞ്ഞു. രോഗബാധിതയായതിന് ശേഷം ചികിത്സിച്ച് അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ ടീം കിണഞ്ഞ് പരിശ്രമിച്ചിരുന്നു. പക്ഷെ ടീച്ചര്‍ നമ്മെ വിട്ടുപിരിഞ്ഞു. കേരളത്തിന് മാത്രമല്ല ഈ ലോകത്തിന് തന്നെ പ്രിയങ്കരിയായി മാറിയിട്ടുള്ള സുഗതകുമാരി ടീച്ചറിനെ ഒരിക്കലും മറക്കാന്‍ കഴിയില്ല. അഭയിലൂടെയും…
Read More » -
Lead News
വിടവാങ്ങിയത് കേരളത്തിന്റെ മന:സാക്ഷി: ഉമ്മന്‍ചാണ്ടി
മനുഷ്യനും പ്രകൃതിക്കും വേണ്ടി പോരാടിയ കേരളത്തിന്റെ മന:സാക്ഷിയാണ് വിടപറഞ്ഞതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മനുഷ്യര്‍ക്കൊപ്പം മരങ്ങളേയും പുഴകളേയും ജീവജാലങ്ങളേയും ചേര്‍ത്തുനിര്‍ത്തിയ ദര്‍ശനമാണ് സുഗതകുമാരി ടീച്ചറെ നയിച്ചത്. മാനവരാശിയുടെ നിലനില്‍പ്പ് പ്രകൃത സംരക്ഷണത്തിലൂടെയാണെന്ന് ടീച്ചര്‍ നിരന്തരം ഓര്‍മിപ്പിച്ചു. ഗാന്ധിയന്‍ പാരമ്പര്യത്തിലൂന്നിയ നിര്‍മലമായ ജീവിതത്തില്‍ ദു:ഖിതര്‍ക്കും പീഡിതര്‍ക്കും സ്ഥാനം നല്കി. ആ ദര്‍ശനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനുള്ള ദൗത്യമാണ് നമ്മുടെ മുന്നിലുള്ളത്. മഹാകവയിത്രി യുടെ ഓര്‍മകള്‍ക്കു മുന്നില്‍ പ്രണാമം.
Read More » -
LIFE
സീരിയൽ താരങ്ങളായ മൃദുല വിജയുടെയും യുവ കൃഷ്ണയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു
”മഞ്ഞിൽ വിരിഞ്ഞ പൂവി”ലെ മനു പ്രതാപ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച യുവ കൃഷ്ണയും “പൂക്കാലം വരവായി” എന്ന സീരിയലിലെ നായിക മൃദുല വിജയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ ലളിതമായാണ് വിവാഹ നിശ്ചയം നടന്നത്. തിരുവനന്തപുരത്ത് വെച്ചായിരുന്നു ചടങ്ങ്. 2015 മുതൽ സീരിയൽ രംഗത്ത് സജീവമായി ഉള്ള മൃദുല വിജയ് തിരുവനന്തപുരം സ്വദേശിയാണ്. സിനിമയിലൂടെയാണ് മൃദുല സീരിയൽ രംഗത്ത് എത്തിയത്. സംഗീത നൃത്ത അധ്യാപികയായ കൃഷ്ണ വേണിയാണ് യുവ കൃഷ്ണയുടെ അമ്മ. “മഞ്ഞിൽ വിരിഞ്ഞ പൂവ്” എന്ന പരമ്പരയാണ് യുവയുടെ കരിയർ ബ്രേക്ക്. സീരിയൽ മേഖലയിൽ നിന്നുള്ളവർ ആണെങ്കിലും രണ്ടുപേരുടെയും വിവാഹം പ്രണയവിവാഹം ഇല്ല. കുടുംബക്കാർ ആലോചിച്ചുറപ്പിച്ച വിവാഹമാണെന്നാണ് റിപ്പോർട്ടുകൾ. മാജിക്കും മെന്റലിസവും ഹരമാണ് യുവയ്ക്ക്. മൃദുലയ്ക്ക് ആകട്ടെ നൃത്തവും.
Read More » -
NEWS
നടി ശിഖയുടെ ആരോഗ്യനിലയില്‍ പുരോഗതി
കോവിഡ് ബാധിച്ച് ഒടുക്കം പക്ഷാഘാതം വന്ന് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന നടി ശിഖ മല്‍ഹോത്രയുടെ ആരോഗ്യനിലയില്‍ പുരോഗതി. കഴിഞ്ഞ ദിവസം താരത്തെ ഐസിയുവില്‍ നിന്നും മാറ്റുകയുണ്ടായി. കഴിഞ്ഞുപോയ ദിവസങ്ങള്‍ മറക്കാനാവാത്തതായിരുന്നു എന്ന് ശിഖ പറയുന്നു. ‘എന്റെ ഷുഗര്‍ ലെവല്‍ 26 ആയി താഴ്ന്നിരുന്നു. സാധാരണ ലെവല്‍ 100 ആണ്. എന്റെ ശരീരം ആകെ തളര്‍ന്നുപോയിരുന്നു. ഓക്‌സിജന്‍ ലെവലും കുറഞ്ഞു. പത്തുദിവസത്തോളം ആര്‍ടിഫിഷ്യല്‍ ഓക്‌സിജന്‍ നല്‍കിയാണ് എന്റെ ജീവന്‍ നിലനിര്‍ത്തിയത്.’ ‘നീണ്ട പതിനൊന്ന് ദിവസത്തെ ആശുപത്രി വാസത്തിനുശേഷം വീട്ടിലേയ്ക്കു മടങ്ങുന്നു. ഇപ്പോള്‍ ചെറുതായി നടക്കാന്‍ കഴിയുന്നുണ്ട്. ഫിസിയോതെറാപ്പി മുടങ്ങാതെ ചെയ്യാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. സിനിമയില്‍ ഇനിയും സജീവമാകാന്‍ കഴിയും എന്നാണ് വിചാരിക്കുന്നത്.’ശിഖ പറഞ്ഞു. മഹാരാഷ്ട്രയില്‍ കോവിഡ് പടര്‍ന്ന് പിടിച്ചിരുന്ന പശ്ചാത്തലത്തിലാണ് നടി ശിഖ മല്‍ഹോത്ര നഴ്‌സിംഗ് രംഗത്തേക്കിറങ്ങുന്നത്. 2014 ല്‍ ഡല്‍ഹിയിലെ മഹാവീര്‍ മെഡിക്കല്‍ കോളജില്‍നിന്ന് നേഴ്‌സിങ് ബിരുദം ശിഖ കരസ്ഥമാക്കിയിരുന്നു. സന്നദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ശിഖ അഭിനയം വിട്ട് നേഴ്‌സിംഗ് മേഖലയിലേയ്ക്ക്…
Read More » -
NEWS