Lead NewsNEWS

പാലക്കാട് തെങ്കുറിശ്ശിയിൽ യുവാവിനെ കൊലപ്പെടുത്തി,ദുരഭിമാനക്കൊല എന്ന് പോലീസ്

പാലക്കാട്: യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി.തെ​ങ്കു​റിശ്ശി ഇലമന്ദം ആറുമുഖന്‍റെ മകന്‍ അനീഷ് (അപ്പു -27) ആണ് കൊല്ലപ്പെട്ടത്.

കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​നീ​ഷി​ന്‍റെ ഭാ​ര്യ​ ഹരിതയു​ടെ അ​മ്മാ​വ​ൻ സു​രേ​ഷി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

Signature-ad

ക്രിസ്തുമസ് ദിവസം സന്ധ്യയ്ക്ക് അനിഷ് സഹോദരനോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യവേ മാനാം കുളമ്ബ് എന്ന സ്ഥലത്തു വെച്ച്‌ പെണ്‍കുട്ടിയുടെ അച്‌ഛന്‍ പ്രഭുകുമാർ, അമ്മാവന്‍ സുരേഷ് എന്നിവര്‍ ചേർന്ന് വെട്ടി കൊല്ലുകയായിരുന്നു.

കഴുത്തിനും കാലിനുമാണ് അനീഷിന് വെട്ടേറ്റത്. അനീഷിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സു​രേ​ഷും അ​നീ​ഷി​ന്‍റെ ഭാ​ര്യ ഹരിതയുടെ പി​താ​വ് പ്ര​ഭു​കുമാറും ചേ​ര്‍​ന്നാ​ണത്രേ കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെന്ന് കുഴല്‍മന്ദം പോലിസ് അറിയിച്ചു. കൊ​ല​യ്ക്ക് ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്രഭുകുമാറിനു വേണ്ടി പോലീസ് തെ​ര​ച്ചി​ൽ തു​ട​ങ്ങി​യി​ട്ടു​ണ്ടെന്ന് പാലക്കാട് ഡിവൈ.എസ്.പി ശശികുമാർ പറഞ്ഞു.

അ​നീ​ഷി​ന്‍റെ ഭാ​ര്യ​യു​ടെ അ​മ്മാ​വ​നും അ​ച്ഛ​നും ചേ​ര്‍​ന്നാ​ണ് കൊ​ല ന​ട​ത്തി​യ​തെ​ന്നും ചേ​ട്ട​ന്‍റെ ശ​രീ​ര​ത്തി​ൽ നി​ര​വ​ധി കു​ത്തേ​റ്റ പാ​ടു​ക​ളു​ണ്ടെ​ന്നും അ​നീ​ഷി​ന്‍റെ സ​ഹോ​ദ​ര​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

സാ​മ്പ​ത്തി​ക​മാ​യി ര​ണ്ടു ത​ട്ടി​ലു​ള്ള​വ​രാ​യി​രു​ന്നു അ​നീ​ഷും ഭാ​ര്യ​യും. മാത്രമല്ല രണ്ടു സമുദായത്തിൽ പെട്ടവരും. പക്ഷേ സ്കൂള്‍ കാലം തൊട്ട്​ പ്രണയിച്ച പെണ്‍കുട്ടിയെ, പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യ അ​നീ​ഷ് വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുവന്ന് രജിസ്റ്റർ വിവാഹം ചെയ്തു. മൂ​ന്ന് മാ​സം മു​ൻ​പാ​ണത്.

പെ​ണ്‍​കു​ട്ടി വീ​ട് വി​ട്ടു വ​ന്ന​തി​നു ശേ​ഷം അ​നീ​ഷി​ന് നി​ര​ന്ത​രം ഭാ​ര്യ​വീ​ട്ടു​കാ​രു​ടെ ഭീ​ഷ​ണി​യു​ണ്ടാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും പ​റ​യു​ന്നു. മൂന്നുമാസത്തില്‍ കൂടുതല്‍ ഒരുമിച്ച്‌ കഴിയാന്‍ അനുവദിക്കില്ലെന്ന് പരസ്യമായി വെല്ലുവിളി മുഴക്കിയിരുന്നു.സം​ഭ​വം ദു​ര​ഭി​മദുരഭിമാനക്കൊലയാണെന്നാണ് പോ​ലീ​സ് അറിയിച്ചു.

Back to top button
error: