Month: December 2020
-
Lead News
സ്കൂൾ തൊട്ട് അവർ പ്രണയത്തിലായിരുന്നു, മകളെ വിധവയാക്കിയത് പിതാവ്
സ്കൂൾ കാലം തൊട്ട് അനീഷും ഹരിതയും പ്രണയത്തിലായിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ആണ് വിവാഹിതരായത്. എന്നാൽ മകളെ വിധവയാക്കിക്കൊണ്ട് അച്ഛൻ തന്നെ അനീഷിന്റെ ജീവനെടുത്തു. പാലക്കാട് തേങ്കുറിശ്ശിയിൽ വെള്ളിയാഴ്ച വൈകുന്നേരം നടന്ന കൊലപാതകം ദുരഭിമാന കൊല തന്നെ. അറസ്റ്റിലായിരിക്കുന്നത് ഹരിതയുടെ പിതാവ് പ്രഭു കുമാറും അമ്മാവൻ സുരേഷും. ഹരിതയുടെ ബന്ധുക്കൾ പലവട്ടം വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി അനീഷിന്റെ പിതാവ് അറുമുഖൻ പറയുന്നു. അന്ന് കാര്യങ്ങളൊക്കെ പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ വേണ്ട നടപടി ഉണ്ടായില്ല. വ്യത്യസ്ത ജാതിയിൽപ്പെട്ട അനീഷും ഹരിതയും മൂന്നുമാസം മുമ്പാണ് രജിസ്റ്റർ വിവാഹം കഴിച്ചത്. സാമ്പത്തികമായും രണ്ടു കുടുംബങ്ങൾ തമ്മിൽ അന്തരം ഉണ്ടായിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നടത്താമെന്നായിരുന്നു അനീഷിന്റെ ആദ്യത്തെ പദ്ധതി. പ്രഭുകുമാറിനെ സമീപിച്ചെങ്കിലും സമ്മതിച്ചില്ല. തുടർന്നാണ് ഹരിതയെ അനീഷ് രജിസ്റ്റർ വിവാഹം നടത്തിയത്.
Read More » -
LIFE
അഭിനയത്തിൽ ‘ട്രൂത്ത്ഫുൾ’ ആകണം എന്ന് നീ പറഞ്ഞു കൊണ്ടേ ഇരുന്നു: മാലാ പാര്‍വ്വതി
അകാലത്തില്‍ പൊലിഞ്ഞ നടന്‍ അനില്‍ നെടുമങ്ങാടിന്റെ ഓര്‍മ്മയില്‍ നടി മാലാ പാര്‍വ്വതി. ജ്യോതിഷുമായി അനിൽ സംസാരിച്ചത് ഓർത്ത് പോകുന്നു. അഭിനയത്തിൽ ‘ട്രൂത്ത്ഫുൾ’ ആകണം എന്ന് നീ പറഞ്ഞു കൊണ്ടേ ഇരുന്നു. പക്ഷേ അത് എനിക്ക് അഭിനയത്തിൽ എത്ര സാധിച്ചു എന്നറിയില്ല. അനിൽ വീണ്ടും പറഞ്ഞു.. പക്ഷേ “ഞാൻ ജീവിതത്തിൽ ട്രൂത്ത്ഫുൾ ആയി. ഇപ്പൊ എനിക്ക് തന്നെ എൻ്റെ ‘ട്രൂത്ത്ഫുൾ’ താങ്ങാൻ പറ്റുന്നില്ല” ജ്യോതിഷ് ആണെങ്കിൽ അവൻ്റെ മനസ്സിലെ നടനെ അനിലിലൂടെ ഉണ്ടാക്കി കൊണ്ടിരുന്നു. സുരഭിയിലൂടെ, ഗോപാലനിലൂടെ, അനിലിലൂടെ ഒക്കെ ആണ് ജ്യോതിഷ് ജീവിക്കുന്നത്. 40 ശതമാനവും നീയാണ് എന്നിലൂടെ വരുന്നത് എന്നാണ് അനിൽ പറയുമായിരുന്നത്. അനിൽ, ജ്യോതിഷിന്, അയച്ച ഒരു മെസേജ് ഇവിടെ എഴുതാം.”പിന്നെ എനിക്കുറപ്പുണ്ട് .. എന്റെ ജീവിതകാലത്ത് എറ്റവും മഹത്തരമായ എന്തെങ്കിലും ചെയ്യുന്നത് നിന്റെ സിനിമയിലാവും ..അതും കഴിഞ്ഞിട്ടേ ലിവർ അതിന്റെ ബാക്കി പണി ചെയ്യു. അടുത്തവരെ സ്നേഹിക്കുമ്പോ നീ ഇപ്പഴും പഴയപോലെയാണ് .എല്ലാവരിലും ജ്യോതിഷില്ല .ഞാനും .”…
Read More » -
LIFE
”നീ കുമ്മാട്ടി കണ്ടിട്ടുണ്ടോ… തൃശ്ശൂരെ കുമ്മാട്ടിയല്ല, മുണ്ടൂരെ കുമ്മാട്ടി?”
അനിൽ നെടുമങ്ങാടിൻ്റെ വിയോഗം മലയാളിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു. ചെറിയ വേഷങ്ങളിലൂടെ കടന്നു വന്ന് വില്ലനായും സ്വഭാവനടനായും മലയാള സിനിമയിൽ തിളങ്ങിയ അനിലിൻ്റെ അഭിനയ ജീവിതത്തെക്കുറിച്ച് ജിതേഷ് മംഗലത്ത് തയ്യാറാക്കിയ കുറിപ്പ്. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ സംഘർഷം മുറ്റിനിൽക്കുന്ന ഒരു രംഗത്ത്, അനിൽ നെടുമങ്ങാടിന്റെ സി.ഐ.സതീഷ് എന്ന കഥാപാത്രം പൃഥ്വിരാജിന്റെ കോശിയോട് ചോദിക്കുന്ന ഒരു ചോദ്യമാണിത്. അതു വരെയും കോശിയുടെ മസ്കുലാനിറ്റിയിൽ അയാൾക്കോ കാണികൾക്കോ സംശയമില്ല. ഒരു ദ്വന്ദ്വയുദ്ധത്തിൽ കോശിയേ ജയിക്കൂ എന്ന് സമകാലിക മലയാള സിനിമയുടെ നടപ്പു ശീലങ്ങൾ വെച്ച് കാണികൾ ചിന്തിച്ചുവെങ്കിൽ അവരെ കുറ്റം പറയാനും വയ്യ. അത്രയും വിഷമം പിടിച്ച ഒരു ഘട്ടത്തിലാണ് കോശിക്കൊരിക്കലും അയ്യപ്പൻ നായരെ അയാളുദ്ദേശിക്കുന്ന രീതിയിൽ ജയിക്കാൻ പറ്റില്ലെന്ന ഉറച്ച ബോധ്യം ആ സി.ഐയ്ക്ക് കാണികളിൽ ഉണ്ടാക്കേണ്ടത്. ആ ഒരൊറ്റ ഡയലോഗ് കൊണ്ടാണ് കോശിയിൽ ആദ്യമായി ഭീതി അതിന്റെ സമസ്ത ഭാവത്തോടെയും ജനിക്കുന്നത്. ആ അർത്ഥത്തിൽ, ചിത്രത്തിലെ ഏറ്റവും വലിയ…
Read More » -
Lead News
കേരളത്തിലെ കോവിഡ് വൈറസിലും ജനിതകമാറ്റം: ആരോഗ്യമന്ത്രി
കേരളത്തിലെ കോവിഡ് വൈറസിലും ജനിതകമാറ്റമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. അതേസമയം ബ്രിട്ടനില്‍ കണ്ടെത്തിയ അതേ വൈറസാണോ ഇതെന്ന് കണ്ടെത്താനുളള കൂടുതല്‍ ഗവേഷണങ്ങള്‍ നടക്കുന്നതായി മന്ത്രി പറഞ്ഞു. ബ്രിട്ടനില്‍ നിന്ന് എട്ട് പേര്‍ക്കാണ് നിലവില്‍ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. പേടിക്കേണ്ടതായ സാഹചര്യം കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നും മരണം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ കോഴിക്കോട് കേന്ദ്രമായിട്ടാണ് ഗവേഷണം നടത്തിയതെന്നും കോവിഡില്‍ മാറ്റമുണ്ടാകുന്നുവെന്ന് കണ്ടെത്തിയെന്നും കൂടുതല്‍ പരിശോധന നടക്കുകയാണെന്നും മന്ത്രി പറഞ്ഞു. യു.കെയിലെ ജനിതകമാറ്റം സംഭവിച്ച വൈറസാണോ എന്നറിയാന്‍ ബ്രിട്ടനില്‍നിന്നെത്തിയ കോവിഡ് പോസിറ്റീവായ എട്ട് പേരുടെ സാമ്പിളുകള്‍ പുനെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കൂടുതല്‍ പരിശോധനകള്‍ക്കായി അയച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ജനിതക മാറ്റം സംഭവിച്ച മാരക കോവിഡ് വൈറസ് ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അവിടെനിന്ന് വന്നവര്‍ക്ക് പ്രത്യേക പ്രോട്ടോകോളാണ് ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്തിയത്. നവംബര്‍ 25നു ശേഷം 68 പേര്‍ കോഴിക്കോട് ജില്ലയില്‍ എത്തിയതായാണ് സര്‍ക്കാരിന്റെ പുതിയ കണക്ക്. ഇതില്‍ 14 ദിവസം മുമ്പ് എത്തിയവര്‍…
Read More » -
Lead News
എന്റെ പ്രിയപ്പെട്ട മച്ചമ്പിമാരെ, അനിൽ നെടുമങ്ങാടിന്റെ അവസാന വാക്കുകൾ -ശബ്ദരേഖ
ക്രിസ്മസ് ദിനത്തിൽ ആണ് നടൻ അനിൽ നെടുമങ്ങാട് മലങ്കര ഡാമിൽ മുങ്ങി മരിച്ചത്. തന്റെ സുഹൃത്തുക്കൾക്കായി അനിൽ അവസാനമായി അയച്ച ശബ്ദസന്ദേശം കരളലിയിപ്പിക്കുന്നതാണ്.കരിയറിന്റെ ഉന്നതിയിൽ നിൽക്കവേയാണ് അനിൽ മലങ്കര ഡാമിൽ മുങ്ങി മരിച്ചത്. അത്യന്തം ആഹ്‌ളാദത്തിലാണ് അവസാന ശബ്ദ രേഖയിൽ അനിൽ സംസാരിക്കുന്നത്.
Read More » -
LIFE
” മോമോ ഇന്‍ ദുബായ് ” ടൈറ്റിൽ പോസ്റ്റര്‍ റിലീസ്
” ഹലാല്‍ ലൗ സ്റ്റോറി ” എന്ന ചിത്രത്തിനു ശേഷം സക്കരിയയുടെ തിരക്കഥയിലും നിര്‍മ്മാണത്തിലുമൊരുങ്ങുന്ന “മോമോ ഇന്‍ ദുബായ് ” എന്ന ചില്‍ ഡ്രന്‍സ് -ഫാമിലി ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റര്‍ മലയാളത്തിലെ പ്രിയതാരങ്ങള്‍ സോഷ്യല്‍ മീഡിയായിലൂടെ പ്രകാശനം ചെയ്തു. അനീഷ് ജി മേനോന്‍,അജു വര്‍ഗ്ഗീസ്,ഹരീഷ് കണാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അമീന്‍ അസ്ലം സംവിധാനം ചെയ്യുന്ന ” മോമോ ഇന്‍ ദുബായ് “ഉടന്‍ ചിത്രീകരണം ആരംഭിക്കും. ക്രോസ് ബോര്‍ഡര്‍ കാമറ, ഇമാജിന്‍ സിനിമാസ് എന്നിവയുടെ ബാനറില്‍ സക്കരിയ,പി.ബി അനീഷ്, ഹാരിസ് ദേശം എന്നിവര്‍ ചേര്‍ന്നാണ് ” മോമോ ഇന്‍ ദുബായ് ” നിര്‍മ്മിക്കുന്നത്. സക്കരിയ, ആഷിഫ് കക്കോടി എന്നിവര്‍ ചേര്‍ന്ന് തിരക്കഥ,സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ചായാഗ്രഹണം ജിംഷി ഖാലിദ് നിര്‍വ്വഹിക്കുന്നു. മുഹ്സിന്‍ പരാരിയുടെ വരികള്‍ക്ക് ജാസി ഗിഫ്റ്റ് ഗഫൂര്‍ എം ഖയൂമും എന്നിവര്‍ സംഗീതം പകരുന്നു. ഒട്ടേറെ സിനിമകളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഹാരിസ് ദേശം നിര്‍മ്മാതാവാവുന്ന ചിത്രം കൂടിയാണിത്. എഡിറ്റര്‍-രതീഷ്…
Read More » -
NEWS
” ഗാര്‍ഡിയന്‍ ” ജനുവരി ഒന്നിന് റിലീസ്
സെെജു കുറുപ്പ്,സിജോയ് വര്‍ഗ്ഗീസ്, മിയ ജോര്‍ജ്ജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രൊഫസ്സര്‍ സതീഷ് പോള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് “ഗാര്‍ഡിയന്‍ ” ജനുവരി ഒന്നിന് ഓണ്‍ ലെെന്‍ ഫ്ലാറ്റ്ഫോമായ പ്രെെം റീല്‍സിലൂടെ റിലീസ് ചെയ്യുന്നു. അനന്തു അനില്‍,കിഷോര്‍ മാത്യു,ഷിംന കുമാര്‍,നയന എല്‍സ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ഫിംഗർ പ്രിന്റ്, കാറ്റ് വിതച്ചവർ എന്നീ ചിത്രങ്ങൾക്കുശേഷം സതീഷ് പോൾ സംവിധാനം ചെയുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സിനിമയാണ് “ഗാർഡിയൻ”. ഒരാളെ കാണാതാകുന്നതിനെ തുടർന്ന് ഉണ്ടാകുന്ന ഒരു അന്വേഷണവും അതിനോടനുബന്ധിച്ചുണ്ടാകുന്ന സംഭവവികാസങ്ങളമാണ് ” ഗാര്‍ഡിയന്‍ “എന്ന ചിത്രത്തിൽ പ്രതിപാദിക്കുന്നത്. നഗരത്തിന്റെ തൊട്ടടുത്തുള്ള ഗ്രാമ പ്രദേശത്തു നിന്നും ഒരാളെ കാണാതാവുന്നു.നാട്ടുക്കാര്‍ ഒറ്റയ്ക്കും കൂട്ടായിട്ടും അന്വേഷിച്ചുവെങ്കിലും ഫലമുണ്ടായില്ല.ഒടുവില്‍ ബന്ധുക്കളുടെ പരാതിയില്‍ പോലീസ്സ് സൂപ്രണ്ട് നന്ദകുമാറിന്റെ മേല്‍നോട്ടത്തില്‍ ഒരു സംഘം അന്വേഷണം തുടങ്ങുന്നു.തുടര്‍ന്നുണ്ടാകുന്ന ഞെട്ടിക്കുന്ന വഴിത്തിരിവുകളിലൂടെ അവരുടെ അന്വേഷണത്തിന്റെ ആകാംക്ഷ ഉണര്‍ത്തുന്ന ദശ്യാവിഷ്ക്കാരമാണ് ” ഗാര്‍ഡിയന്‍ ” എന്ന ചിത്രത്തിലുടെ നിര്‍വ്വഹിക്കുന്നത്. സൈജു കുറുപ്പ്, സിജോയ് വര്‍ഗ്ഗീസ്…
Read More » -
LIFE
രണ്ടുപേരും അവിടെ ഇരുന്ന് ചിയേർസ് പറയുക ആകും, പൃഥ്വിരാജിന്റെ കുറിപ്പ്
സിനിമാലോകത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ് നടൻ അനിൽ നെടുമങ്ങാടിന്റെ വിയോഗം. അനിലിന്റെ സിനിമാ ജീവിതത്തിലെ വഴിത്തിരിവായിരുന്നു സി ഐ സതീഷ് എന്ന കഥാപാത്രം. “അയ്യപ്പനും കോശിയും ” എന്ന സിനിമയിലാണ് ഈ കഥാപാത്രം. ആ സിനിമയുടെ സംവിധായകൻ സച്ചിയുടെ ജന്മദിനമായിരുന്നു അനിൽ മുങ്ങിമരിച്ച ദിവസം. “അയ്യപ്പനും കോശിയും” എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്ന് എടുത്ത ഒരു ചിത്രം പങ്കുവെച്ചാണ് പൃഥ്വിരാജ് തന്റെ വേദന കുറിച്ചത്. View this post on Instagram A post shared by Prithviraj Sukumaran (@therealprithvi) “സന്തോഷ ജന്മദിനം സഹോദരാ. ഇപ്പോൾ താങ്കൾക്ക് അവിടെ ഒരു കൂട്ട് കിട്ടി.രണ്ടുപേരും ഒരുമിച്ചിരുന്ന് ചിയേർസ് പറയുകയായിരിക്കും. ചിയേഴ്സ്. ഐ മിസ് യു സച്ചി. “ഇതായിരുന്നു പൃഥ്വിരാജിന്റെ കുറിപ്പ്. View this post on Instagram A post shared by Prithviraj Sukumaran (@therealprithvi)
Read More » -
NEWS
മൂന്നുമാസം മാത്രമേ താലി ഉണ്ടാകൂ എന്ന് ഭീഷണിപ്പെടുത്തി, ദുരഭിമാനക്കൊലയുടെ ചുരുളഴിയുമ്പോൾ
പാലക്കാട് തേങ്കുറിശ്ശിയിൽ അനീഷിന്റെ കൊലപാതകം ദുരഭിമാനക്കൊല എന്ന് ബന്ധുക്കൾ. കസ്റ്റഡിയിലായ അനീഷിന്റെ ഭാര്യാപിതാവ് പ്രഭുകുമാർ,അമ്മാവൻ സുരേഷ് എന്നിവരെ പോലീസ് ചോദ്യം ചെയ്യുകയാണ്. അനീഷിന്റെ ഭാര്യാപിതാവ് നേരത്തെ മുതൽ ഭീഷണി മുഴക്കിയിരുന്നുവെന്ന് അനീഷിന്റെ സഹോദരൻ അരുൺ മാധ്യമങ്ങളോട് പറഞ്ഞു. മൂന്നുമാസത്തിനുള്ളിൽ എല്ലാം അവസാനിപ്പിക്കുമെന്ന് ഭീഷണി ഉണ്ടായിരുന്നു. മൂന്ന് മാസം മാത്രമേ മഞ്ഞച്ചരടിന് സാധുത ഉണ്ടാകുമെന്ന് പിതാവ് പ്രഭുകുമാർ ഹരിതയെ ഭീഷണിപ്പെടുത്തിയിരുന്നതായും അരുൺ പറയുന്നു. മൂന്നുമാസം മുമ്പാണ് അനീഷും ഹരിതയും വിവാഹം ചെയ്തത്. ജാതിവ്യത്യാസം ആയിരുന്നു ഹരിതയുടെ ബന്ധുക്കളുടെ പ്രശ്നം. അനീഷും സഹോദരനും കൂടി ബൈക്കിൽ പോകുമ്പോൾ വെള്ളിയാഴ്ച ആറരയോടെയാണ് കൊലപാതകം നടന്നത്. പ്രഭുകുമാറും സുരേഷും ചേർന്നാണ് അനീഷിനെ ആക്രമിച്ചത്. കഴുത്തിലും കാലിലും അനീഷിന് വെട്ടേറ്റു. പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
Read More » -
Lead News
ലീഗിന്റെ ലക്ഷ്യം ഉപമുഖ്യമന്ത്രി സ്ഥാനവും യുഡിഎഫ് കൺവീനർ സ്ഥാനവും, നിയമസഭാ തിരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കൾ മത്സരിക്കും
നിയമസഭാ തിരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കളെ അണിനിരത്താൻ മുസ്‌ലിംലീഗിന്റെ തീരുമാനം. കുഞ്ഞാലിക്കുട്ടിക്കും എം കെ മുനീറിനും പിന്നാലെ കെ പി എ മജീദ്, അബ്ദുൽവഹാബ് തുടങ്ങിയവർ മത്സരിക്കും. യുവാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകാനും മുസ്ലിംലീഗ് തീരുമാനമുണ്ട്. ആറിലധികം സിറ്റിംഗ് എംഎൽഎമാർക്ക് ഇത്തവണ സീറ്റ് ഉണ്ടാകില്ല. മൂന്നു തവണ എംഎൽഎ ആയവർക്കും ആരോപണവിധേയരായവർക്കും സീറ്റ് നൽകേണ്ട എന്നാണ് തീരുമാനം. യുവാക്കൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്ന് ലീഗ് തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പി കെ ഫിറോസ്, ടി പി അഷ്റഫലി തുടങ്ങിയവർ മത്സരിക്കും. പി കെ അബ്ദുറബ്ബ് മത്സരിച്ച തിരൂരങ്ങാടി യോ മലപ്പുറമോ ആകും കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലം. കെ പി എ മജീദ് വേങ്ങരയിൽ മത്സരിക്കും. എം കെ മുനീർ കൊടുവള്ളിയിൽ നിന്നാകും ഇത്തവണ ജനവിധി തേടുക. യുഡിഎഫിൽ നിന്ന് പരമാവധി സീറ്റ് വിലപേശി വാങ്ങാൻ ആണ് ലീഗിന്റെ തീരുമാനം. എൽജെപി, കേരള കോൺഗ്രസ് എം തുടങ്ങിയ പാർട്ടികൾ യു ഡി എഫ് വിട്ടതിനാൽ ആ…
Read More »