NEWS
നടൻ അനിൽ നെടുമങ്ങാട് മുങ്ങിമരിച്ചു

നടൻ അനിൽ നെടുമങ്ങാട് മുങ്ങിമരിച്ചു. ഷൂട്ടിങ്ങിനിടെ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം. 48 വയസ്സായിരുന്നു.
തൊടുപുഴ മലങ്കര ഡാമിൽ ആയിരുന്നു അപകടം. കുളിക്കുന്നതിനിടെ കയത്തിൽപ്പെടുക ആയിരുന്നു. കമ്മട്ടിപ്പാടം അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങളോടെ ശ്രദ്ധേയനായി. സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു.