Month: December 2020

  • Lead News

    അനാഥമായ കോടികൾ: അവകാശികൾ ഇല്ലാത്ത നിക്ഷേപങ്ങളിൽ ഒന്നാംസ്ഥാനത്ത് തിരുവല്ല

    റിസര്‍വ് ബാങ്ക് പുറത്ത് വിട്ട റിപ്പോര്‍ട്ട് അനുസരിച്ച്‌ ബാങ്കുകളിലെ അവകാശികളില്ലാത്ത പണത്തിന്റെ കാര്യത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനം തിരുവല്ലയ്ക്ക്. തിരുവല്ലയിലെ വിവിധ ബാങ്കുകളില്‍ അനാഥമായി കിടക്കുന്നത് 461 കോടി രൂപയാണ്. കോടികള്‍ നിക്ഷേപിച്ച ശേഷം മരണപ്പെട്ടവരുടെയും, അവകാശികളെ അറിയിച്ചിട്ടും തുക പിന്‍വലിക്കാന്‍ എത്താത്തവരുടെയും പണം ഈ ഗണത്തില്‍ ഉള്‍പ്പെടുന്നുണ്ട്. ഇത്തരത്തില്‍ രാജ്യത്തെ വിവിധ ബാങ്കുകളില്‍ കിടക്കുന്ന രൂപയുടെ മൂല്യം ആര്‍.ബി.ഐ പുറത്തു വിട്ടപ്പോഴാണ് തിരുവല്ല ഒന്നാം സ്ഥാനത്ത് എത്തിയത്. 150 കോടി രൂപയുമായി ഗോവയിലെ പനാജി രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ മൂന്നാം സ്ഥാനത്ത് കോട്ടയവും നാലാംസ്ഥാനത്ത് ചിറ്റൂരുമാണ്. കോട്ടയത്ത് 111 കോടിക്കും ചിറ്റൂരില്‍ 98 കോടിരൂപക്കും അവകാശികളില്ല. ആദ്യ പത്ത് സ്ഥാനങ്ങളില്‍ കേരളത്തിലെ മറ്റുസ്ഥലങ്ങളായ കൊയിലാണ്ടിയും തൃശ്ശൂരും ഉണ്ട്. 77 കോടി രൂപയാണ് കൊയിലാണ്ടിയില്‍ നിന്ന് അവകാശികളില്ലാത്ത പണമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കേരളത്തിന്റെ യൂറോപ്പ് എന്ന് അറിയപ്പെടുന്ന തിരുവല്ലയിലാണ് ഏറ്റവും കൂടുതല്‍ പ്രവാസികള്‍ താമസിക്കുന്നത്. അവകാശികളില്ലാത്ത നിക്ഷേപത്തില്‍ 95 ശതമാനവും എന്‍.ആര്‍.ഐ…

    Read More »
  • Lead News

    മക്കളെ റോഡിലുപേക്ഷിച്ച് കാമുകനോടൊപ്പം പോയ യുവതി അറസ്റ്റിൽ

    ഒൻപതും, പതിമൂന്നും വയസ്സുള്ള ആൺകുട്ടികളെ ബന്ധു വീട്ടിനടുത്തുള്ള നടുറോഡിൽ ഉപേക്ഷിച്ച ശേഷം കാമുകനൊപ്പം നാടുവിട്ട യുവതി ഒടുവിൽ പോലീസ് പിടിയിൽ. പത്തനംതിട്ട വെട്ടിപ്പുറം തോപ്പിൽ വീട്ടിൽ 38 വയസുകാരി ബീനയെയാണ് അറസ്റ്റ് ചെയ്തത്. മക്കളായ അദ്വൈതിനെയും ആദിയേയും മലയാലപ്പുഴയിലുള്ള ബന്ധുവീട്ടിന് സമീപം റോഡിലുപേക്ഷിച്ചിട്ട് കാമുകനായ രതീഷിനൊപ്പം ഡിസംബർ 14 നാണ് ബീന നാടുവിട്ടത്. തലച്ചിറയിൽ ഹോട്ടൽ നടത്തുന്ന രതീഷ് രണ്ടു തവണ വിവാഹിതനും നിരവധി കേസ്സുകളിലെ പ്രതിയുമാണ്. ചെന്നൈ, രാമേശ്വരം, തേനി, ബാംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ കറങ്ങിയിട്ട് തിരികെ നാട്ടിലെത്തി കടമ്മനിട്ടയിലുള്ള സുഹൃത്തിന്റെ വീട്ടിൽ രഹസ്യമായി കഴിയവേയാണ് ഇരുവരും പോലീസ് പിടിയിലായത്. സിം കാർഡ് മാറ്റി മാറ്റി ഉപയോഗിച്ചായിരുന്നു ഇവരുടെ സഞ്ചാരം. ബീനയുടെ ഭർത്താവ് മുമ്പ് ഗൾഫിലായിരുന്നു. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കേസ്സ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. ബീന അട്ടക്കുളങ്ങര സബ് ജയിലിലും രതീഷ് കൊട്ടാരക്കര ജയിലിലുമാണ്.

    Read More »
  • NEWS

    മേയർ പദവിയോ പഠനമോ പ്രധാനം

    തിരുവനന്തപുരം മേയറായി സ്ഥാനമേറ്റ ആര്യാരാജേന്ദ്രൻ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്. ഭാരിച്ച ഉത്തരവാദിത്തങ്ങളുള്ള ഉത്തരവാദിത്തങ്ങളുള്ള മേയർ പദവിയിലിരുന്നു കൊണ്ട് ആര്യക്ക് പഠനം പൂർത്തിയാക്കാനാവുമോ…? എഴുത്തുകാരനും ചിന്തകനുമായ ഡോ.എം. ആസാദിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. ഇരുപത്തിയൊന്നു വയസ്സുള്ള ഒരു പെണ്‍കുട്ടി തലസ്ഥാന നഗരത്തിലെ മേയറാവുന്നത് സന്തോഷകരമാണ്. ചരിത്രപ്രധാനമാണ് ഈ തീരുമാനം. എന്നാല്‍ ഒരു സന്ദേഹം ബാക്കി നില്‍ക്കുന്നു. ആര്യാ രാജേന്ദ്രനെ അഭിനന്ദിച്ചും ആശംസ നേര്‍ന്നും മാത്രമേ തുടങ്ങാനാവൂ. അതിവിടെ പ്രകാശിപ്പിക്കുന്നു. സി.പി.എമ്മിന് ഇത്ര വലിയ ഉത്തരവാദിത്തം ഏല്‍പ്പിക്കാന്‍ തോന്നിയ വിശ്വാസം തന്നെയാണ് ആര്യയുടെ തിളക്കം. ആര്യക്ക് അഭിവാദ്യം. ആര്യ തിരുവനന്തപുരത്തെ ഒരു കോളേജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണെന്നു കേട്ടു. ഗണിതശാസ്ത്രമാണത്രെ വിഷയം. നഗരാദ്ധ്യക്ഷ പദവിയിലിരുന്നുകൊണ്ട് പഠനം മുന്നോട്ടു കൊണ്ടുപോവാന്‍ കഴിയുമോ? രണ്ടു പ്രധാന കാര്യങ്ങള്‍ ഒരുമിച്ചു നടത്തുക എളുപ്പമാവില്ല. മേയര്‍ പദവിയുടെ ഉത്തരവാദിത്തം ചെറുതല്ലല്ലോ. ഏതെങ്കിലും ഒന്ന് പൂര്‍ണ ഉത്തരവാദിത്തമായി തെരഞ്ഞെടുക്കുന്നതല്ലേ നല്ലത്…? വിദേശ രാജ്യങ്ങളില്‍ തങ്ങളുടെ തൊഴില്‍ നില നിര്‍ത്തിക്കൊണ്ട്…

    Read More »
  • Lead News

    അനിലിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയത്തെത്തിക്കും

    നടന്‍ അനില്‍ നെടുമങ്ങാടിന്റെ മൃതശരീരം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയത്തെത്തിക്കും. ഉച്ചക്ക് 12.30 യോടെ കോട്ടയം മെഡിക്കല്‍കോളേജിലേക്കാണ് പോസ്റ്റ്‌മോര്‍ട്ടത്തിനായി എത്തിക്കുക. നിലവില്‍ മൃതദേഹം തൊടുപുഴയിലാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൂന്ന് മണിയോടെ തിരുവനന്തപുരത്തേക്ക് തിരിക്കും. തിരുവനന്തപുരം ഭാരത് ഭവനിലാണ് പൊതുദര്‍ശനത്തിന് വെയ്ക്കും.തുടര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബ വീട്ടില്‍ സംസ്‌ക്കാരം നടത്തും. ഇന്നലെ വൈകിട്ട് അഞ്ചുമണിക്കാണ് ഇടുക്കി തൊടുപുഴ മുട്ടത്തിന് സമീപം മലങ്കര അണക്കെട്ടില്‍ ചലചിത്രനടന്‍ അനില്‍ നെടുമങ്ങാട് മുങ്ങിമരിച്ചത്.സുഹൃത്തുക്കള്‍ക്കൊപ്പം മലങ്കര അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ അനില്‍ കയത്തില്‍ മുങ്ങിത്താഴ്ന്നു പോവുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ഉടന്‍ തന്നെ നാട്ടുകാരെ വിവരമറിയിച്ചു. പ്രദേശവാസിയായ യുവാവ് അനിലിനെ കരയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വെള്ളത്തില്‍ വീണ് എട്ടു മിനിറ്റിനുള്ളില്‍ തന്നെ അനിലിനെ കരയ്ക്ക് എത്തിച്ചിരുന്നു. എന്നിട്ടും ജീവന്‍ രക്ഷിക്കാനായില്ല. ജോജു നായകനാകുന്ന സിനിമ ”പീസി”ന്റെ ഷൂട്ടിങ്ങിന് ആണ് അനില്‍ തൊടുപുഴയില്‍ എത്തിയത്.ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഡിക്‌സന്‍ എന്ന വേഷമായിരുന്നു അനിലിന്. കെ സന്‍ഫീര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. 20 ദിവസത്തിലേറെയായി അനില്‍ ചിത്രത്തിന്റെ…

    Read More »
  • Lead News

    തിരുവനന്തപുരം മേയർ ആര്യയ്ക്ക് അഭിനന്ദനവുമായി മോഹൻലാൽ-video

    ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ ആര്യയെ അഭിനന്ദിച്ച് ചലച്ചിത്ര താരം മോഹൻലാൽ. മോഹൻ ലാലിന്റെ അയൽവാസി കൂടിയാണ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. തനിക്ക് ഏറെ ഇഷ്ടപ്പെട്ട നഗരമാണ് തിരുവനന്തപുരമെന്നും തിരുവനന്തപുരത്തിന്റെ വികസനത്തിന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും മോഹൻലാൽ ആര്യയെ അറിയിച്ചു. താമസിയാതെ നേരിൽ കാണാൻ ആകുമെന്നും മോഹൻലാൽ പറഞ്ഞു. വിളിച്ചതിൽ വലിയ സന്തോഷമുണ്ട് എന്നാണ് ആര്യ രാജന്ദ്രന്റെ മറുപടി. ലാലേട്ടന്റെ അയൽവാസി എന്നാണ് താൻ എല്ലാവരോടും പറയാറുള്ളത് എന്നും ആര്യ പറയുന്നു. മോഹൻലാലും ആര്യയും തമ്മിലുള്ള സംഭാഷണത്തിലേയ്ക്ക് –

    Read More »
  • Lead News

    സ്വപ്നയെ കാണാന്‍ കസ്റ്റംസിന് വിലക്ക്‌

    സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ ജയിലില്‍ സന്ദര്‍ശിക്കാന്‍ കസ്റ്റംസിനെ വിലക്കി ജയില്‍ വകുപ്പ്. ഇതുപ്രകാരം കേസ് അട്ടിമറിക്കാനുളള നീക്കമാണ് ജചയില്‍ വകുപ്പ് നടത്തുന്നതെന്ന് കാണിച്ച് കസ്റ്റംസ് കോഫെപോസ ബോര്‍ഡിനു പരാതി നല്‍കി. കൊഫേപോസ ചുമത്തപ്പെട്ട സ്വര്‍ണക്കടത്തുകേസ് പ്രതികള്‍ക്കു സന്ദര്‍ശകരെ അനുവദിക്കുന്നതിനു നിര്‍ബന്ധമായിരുന്നു. എന്നാല്‍ ഇത് തെറ്റായ കീഴ്വഴക്കമാണെന്ന് കാണിച്ച് ജയില്‍ ഡിജിപി ഋഷിരാജ് സിങ് കഴിഞ്ഞദിവസം സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. 1974ലാണ് കേന്ദ്രം കൊഫോപോസ നിയമം കൊണ്ടുവരുന്നത്. തൊട്ടടുത്ത വര്‍ഷം കേരളം അനുബന്ധ നിയമം പാസാക്കിയിരുന്നു. ഇതുപ്രകാരം പ്രതികളെ സന്ദര്‍ശിക്കാന്‍ പ്രത്യേക അനുമതി വേണ്ട. ജയില്‍ചട്ടം അനുസരിച്ച് അനുമതി നല്‍കാം. അതേസമയം, കേസ് അട്ടിമറിക്കാനുളള ശ്രമമാണ് ജയില്‍വകുപ്പ് നടത്തുന്നതെന്നാണ് കസ്റ്റംസിന്റെ ആരോപണം.പുതിയ നീക്കം പ്രകാരം ആര്‍ക്കു വേണമെങ്കിലും സ്വപ്നയെ വന്നു കാണാം. ഒട്ടേറെ പേര്‍ വരാനിടയുണ്ട്. ഇത് കേസിനെ ബാധിക്കുമെന്നും കസ്റ്റംസ് പറയുന്നു. സ്വപ്നയുടെ ശബ്ദരേഖ പുറത്തു വന്നതു മുതല്‍ ജയില്‍ വകുപ്പും കേന്ദ്ര ഏജന്‍സികളും തമ്മില്‍ ഉരസല്‍ തുടങ്ങിയതാണ്. പ്രതികളെ…

    Read More »
  • NEWS

    അനിൽ നെടുമങ്ങാടിനെ ജലാശയത്തിൽ നിന്ന് മുങ്ങിയെടുത്ത മനുഷ്യൻ ഇയാളാണ്

    തൊടുപുഴ മലങ്കര ഡാമിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് സിനിമാതാരം അനിൽ നെടുമങ്ങാട് അപകടത്തിൽപ്പെടുന്നത്. ഒപ്പമുണ്ടായിരുന്ന കൂട്ടുകാർ നാട്ടുകാരെ വിവരം അറിയിച്ചു. സന്ധ്യാ പ്രാർഥനയ്ക്കായി പള്ളിയിലേക്ക് പുറപ്പെടാൻ ആയി ബൈക്കിൽ കയറുമ്പോഴാണ് പാറക്കൽ ശിഹാബുദ്ദീൻ വിവരമറിയുന്നത്. പിന്നീട് വേഗത്തിൽ അപകട സ്ഥലത്തേക്ക്. ബൈക്കിൽ നിന്ന് ഇറങ്ങി ജലാശയത്തിലേക്ക് ചാടുന്നതിനു മുൻപ് തന്നെ ഷർട്ടും മുണ്ടും അഴിച്ചു കളഞ്ഞിരുന്നു. രണ്ടാൾ താഴ്ചയിൽ ആളെ കണ്ടു. കാലിൽ പിടിച്ച് വലിച്ച് കരയിലെത്തിച്ചു. എല്ലാത്തിനും എടുത്തത് 8 മിനിറ്റ് മാത്രം. ആളെ ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോൾ പള്ളിയിലെത്തി നമസ്കാരത്തിൽ പങ്കെടുത്തു. ജലാശയത്തിൽ നിന്ന് താൻ കരയിലേയ്ക്ക് എത്തിച്ചത് സിനിമാതാരം ആണെന്ന് അറിയുന്നത് പിന്നീടാണ്. ജീവൻ രക്ഷിക്കാനായില്ല എന്ന വേദനയിലാണ് സിനോജ് മലങ്കര എന്നറിയപ്പെടുന്ന പാറക്കൽ ശിഹാബുദ്ദീൻ. മരം മുറിയാണ് സിനോജ് ജോലി. ഇതിനുമുമ്പും അപകടത്തിൽപെട്ടവരെ മുങ്ങി എടുക്കാൻ സിനോജ് തയ്യാറായിട്ടുണ്ട്.

    Read More »
  • NEWS

    മുറിവുണക്കാൻ മുനവ്വറലി തങ്ങൾ, വാഹനം തടഞ്ഞ് ഔഫിന്റെ വീട്ടുകാർ

    കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്ദുൽ റഹ്മാന്റെ വീട് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് മുനവ്വറലി ശിഹാബ് തങ്ങൾ സന്ദർശിക്കാനെത്തിയത് നാടകീയ രംഗങ്ങൾക്ക് കാരണമായി. മുനവ്വറലി ശിഹാബ് തങ്ങളെയും സംഘത്തെയും ഔഫിന്റെ സുഹൃത്തുക്കളും ബന്ധുക്കളും തടഞ്ഞു. പിന്നീട് ഒപ്പമുള്ളവരെ കൂടാതെ ഒറ്റയ്ക്കാണ് മുനവ്വറലി ശിഹാബ് തങ്ങൾ വീട്ടിൽ സന്ദർശനം നടത്തിയത്. കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു എന്നും ഖേദം പ്രകടിപ്പിക്കുന്നുവെന്നും മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. മുസ്ലിം ലീഗ് കൊലപാതക രാഷ്ട്രീയത്തിന് അനുകൂലമല്ല. കൊലപാതക രാഷ്ട്രീയത്തെ മുസ്ലിംലീഗ് പ്രോത്സാഹിപ്പിക്കില്ല. പ്രതികൾ ലീഗിൽ പെട്ടവർ ആണെന്ന് തെളിഞ്ഞാൽ ഒരിക്കലും അവർ പാർട്ടിയിൽ ഉണ്ടാകില്ല. കുടുംബത്തിന്റെ വേദന തങ്ങളുടേത് കൂടിയാണ് -മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.

    Read More »
  • NEWS

    കുഞ്ഞാലിക്കുട്ടിക്കെതിരെ തുറന്നടിച്ച് കെ എം ഷാജി, മത്സരിക്കുകയും ജയിക്കുകയും അല്ല രാഷ്ട്രീയ ഉത്തരവാദിത്വം

    പികെ കുഞ്ഞാലിക്കുട്ടിയുടെ കേരള രാഷ്ട്രീയത്തിലേക്കുള്ള മടങ്ങിവരവിനെതിരെ പരോക്ഷ വിമർശനവുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. രാഷ്ട്രീയ ഉത്തരവാദിത്വം എന്നു പറയുന്നത് മത്സരിക്കലും ജയിക്കലുമല്ല. പുറത്തു നിൽക്കുന്നവരാണ് കൂടുതൽ ഉത്തരവാദിത്വമുള്ളവരെന്നും ഷാജി പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച ലീഗ് പ്രതിനിധികൾക്ക് നാദാപുരം കുമ്മങ്കോട് മേഖലയിൽ ഒരുക്കിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു കെ എം ഷാജി. “അധികാരത്തെ ഭ്രാന്ത് ആയിഎടുക്കരുത്. അധികാരം ഇല്ലെങ്കിൽ നിൽക്കാനാവില്ല എന്ന രീതി മുസ്ലിംലീഗിന്റേതല്ല. ജനങ്ങൾ അറിഞ്ഞുകൊണ്ട് തെരഞ്ഞെടുക്കുമ്പോൾ ആണ് ഉത്തരവാദിത്വം കൂടുന്നത്. ജനങ്ങൾ ഏൽപ്പിക്കുന്ന ഉത്തരവാദിത്വമാണ് നിർവഹിക്കേണ്ടത്. “കെഎം ഷാജി പറഞ്ഞു

    Read More »
  • Lead News

    കുമ്മാട്ടിക്കഥ പറഞ്ഞ് കോശിയെ വിറപ്പിച്ച സി.ഐ സതീഷ് ഇനിയോര്‍മ്മ…

    കുമ്മാട്ടിയെന്ന് കേട്ടിട്ടുണ്ടോ.? തൃശ്ശൂര് കുമ്മാട്ടിയല്ല മുണ്ടൂര് കുമ്മാട്ടി. ഈ ചോദ്യമായിരിക്കും ഇക്കാലഘട്ടത്തിലെ ആളുകളുടെ മനസിലേക്ക് അനില്‍ നെടുമങ്ങാട് എന്ന് കലാകാരനെ ഒരുപക്ഷേ പ്രതിഷ്ടിച്ചിട്ടുണ്ടാവും. ചിലര്‍ക്ക് കുറച്ചു കൂടെ പിന്നിലേക്ക് പോയി ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലെ മുഴുക്കുടിയനായ അമ്മാവന്‍ കഥാപാത്രമായും. എന്നാല്‍ 2000 ന്റെ തുടക്കത്തില്‍ കൈരളി ചാനലിലെ ജുറാസിക് വേള്‍ഡ് എന്ന ഹാസ്യപരിപാടിയുടെ അവതരാകനായും സൃഷ്ടാവായും അനില്‍ നെടുമങ്ങാട് ജനഹൃദയങ്ങളില്‍ ഇടംപിടിച്ചിരുന്ന കാലമുണ്ടായിരുന്നു. ഒരുപാട് കഴിവുണ്ടായിരുന്ന കലാകാരനെ സിനിമ ഉപയോഗിച്ച് തുടങ്ങിയപ്പോഴായിരുന്നു അപ്രതീക്ഷിതമായുള്ള അദ്ദേഹത്തിന്റെ വിടവാങ്ങല്‍. ആഴക്കയത്തിലേക്ക് അനിലെന്ന കലാകാരന്‍ മറഞ്ഞപ്പോള്‍ നഷ്ടമായത് അരങ്ങില്‍ അവിസ്മരണിയമാവേണ്ട ഒരുപാട് കഥാപാത്രങ്ങളായിരുന്നു എല്ലാവര്‍ക്കും സ്വീകാര്യനായ അലസാനായ കലാകാരനെന്ന് അനില്‍ നെടുമങ്ങാടിനെ വിശേഷിപ്പിക്കാം. നാടകപ്രവര്‍ത്തകനായും, ടെലിവിഷന്‍ അവതാരകനായുമൊക്കെ അനില്‍ ജനഹൃദയങ്ങളില്‍ ഇടം പിടിച്ചിരുന്നു. അനിലിന്റെ വിയോഗത്തില്‍ നിശ്ബദാരാവാനെ സിനിമാ ലോകത്തെ പലര്‍ക്കും സാധിക്കുന്നുള്ളു. അനില്‍ ഇല്ലാതാവുമ്പോള്‍ പലരുടെയും ജീവന്റെ നല്ലൊരു പങ്ക് കൂടിയാണ് ഇല്ലാതാവുന്നത്. അര്‍ണോള്‍ഡിനെ ആര്യനാട് ശിവശങ്കരനായും ജുറാസിക് പാര്‍ക്കിലെ അതിഗംഭീര…

    Read More »
Back to top button
error: