NEWS

മുറിവുണക്കാൻ മുനവ്വറലി തങ്ങൾ, വാഹനം തടഞ്ഞ് ഔഫിന്റെ വീട്ടുകാർ

കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്ദുൽ റഹ്മാന്റെ വീട് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് മുനവ്വറലി ശിഹാബ് തങ്ങൾ സന്ദർശിക്കാനെത്തിയത് നാടകീയ രംഗങ്ങൾക്ക് കാരണമായി. മുനവ്വറലി ശിഹാബ് തങ്ങളെയും സംഘത്തെയും ഔഫിന്റെ സുഹൃത്തുക്കളും ബന്ധുക്കളും തടഞ്ഞു. പിന്നീട് ഒപ്പമുള്ളവരെ കൂടാതെ ഒറ്റയ്ക്കാണ് മുനവ്വറലി ശിഹാബ് തങ്ങൾ വീട്ടിൽ സന്ദർശനം നടത്തിയത്.

കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു എന്നും ഖേദം പ്രകടിപ്പിക്കുന്നുവെന്നും മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. മുസ്ലിം ലീഗ് കൊലപാതക രാഷ്ട്രീയത്തിന് അനുകൂലമല്ല. കൊലപാതക രാഷ്ട്രീയത്തെ മുസ്ലിംലീഗ് പ്രോത്സാഹിപ്പിക്കില്ല. പ്രതികൾ ലീഗിൽ പെട്ടവർ ആണെന്ന് തെളിഞ്ഞാൽ ഒരിക്കലും അവർ പാർട്ടിയിൽ ഉണ്ടാകില്ല. കുടുംബത്തിന്റെ വേദന തങ്ങളുടേത് കൂടിയാണ് -മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button