Month: December 2020

  • Lead News

    ശാഖയെ കൊല്ലാൻ മുൻപും അരുൺ ശ്രമം നടത്തി, പെട്ടെന്നുള്ള പ്രകോപനം വിവാഹ ഫോട്ടോ പുറത്തായത്

    51 കാരിയായ ഭാര്യ ത്രേസിയാപുരം സ്വദേശി ശാഖാ കുമാരിയെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്താൻ 28കാരൻ ഭർത്താവ് അരുൺ മുൻപും ശ്രമിച്ചിരുന്നു എന്ന് വെളിപ്പെടുത്തൽ. കൊലപാതക കുറ്റം ചുമത്തി പോലീസ് അരുണിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. വലിയ സ്വത്തുള്ള കുടുംബത്തിലെ അംഗമായിരുന്നു ശാഖാ കുമാരി. ഇവരുടെ വിവാഹം നടന്നത് രണ്ട് മാസം മുമ്പാണ്. എന്നാൽ വിവാഹത്തിൽ അരുണിന്റെ ബന്ധുക്കൾ ആരും തന്നെ പങ്കെടുത്തിരുന്നില്ല. വിവാഹം രഹസ്യമായി സൂക്ഷിക്കാൻ അരുൺ ശ്രമിച്ചു എന്നാണ് നാട്ടുകാർ പറയുന്നത്. നിർണായക മൊഴി നൽകിയത് ശാഖയുടെ വീട്ടിലെ ഹോം നഴ്സായ രേഷ്മയാണ്. ശാഖാ കുമാരിയെ പലതവണ കൊലപ്പെടുത്താൻ അരുൺ ശ്രമിച്ചിരുന്നതായി രേഷ്മ പറയുന്നു. പെട്ടെന്നുള്ള പ്രകോപനം വിവാഹഫോട്ടോ സമൂഹമാധ്യമങ്ങളുടെ പ്രചരിച്ചതാണ്. വിവാഹം കഴിഞ്ഞ രണ്ട് മാസത്തിനിടെ നിരവധി തവണ ഭാര്യഭർത്താക്കന്മാർ വഴക്കിട്ടിരുന്നതായി രേഷ്മ മൊഴിനൽകി. അരുൺ വിവാഹം രജിസ്റ്റർ ചെയ്യാൻ സമ്മതിച്ചിരുന്നില്ല. ഇത് ശാഖാ കുമാരിയെ തളർത്തിയിരുന്നു. പല തവണ വിവാഹം രജിസ്റ്റർ ചെയ്യാൻ ശാഖാ കുമാരി അരുണിനോട് ആവശ്യപ്പെട്ടു. എന്നാൽ…

    Read More »
  • Lead News

    51 കാരിക്ക് 26 കാരന്‍ ഭര്‍ത്താവ്, ഒടുവില്‍ മരണത്തിലന്ത്യം

    പ്രണയം തീവ്രമാണല്ലോ, ആര്‍ക്കും ആരോടും അത് തോന്നാം. ചില പ്രണയങ്ങള്‍ സന്തോഷത്തിലവസാനിക്കുമ്പോള്‍ മറ്റ് ചിലതിന്റെ അന്ത്യം സങ്കടത്തിലാവും. എന്നാല്‍ ഇക്കാലഘട്ടത്തില്‍ പ്രണയം മരണത്തിലവസാനിക്കുന്ന കാഴ്ചയും നാം കാണാറുണ്ട്. ദുരഭിമാനക്കൊലകളും ദൈവത്തിന്റെ സ്വന്തം നാട്ടില്‍ അരങ്ങേറന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് തിരുവനന്തപുരം ജില്ലയിലെ കാരക്കോണത്തെ ശാഖാ കുമാരിയും ഭര്‍ത്താവ് അരുണുമാണ്. 2 മാസം മുന്‍പ് ആഘോഷപൂര്‍വ്വം കല്യാണം നടത്തി ജീവിതം ആരംഭിച്ച ഇരുവരും ഇപ്പോള്‍ എത്തി നില്‍ക്കുന്നത് ഒരു കൊലപാതകത്തിലാണ്. ശാഖാ കുമാരിയെ ഭര്‍ത്താവ് അരുണ്‍ കൊലപ്പെടുത്തിയെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്. വീടിനുള്ളില്‍ ഷോക്കേറ്റ് കിടന്നിരുന്ന ശാഖാ കുമാരിയുടെ മരണത്തില്‍ സംശയമുണ്ടെന്ന് അയല്‍ക്കാര്‍ പറഞ്ഞതും കേസില്‍ ശാഖയുടെ അമ്മയെ പരിചരിക്കുന്ന ഹോം നേഴ്‌സ് രേഷ്മയുടെ മൊഴിയുമാണ് നിര്‍ണായകമായത്. രണ്ട് മാസം മുന്‍പായിരുന്നു അരുണിന്റെയും ശാഖയുടെയും വിവാഹം. ശാഖ കുമാരിയുടെ വീടിനടുത്തുള്ള പള്ളിയില്‍ വെച്ച് ക്രിസ്തീയ വിശ്വാസപ്രകാരം കല്യാണം നടത്തിയെങ്കിലും വിവാഹം ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് സൂചന. അരുണ്‍ ഹിന്ദുവാണോ എന്ന…

    Read More »
  • LIFE

    തന്റെ മരണം സ്വപ്‌നം കണ്ട കനിയോട് അനില്‍ പറഞ്ഞത്…

    നടന്‍ അനില്‍ നെടുമങ്ങാടിന്റെ വേര്‍പാട് സിനിമ ലോകത്തിന് തീരാനഷ്ടം തന്നെയാണ്. നാടകരംഗത്ത് നിന്ന് അഭ്രപാളികളില്‍ സജീവമായ താരം ഇനി ഇല്ലെന്ന് വിശ്വസിക്കാനാവുന്നില്ല സിനിമപ്രവര്‍ത്തകര്‍ക്ക്. അനിലിന്റെ ഓര്‍മ്മകള്‍ കൊണ്ട് നിറയുന്ന സോഷ്യല്‍ മീഡിയ. ഇപ്പോഴിതാ നടി കനി കുസൃതി പങ്കുവെച്ച പോസ്റ്റാണ് ആരാധകരെ ഈറനണിയിക്കുന്നത്. മരിക്കുന്നതിന് മുമ്പ് അനിലുമായി നടത്തിയ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടാണ് കനി പങ്കുവെച്ചിരിക്കുന്നത്. അനില്‍ മരിച്ചുവെന്ന് കനി സ്വപ്‌നം കാണുകയും അദ്ദേഹത്തോട് ഇക്കാര്യം പറയുന്നതുമാണ് ചാറ്റിലുളളത്. അനിലേട്ടന്‍ ഒകെ ആണോ, ഞാന്‍ ഇന്നലെ സ്വപ്‌നം കണ്ടു കനി പറഞ്ഞു. എന്ത് ഞാന്‍ മരിച്ചു എന്നാണോ? ഒകെ ആണ് പൊന്നു… നീ എവിടാ എറണാകുളം ആണോ? അനില്‍ ചോദിക്കുന്നു. മരിച്ചു എന്ന് കണ്ടു അനിലേട്ടാ, ഞാന്‍ കരഞ്ഞ്‌ ഉണര്‍ന്നു കനി പറഞ്ഞു. https://www.facebook.com/kani.kusruti/posts/10164708208465215 2018 ഫെബ്രുവരി 18ന് അനിലുമായി കനി നടത്തിയ ചാറ്റാണ് ഇത്. പിന്നീട് ഈ പോസ്റ്റ് അനിലും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. മരണമെത്തുന്ന നേരത്തെങ്കിലും അരികത്ത് വരുമോ പൊന്നേ……

    Read More »
  • LIFE

    നമ്മൾ നായിക നായകൻമാർ ആകുന്നു എന്ന സന്തോഷത്തിൽ ഇരിക്കുകയായിരുന്നു ഞാൻ:സുരഭി ലക്ഷ്മി

    അനിലേട്ടാ “അഭിനയ” യിലെ ഒരു അഭിനയ കാലത്തിന്റെ ഓർമ്മ ഇപ്പോഴും മനസ്സിൽ മായാതെ കിടപ്പുണ്ട്, ഞങ്ങൾ റിഹേഴ്സലിന് എത്തുന്നതിന് മുമ്പ് തന്നെ ഒരു കസേരയിൽ സിഗരറ്റും വലിച്ചു അനിലേട്ടനും ഗോപാലേട്ടനും ഭൂലോക ചർച്ചയിൽ ആയിരിക്കും, ചുരുണ്ട മുടിയും പ്രത്യേക ശബ്ദവും താളവും നിറഞ്ഞ സംസാരം, ഇന്നത്തെ ട്രോളൻമാരുടെ രാജാവാവിയിരുന്നു,എന്തൊരു ഹ്യൂമർസെൻസായിരുന്നു. അനിലേട്ടനും ഗോപാലേട്ടനും വേദിയിൽ ഒരുമിച്ച് എത്തുമ്പോൾ പെർഫോമൻസിന്റെ ലെവൽ തന്നെ മാറും അഭിനയത്തിന്റെ മത്സരം അവിടെ നടക്കും, രണ്ടു ചങ്ങാതിമാരുടെ സൗഹൃദം”നിറഞ്ഞാടൽ”… ഇങ്ങള് അഭിനയിക്കുന്നത് കാണാൻ ഞാനും പാർവതി ചേച്ചിയും ചിന്നുവും ഷൈലജ ചേച്ചിയും ഒക്കെ കർട്ടന് പിന്നിൽ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. ഓരോ ദിവസത്തെ റിഹേഴ്സലിന് ഓരോ കാര്യങ്ങളാണ് നിങ്ങൾ പുതുതായി ചെയ്യുന്നത്, ഇന്ന് ചെയ്തതല്ല നാളെ ചെയ്യുന്നത് എന്നാൽ അത് തന്നെയാണ്താനും, ഈ ഒരു അത്ഭുതം അനിലേട്ടൻ എങ്ങനെയാണ് ചെയ്യുന്നത് എന്ന് കണ്ടുപഠിക്കാൻ ജ്യോതിഷ് ഏട്ടൻ എപ്പോഴും ഞങ്ങളോട് പറയുമായിരുന്നു. ഞാൻ ഇപ്പോഴും ഓർക്കുന്നു ഒരിക്കൽ നാടകം…

    Read More »
  • Lead News

    സമൂഹത്തില്‍ പിന്തള്ളപ്പെട്ടുപോയവരെ കൈപിടിച്ചുയര്‍ത്തിയ ഭരണം: മുഖ്യമന്ത്രി

    പലകാരണങ്ങളാല്‍ സമൂഹത്തില്‍ പിന്തള്ളപ്പെട്ടുപോയവരെ കൈപിടിച്ചുയര്‍ത്താനും ഒപ്പം നിര്‍ത്താനുമുള്ള നടപടികളാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവകേരള കുതിപ്പിന് സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുമായി സംവദിക്കുന്ന കേരള പര്യടനത്തിന്റെ ഭാഗമായി കണ്ണൂര്‍ നായനാര്‍ അക്കാദമിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സമൂഹത്തില്‍ പൊതുവായ വികസനം ഉണ്ടാകുമ്പോഴും പിന്തള്ളപ്പെട്ടുപോകുന്നവരുണ്ട്. ഇവരുടെ ഉന്നമനത്തിനും ക്ഷേമത്തിനും പ്രത്യേക പരിഗണനയാണ് നല്‍കിയത്. കൊവിഡ് മഹാമാരിയുടെ കാലത്ത് പ്രത്യേകമായി തന്നെ ഇത്തരം ജനവിഭാഗങ്ങളുടെ സംരക്ഷണത്തിന് നടപടികള്‍ സ്വീകരിച്ചു. എല്ലാവര്‍ക്കും കുടിവെള്ളമെത്തിക്കുക എന്ന ലഷ്യത്തോടെയുള്ള പദ്ധതികള്‍ നടപ്പിലാക്കിവരികയാണ്. ജലജീവന്‍ മിഷന്റെ ഭാഗമായുള്ള ഈ പ്രവര്‍ത്തനങ്ങള്‍ നല്ല വേഗത്തില്‍ പുരോഗമിക്കുന്നുണ്ട്. പ്രകടനപത്രികയിലൂടെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ണ അര്‍ഥത്തില്‍ നടപ്പിലാക്കാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞു. പറഞ്ഞതില്‍ 570 കാര്യങ്ങളും നടപ്പിലാക്കാനായി. 30 എണ്ണമാണ് ബാക്കിയുള്ളത്. കേരളത്തില്‍ ഒരു സര്‍ക്കാരിനും നേരിടേണ്ടി വന്നിട്ടില്ലാത്ത മഹാദുരന്തങ്ങള്‍ ഒന്നിന് പുറകെ ഒന്നായി നേരിടേണ്ടി വന്നു. ഈ വെല്ലുവിളികള്‍ക്ക് മുമ്പില്‍ നിലവിളിച്ചിരിക്കുകയല്ല, ജനങ്ങളെ ഒപ്പം നിര്‍ത്തി…

    Read More »
  • Lead News

    പ്രിയ അനിലിന് ആദരാഞ്ജലികൾ, പോസ്റ്റ്മോർട്ടം നടക്കുന്നു -വീഡിയോ

    മലങ്കര അണക്കെട്ടിന്റെ അഗാധതയിലെ തണുപ്പിൽ നിന്ന് നടൻ അനിൽ ഇപ്പോൾ പോസ്റ്റ്മോർട്ടം ടേബിളിൽ ആണ്.കോട്ടയം മെഡിക്കൽ കോളേജിൽ ആണ് പോസ്റ്റമോർട്ടം. പോസ്റ്റ്മോർട്ടം കഴിഞ്ഞാൽ തിരുവനന്തപുരത്തേയ്ക്ക്‌ തിരിക്കും.തിരുവനന്തപുരം ഭാരത് ഭവനിലാണ് പൊതുദർശനത്തിന് വക്കുക.തുടർന്ന് അദ്ദേഹത്തിന്റെ കുടുംബ വീട്ടിൽ ശവസംസ്ക്കാരവും നടക്കും.

    Read More »
  • Lead News

    തമിഴ്‌നാട്ടില്‍ ആള്‍ക്കൂട്ട മര്‍ദ്ദനം: മലയാളി കൊല്ലപ്പെട്ടു

    തമിഴ്‌നാട്ടില്‍ മോഷ്ടാവെന്ന് സംശയിച്ച് മലയാളികളെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു. മര്‍ദ്ദനമേറ്റ് ഒരാള്‍ മരണപ്പെട്ടു. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ അല്ലൂരിലാണ് സംഭവം. തിരുവനന്തപുരം മലയന്‍കീഴ് സ്വദേശീ ദീപുമാണ് ആക്രമണത്തില്‍ മരണപ്പെട്ടത്. ദീപുവിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് അരവിന്ദിനും പരിക്കേറ്റു. അരവിന്ദിനെ ജിയാപുരം പോലീസ് കസ്റ്റഡിയിലെടുത്തു

    Read More »
  • Lead News

    51 കാരി മരിച്ചനിലയില്‍, 26 കാരന്‍ ഭര്‍ത്താവ് അറസ്റ്റില്‍, കൊലപാതകമെന്ന് പോലീസ്

    കാരക്കോണത്ത് 51കാരി ഷോക്കേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. മരിച്ച ശാഖയെ ഭര്‍ത്താവ് അരുണ്‍ (26) ഷോക്കടിപ്പിച്ച് കൊന്നതെന്നാണ് പോലീസ് പറയുന്നത്. നിലവില്‍ അരുണ്‍ പോലീസ് കസ്റ്റഡിയിലാണ്. ശനിയാഴ്ച രാവിലെയാണ് ശിഖയെ കാരക്കോണം ത്രേസ്യാപുരത്തെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടിലെ വൈദ്യുതാലങ്കാരത്തില്‍നിന്ന് ഷോക്കേറ്റെന്നായിരുന്നു ഭര്‍ത്താവ് അരുണിന്റെ മൊഴി. എന്നാല്‍ സമീപവാസികളും മറ്റുള്ളവരും മരണത്തില്‍ സംശയമുന്നയിച്ചതോടെ പോലീസ് അരുണിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ചോദ്യംചെയ്തതിനൊടുവിലാണ് മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. അതിനിടെ , ശാഖയുടെ മൃതദേഹത്തിലും വീടിന്റെ തറയിലും ചോരപ്പാടുകള്‍ കണ്ടെന്നും മൂക്ക് ചതഞ്ഞനിലയിലായിരുന്നുവെന്നും സമീപവാസികള്‍ പറഞ്ഞു. രണ്ട് മാസം മുമ്പായിരുന്നു ശാഖയുടേയും അരുണിന്റേയും വിവാഹം. ഇവരുടെ പ്രണയവിവാഹമെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. കിടപ്പുരോഗിയായ അമ്മയും അരുണും ശാഖയും മാത്രമാണ് വീട്ടിലുളളത്. എന്നാല്‍ വിവാഹത്തിന് പിന്നാലെ ഇവരുടെ ഇടയില്‍ വഴക്കുകള്‍ പതിവായിരുന്നെന്ന് വീട്ടിലെ ഹോംനേഴ്‌സ് രേഷ്മ പറയുന്നു. വിവാഹഫോട്ടോ പുറത്തായതും ഇതുവരെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തതുമാണ് ഇവര്‍ തമ്മിലുളള വഴക്കിന് പ്രധാന കാരണം. നേരത്തേയും…

    Read More »
  • Lead News

    സര്‍ക്കാര്‍ ആശുപത്രികള്‍ വീണ്ടും രാജ്യത്തെ മികച്ചതാകുന്നു, 13 ആശുപത്രികള്‍ക്കു കൂടി ദേശീയ ഗുണനിലവാര അംഗീകാരം

    തിരുവനന്തപുരം: സംസ്ഥാനത്തെ 13 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. കോട്ടയം പെരുന്ന അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ (സ്‌കോര്‍ 94.34), മലപ്പുറം മൊറയൂര്‍ കുടുംബാരോഗ്യ കേന്ദ്രം (92.73), കോഴിക്കോട് മേപ്പയൂര്‍ കുടുംബാരോഗ്യ കേന്ദ്രം (92.16), കണ്ണൂര്‍ എരമംകുറ്റൂര്‍ കുടുംബാരോഗ്യ കേന്ദ്രം (92.6), കണ്ണൂര്‍ കല്ല്യാശേരി കുടുംബാരോഗ്യ കേന്ദ്രം (91.8) എന്നീ കേന്ദ്രങ്ങള്‍ക്കാണ് ഇപ്പോള്‍ ദേശീയ ഗുണനിലവാര അംഗീകാരമായ എന്‍.ക്യൂ.എ.എസ്. ബഹുമതി ലഭിച്ചത്. ഇതുകൂടാതെ തൃശൂര്‍ വേലൂര്‍ കുടുംബാരോഗ്യ കേന്ദ്രം (95), കണ്ണൂര്‍ ചെറുകുന്നുത്തറ (88), കണ്ണൂര്‍ ആറളം ഫാം കുടുംബാരോഗ്യ കേന്ദ്രം (84), കണ്ണൂര്‍ ഉദയഗിരി പ്രാഥമികാരോഗ്യ കേന്ദ്രം (94), പത്തനംതിട്ട ചെന്നീര്‍കര കുടുംബാരോഗ്യ കേന്ദ്രം (87.5), തിരുവനന്തപുരം കരകുളം കുടുംബാരോഗ്യ കേന്ദ്രം (90), കണ്ണൂര്‍ പുളിങ്കോം പ്രാഥമികാരോഗ്യ കേന്ദ്രം (90), എറണാകുളം മനീട് പ്രാഥമികാരോഗ്യ കേന്ദ്രം (95) എന്നീ കേന്ദ്രങ്ങള്‍ക്കും അടുത്തിടെ എന്‍.ക്യു.എ.എസ്. ബഹുമതി…

    Read More »
  • Lead News

    ആയിരങ്ങള്‍ പങ്കെടുത്ത് ഡിജെ പാര്‍ട്ടി; കേസെടുത്ത് പോലീസ്

    കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഡിജെ പാര്‍ട്ടി. തിരുവനന്തപുരം പൊഴിയൂര്‍ ബീച്ചില്‍ ഫ്രീക്‌സ് എന്ന പേരിലുളള യുവജനകൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്. ക്രിസ്മസിനോട് അനുബന്ധിച്ച് നടത്തിയ പാര്‍ട്ടിയില്‍ ആയിരത്തിലധികം പേരാണ് പങ്കെടുത്തതെന്നും പരിപാടി സംഘടിപ്പിക്കാന്‍ അനുമതി വാങ്ങിയിരുന്നില്ലെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. സംഭവത്തില്‍ പോലീസ് കേസെടുത്തു. സംഘാടകര്‍ക്കെതിരേ തുടര്‍നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. ബീച്ചിലെ തുറന്ന സ്ഥലത്ത് രാവിലേയും രാത്രിയുമായി 13 മണിക്കൂറോളം നീണ്ടുനിന്ന പരിപാടിയില്‍ പോലീസ് ആദ്യം ഇടപെട്ടിരുന്നില്ല. പിന്നീട് പാര്‍ട്ടി അവസാനിച്ച് മണിക്കൂറുകള്‍ കഴിഞ്ഞ് വിവിധ ഭാഗങ്ങളില്‍നിന്ന് പരാതി ഉയര്‍ന്നതോടെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ലഹരി വസ്തുക്കള്‍ പാര്‍ട്ടിയില്‍ വിതരണം ചെയ്തിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

    Read More »
Back to top button
error: