സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ ജയിലില്‍ സന്ദര്‍ശിക്കാന്‍ കസ്റ്റംസിനെ വിലക്കി ജയില്‍ വകുപ്പ്. ഇതുപ്രകാരം കേസ് അട്ടിമറിക്കാനുളള നീക്കമാണ് ജചയില്‍ വകുപ്പ് നടത്തുന്നതെന്ന് കാണിച്ച് കസ്റ്റംസ് കോഫെപോസ ബോര്‍ഡിനു പരാതി നല്‍കി.
കൊഫേപോസ ചുമത്തപ്പെട്ട സ്വര്‍ണക്കടത്തുകേസ് പ്രതികള്‍ക്കു സന്ദര്‍ശകരെ അനുവദിക്കുന്നതിനു നിര്‍ബന്ധമായിരുന്നു. എന്നാല്‍ ഇത് തെറ്റായ കീഴ്വഴക്കമാണെന്ന് കാണിച്ച് ജയില്‍ ഡിജിപി ഋഷിരാജ് സിങ് കഴിഞ്ഞദിവസം സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു.
1974ലാണ് കേന്ദ്രം കൊഫോപോസ നിയമം കൊണ്ടുവരുന്നത്. തൊട്ടടുത്ത വര്‍ഷം കേരളം അനുബന്ധ നിയമം പാസാക്കിയിരുന്നു. ഇതുപ്രകാരം പ്രതികളെ സന്ദര്‍ശിക്കാന്‍ പ്രത്യേക അനുമതി വേണ്ട. ജയില്‍ചട്ടം അനുസരിച്ച് അനുമതി നല്‍കാം. അതേസമയം, കേസ് അട്ടിമറിക്കാനുളള ശ്രമമാണ് ജയില്‍വകുപ്പ് നടത്തുന്നതെന്നാണ് കസ്റ്റംസിന്റെ ആരോപണം.പുതിയ നീക്കം പ്രകാരം ആര്‍ക്കു വേണമെങ്കിലും സ്വപ്നയെ വന്നു കാണാം. ഒട്ടേറെ പേര്‍ വരാനിടയുണ്ട്. ഇത് കേസിനെ ബാധിക്കുമെന്നും കസ്റ്റംസ് പറയുന്നു.
സ്വപ്നയുടെ ശബ്ദരേഖ പുറത്തു വന്നതു മുതല്‍ ജയില്‍ വകുപ്പും കേന്ദ്ര ഏജന്‍സികളും തമ്മില്‍ ഉരസല്‍ തുടങ്ങിയതാണ്. പ്രതികളെ ചോദ്യം ചെയ്യണമെങ്കില്‍ അന്വേഷണ ഏജന്‍സികള്‍ വിഡിയോ ചിത്രീകരിക്കാനുള്ള സംവിധാനങ്ങള്‍ കൊണ്ടുവരണമെന്ന ജയില്‍ മേധാവിയുടെ ഉത്തരവിനും പിന്നാലെയാണു സന്ദര്‍ശനത്തില്‍ കസ്റ്റംസിനെ വിലക്കുന്നത്.