കാരക്കോണത്ത് 51കാരി ഷോക്കേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. മരിച്ച ശാഖയെ ഭര്‍ത്താവ് അരുണ്‍ (26) ഷോക്കടിപ്പിച്ച് കൊന്നതെന്നാണ് പോലീസ് പറയുന്നത്. നിലവില്‍ അരുണ്‍ പോലീസ് കസ്റ്റഡിയിലാണ്.
ശനിയാഴ്ച രാവിലെയാണ് ശിഖയെ കാരക്കോണം ത്രേസ്യാപുരത്തെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
വീട്ടിലെ വൈദ്യുതാലങ്കാരത്തില്‍നിന്ന് ഷോക്കേറ്റെന്നായിരുന്നു ഭര്‍ത്താവ് അരുണിന്റെ മൊഴി. എന്നാല്‍ സമീപവാസികളും മറ്റുള്ളവരും മരണത്തില്‍ സംശയമുന്നയിച്ചതോടെ പോലീസ് അരുണിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ചോദ്യംചെയ്തതിനൊടുവിലാണ് മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.
അതിനിടെ , ശാഖയുടെ മൃതദേഹത്തിലും വീടിന്റെ തറയിലും ചോരപ്പാടുകള്‍ കണ്ടെന്നും മൂക്ക് ചതഞ്ഞനിലയിലായിരുന്നുവെന്നും സമീപവാസികള്‍ പറഞ്ഞു.
രണ്ട് മാസം മുമ്പായിരുന്നു ശാഖയുടേയും അരുണിന്റേയും വിവാഹം. ഇവരുടെ പ്രണയവിവാഹമെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. കിടപ്പുരോഗിയായ അമ്മയും അരുണും ശാഖയും മാത്രമാണ് വീട്ടിലുളളത്. എന്നാല്‍ വിവാഹത്തിന് പിന്നാലെ ഇവരുടെ ഇടയില്‍ വഴക്കുകള്‍ പതിവായിരുന്നെന്ന് വീട്ടിലെ ഹോംനേഴ്‌സ് രേഷ്മ പറയുന്നു. വിവാഹഫോട്ടോ പുറത്തായതും ഇതുവരെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തതുമാണ് ഇവര്‍ തമ്മിലുളള വഴക്കിന് പ്രധാന കാരണം. നേരത്തേയും അരുണ്‍ ശാഖയെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി രേഷ്മ പറയുന്നു. ശാഖയുടെ കിടപ്പുമുറിയിലായിരുന്നു വൈദ്യുത മീറ്ററിന്റെ കണക്ഷന്‍ ആ
ഇലക്ട്രിക് വയറുകള്‍ ശാഖയുടെ ശരീരത്തില്‍ ബന്ധിപ്പിക്കുകയായിരുന്നു. എന്നാല്‍ ഇത് കണ്ട് ഭയന്നെങ്കിലും വയറുകള്‍ ശാഖ തന്നെ വിച്ഛേദിക്കുകയായിരുന്നു. അതേസമയം, കഴിഞ്ഞ ദിവസം വരെ ഭര്‍ത്താവിനായി ശാഖ വ്രതമെടുത്തിരുന്നെന്നും ഈ ശനിയാഴ്ചയാണ് വ്രതം അവസാനിച്ചതെന്നും രേഷ്മ പറയുന്നു. കഴിഞ്ഞ മൂന്ന് മാസമായി ശാഖയുടെ വീട്ടിലെ ഹോംനഴ്സാണ് രേഷ്മ.