51 കാരിയായ ഭാര്യ ത്രേസിയാപുരം സ്വദേശി ശാഖാ കുമാരിയെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്താൻ 28കാരൻ ഭർത്താവ് അരുൺ മുൻപും ശ്രമിച്ചിരുന്നു എന്ന് വെളിപ്പെടുത്തൽ. കൊലപാതക കുറ്റം ചുമത്തി പോലീസ് അരുണിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ്.
വലിയ സ്വത്തുള്ള കുടുംബത്തിലെ അംഗമായിരുന്നു ശാഖാ കുമാരി. ഇവരുടെ വിവാഹം നടന്നത് രണ്ട് മാസം മുമ്പാണ്. എന്നാൽ വിവാഹത്തിൽ അരുണിന്റെ ബന്ധുക്കൾ ആരും തന്നെ പങ്കെടുത്തിരുന്നില്ല. വിവാഹം രഹസ്യമായി സൂക്ഷിക്കാൻ അരുൺ ശ്രമിച്ചു എന്നാണ് നാട്ടുകാർ പറയുന്നത്.
നിർണായക മൊഴി നൽകിയത് ശാഖയുടെ വീട്ടിലെ ഹോം നഴ്സായ രേഷ്മയാണ്. ശാഖാ കുമാരിയെ പലതവണ കൊലപ്പെടുത്താൻ അരുൺ ശ്രമിച്ചിരുന്നതായി രേഷ്മ പറയുന്നു. പെട്ടെന്നുള്ള പ്രകോപനം വിവാഹഫോട്ടോ സമൂഹമാധ്യമങ്ങളുടെ പ്രചരിച്ചതാണ്. വിവാഹം കഴിഞ്ഞ രണ്ട് മാസത്തിനിടെ നിരവധി തവണ ഭാര്യഭർത്താക്കന്മാർ വഴക്കിട്ടിരുന്നതായി രേഷ്മ മൊഴിനൽകി.
അരുൺ വിവാഹം രജിസ്റ്റർ ചെയ്യാൻ സമ്മതിച്ചിരുന്നില്ല. ഇത് ശാഖാ കുമാരിയെ തളർത്തിയിരുന്നു. പല തവണ വിവാഹം രജിസ്റ്റർ ചെയ്യാൻ ശാഖാ കുമാരി അരുണിനോട് ആവശ്യപ്പെട്ടു. എന്നാൽ വിവാഹമോചനം ആയിരുന്നു അരുണിനെ ആവശ്യം. ഇതിനോട് ശാഖാ കുമാരിക്ക് താൽപര്യമുണ്ടായിരുന്നില്ല. വൈദ്യുതി മീറ്ററിൽ നിന്ന് കിടപ്പുമുറിയിലേക്ക് നേരിട്ടാണ് കണക്ഷൻ എടുത്തിരുന്നത്. ഇത് കൊലപാതകത്തിനുള്ള ആസൂത്രണം ആയിരുന്നു എന്ന് പറയുന്നു.
കാര്യസ്ഥൻ വിജയകുമാറും മറ്റൊന്നല്ല മൊഴി നൽകിയിരിക്കുന്നത്. പ്രായവ്യത്യാസം അരുണിന് അപമാനമായി തോന്നി. ക്രിസ്മസ് വിളക്കുകൾ തൂക്കാൻ കണക്ഷൻ എടുത്തിരുന്ന വയറിൽ നിന്ന് ഷോക്കേറ്റ് ആണ് ശാഖാ കുമാരി മരിച്ചത്. ഷോക്കേറ്റ് വീണെന്നാണ് അരുൺ നാട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാൽ ശാഖ കുമാരിക്ക് മുറിവുകൾ ഉണ്ടായിരുന്നു. തറയിൽ ചോരപ്പാടുകളും ഉണ്ടായിരുന്നു.
സ്വത്ത് മോഹിച്ചാണ് അരുൺ ശാഖയെ വിവാഹം കഴിച്ചത്. കിടപ്പുരോഗിയായ അമ്മ മാത്രമാണ് ശാഖയുടെ ഒപ്പമുണ്ടായിരുന്നത്. പുലർച്ചെ കാരക്കോണം മെഡിക്കൽ കോളേജിൽ ശാഖയെ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോൾ എന്നാൽ ജീവൻ ഉണ്ടായിരുന്നില്ല. രാവിലെ ഷോക്കേറ്റു എന്നാണ് അരുൺ പറഞ്ഞത്. എന്നാൽ അരുണിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഡോക്ടർമാരാണ് പോലീസിനെ വിവരം അറിയിച്ചത്. തുടർന്ന് ഷോക്കടിപ്പിച്ചു കൊന്നുവെന്ന് അരുൺ കുറ്റസമ്മതം നടത്തി.