Month: December 2020

  • Lead News

    കോവിഡ് വാക്സിൻ കൊവീഷീൽഡിന് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് ഉടൻ അനുമതി എന്ന് സൂചന

    ഓക്സ്ഫോർഡ് സർവകലാശാലയും ആസ്ട്രസെനകയും സംയുക്തമായി വികസിപ്പിച്ചെടുത്ത കൊവീഷീൽഡിന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് ഉടൻ അനുമതി ലഭിക്കുമെന്ന്‌ സൂചന. അടുത്ത ആഴ്ച തന്നെ അനുമതി ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. വാക്സിന് ബ്രിട്ടനിൽ ഉടൻ അനുമതി ലഭിക്കുമെന്നാണ് വിവരം. ഇതിന് പിന്നാലെ തന്നെ ഇന്ത്യയിലും അനുമതി നൽകിയേക്കും എന്നാണ് റിപ്പോർട്ട്. ജനുവരി ആദ്യം തന്നെ ഇന്ത്യയിൽ കോവിഡ് വാക്സിനേഷൻ ആരംഭിക്കുമെന്നാണ് വിവരം. ഫൈസർ, ഇന്ത്യയിലെ പ്രാദേശിക വാക്സിൻ നിർമ്മാതാക്കൾ ബയോടെക് എന്നിവർ അടിയന്തരമായി അനുമതി വേണം എന്നാവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചിട്ടുണ്ട്. എന്നാൽ തദ്ദേശീയ കോവിഡ് വാക്സിൻ കോവാക്സിൻ മൂന്നാംഘട്ട പരീക്ഷണത്തിലാണ്. അതുകൊണ്ടുതന്നെ അനുമതിക്ക് സമയമെടുത്തേക്കും.

    Read More »
  • NEWS

    സെന്തില്‍ ചിത്രം ‘ഉടുമ്പ്’ ന്റെ ഫസ്റ്റ് ലുക്ക് 29ന് പുറത്ത് വിടും

    തിങ്കൾ മുതൽ വെള്ളി വരെ, ആടുപുലിയാട്ടം, അച്ചായൻസ്, ചാണക്യതന്ത്രം, പട്ടാഭിരാമൻ, മരട് 357 എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകൻ കണ്ണൻ താമരക്കുളത്തിന്റെ പുതിയ ചിത്രം ഉടുമ്പിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ചൊവ്വാഴ്ച പുറത്തിറങ്ങും. സെന്തില്‍ രാജമണി നായകനായ ചിത്രത്തിൽ അലന്‍സിയര്‍, ഹരീഷ് പേരടി, ധര്‍മജന്‍ ബോൾഗാട്ടി, മനുരാജ്, സാജല്‍ സുദര്‍ശന്‍ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. പുതുമുഖ താരം എയ്ഞ്ചലീന ലെയ്സെന്‍ ആണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് 29 ന് വൈകീട്ട് ഏഴ് മണിക്ക് ദുൽഖർ സൽമാന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിടും.

    Read More »
  • LIFE

    പെട്ടെന്ന് രോഗശാന്തി ഉണ്ടാകട്ടെ സൂര്യ എന്ന് സ്വന്തം ദേവ, ദളപതി സിനിമയെ ഓർമിപ്പിച്ച് രജനികാന്തിന് രോഗശാന്തി ആശംസ നേർന്ന് മമ്മൂട്ടി

    രക്തസമ്മർദ്ദത്തിൽ കാര്യമായ വ്യതിയാനം വന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ രജനികാന്തിന് പെട്ടെന്ന് രോഗശാന്തി ഉണ്ടാകട്ടെ എന്ന് ആശംസിച്ച് നടൻ മമ്മൂട്ടി. ഫേസ്ബുക്കിലൂടെയാണ് ആശുപത്രിയിൽ കഴിയുന്ന രജനികാന്തിന് മമ്മൂട്ടി ആശംസ നേർന്നത്.1991 ൽ പുറത്തിറങ്ങിയ ദളപതി എന്ന മണിരത്നം ചിത്രത്തിലെ കഥാപാത്രങ്ങളെ അനുസ്മരിച്ചാണ് മമ്മൂട്ടിയുടെ ആശംസ. ചിത്രത്തിൽ സൂര്യ എന്ന കഥാപാത്രമായി രജനികാന്തും ദേവ എന്ന കഥാപാത്രമായി മമ്മൂട്ടിയുമാണ് അഭിനയിച്ചത്. അതേസമയം രജനികാന്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അപ്പോളോ ആശുപത്രി അധികൃതർ വ്യക്തമാക്കി.”ഇന്ന് ചെയ്ത ചില പരിശോധനകളുടെ ഫലം വന്നു. ആശങ്കപ്പെടാൻ ഒന്നുമില്ല “എന്നാണ് ഹൈദരാബാദ് അപ്പോളോ ആശുപത്രി അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. 10 ദിവസമായി ഹൈദരാബാദിൽ ഷൂട്ടിൽ ആയിരുന്നു രജനീകാന്ത്.കഴിഞ്ഞ ദിവസം രാവിലെയാണ് രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സെറ്റിലെ കുറച്ചുപേർക്ക് കോവിഡ് പോസിറ്റീവ് ആയിരുന്നു. ഡിസംബർ 22ന് നടത്തിയ ടെസ്റ്റിൽ രജനികാന്ത് കോവിഡ് നെഗറ്റീവ് ആയിരുന്നു. അതിനുശേഷം നിരീക്ഷണത്തിൽ ആയിരുന്നു. കോവിഡ് രോഗ ലക്ഷണങ്ങൾ ഇല്ലെങ്കിലും രക്തസമ്മർദ്ദത്തിൽ വ്യതിയാനം വന്നത് ആണ് ആശുപത്രിയിൽ…

    Read More »
  • Lead News

    2030 ൽ ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തി ആകുമെന്ന് പഠനം, ചൈന ഒന്നാം സ്ഥാനത്ത്

    2030 ഓടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തി ആകുമെന്ന് പഠനം.നിലവിൽ ആറാം സ്ഥാനത്ത് ആണ് ഇന്ത്യ. 2025 ൽ ഇന്ത്യ അഞ്ചാം സ്ഥാനത്തുള്ള ബ്രിട്ടനെ ആറാം സ്ഥാനത്തേയ്ക്ക് പിന്തള്ളും.ബ്രിട്ടൻ ആസ്ഥാനമായുള്ള സെന്റർ ഫോർ എക്കണോമിക്സ് ആൻഡ് ബിസിനസ് റിസേർച്ചിന്റെ വാർഷിക പഠനത്തിലാണ് കണ്ടെത്തൽ. 2030 വരെ ജപ്പാൻ ആകും മൂന്നാം സ്ഥാനത്ത്.ബ്രിട്ടനെ 2025ലും ജർമനിയെ 2027 ലും ജപ്പാനെ 2030 ലും ഇന്ത്യ മറികടക്കും എന്നാണ് പ്രവചനം.

    Read More »
  • Lead News

    തനിക്കെതിരെ സൈബർ ആക്രമണമെന്ന് ഫാത്തിമ തെഹ്‌ലിയ, വനിതാ കമ്മീഷനും പോലീസിനും പരാതി നൽകും, മുഖ്യമന്ത്രിക്കെതിരെ ഫാത്തിമ എഴുതിയ കുറിപ്പ് ഇങ്ങനെ

    മുസ്ലിം ലീഗിനെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയനെ ഫേസ്ബുക്ക് കുറിപ്പിൽ “താൻ “എന്ന് സംബോധന ചെയ്തതിന്റെ പേരിൽ തനിക്കെതിരെ സൈബർ ആക്രമണമെന്ന് എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തെഹ്‌ലിയ. തനിക്കെതിരെ ഇല്ലാക്കഥകൾ മെനയുക ആണെന്നും മോശം പ്രയോഗമാണ് ഉപയോഗിക്കുന്നത് എന്നും ഫാത്തിമ തെഹ്‌ലിയ പറയുന്നു. ഇതിനെതിരെ പരാതി നൽകുമെന്നും ഫാത്തിമ ഒരു മാധ്യമത്തോട് പറഞ്ഞു.കോഴിക്കോട് ജില്ലാ കോടതിയിലെ അഭിഭാഷക ആണ് ഫാത്തിമ. ഫാത്തിമ തെഹ്‌ലിയയുടെ വിവാദ ഫേസ്ബുക് പോസ്റ്റ്‌ – UDFനെ ലീഗ് നിയന്ത്രിച്ചാൽ തനിക്ക് എന്താണ് പ്രശനം മിസ്റ്റർ പിണറായി വിജയൻ? ശബരിമലയിൽ നഷ്ടപ്പെട്ട വോട്ടുകൾ തിരിച്ചു പിടിക്കാൻ പിണറായി വിജയൻ വർഗീയ കാർഡുമായി ഇറങ്ങിയിട്ടുണ്ട്. “മുസ്ലിം ലീഗ് യൂ.ഡി.എഫിനെ നിയന്ത്രിക്കുന്നേ” എന്ന് പറഞ്ഞു ഭീതി പരത്തി വർഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് സംഘി വിജയൻ ശ്രമിക്കുന്നത്. UDFനെ ആര് നിയന്ത്രിക്കുന്നു എന്നല്ല, കേരള പോലീസിനെ ആര് നിയന്ത്രിക്കുന്നു എന്നതിനെ കുറിച്ചാണ് പിണറായി വിജയൻ വ്യാകുലപ്പെടെണ്ടത്.…

    Read More »
  • സംസ്ഥാനത്ത്‌ ഇന്ന് 3527 പേര്‍ക്ക് കോവിഡ്-19

    ഇന്ന് 3527 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 3782 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 63,752; ഇതുവരെ രോഗമുക്തി നേടിയവര്‍ 6,68,733 കഴിഞ്ഞ 24 മണിക്കൂറിനിടെ 35,586 സാമ്പിളുകള്‍ പരിശോധിച്ചു പുതിയ ഹോട്ട് സ്‌പോട്ടുകളില്ല തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3527 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 522, മലപ്പുറം 513, എറണാകുളം 403, തൃശൂര്‍ 377, കൊല്ലം 361, ആലപ്പുഴ 259, കോട്ടയം 250, തിരുവനന്തപുരം 202, പത്തനംതിട്ട 177, പാലക്കാട് 156, കണ്ണൂര്‍ 120, വയനാട് 68, ഇടുക്കി 67, കാസര്‍ഗോഡ് 52 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,586 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.91 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ…

    Read More »
  • Lead News

    പ്രത്യേക നിയമസഭ സമ്മേളനത്തിന് ഗവര്‍ണറിന്റെ അനുമതി

    വ്യാഴാഴ്ച പ്രത്യേക നിയമസഭ സമ്മേളനത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രത്യേക അനുമതി. സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമായുളള ചര്‍ച്ചയിലാണ് തീരുമാനം. കേന്ദ്രസര്‍ക്കാരിന്റെ വിവാദ കര്‍ഷകനിയമത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് പ്രധാനമായും നിയമസഭ സമ്മേളിക്കുന്നത്. കഴിഞ്ഞ ബുധാനാഴ്ച പ്രത്യേക സമ്മേളനം ചേരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും ഗവര്‍ണര്‍ അനുമതി നിഷേധിക്കുകയായിരുന്നു. എന്ത് അടിയന്തരസാഹചര്യത്തിലാണ് സമ്മേളനം കൂടുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഗവര്‍ണര്‍ അനുമതി നിഷേധിച്ചത്. അതേസമയം, ഇതിനെതിരെ സര്‍ക്കാരും പ്രതിപക്ഷവും ഗവര്‍ണര്‍ക്കെതിരെ രംഗത്തുവന്നിരുന്നു. ഗവര്‍ണര്‍ തെറ്റായ കീഴ്വഴക്കം ഉണ്ടാക്കുകയാണെന്നും തീരുമാനം പുനപരിശോധിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഗവര്‍ണര്‍ അനുമതി നല്‍കാതിരുന്നത് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോരിലേക്ക് എത്തിയിരുന്നു കേന്ദ്രം നടപ്പാക്കിയ കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ക്കെതിരെ ബദല്‍ നിയമം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. നിയമ നിര്‍മാണത്തിനായി സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു.

    Read More »
  • Lead News

    ബിജെപിയുമായി കൂട്ടുവെട്ടി ഒരു സഖ്യകക്ഷി കൂടി

    എൻ ഡി എ യിൽ നിന്ന് ഒരു സഖ്യകക്ഷി കൂടി പുറത്തേക്ക്.പുതിയ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ചാണ് സഖ്യകക്ഷി ബിജെപിയെ ഉപേക്ഷിച്ച് മുന്നണി വിടുന്നത്. രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടിയാണ് എൻഡിഎ വിടുന്നു എന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. “ആർ എൽ പി എൻഡിഎ വിടുന്നു. ഞങ്ങൾക്ക് യോജിച്ചു പോകാനാകില്ല.” ആർ എൽ പി തലവൻ ഹനുമാൻ ബനിവാൾ പറഞ്ഞു.

    Read More »
  • Lead News

    ഇന്ത്യയിലും അതിവേഗ കോവിഡ് വൈറസ് പടർന്നിരുന്നു, വിദഗ്ധന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

    ഇന്ത്യയിലും കോവിഡിന് വകഭേദം ഉണ്ടായിരുന്നതായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജനോമിക്സ് ആൻഡ് ഇന്റഗ്റേറ്റീവ് ബയോളജി ഡയറക്ടർ അനുരാഗ് അഗർവാൾ. ബ്രിട്ടനിൽ ഉണ്ടായതുപോലെ അതിവേഗം പടരുന്ന വൈറസ് ആയിരുന്നു അത്.മാർച്ച് മുതൽ മെയ് വരെയാണ് അത് ഇന്ത്യയിൽ കാണപ്പെട്ടത്. “ദ പ്രിന്റ്” എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അനുരാഗ് അഗാർവാൾ ഇക്കാര്യം വെളിപ്പെടുത്തുന്നത്.എഫോർ എന്നായിരുന്നു ആ വൈറസിന് പേരിട്ടത്. ഇന്ത്യയിലെ വൻനഗരങ്ങളിൽ അത് അതിവേഗം പടർന്നു പിടിക്കുകയായിരുന്നു. തെക്കുകിഴക്കനേഷ്യയിലെ ആണ് ഇത് ആദ്യം കാണപ്പെട്ടത്. ഇന്ത്യയിൽ ദൽഹിയിലും ഹൈദരാബാദിലും കർണാടകയിലും ഈ വൈറസിനെ കണ്ടെത്തിയിരുന്നു. എന്നാൽ ജൂൺ മാസത്തോടെ ഈ വൈറസ് സ്വയം ഇല്ലാതായി. “വല്ലാതെ ജനിതക വ്യതിയാനം വന്ന വൈറസ് ആയിരുന്നു എ ഫോർ. അതുകൊണ്ടുതന്നെ ആ വൈറസിന് നിലനിൽക്കാനായില്ല. ജൂണിൽ ആ വൈറസ് സ്വയം ചത്തൊടുങ്ങി. അതുകൊണ്ടുതന്നെ കൂടുതൽ ഭയപ്പെടേണ്ടി വന്നില്ല”അനുരാഗ് അഗാർവാൾ വ്യക്തമാക്കി.

    Read More »
  • Lead News

    ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ബന്ധുക്കള്‍

    കാഞ്ഞങ്ങാട് കൊല്ലപ്പെട്ട ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുല്‍റഹ്മാന്റെ ബന്ധുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. അമ്മാവന്‍ ഹുസൈന്‍ മൗലവിയും മറ്റു ബന്ധുക്കളുമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. പടന്നക്കാട് നടന്ന കൂടിക്കാഴ്ചയില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, സിപിഐ (എം) കേന്ദ്രകമ്മിറ്റിയംഗം പി കരുണാകരന്‍, ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. ബുധനാഴ്ച രാത്രി പത്തരയോടെയായിരുന്നു കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ മുസ്ലിം ലീഗുകാര്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുല്‍റഹ്മാനെ കുത്തിക്കൊലപ്പെടുത്തിയത്. തുടര്‍ന്ന് സംഭവത്തില്‍ യൂത്ത് ലീഗ് ഭാരവാഹി ഇര്‍ഷാദ് ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. തദ്ദേശ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കല്ലൂരാവി മേഖലയില്‍ സംഘര്‍ഷം നിലനിന്നിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു. ഔഫിന്റെ സുഹൃത്ത് ശുഹൈബിനെയും അക്രമികള്‍ കുത്തിയിരുന്നു. ഇവര്‍ രണ്ടുപേരും ബൈക്കില്‍ പഴയ കടപ്പുറത്തേക്ക് വരുന്ന വഴിയിലായിരുന്നു ആക്രമണം. ബൈക്ക് തടഞ്ഞുനിര്‍ത്തി കുത്തുകയായിരുന്നു. കുത്തിയ ഉടന്‍ അക്രമികള്‍ ഓടി മറഞ്ഞു. ഔഫിന്റെ…

    Read More »
Back to top button
error: