NEWSTOP 10

51 കാരിക്ക് 26 കാരന്‍ ഭര്‍ത്താവ്, ഒടുവില്‍ മരണത്തിലന്ത്യം

പ്രണയം തീവ്രമാണല്ലോ, ആര്‍ക്കും ആരോടും അത് തോന്നാം. ചില പ്രണയങ്ങള്‍ സന്തോഷത്തിലവസാനിക്കുമ്പോള്‍ മറ്റ് ചിലതിന്റെ അന്ത്യം സങ്കടത്തിലാവും. എന്നാല്‍ ഇക്കാലഘട്ടത്തില്‍ പ്രണയം മരണത്തിലവസാനിക്കുന്ന കാഴ്ചയും നാം കാണാറുണ്ട്. ദുരഭിമാനക്കൊലകളും ദൈവത്തിന്റെ സ്വന്തം നാട്ടില്‍ അരങ്ങേറന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് തിരുവനന്തപുരം ജില്ലയിലെ കാരക്കോണത്തെ ശാഖാ കുമാരിയും ഭര്‍ത്താവ് അരുണുമാണ്.

2 മാസം മുന്‍പ് ആഘോഷപൂര്‍വ്വം കല്യാണം നടത്തി ജീവിതം ആരംഭിച്ച ഇരുവരും ഇപ്പോള്‍ എത്തി നില്‍ക്കുന്നത് ഒരു കൊലപാതകത്തിലാണ്. ശാഖാ കുമാരിയെ ഭര്‍ത്താവ് അരുണ്‍ കൊലപ്പെടുത്തിയെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്. വീടിനുള്ളില്‍ ഷോക്കേറ്റ് കിടന്നിരുന്ന ശാഖാ കുമാരിയുടെ മരണത്തില്‍ സംശയമുണ്ടെന്ന് അയല്‍ക്കാര്‍ പറഞ്ഞതും കേസില്‍ ശാഖയുടെ അമ്മയെ പരിചരിക്കുന്ന ഹോം നേഴ്‌സ് രേഷ്മയുടെ മൊഴിയുമാണ് നിര്‍ണായകമായത്.

രണ്ട് മാസം മുന്‍പായിരുന്നു അരുണിന്റെയും ശാഖയുടെയും വിവാഹം. ശാഖ കുമാരിയുടെ വീടിനടുത്തുള്ള പള്ളിയില്‍ വെച്ച് ക്രിസ്തീയ വിശ്വാസപ്രകാരം കല്യാണം നടത്തിയെങ്കിലും വിവാഹം ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് സൂചന. അരുണ്‍ ഹിന്ദുവാണോ എന്ന കാര്യത്തില്‍ സംശയവും കേസില്‍ നിലനില്‍ക്കുന്നുണ്ട്. അതിസമ്പന്നയായ ശാഖാ കുമാരിയുടെ സ്വത്തും പണവും കണ്ടിട്ടാണോ അരുണ്‍ എന്ന ചെറുപ്പക്കാരന്‍ ഈ ബന്ധത്തിന് തയ്യാറായതെന്ന ചോദ്യത്തിനും ഇതുവരെ വ്യക്തത വന്നിട്ടില്ല. വിവാഹശേഷം ഇരുവരും മധുവിധു ആഘോഷിക്കാന്‍ പോയത് തളര്‍ന്ന് കിടക്കുന്ന അമ്മയ്ക്ക് വേണ്ടി ഹോം നേഴ്‌സായ രേഷ്മയെ നിയമിച്ചതിന് ശേഷമാണ്.

ശാഖ കുമാരിയെ മര്‍ദ്ദിച്ച ശേഷം അരുണ്‍ ഷോക്കടിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ വിശദീകരണം. അരുണിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാവിലെയാണ് കാരക്കോണത്തെ വീട്ടില്‍ ശാഖകുമാരി മരിച്ച വാര്‍ത്ത അയല്‍ക്കാരും സമീപവാസികളും അറിയുന്നത്. വീട്ടിലെ വൈദ്യുതാലങ്കാരത്തില്‍ നിന്നും ഷോക്കേറ്റെന്നാണ് അരുണ്‍ നാട്ടുകാരോട് പറഞ്ഞത്. അരുണിന്റെ മൊഴിയില്‍ അവിശ്വാസം തോന്നിയ ശേഷം നാട്ടുകാര്‍ പോലീസിനോട് സംശയമുന്നയിക്കുകയായിരുന്നു. ആദ്യമൊക്കെ ഒരേ കഥ ആവര്‍ത്തിച്ചെങ്കിലും പിന്നീട് വിശദമായ ചോദ്യം ചെയ്യലില്‍ അരുണ്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

2 മാസം മുന്‍പ് അരുണും ശാഖയും വിവാഹിതരായെന്നാണ് നാട്ടുകാര്‍ പോലീസിന് നല്‍കുന്ന വിവരം. വിവാഹശേഷം ഇരുവരും തമ്മില്‍ നിരന്തരം വഴക്കിടാറുണ്ടെന്നാണ് വീട്ടിലെ ഹോം നേഴ്‌സ് രേഷ്മ പോലീസിന് മൊഴി നല്‍കിയത്. വിവാഹം രജിസ്റ്റര്‍ ചെയ്യാത്തതിന്റെ പേരിലും, വിവാഹ ഫോട്ടോ അരുണ്‍ അറിയാതെ പുറത്ത് വിട്ടതിന്റെ പേരിലുമാണ് ഇരുവരും വഴക്കിട്ടതെന്നാണ് അറിയാന്‍ കഴിയുന്നത്. ഇതിന് മുന്‍പ് വീട്ടിലെ വൈദ്യുത മീറ്ററില്‍ നിന്നും കണക്ഷനെടുത്ത് ശാഖയെ കൊല്ലാന്‍ അരുണ്‍ ശ്രമിച്ചതായും എന്നാല്‍ ഇലക്ട്രിക് വയറുകള്‍ കണ്ട് ശാഖ പേടിച്ച് അലറിയതോടെ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു.

അരുണിന് വേണ്ടി വെള്ളിയാഴ്ച വരെ ശാഖ വൃതത്തിലായിരുന്നു. വിവാഹശേഷം അമ്മയെ നോക്കാന്‍ വേണ്ടിയാണ് രേഷ്മ ശാഖയുടെ വീട്ടിലേക്ക് വന്നത്. ശാഖ മരിച്ച വാര്‍ത്തയറിഞ്ഞ് വീട്ടിലെത്തിയ നാട്ടുകാര്‍ ശാഖയുടെ ശരീരത്തിലും തറയിലും ചോരപ്പാടുകള്‍ കണ്ടിരുന്നു. ശാഖയുടെ മൂക്ക് ചതഞ്ഞ നിലയിലുമായിരുന്നു. ഷോക്കേറ്റ് വീണപ്പോള്‍ പറ്റിയാതാണെന്നാണ് അരുണ്‍ നാട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാല്‍ ശാഖയുടെ മുഖത്തെ പാടില്‍ നിന്നും മറ്റ് ലക്ഷണങ്ങളില്‍ നിന്നും അരുണ്‍ കുമാര്‍ ശാഖയെ ആക്രമിച്ച ശേഷം ഷോക്കടിപ്പിക്കുകയായിരുന്നു എന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button